https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

മനുഷ്യന്റെ വരവ് PART-2

RIGTHT WAY
1 minute read
0

 بسم الله الرحمن الرحيم


ദുനിയാവ് മുഅ്മിനായ മനുഷ്യന് ജയിലും, മരണം

അല്ലാഹുവിന്റെ സമ്മാനവുമാണ്..


‎الدُّنْيَا سجن الْمُؤمن وسنته فَإِذا فَارق الدُّنْيَا فَارق السجْن وَالسّنة

  കൃത്യമായ സമയക്രമം അനുസരിച്ചുള്ള കർമ്മങ്ങളും, നിയമങ്ങളും പാലിച്ചു കൊണ്ടുള്ള ഒരു ജീവിതം,

അതാണ് നാം ഈ ലോകത്ത് കൈകൊള്ളേണ്ടത്...

  ശേഷം നമുക്കുള്ള മരണം ബുദ്ദിമുട്ടുകളിൽ നിന്നുള്ള ഒരാശ്വാസവുമാണ് ..

മനുഷ്യ സൃഷ്ടിപ്പിന്റെ തുടക്കവും ചില ഗുണപാഠങ്ങളും

മനുഷ്യനെ സൃഷ്ടിച്ചത് മണ്ണില്‍ നിന്ന്


 وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَكُم مِّن تُرَابٍ ثُمَّ إِذَآ أَنتُم بَشَرٌ تَنتَشِرُونَ


നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (ഖു൪ആന്‍:30/20


 وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن سُلَٰلَةٍ مِّن طِينٍ


തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. (ഖു൪ആന്‍:23/12)


 وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن صَلْصَٰلٍ مِّنْ حَمَإٍ مَّسْنُونٍ


കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. (ഖു൪ആന്‍:15/26)


 خَلَقَ ٱلْإِنسَٰنَ مِن صَلْصَٰلٍ كَٱلْفَخَّارِ


കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. (ഖു൪ആന്‍:55/14)


 മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: മനുഷ്യന്റെ ഉൽപത്തിയെ –  അഥവാ ആദം നബിയുടെ (അ) സൃഷ്‌ടിയെ – കുറിച്ച്‌ പ്രസ്‌താവിക്കുമ്പോൾ മൂന്നുനാല് വാക്കുകൾ അല്ലാഹു ഉപയോഗിച്ചു കാണാം:


 1) مِن تُرَابٍ (മണ്ണിൽനിന്ന്) എന്നും,


2) مِّن طِينٍ (കളിമണ്ണിൽനിന്ന്) എന്നും,


3) حَمَإٍ مَّسْنُونٍ (കറുപ്പ് നിറം വരുകയും മണത്തിൽ വിത്യാസം സംഭവിക്കുകയും ചെയ്‌തിട്ടുള്ള കുഴഞ്ഞു പാകപ്പെട്ട കളിമണ്ണ്) എന്നും,


4) صَلْصَالٍ كَالْفَخَّارِ (ചൂള വെക്കപ്പെട്ടിട്ടുള്ള ഇഷ്‌ടികപോലെ തട്ടിയാൽ ‘ചലപല’ ശബ്‌ദമുണ്ടാകുന്ന ഉണങ്ങിയ കളിമണ്ണ്) എന്നും.


ഇവയിൽ ഒന്നാമത്തെ വാക്ക് മനുഷ്യന്റെ ഉത്ഭവസ്ഥാനം സാമാന്യമായി ചൂണ്ടിക്കാട്ടുന്നു. ഒരു പാത്രമോ മറ്റോ ഉണ്ടാക്കുവാനുദ്ദേശിക്കുമ്പോൾ, ആദ്യം മണ്ണിൽനിന്ന് അതിനു പറ്റിയ തരം കളിമണ്ണ് തിരഞ്ഞെടുക്കപ്പെടുമല്ലോ. പിന്നീടത് കുഴച്ചും മറ്റും പാകപ്പെടുത്തി മൂശയിൽവെച്ച് രൂപം നൽകി ഉണങ്ങിയശേഷം ചൂളക്കുവെക്കുകയും ചെയ്യുന്നു. ഇതുപോലെ, ഏതോ ചില പരിവർത്തനഘട്ടങ്ങളെ കുറിക്കുന്നതാണ് ഈ വാക്കുകൾ എന്ന് മൊത്തത്തിൽ മനസ്സിലാക്കാം. ചില ഹദീഥുകളും ഇതിന് പിൻബലമായുണ്ട്. പക്ഷേ, ഓരോ ദശയേയും സംബന്ധിച്ച സൂക്ഷ്‌മമോ വിശദമോ ആയ വിവരണങ്ങളൊന്നും നൽകുവാൻ നമുക്ക് സാധ്യമല്ല. അതേ സമയത്ത് പരിണാമ വാദങ്ങൾ പോലെയുള്ള ഭൗതിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽമാത്രം മനുഷ്യൻ്റെ ഉൽപത്തിയെക്കുറിച്ച് വിധി കൽപിക്കുവാനും, ആ വിധിക്ക് അനുകൂലമല്ലെന്ന് കാണുന്ന പ്രമാണങ്ങളെ കേവലം ഉപമകളും അലങ്കാരങ്ങളുമാക്കി അവഗണിക്കുവാനും നമുക്ക്‌ നിവൃത്തിയില്ല.

   നമ്മെ അല്ലാഹു വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ (آمِيـــــنْ )

Post a Comment

0Comments
Post a Comment (0)