സൃഷ്ടിപ്പിലെ വൈവിദ്ധ്യം
വിശുദ്ധ ഖുർആൻ അദ്ധ്യായം 55 സൂറത്തുറഹ്മാൻ 19-20 വചനങ്ങളിൽ നമുക്ക് ഇങ്ങനെ കാണാം
مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ
രണ്ട് കടലുകളെ ( ജലാശയങ്ങളെ ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.
بَيْنَهُمَا بَرْزَخٌۭ لَّا يَبْغِيَانِ
അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്.
(Surat:55, Verse:19-20)
25 ആം അധ്യായം സൂറത്തുൽ ഫുർഖാൻ അമ്പത്തിമൂന്നാം വചനത്തിൽ പറയുന്നു.
وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَٰذَا عَذْبٌۭ فُرَاتٌۭ وَهَٰذَا مِلْحٌ أُجَاجٌۭ وَجَعَلَ بَيْنَهُمَا بَرْزَخًۭا وَحِجْرًۭا مَّحْجُورًۭا
രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. (25 Al-Furqan: 53)
സൂറത്തു റഹ്മാനിൽ പറയുന്നത് വ്യത്യസ്തമായ കടലുകളെ (ജലാശയങ്ങളെ) അല്ലാഹു സ്വതന്ത്രമായി ഒഴുകാൻ വിട്ടിരിക്കുന്നു. പക്ഷേ രണ്ട് ജലാശയങ്ങൾക്ക് ഇടയിൽ പ്രത്യേകതരം ഒരു തടസ്സവും ഏർപ്പെടുത്തിയിരിക്കുന്നു എന്നും, സൂറത്തുൽ ഫുർഖാനിൽ ; ശുദ്ധജലം വഹിക്കുന്ന നദിയും ഉപ്പുവെള്ളം വഹിക്കുന്ന കടലും തമ്മിൽ കൂടി ചേരുമ്പോൾ അവർക്കിടയിൽ പരസ്പരം മിക്സ് ആവാതിരിക്കാൻ ഉള്ള ഒരു തടസ്സം അല്ലാഹു സംവിധാനിച്ചിട്ടുണ്ട് എന്നുമാണ് പറയുന്നത്.
അത്ഭുതകരമായ ഈ പ്രതിഭാസം ലോകത്ത് പല ഇടങ്ങളിലും ദൃശ്യമാണ്.
1.വ്യത്യസ്ത സമുദ്രങ്ങൾ കൂടിച്ചേരുന്ന ഇടങ്ങളിലും eg. Mediterranean Sea and Atlantic ocean, Atlantic Ocean and Pacific Ocean, North sea and Baltic sea. Caribbean sea and Atlantic Ocean.
2.സമുദ്രവും നദിയും കൂടിച്ചേരുന്ന ഇടങ്ങളിലും eg. where Fraser river meets strait of Georgia in Canada, Surinam river and Atlantic Ocean, Estuaries
3. വ്യത്യസ്ത നദികൾ കൂടിച്ചേരുന്ന ഇടങ്ങളിലും ഒരുപാട് കിലോമീറ്ററുകൾ രണ്ടു നദികളും പരസ്പരം മിക്സ് ആവാതെ ഇതുപോലെ ഒഴുകുന്നുണ്ട്. ലോകത്ത് പലയിടങ്ങളിലും ഈ പ്രതിഭാസം ദർശിക്കാൻ സാധിക്കും. eg. Confluence of the Thompson and Fraser Rivers (Lytton, BC, Canada), Green and Colorado Rivers (Canyonlands National Park, UT, USA), Ohio and Mississippi Rivers (Cairo, IL, USA), Rio Negro and the Rio Solimoes (near Manaus, Brazil), Jialing and Yangtze Rivers (Chongqing, China, Confluence of the Mosel and Rhine Rivers (Koblenz, Germany),
Croatia Switzerland എന്നിങ്ങനെ പല രാജ്യങ്ങളിലും ഈ ഒരു പ്രതിഭാസം ദൃശ്യമാണ്.
ലോകത്ത് എല്ലായിടത്തുമുള്ള പ്രതിഭാസം ആണെങ്കിലും, കൂടിച്ചേരുന്ന ജലാശയങ്ങളുടെ നിറങ്ങൾ കൂടി വ്യത്യസ്തമാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കാണുമ്പോൾ തന്നെ വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും. അത്ഭുതകരമായ ഈ പ്രതിഭാസങ്ങളുടെ ചിത്രങ്ങളും വീഡിയോകളും താഴെ നൽകുന്നുണ്ട്.
വ്യത്യസ്ത ജലാശയങ്ങൾ (കടൽ,നദി ) കൂടിച്ചേരുമ്പോൾ അവയിലുള്ള ലവണാംശങ്ങളുടെ (salinity) വ്യത്യാസം കൊണ്ട് കൊണ്ടാണ് പ്രധാനമായും ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇത് halocline എന്നറിയപ്പെടുന്നു. ജലാശയങ്ങളുടെ സാന്ദ്രത, താപനില (thermocline) കെമിക്കൽ കോമ്പോസിഷൻ (chemocline),സർഫസ് ടെൻഷൻ, ഫ്രിക്ഷൻ, ഇനർഷ്യ തുടങ്ങിയ പല കാര്യങ്ങളും കൂടി ഈ പ്രതിഭാസത്തെ സ്വാധീനിക്കുന്നുണ്ട്. ഈ പ്രതിഭാസങ്ങളുടെ ശാസ്ത്രീയവശം കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്ക് ഈ വീഡിയോ കാണാവുന്നതാണ്. യൂട്യൂബ് ലിങ്ക് ഇടുന്നു. https://youtu.be/U93QRMcQU5Y
കടൽ വെള്ളത്തിനും നദീജലത്തിനും തമ്മിൽ വലിയ നിറവ്യത്യാസം ഇല്ലായെങ്കിൽ ഇവ കൂടി ചേരുന്നിടത്ത് നോക്കുമ്പോൾ നമുക്ക് ഈ പ്രതിഭാസം കാഴ്ചയിൽ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കണമെന്നില്ല എന്നാൽ രാസപരിശോധനയിലൂടെ വ്യത്യാസം മനസ്സിലാക്കാം.
ചിലപ്പോൾ കടലിൽ നദികൾ കൂടി ചേർന്ന് ഭാഗങ്ങളിൽ മുകൾഭാഗത്ത് നദിയിലെ ശുദ്ധജലവും താഴ്ഭാഗത്ത് ഉപ്പു ജലവും പരസ്പരം മിക്സ് ആവാതെ തികച്ചും വ്യത്യസ്ത രണ്ട് പാളികളായി സ്ഥിതിചെയ്യും. Dead water എന്നാണ് നാവികർക്ക് ഇടയിൽ ഇത് അറിയപ്പെടുന്നത്. ഇത്തരം ഇടങ്ങളിൽ കപ്പലുകളും ബോട്ടുകളും ഒക്കെ നിയന്ത്രിക്കാൻ കഴിയാത്ത പല പ്രശ്നങ്ങളും ഉണ്ടാകും. Fridtjof Nansen എന്ന നോർവീജിയൻ നാവികനാണ് 1893 ഈ പ്രതിഭാസം ലോകത്ത് ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ളത്.
ലോകത്തുള്ള വ്യത്യസ്തങ്ങളായ സ്ഥലങ്ങളിൽ കണ്ണുകൊണ്ട് നേരിട്ട് കണ്ടുതന്നെ മനസ്സിലാക്കാവുന്ന തരത്തിൽ
ഈ പ്രതിഭാസം കാണപ്പെടുന്നു. ഇൻറർനെറ്റും സൗകര്യങ്ങളും ഒക്കെ ഉള്ളതുകൊണ്ട് നമുക്കും ഈ രാജ്യങ്ങളിലൊന്നും പോകാതെ തന്നെ ഈ കാഴ്ചകൾ കാണാൻ ഇന്നത്തെ കാല
ത്ത് കഴിയുന്നു. ശാസ്ത്രീയമായ പുതിയ പുതിയ അറിവുകൾ ലഭിക്കുന്നതിലൂടെ ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വിശദീകരണങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.
ഒന്ന് ചിന്തിച്ചു നോക്കുക. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് അവതരിക്കപ്പെട്ട ഒരു ഗ്രന്ഥത്തിൽ എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ എഴുതപ്പെട്ടിട്ടുണ്ടാവുക. നമുക്കെല്ലാവർക്കും അറിയാം അറേബ്യയിൽ ഒരൊറ്റ നദി പോലുമില്ല. മുഹമ്മദ് നബി ജീവിച്ച മക്കയിലോ മദീനയിലോ ചുറ്റുമുള്ള എവിടെയെങ്കിലും ഒരു നദി പോലും ഇല്ല. എവിടെയും നദിയും കടലും കൂടി ചേരുന്ന അഴിമുഖങ്ങൾ ഇല്ല. എന്തിനധികം ഗൾഫ് രാജ്യങ്ങളിൽ എവിടെയും ഒരൊറ്റ നദി പോലുമില്ല. മുഹമ്മദ് നബി ജീവിതത്തിൽ ഒരിക്കൽപോലും കടൽയാത്ര നടത്തിയതായി ചരിത്രത്തിൽ ഇല്ല. പ്രത്യക്ഷത്തിൽ കണ്ടു മനസ്സിലാക്കാവുന്ന തരത്തിൽ ഈ പ്രതിഭാസങ്ങൾ കാണാൻ സാധിക്കുന്നത് കാനഡയിലും അമേരിക്കയിലും സൗത്ത് അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഒക്കെ ആണു താനും.
പോസ്റ്റിൽ പറഞ്ഞ പലകാര്യങ്ങളും ഒരുപക്ഷേ പല വായനക്കാരും ആദ്യമായി മനസ്സിലാക്കുന്നത് ആയിരിക്കും. ചിത്രങ്ങളും വീഡിയോകളും ചിലപ്പോൾ മുമ്പ് കണ്ടിട്ടുണ്ടാവുകയുമില്ല. കടലും നദിയും കൂടി ചേരുമ്പോൾ ലവണാംശങ്ങളിലെയും മറ്റും വ്യത്യാസം കൊണ്ട് പരസ്പരം കൂടിച്ചേരാതെ വ്യത്യസ്ത ലെയറുകൾ ആയി സ്ഥിതി ചെയ്യുന്ന പ്രതിഭാസവും അതിൻറെ സയൻസും ഇന്നത്തെ കാലത്ത് പോലും മിക്കവാറും സാധാരണക്കാർക്കും അറിയാത്ത കാര്യവും ആയിരിക്കും എന്നിരിക്കെ എങ്ങനെയാണ് 14 നൂറ്റാണ്ടുകൾക്ക് മുമ്പ് മുമ്പ് ഒരു നദി പോലും ഇല്ലാത്ത മരുഭൂമിയിൽ ജീവിച്ച, ഒരു കടൽ യാത്ര പോലും നടത്തിയിട്ടില്ലാത്ത മുഹമ്മദ് നബിക്ക് അറിവ് ഉണ്ടാവുക ?ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. വിശുദ്ധ ഖുർആൻ മനുഷ്യ വചനങ്ങളല്ല ദൈവിക വചനങ്ങളാണ് എന്ന് ബോധ്യപ്പെടുത്തുന്ന അനേകം തെളിവുകളിൽ ചിലത് മാത്രമാണിവയെല്ലാം.