ബഹിരാകാശ പേടകങ്ങളും അവയുടെ കണ്ടുപിടിത്തങ്ങളും അതിന്റെ ഇസ്ലാമിക വീക്ഷണവും
പ്രപഞ്ചമെന്ന മഹാത്ഭുതം എന്നെന്നും ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. അതിരുകളില്ലാത്ത, പരന്നുകിടക്കുന്ന ആ നിശബ്ദ സാഗരത്തിന്റെ കാണാപ്പുറങ്ങളെ ശാസ്ത്രത്തിന്റെ ദൂരദര്‍ശിനികള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്...ബഹിരാകാശ കഥകൾ ഭൂമിയില്‍ മനുഷ്യവാസമുണ്ടായിട്ട് നൂറ്റാണ്ടുകള്‍ ആയെങ്കിലും ബഹിരാകാശ പര്യവേഷണങ്ങള്‍ തുടങ്ങിയിട്ട് ഏതാനും ദശാബ്ദമേ ആയിട്ടുള്ളൂ...
ഭൂമിയും ചന്ദ്രനും പോലുള്ള ജ്യോതിർ ഗോളങ്ങൾക്കിടയിലുള്ള ശൂന്യമായ പ്രദേശമാണ് ബഹിരാകാശം അഥവാ ശൂന്യാകാശം.ശൂന്യാകാശം എന്നാണ് പേരെങ്കിലും ഇതു പൂർണ്ണമായും ശൂന്യമല്ല, വളരെ കുറഞ്ഞ സാന്ദ്രതയിലുള്ള ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും പ്ലാസ്മയും, വൈദ്യുത-കാന്തിക മണ്ഡലങ്ങളും ഈ പ്രദേശത്തുണ്ട്,
എവിടെ നിന്നാണ് ബഹിരാകാശം തുടങ്ങുന്നത് എന്നതിനു പ്രത്യേകിച്ചു ഉത്തരം ശാസ്ത്രസമൂഹം നൽകിയിട്ടില്ല. പക്ഷേ സമുദ്രനിരപ്പിൽനിന്നും 100കി.മീ മുകളിൽ കർമാൻ ലൈനിൽ ബഹിരാകാശം തുടങ്ങുന്നതായാണ് സാധാരണ എല്ലാ ബഹിരാകാശകരാറുകളിലും പരാമർശിക്കാറുള്ളത്,തെര്‍മോസ്ഫിയറില്‍പ്പെട്ട ഭാഗമാണ് കാര്‍മന്‍ രേഖ....
ബഹിരാകാശ പേടകങ്ങൾ
ബഹിരാകാശ പേടകം എന്നാൽ ബഹിരാകാശത്തേക്ക് പറക്കാൻ രൂപകൽപ്പന ചെയ്ത യന്ത്രമോ വാഹനമോ ആണ്,ഗ്രഹപര്യവേക്ഷണം,ആശയവിനിമയം , ഭൗമ നിരീക്ഷണം , കാലാവസ്ഥാ ശാസ്ത്രം , നാവിഗേഷൻ , ഗതാഗതം എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ബഹിരാകാശ പേടകം ഉപയോഗിക്കുന്നു ..മറ്റ് ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ അല്ലെങ്കിൽ ധൂമകേതുക്കൾ എന്നിവയുടെ വിദൂര പര്യവേക്ഷണത്തിനായി ഉപയോഗിക്കുന്ന പേടകമാണ് ബഹിരാകാശ പേടകം. പേടകങ്ങൾക്ക് സാധാരണയായി ടെലിമെട്രി കഴിവുകളുണ്ട്, അത് ദൂരെ നിന്ന് അവയുടെ ഭൗതികവും രാസപരവുമായ സവിശേഷതകൾ പഠിക്കാനും ഫോട്ടോഗ്രാഫുകൾ എടുക്കാനും ചിലപ്പോൾ അവയുടെ പരിസ്ഥിതിയെക്കുറിച്ച് അറിയാനുമു ള്ള കഴിവുണ്ട് ,
ഗ്രഹങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും ഘര്‍ഷണമില്ലാതെ ബഹിരാകാശത്തു കൂടി സഞ്ചരിക്കാന്‍ സാധിക്കും...ഇരുപതാം നൂറ്റാണ്ടിൽ വളരെ ഉയരത്തിൽ പോകാവുന്ന ബലൂണുകളുടെ സഹായത്തോടെ ബാഹ്യാകാശ പര്യവേഷണങ്ങൾ തുടങ്ങിയിരുന്നു. അതിനു ശേഷം ധാരാളം പരീക്ഷണങ്ങൾ നടത്തി.
ലയ്ക ആണ് ആദ്യമായി ഭൂമിയിൽ നിന്നും ബഹിരാകാശത്ത് എത്തിയ ജീവി. പിന്നീട് 1961-ൽ റഷ്യയുടെ യൂറി ഗഗാറിൻ ബഹിരാകാശയാത്രനടത്തുന്ന ആദ്യത്തെ വ്യക്തിയായി. പിന്നീടിങ്ങോട്ട് ധാരാളം ബഹിരാകാശ പര്യവേഷണങ്ങൾ സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളിലേക്കും നടത്തിയിട്ടുണ്ട്. ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയൻ രാകേഷ് ശർമയാണ്
. മനുഷ്യർക്ക് വസിക്കാവുന്ന തരത്തിൽ ഉള്ള സൗകര്യങ്ങളും ഭൂമിയുമായുള്ള റേഡിയോ കമ്യൂണിക്കേഷൻ സൗകര്യവും യാത്ര നിയന്ത്രിക്കാനാവശ്യമായ റോക്കറ്റ് ഒക്കെബഹിരാകാശ പേടകങ്ങളിൽ ഉണ്ടായിരിക്കും. യൂറി ഗഗാറിൻ സഞ്ചരിച്ച വോസ്റ്റോക്ക് ആയിരുന്നു പ്രഥമ ബഹിരാകാശ വാഹനം.ആദ്യമായി സോവിയറ്റ് പൗരന്മാരെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ഒരു സോവിയറ്റ് മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായിരുന്നു വോസ്റ്റോക്ക് പ്രോഗ്രാം,അമേരിക്കയുടെ സ്പേസ് ഷട്ടിലുകളാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുരോഗമിച്ച ബഹിരാകാശ പേടകങ്ങൾ .
സ്ഫുട്‌നിക് -1 .
ആദ്യ മനുഷ്യനിര്‍മിത ബഹിരാകാശ പേടകമാണ്സ്ഫുട്‌നിക് – 1, ഇത് വി ക്ഷേപിച്ചിട്ട് 65 വര്‍ഷമേ ആയിട്ടുള്ളൂ. അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇന്ന് ബഹിരാകാശ ഗവേഷണ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍....
1957 ഒക്‌ടോബര്‍ 4നാണ് യു. എസ്.എസ്.ആര്‍ ആദ്യ മനുഷ്യനിര്‍മിത ബഹിരാകാശ പേടകം സ്ഫുട്‌നിക് -1 വിക്ഷേപിക്കുന്നത്. അതിനാല്‍ ഒക്‌ടോബര്‍ 4 – ലോകത്ത് ബഹിരാകാശ യുഗത്തിന്റെ പിറവി ആയി കണക്കാക്കപ്പെടുന്നു. തുടര്‍ന്ന് അമേരിക്കയും വലിയ തോതില്‍ ബഹിരാകാശത്തേക്ക് റോക്കറ്റുകളും ഉപഗ്രഹങ്ങളും വിക്ഷേപിക്കാന്‍ തുടങ്ങി. വന്‍ ശക്തികള്‍ തമ്മിലുള്ള കിടമത്സരം ബഹിരാകാശരംഗത്തേക്കും വ്യാപിച്ചേക്കുമെന്നു വന്നപ്പോള്‍ അത്തരമൊരു വിപത്ത് തടയാന്‍ 1967 ഒക്‌ടോബര്‍ 10ന് ഐക്യരാഷ്ട്ര സംഘടന മുന്‍കൈയെടുത്ത് ബഹിരാകാശ ശേഷിയുള്ള രാജ്യങ്ങള്‍ തമ്മില്‍ ഒരു ഉടമ്പടി ഒപ്പുവച്ചു. അണുവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ ബഹിരാകാശത്തു നിരോധിക്കപ്പെടണമെന്നും ബഹിരാകാശം മനുഷ്യനന്മയ്ക്ക് (സമാധാനപരമായ ആവശ്യങ്ങള്‍ക്ക്) മാത്രമെ ഉപയോഗിക്കാവൂ എന്നുമായിരുന്നു ആ ഉടമ്പടിയുടെ കാതല്‍. ഈ രണ്ടു ദിവസങ്ങളുടെയും പ്രാധാന്യം കണക്കിലെടുത്ത് ഈ രണ്ടു ദിനങ്ങളും ചേർത്തി ഈ ആഴ്ചയെ ലോക ബഹിരാകാശ വാരമായി ആചരിക്കുന്നു. ...
പ്രസിദ്ധമായ ചില ബഹിരാകാശ പേടകങ്ങൾ
സോവിയറ്റ് യൂണിയൻ ബഹിരാകാശ പേടകങ്ങൾ
വോസ്റ്റോക്ക് - ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്നതാണ് ഈ പരമ്പരയിലെ പേടകങ്ങൾ. ആദ്യത്തെ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൻ യാത്രനടത്തിയത് വോസ്റ്റൊക്ക് - 1 ലായിരുന്നു. വോസ്റ്റൊക്ക് 6 യാത്ര നടത്തിയ വാലന്റീന തെരഷ്കോവ ആദ്യ ബഹിരാകാശ യാത്രിക ആയി. ഈ പരമ്പരയിൽ മൊത്തം ആറു പേടകങ്ങൾ യാത്ര നടത്തി.
വോസ്ക്കോഡ് - രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന പേടകം. ഇതിന്റെ രണ്ടാം യാത്രയിലാണ് സോവിയറ്റ് ബഹിരാകാശ സഞ്ചാരി അലക്സി ലിയനോവ് പേടകത്തിന് പുറത്തിറങ്ങി ആദ്യത്തെ ബഹിരാകാശ നടത്തം എന്ന റെക്കോർഡ് ഇട്ടത്. ഈ പരമ്പരയിൽ രണ്ടു വിക്ഷേപണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സോയൂസ് - മൂന്നുപേർക്ക് സഞ്ചരിക്കാവുന്ന പേടകം. ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര നടത്തിയ റെക്കോർഡ് ഈ പേടകത്തിനാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ഇപ്പോൾ റഷ്യൻ ബഹിരാകാശസഞ്ചാരികൾ യാത്രക്കുപയോഗിക്കുന്നത് സോയുസ് ബഹിരാകാശ പേടകങ്ങളുടെ പരിഷ്കരിച്ച പതിപ്പാണ്. അമേരിക്കൽ ഷട്ടിലുകൾ ഡീ കമ്മീഷൻ ചെയ്ത ശേഷം ഇപ്പോൾ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഒരേയൊരു യാത്രാ മാർഗ്ഗം സോയുസ് ബഹിരാകാശ പേടകങ്ങളാണ്,
അമേരിക്കൻ ബഹിരാകാശ പേടകങ്ങൾ,
അപ്പോളോ - ഒരാൾക്ക് മാത്രം കയറാവുന്ന പേടകം കയറാവുന്ന പേടകം. ചാന്ദ്രയാത്ര ലക്ഷ്യമിട്ടായിരുന്നു അപ്പോളോ ബഹിരാകാശ പേടകം നിർമ്മിക്കപ്പെട്ടത്.
സ്പേസ് ഷട്ടിലുകൾ - പുനരുപയോഗം സാദ്യമാവുന്ന ആദ്യ ബഹിരാകാശ പേടകം ആയിരുന്നു സ്പേസ് ഷട്ടിലുകൾ. സാധാരണ ഗതിയിൽ ഏഴ് പേർക്ക് യാത്ര ചെയ്യാൻ സാധ്യമാവുമായിരുന്നു.
ഈഗിൾ - ചന്ദ്രയാത്രയിൽ അപ്പോളോ ബഹിരാകാശ പേടകങ്ങളുടെ കൂടെ ചന്ദ്രനിലിറങ്ങാനും തിരികെ മാതൃവാഹനത്തിലെത്താനും ഉപയോഗിച്ച പേടകം.
.ചൈനീസ് ബഹിരാകാശ പേടകം
ഷെൻസൊയു - 2003ൽ സ്വന്തമായി ചൈന മനുഷ്യനെ ബഹിരാകാശത്തെത്തിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി. മൂന്നു പേർക്ക് യാത്ര ചെയ്യാവുന്ന ഷെൻസൊയു ബഹിരാകാശ പേടകങ്ങളാണ് ചൈനീസ് യാത്രികർ ഉപയോഗിച്ചത്.
ഇന്ത്യൻ ബഹിരാകാശ പേടകം
ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ആര്യഭട്ടയാണ്. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച സ്വദേശീയമായ ഉപഗ്രഹം രോഹിണി-1 ആണ്. ആദ്യ പരീക്ഷണ ഉപഗ്രഹമായ ആപ്പിള്‍ 1981 ജൂണ്‍ 18 നാണ് വിക്ഷേപിച്ചത്...
സമീപകാല ബഹിരാകാശ പേടകങ്ങളും കണ്ടുപിടിത്തങ്ങളും
പെര്‍സവെറന്‍സ്
നാസയുടെ ഏറ്റവും പുതിയ ചൊവ്വ പര്യവേക്ഷണ വാഹനമാണ്പെ ര്‍സവെറന്‍സ്പെര്‍സവെറന്‍സിലൂടെ യാണ് ഒരു ബഹിരാകാശ പേടകം അന്യഗ്രഹത്തില്‍ ഇറങ്ങുന്നതിന്റെ കൂടുതൽ നിലവാരമുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്.നേരത്തെ നടത്തിയ ചൊവ്വ ദൗത്യങ്ങളില്‍നിന്നു വ്യത്യസ്തമായി പെഴ്‌സിവിയറന്‍സില്‍ ഉള്ളത് ഭൂരിഭാഗവും കളര്‍ കാമറകളാണ്....ചൊവ്വയില്‍ ജീവന്റെ തുടിപ്പുകള്‍ അന്വേഷിചാണ് ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ പേടകം ഇറങ്ങിയത്....2020 ജൂലൈ 30നു വിക്ഷേപിച്ച ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്. ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ്പെഴ്‌സിവീയറന്‍സ്...
യൂറോപ്യൻ ബഹിരാകാശ ഏജൻസി 2003 സെപ്റ്റംബർ 27 ന് സ്മാർട്ട് 1 എന്നു വിളിക്കപ്പെടുന്ന ഒരു ചെറിയ ലോൺ അർധ പരിക്രമണപദ്ധതി ആരംഭിച്ചു. ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രിമാന എക്സ്-റേ , ഇൻഫ്രാറെഡ് ഇമേജറി എന്നിവ എടുക്കുക എന്നതാണ് SMART 1 ന്റെ പ്രധാന ലക്ഷ്യം. SMART 1 2004 നവംബർ 15 ന് ചാന്ദ്ര പരിക്രമണപഥത്തിൽ പ്രവേശിച്ചു,
.2007 ഒക്ടോബർ 24 ന് ചാങ്'ഈ 1 റോബോട്ടിക് ലൂണാർ ഓർബിറ്റർ ചൈന നിർമ്മിച്ചു. 2009 മാർച്ച് 1 ന് 16 മാസത്തെ ദൗത്യം പൂർത്തിയാക്കി ചാങ്'ഈ 1ന്റെ ഉപഗ്രഹം ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറക്കി. ചന്ദ്രോപരിതലത്തിൽ സാവധാനം ഇറക്കിയ ആദ്യത്തെ ബഹിരാകാശവാഹനമായിരുന്നു ചാങ് ചന്ദ്രനിലെ ഖനന സാധ്യതയെക്കുറിച്ച് ചൈന ഇപ്പോൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ഭൂമിയിലെ ഒരു ഊർജ്ജ സ്രോതസ്സായി ഉപയോഗിച്ചുള്ള ഐസോടോപ്പ് ഹീലിയം -3 യുടെ സാന്നിദ്ധ്യം അവർ പരീക്ഷണവിധേയമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ (ഐ.എസ്.ആർ.ഒ), ചന്ദ്രയാൻ 1ഒക്ടോബർ 22, 2008 ന് വിക്ഷേപിച്ചു. ചന്ദ്രന്റെ പരിക്രമണപഥത്തിൽ രണ്ട് വർഷത്തേയ്ക്ക് ചന്ദ്രനെ ചുറ്റാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ ദൗത്യംചന്ദ്രന്റെ മണ്ണിൽ ജലത്തിന്റെ തന്മാത്രകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായിരുന്നു അതിന്റെ ഏറ്റവും വലിയ നേട്ടം
ഹെർഷൽ ബഹിരാകാശ പേടകം
ഏറ്റവും വലിയ ഇൻഫ്രാറെഡ് ബഹിരാകാശ ദൂരദർശിനിയായ ഹെർഷൽ ബഹിരാകാശ നിരീക്ഷണാലയം യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് വിക്ഷേപിച്ചത്.2009ൽ വിക്ഷേപിച്ച ഇതിന്റെ പ്രവർത്തനം 2013 ഏപ്രിൽ 29ന് അവസാനിച്ചു. 3.5മീറ്റർ വ്യാസമുള്ള ഒരു ദർപ്പണമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്ഏറ്റവും തണുത്തതും പൊടിപടലങ്ങൾ നിറഞ്ഞതുമായ പ്രാപഞ്ചികവസ്തുക്കളെ കണ്ടെത്തുന്നതിന് ഹെർഷൽ ദൗത്യം വളരെ സഹായകമായി. നക്ഷത്രങ്ങൾ രൂപം കൊള്ളുന്ന നീഹാരികകളുടെ ഉൾഭാഗങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഹെർഷൽ നൽകി. 35000ലേറെ നിരീക്ഷണങ്ങളാണ് ഹെഷൽ അതിന്റെ ആയുസ്സിനിടയിൽ നടത്തിയത്
വൈഡ് ഫീൽഡ് ഇൻഫ്രാറെഡ് സർവ്വേ എക്സ്പ്ലോറർ
ഇൻഫ്രാറെഡ് കിരണങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ബഹിരാകാശ പേടകമാണ് വൈസ്. 2009 ഡിസംബർ മാസത്തിലാണ് ഇത് വിക്ഷേപിച്ചതു്ആദ്യമായി Y ഡ്വാർഫ് വിഭാഗത്തിൽ പെടുന്ന നക്ഷത്രത്തെ കണ്ടെത്തിയത് വൈസ് ആണ്. കൂടാതെ ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളെയും നക്ഷത്രസമൂഹങ്ങളെയും കണ്ടെത്തിഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെ കണ്ടെത്തുകയും ചെയ്തു,
ഹബിൾ ബഹിരാകാശ ദൂരദർശിനി.
ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്നും ഭൗമേതര വസ്തുക്കളെ നിരീക്ഷിക്കാനായി നിർമ്മിക്കപ്പെട്ട ദൂരദർശിനിയാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി. എഡ്വിൻ ഹബിൾ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ ഓർമ്മയ്ക്കായാണ് ഈ ദൂരദർശിനിക്ക് ഹബിൾ എന്ന് നാമകരണം ചെയ്തിട്ടുള്ളത്.വിക്ഷേപണം:
ഏപ്രിൽ 24, 1990, ഭൂമിയുടെഇന്നുവരെ രൂപകല്പന ചെയ്തിട്ടുള്ള ദൂരദർശിനികളിൽ ശൂന്യാകാശസഞ്ചാരികളാൽ നന്നാക്കാൻ കഴിയുന്ന വിധത്തിൽ നിർമ്മിച്ചിട്ടുള്ള ഏക ദൂരദർശിനിയാണ് . 1990ൽ നടന്ന ഹബിളിന്റെ വിക്ഷേപണത്തോടു കൂടി ജ്യോതിശാസ്ത്രചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു ഉപകരണം ജ്യോതിശാസ്ത്രജ്ഞർക്കു ലഭിച്ചു, ഭൗതികജ്യോതിശാസ്ത്രത്തിൽ നാഴികക്കല്ലുകളായ ഒട്ടനവധി കണ്ടുപിടിത്തങ്ങൾ അതുവഴി നടക്കുന്നുണ്ട്. ഹബ്ബിൾ അൾട്രാ ഡീപ് ഫീൽഡ് (Hubble Ultra Deep Field) ആണ് ഇന്നുവരെ ലഭിച്ചിട്ടുള്ളവയിൽ ജ്യോതിശാസ്ത്രത്തിലെ ഏറ്റവും വിവരസമ്പുഷ്ടമായ ചിത്രം. 15 വർഷമാണ് ആയുസ്സ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്നും നാസയുടെ അഭിമാനസ്തംഭമായി സ്തുത്യർഹമായ സേവനം ഹബിൾ കാഴ്ചവയ്ക്കുന്നതോടൊപ്പം ലോകത്തുള്ള ആർക്കും ഉപയോഗിച്ചു നോക്കാവുന്ന തരത്തിൽ നാസ അതിനെ പൊതുസ്വത്താക്കുകയും ചെയ്തു.വിവരങ്ങൾ ഹബിൾ ആദ്യം പേടകത്തിൽ തന്നെ സൂക്ഷിക്കുന്നു. പിന്നീട് ഇത്തരം വിവരങ്ങൾ റിലേ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഭൂമിയിലേക്കയക്കുന്നു.
ജെയിംസ് വെബ്
2021 ഡിസംബർ 25-ന് വിക്ഷേപിച്ച ബഹിരാകാശനിരീക്ഷണാലയമാണ് ജയിംസ് വെബ് (JWST). നെക്സ്റ്റ് ജനറേഷൻ ബഹിരാകാശ പേടകം എന്നായിരുന്നു ആദ്യം നിർദ്ദേശിക്കപ്പെട്ടിരുന്ന പേര്. പ്രധാനദർപ്പണത്തിന്റെ നിർമ്മാണം 2019 സെപ്റ്റംബർ മാസത്തിൽ പൂർത്തിയായി.ഹബിൾ ബഹിരാകാശ പേടകത്തേക്കാൾ കൃത്യതയും സംവേദനക്ഷമതയും ഉള്ളതാണ് ജയിംസ് വെബ് . ഇതിന്റെ പ്രാഥമിക ദർപ്പണത്തിന്റെ വ്യാസം 6.5 മീറ്റർ ആണ്. ഇതിലെ ഉപകരണങ്ങളും ദർപ്പണവും 50കെൽവിനു താഴെ (-220°C)യുള്ള താപനിലയിൽ സംരക്ഷിച്ചു നിർത്തുന്നതിനുള്ള സംവിധാനവും ഇതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ടു തട്ടാത്ത തരത്തിൽ സൂര്യൻ ഭൂമിയുടെ എതിർവശത്തു വരുന്ന തരത്തിൽ ലഗ്രാൻഷെ പോയന്റ് 2 (L2)- ലാണ് ഇത് നിലയുറപ്പിക്കുക.ഭൂമിയുടെ പരിക്രമണപഥത്തിനും പുറത്ത് ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം km അകലെയാണ് ഈ സ്ഥാനം.
ജ്യോതിഃശാസ്ത്രത്തിലും പ്രപഞ്ചവിജ്ഞാനീയത്തിലും പുതിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ ജയിംസ് വെബ്നിക്കാവും. അതിവിദൂരങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രാപഞ്ചികപദാർത്ഥങ്ങളെ കണ്ടെത്താൻ ഇതിനാവും. ആദ്യനക്ഷത്രങ്ങളുടെ ഉത്ഭവവും ആദ്യത്തെ താരാപഥത്തിന്റെ ആവിർഭാവവും കണ്ടെത്താൻ ഇതിനാവുമെന്ന് കരുതപ്പെടുന്നു. മറ്റൊരു ലക്ഷ്യം നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉത്ഭവത്തെ പറ്റി പഠിക്കുക എന്നതാണ്1996ലാണ് ഇങ്ങനെയൊരു സംരംഭത്തെ കുറിച്ചുള്ള ചർച്ചകൾ രൂപം കൊള്ളുന്നത്. 17 രാജ്യങ്ങളുടെ ഒരു സംയുക്തസംരംഭമാണിത്. നേതൃത്വത്തിൽ നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയാണുള്ളത്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജെയിംസ് ഇ. വെബിന്റെ പേരാണ് ഈ ദൂരദർശിനിക്ക് നൽകിയിട്ടുള്ളത്. അപ്പോളോ ദൗത്യത്തിനു നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു,ഇതിന്റെ പ്രധാന ദർപ്പണം നിർമ്മിച്ചിരിക്കുന്നത് 18 ഷഡ്ഭൂജാകാര ദർപ്പണങ്ങൾ ചേർത്തുവെച്ചാണ്. ഇതിന്റെ ആകെ വ്യാസം 6.5 മീറ്റർ (21 അടി) ആണ്. സ്വർണം പൂശിയ ബെറിലിയം ദർപ്പണമാണിത്. ഇതിന് ഹബിളിന് കാണാൻ കഴിയുന്നതിനേക്കാൾ 100 മടങ്ങ് മങ്ങിയ വസ്തുക്കളെയും പ്രപഞ്ചത്തിന്റെ ചരിത്രത്തിൽ വളരെ പഴയ വസ്തുക്കളെയും (മഹാവിസ്ഫോടനത്തിന് ശേഷമുള്ള ഏകദേശം 180 ദശലക്ഷം വർഷങ്ങൾ) കണ്ടെത്താൻ കഴിയും.((( "A Deeper Sky | by Brian Koberlein". briankoberlein.com. മൂല താളിൽ നിന്നും 19 March 2022-)))
ഭൂമിയിൽനിന്ന് 1150 പ്രകാശവർഷമകലെ, ഒരു അന്യഗ്രഹ (WASP-96 b) ത്തിന്റെ അന്തരീക്ഷത്തിൽ ജലത്തിന്റെ രാസമുദ്ര വെബ് ടെലിസ്കോപ്പ് കണ്ടെത്തി. നമ്മളിൽനിന്ന് 2500 പ്രകാശവർഷം അകലെയുള്ള 'സതേൺ റിങ് നെബുല', 'സ്റ്റീഫൻസ് ക്വിൻടെറ്റ്' (Stephan's Quintet) എന്നറിയപ്പെടുന്ന അഞ്ച് ഗാലക്സികളുടെ കൂട്ടം, കരീന നെബുലയിൽ പുതിയ നക്ഷത്രജനനം നടക്കുന്ന വാതകധൂളീമേഖല (NGC 3324)യുടെ അതിശയിപ്പിക്കുന്ന ദൃശ്യം എന്നിവയും കണ്ടെത്തി . മഹാവിസ്ഫോടനം (ബിഗ് ബാങ്) വഴി 1380 കോടി വർഷംമുമ്പാണ് പ്രപഞ്ചം രൂപപ്പെട്ടത്. പ്രപഞ്ചത്തിന് നൂറുകോടിവർഷത്തിൽത്താഴെ പ്രായമുണ്ടായിരുന്നപ്പോഴത്തെ ഗാലക്സികൾവരെ വെബ് ടെലിസ്കോപ്പ് പകർത്തിയ ചിത്രത്തിൽ ദൃശ്യമാണെന്ന് നാസ പറയുന്നു.
ലവയര്‍ (LUVIOR)
ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ യഥാര്‍ത്ഥ പിന്‍ഗാമി എന്നു വിശേഷിപ്പിക്കാവുന്ന ബഹിരാകാശ ദൂരദര്‍ശിനിയാണ് ലവയര്‍ (Large Ultra Violet Optical Intfrared Surveyor-LUVIOR). ഹബിള്‍ ദൂരദ ര്‍ശിനിയെപ്പോലെതന്നെ ദൃശ്യപ്രകാശത്തിലും അള്‍ട്രാവയലറ്റ് ഇന്‍ഫ്രാറെഡ് വേവ് ബാന്‍ഡിലും പ്രപഞ്ച ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഈ ദൂരദര്‍ശിനിക്ക് കഴിയും15 മീറ്റര്‍ വ്യാസമുള്ള ലവയറിന്റെ പ്രൈമറി മിററിന് ഹബിളില്‍ ഉപയോഗിച്ചിട്ടുള്ള ദര്‍പ്പണത്തേക്കാള്‍ ആറ് മടങ്ങ് വലിപ്പക്കൂടുതലുണ്ട് . വളരെ ദൂരെയുള്ളതും ചെറുതും മങ്ങിയതുമായ ഖഗോള പ്രതിഭാസങ്ങളെ കുറിച്ച് പഠിക്കുന്നതിനും ഈ ദൂരദര്‍ശിനി സഹായിക്കും. . വാസയോഗ്യമായ അന്യഗ്രഹങ്ങള്‍ (Habitable Exoplanets), നക്ഷത്രങ്ങളുടെയും ഗാലക്‌സികളുടെയും രൂപീകരണവും പരിണാമവും പ്രപഞ്ചത്തിന്റെ ദ്രവ്യവിന്യാസത്തിന്റെ തോത്, സൗരയൂഥത്തിലെ വിവിധ പിണ്‌ഡങ്ങളുടെ ചിത്രീകരണം എന്നിവയെല്ലാമാണ് ലവയര്‍ നോക്കിക്കാണാന്‍ പോകുന്നത്.
ഹാബെക്‌സ് (HabEx)
തിളക്കം കൂടിയ നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള ഭൂസമാനഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി രൂപകല്‍പ്പന ചെയ്യുന്ന ബഹിരാകാശ ദൂരദര്‍ശിനിയാണ് ഹാബെക്‌സ്. (Habitable Exoplanet Imaging Mission-HabEx). സൂര്യൻ്റെയത്ര ശോഭയുള്ള സക്ഷത്രങ്ങളെയാണ് ഹാബെക്‌സ് തിരയുന്നത്. അവയുടെ വാസയോഗ്യ മേഖലയിലുള്ള ഗ്രഹങ്ങളെയും ഇത്തരം ഗ്രഹങ്ങളില്‍ ജലത്തിന്റെയും മിഥെയ്‌നിന്റെയും സാന്നിധ്യമുണ്ടോ എന്നും പരിശോധിക്കും. ജലവും മീഥേയ്‌നും ജീവന്റെ അടയാളങ്ങളാണ്. ജീവന്റെ അടിസ്ഥാനം ജലമാണ്. ജന്തുക്കള്‍ മരണമടഞ്ഞ് ചീയുമ്പോഴാണ് അന്തരീക്ഷത്തിലേക്ക് മീഥേയ്‌ന്‍ എത്തുന്നത്. ഇവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത്തരം ഗ്രഹങ്ങളില്‍ ഭൗമേതര ജീവന്‍ ഉണ്ടെന്ന് അനുമാനിക്കാം. ഗ്രഹോപരിതലത്തില്‍ ദ്രാവകാവസ്ഥയില്‍ ജലം നിലനില്‍ക്കുന്നുണ്ടോ, ഉപരിതലം പാറകള്‍ നിറഞ്ഞതാണോമാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയിലൂടെ മാത്രമാണോ ഗ്രഹത്തിന്റെ പരിക്രമണപഥം, ഉപരിതലത്തിലെയും അന്തരിക്ഷത്തിലെയും താപനില ജീവന്‍ നിലനില്‍ക്കുന്നതിന് അനുയോജ്യമാണോ എന്നെല്ലാം പരിശോധിക്കാന്‍ ഹാബെക്‌സിന് കഴിയും. ദൂരദര്‍ശിനിയും നക്ഷത്രവും അഭിമുഖമായി വരുമ്പോള്‍ നക്ഷത്ര ശോഭയുടെ തീവ്രത കാരണം മുന്നിലൂടെ കടന്നുപോവുന്ന ഗ്രഹങ്ങളെ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. ഇത് പരിഹരിക്കുവാനും പ്രകാശ തീവ്രത കുറയ്‌ക്കുവാനും ആയി ദൂരദര്‍ശിനിയുടെ മുഖ്യദര്‍പ്പണത്തിന് മുന്നിലായിസൂര്യകാന്തി പുഷ്‌പ്പത്തിന്റെ ആകൃതിയില്‍ ഒരു മറ സജജീകരിക്കുന്നുണ്ട്. സ്റ്റാര്‍ ഷേഡ് എന്നാണ് ഈ മറയ്‌ക്ക് പറയുന്ന പേര്. 8 മീറ്ററാണ് ദൂരദര്‍ശിനിയുടെ ദര്‍പ്പണത്തിന്റെ വ്യാസം. ഗ്യാലക്‌സിയുടെ മാപ്പിംഗ്, പ്രപഞ്ച വികാസത്തിന്റെ വേഗത നിര്‍ണ്ണയം, ഡാര്‍ക്ക് മാറ്ററിനെ കുറിച്ചുള്ള പഠനം എന്നിവയുംഹാബെക്‌സിന്റെ ശാസ്‌ത്രീയ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടും
പ്ലേറ്റോ (ബഹിരാകാശപേടകം)
പ്ലാനറ്ററി ട്രാൻസിറ്റ് ആന്റ് ഓസിലേഷൻ ഓഫ് സ്റ്റാർസ് (Planetary Transits and Oscillations of stars) എന്നതിന്റെ ചുരുക്കപ്പേരാണ് പ്ലേറ്റോ(PLATO). യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിക്കാൻ പോകുന്ന ഒരു ബഹിരാകാശ നിരീക്ഷണനിലയമാണിത്. സൗരയൂഥേതരഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു കൂട്ടം ഫോട്ടോമീറ്ററുകൾ ഉപയോഗിച്ച് ശിലാഗ്രഹങ്ങളുടെ ഘടനയും സ്വഭാവവും പഠിക്കുന്നതിനോടൊപ്പം അവിടെ എവിടെയെങ്കിലും ദ്രാവകാവസ്ഥയിൽ ജലംഉണ്ടോ എന്ന അന്വേഷണവും ഇതിന്റെ പരിധിയിൽ വരുന്നു. ഭൂമിയെ പോലുള്ള ഗ്രഹങ്ങളെ കണ്ടെത്തുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം. ഗ്രഹത്തിന്റെ വലിപ്പത്തേക്കാൾ ജീവന്റെ സാധ്യതക്കാണ് പ്രാധാന്യം. വ്യത്യസ്തങ്ങളായ 34 ചെറിയ ദൂരദർശിനികളും കാമറകളും ഇതിൽ ഉപയോഗിക്കുന്നുണ്ട്. ഗ്രഹങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി പ്ലേറ്റോ പത്തു ലക്ഷം നക്ഷത്രങ്ങളെ നിരീക്ഷിക്കും. പ്ലേറ്റോയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ഗ്രഹരൂപീകരണത്തിന്റെ സാഹചര്യങ്ങളുടെ വിശദാംശങ്ങൾ കണ്ടെത്തുക എന്നതും ജീവന്റെ ആവിർഭാവം എങ്ങനെയാണ് എന്നറിയുകയുമാണ്..2024ൽ സോയൂസ് ഉപയോഗിച്ച് ഗൂയന്ന സ്പേസ് സെന്ററിൽ നിന്നായിരിക്കും ഇതിന്റെ വിക്ഷേപണം.
ഇസ്ലാമിക വീക്ഷണവും
അന്യഗ്രഹങ്ങളിൽ ജീവൻ ഉണ്ട് എന്ന് പ്രഖ്യാപിക്കാൻ ആധുനിക ശാസ്ത്രത്തിന് ഇത് വരെ കഴിഞ്ഞിട്ടില്ല ,എന്നാൽ വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ ഖുർആ നിൽ അതിനെ കുറിച്ച് സൂചന തരുന്നുണ്ട്. താഴെ യുള്ള ആയത്ത് സൂചിപ്പിക്കുന്നത് ഭൂമിയിൽ അല്ലാ തെ പ്രപഞ്ചത്തിന്റെ മറ്റു കോണുകളിൽ ജീവനുണ്ട് എന്നാണ്.
وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَاءُ قَدِيرٌ
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവരിലും ജീ വജാലങ്ങളെ വ്യാപിപ്പിച്ചതും അവന്റെ ദൃഷ്ടാന്തങ്ങ ളിൽ പെട്ടത് അവൻ ഉദ്ദേശിക്കുമ്പോൾ അവരെ ഒരുമിച്ചുകൂട്ടുവാൻ കഴിവുള്ളവനാണ് അവൻ ജീവജാലങ്ങൾ എന്ന (ദാബ്ബത്ത്) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മലക്കുകളെയോ, ജിന്നുകളെയോ അല്ല മറിച്ച് മനുഷ്യനെ പോലെ ഭൂ മിയിലെ മറ്റു ജീവികളെ പോലെയുള്ള സ്ഥൂല ശരീ രമുളള ജീവികളെയാണ് അർത്ഥമാക്കുന്നത് കാരണം മലക്കുകൾ പ്രകാശത്താലും, ജിന്നുകൾ അഗ് നിയാലും, നക്ഷത്രങ്ങൾ പ്രകാശത്താൽ സൂര്യൻ അഗ്നിയാലും സൃഷ്ടിക്കപ്പെട്ടതാണ്. വെള്ളത്തിൽനിന്ന് സൃഷ്ടിക്കപ്പെട്ടതിനെയാണ് (ദാബ്ബത്ത്) എന്ന് പറയുന്നത്. ആധുനിക ശാസ്ത്രം അന്യഗ്രഹങ്ങളിൽ ജീവൻ തേടുമ്പോൾ ഒന്നാമതായി പരിഗണിക്കുക ആ ഗ്രഹത്തിൽ ജലമുണ്ടോ എന്നതാണ് കാരണം ജീവൻ ഉണ്ടാക്കാൻ ആവശ്യമായ പ്രാഥമിക ഘടകങ്ങളിൽ ഒന്നാണ് ജലം. ഇതിനെക്കുറിച്ച് ഖുർആൻ പറയുന്നത് നോക്കാം
وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ
വെള്ളത്തിൽ നിന്ന് എല്ലാ ജീവവസ്തുക്കളെയും നാം സൃഷ്ടിക്കുകയും ചെയ്തു. ഖുർആൻ 21:30
ജെയിംസ് വെബ്,
ഈയടുത്ത് വിദൂരഗ്രഹത്തിൽ ജലസാന്നിധ്യം ഉണ്ട് എന്ന സത്യം ജയിംസ് വെബ് പുറത്തുവിട്ടു. 1150 പ്രകാശ വർഷം അകലെയുള്ള ഡബ്ല്യു.എ.എസ്.പി-96 ബി,
കഴിഞ്ഞ രണ്ടു പതിറ്റാിനിടെ ഹബ്ൾ ബഹിരാകാശ ദൂര ദർശിനി നടത്തിയ പഠനത്തിൽ 2013 ലാണ് ഒരു വിദൂര ഗ്രഹത്തിൽ ജലസാന്നിധ്യം ആദ്യമായി ശാസ്ത്രം സ്ഥി രീകരിച്ചത്. ജെയിംസ് വെബിന്റെ പുതിയ കണ്ടത്തിൽ ഭൂ മിക്കപ്പുറത്ത് ജീവ സാന്നിധ്യം ഉാകാൻ കൂടുതൽ സാ ധ്യതയുണ്ട് എന്നതിലേക്ക് ശാസ്ത്രത്തെ എത്തിച്ചു. എ ന്നാൽ അന്യഗ്രഹത്തിൽ ജീവനു സാധ്യതകളെ ക്കുറിച്ച് ഖുർആൻ പണ്ട് സൂചനകൾ തന്നതാണ്
ഇങ്ങനെ ശാസ്ത്രം ഇന്ന് ബഹിരാകാശ പേടകങ്ങൾ വെച്ച് കണ്ടു പിടിക്കുന്ന ഓരോ പുതിയ കാര്യങ്ങളും വർഷങ്ങൾക്കു ഇസ്ലാം പറഞ്ഞതായിരുന്നു, ഇന്ന് ജ്യോതിശാസ്ത്രജ്ഞർ മുഴുവനും തല പുകഞ്ഞ് അന്വേഷിക്കുന്ന ഡാർക്ക് മേറ്റർ ജെയിംസ് വെപ്പും ഹബീളും കൊണ്ടിരിക്കുന്ന ഡാർക്ക് മാറ്റർ അതും എന്താണെന്ന് ഇസ്ലാം മുമ്പേ പറഞ്ഞതാണ്,
وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ
ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപ്പറ്റി ചിന്തിച്ച് കൊ ണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും:) ഞ ങ്ങളുടെ രക്ഷിതാവേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ അതിനാൽ നരകശിക്ഷയിൽ നിന്ന് ഞങ്ങ ളെ കാത്തുരക്ഷിക്കണേ
بَدِيعُ السَّمَاوَاتِ وَالْأَرْضِ وَإِذَا قَضَى أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ.
ആകാശങ്ങളെയും ഭൂമിയെയും മുൻ മാതൃകയില്ലാതെ നിർമിച്ച വനത്രെ അവൻ. അവനൊരു കാര്യം തീരുമാനിച്ചാൽ ഉണ്ടാകു എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ
ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിർമിച്ചിരിക്കു ന്നു. തീർച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.
وَلَقَدْ جَعَلْنَا فِي السَّمَاءِ بُرُوجًا وَزَيَّنَّاهَا لِلنَّاظِرِينَ
ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങൾ നിശ്ചയിക്കുകയും, നോ ക്കുന്നവർക്ക് അവയെ നാം അലംകൃതമാക്കുകയും ചെയ്തിരി ക്കുന്നു.
1999 ഡിസംബര്‍ 6 ന് ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തിലാണ് ലോക ബഹിരാകാശവാരം ആഘോഷിക്കാന്‍ തീരുമാനിച്ചത്. 2000 മുതല്‍ വാരാചരണം തുടങ്ങി. ബഹിരാകാശ രംഗത്ത് പൊതുജന പങ്കാളിത്തത്തോടെ കൊണ്ടാടുന്ന ഏറ്റവും വലിയ ആഘോഷപരിപാടിയാണ് ലോക ബഹിരാകാശവാരം....
അവലംബം
David T. (June 26, 2008), Cosmic Background Explorer
"A Deeper Sky | by Brian Koberlein". briankoberlein.com.
Nasa official website
Isro website
Wikipedia
You tube
ഖുർആനും ശാസ്ത്രവും
ജ്യോതി ശാസ്ത്രം