https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

റമദാനിലെ അവസാനത്തെ പത്തിൽ ഇലാഹിലലിയാം

RIGTHT WAY
1 minute read
0

 റമദാനിലെ  അവസാനത്തെ പത്തിൽ ഇലാഹിലലിയാം


റമദാനിലെ അവസാനത്തെ പത്ത് അടക്കുകയാണല്ലോ ആയതിനാൽ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കി അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ നാം പരിശ്രമിക്കുക

'എന്റെ ഉള്ളിലും എനിക്കു ചുറ്റും നീ നിറഞ്ഞുനിൽക്കുകയാണ്...
 എവിടെ നോക്കിയാലും നിന്നെയല്ലാതെ മറ്റൊന്നിനെയും  ഞാൻ കാണുന്നില്ല...
 കാരണം, പ്രണയത്തിന്റെ ഈ പ്രപഞ്ചത്തിൽ ഞാനും നീയും അല്ലാതെ മറ്റാരും ഇല്ലല്ലോ..."

ഇതൊരു സൂഫി ചിന്താ വാക്യമാണ്. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ നമ്മുടെ സൃഷ്ടാവായ ദൈവം ഉണ്ട് നാം നമ്മളിലേക്ക് തന്നെ നോക്കിയാൽ നമുക്ക് ദൈവത്തെ കാണാൻ സാധിക്കും ഒരു വാക്കുണ്ട്  അ ള്ളാഹു നമ്മുടെ നെഞ്ച്നെ സൃഷ്ടിച്ചു അതിനുള്ളിൽ ഹൃദയത്തെ സൃഷ്ടിച്ചു അതിനുള്ളിൽ ഹൃദയാന്തരാത്തെ സൃഷ്ടിച്ചു അതിനുള്ളിലാണ് രഹസ്യം ആ രഹസ്യം ആണ് ഞാൻ, അല്ലാഹു നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിലേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും അല്ലാഹുവിന് അറിയാം അതുകൊണ്ടുതന്നെ അല്ലാഹുവിനെ നമ്മൾ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നുണ്ട് എന്ന ബോധത്തിൽ അല്ലാഹുവിനെ ആരാധിക്കണം അതാണല്ലോ ഇഹ്‌സാൻ. ഈ പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് അല്ലാഹു ആണ് എല്ലാത്തിന്റെ യും ഉടമസ്ഥൻ അള്ളാഹുവാണ് എല്ലാ പക്ഷികളും മനുഷ്യന്മാരും മൃഗങ്ങളും ജിന്നുകളും മലക്കുകളും അല്ലാഹുവിന്റെ സൃഷ്ടികളാണ് അതുകൊണ്ടുതന്നെ അവരെല്ലാം അല്ലാഹുവിന് സദാ തസ്ബീഹ് ചെല്ലുന്നുണ്ട്.ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു പ്ര കീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു . അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു (സൂറത്തുൽ ഹഷർ 1 )
 അതുകൊണ്ട് സകല ചരാചരങ്ങളെയും ബഹുമാനിക്കൽ അത്യാവശ്യമാണ് കാരണം അവയെല്ലാം നമ്മുടെ റബ്ബിന് തസ്ബീഹ് ചെല്ലുന്നുണ്ട് അതുകൊണ്ട് എല്ലാ വസ്തുക്കളിലും നാം അല്ലാഹുവിനെ കാണണം ഓരോ വസ്തുവലുമുള്ള അവന്റെ സാന്നിധ്യം നാം മനസ്സിലാക്കണം അങ്ങനെ നമുക്ക് ഉള്ളിലും നമുക്കുചുറ്റും അള്ളാഹുവിനാൽ നിറക്കപ്പെട്ടതാകണം അപ്പോൾ ഈ പ്രപഞ്ചത്തിൽ നാമും നമ്മുടെ സൃഷ്ടാവും മാത്രമായി തീരും അപ്പോൾ നമ്മൾ റബ്ബിൽ ലയിച്ച് റബ്ബിനെ പ്രണയിച്ചു പോകും അങ്ങനെ നമ്മുടെ ജീവിതം തിന്മകളിൽ നിന്ന് മാറ്റി നിർത്താം.

 ഈ ജീവിതത്തിന്റെ  അവസാനം സർവ്വതും നമ്മിൽ നിന്ന് അകന്ന് പോകും സർവ്വശക്തനായ നാഥൻ മാത്രം നമ്മുടെ കൂടെ ബാക്കിയാവും അതുകൊണ്ട്നാം നാഥന്റെ കൂടെ ആവുക.നമ്മുടെ ഹൃദയത്തിന്റെ ഓരോ മിടിപ്പുകളും അല്ലാഹുവിലേക്കുള്ള  നമ്മുടെകാലടികൾ ആണ്
  ഓരോ മിടിപ്പുകൾ കഴിയുമ്പോഴും നമ്മൾ അല്ലാഹുവിലേക്ക്  കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു
 ഓരോ മിടിപ്പുകൾ ക്കിടയിലുള്ള ജീവിതത്തിലെ പ്രയാസത്തിലും ബുദ്ധിമുട്ടിലും അല്ലാഹുവിനെ  ഓർത്ത്   ക്ഷമിക്കുന്നു  അള്ളാഹു തരുന്ന ഓരോ സുഖത്തിലും അവനോടുള്ള  പ്രേമം കൂടുന്നു   അടുത്ത മിടിപ്പിൽ അല്ലെങ്കിൽ അതിനോട് തുടർന്നുള്ളതിൽ നാം അല്ലാഹുവിൽ  എത്തുമെന്ന പ്രതീക്ഷയോടെ സന്തോഷത്തോടെ നാം ഈ ദുനിയാവിൽ മിടിക്കുന്നു

Post a Comment

0Comments
Post a Comment (0)