https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ഖുര്‍ആന്‍

RIGTHT WAY
4 minute read
0

 

ഖുര്‍ആന്‍ എന്ന അത്ഭുതം 

--------------------------------------- 

'ലോകാത്ഭുതങ്ങള്‍' എന്ന് പേരിട്ടു വിളിക്കുന്ന ഏഴ് അത്ഭുതങ്ങളെക്കുറിച്ച് നമുക്കെല്ലാമറിയാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആയിരക്കണക്കിന് മനുഷ്യരുടെ ഇച്ഛാശക്തിയുടേയും, കഠിനാധ്വാനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന വസ്മയങ്ങളാണവ. എന്നാല്‍, ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ അത്ഭുതമേതാണെന്ന് ചോദിച്ചാല്‍, അത് പരിശുദ്ധ ഖുര്‍ആന്‍ എന്ന ഒരു ഗ്രന്ഥമാണെന്ന് നിസ്സംശയം പറയാം. 

 

അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന, മദ്യത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്രമഹിമയുടെ പേരില്‍ തമ്മിലടിച്ച് ചോരചിന്തുന്നതില്‍ യാതൊരുവിധ വൈമനസ്യവുമില്ലാതിരുന്ന, അറിവിന്റെ രംഗത്ത് വട്ടപ്പൂജ്യം മാത്രമായിരുന്ന, ചികിത്സാരംഗത്ത് ഒന്നുമല്ലാതിരുന്ന, കാര്‍ഷികമായി പിന്നോക്കം നിന്നിരുന്ന, രാഷ്ട്രീയവും സൈനികവുമായി അസംഘടിതരായിരുന്ന ഒരു ജനതയെ, വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍കൊണ്ട് മാനവികതയുടെ പരമശീര്‍ഷത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞ ഗ്രന്ഥമാണ് ഖുര്‍ആന്‍. ഇങ്ങനെയൊരു വിപ്ളവത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് നബി(സ) യോളം പോന്ന ഒരു വിപ്ളവകാരി ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണല്ലോ, ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളില്‍ ഒന്നാമന്‍ മുഹമ്മദ് നബി(സ) ആണെന്ന്, പ്രശസ്ത ചരിത്രപണ്ഡിതനായ മൈക്കള്‍. എച്ച്. ആര്‍ട്ട്, 1978 ല്‍ ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നത്. ഇദ്ദേഹം ഒരു മുസ്ലീമല്ല. സത്യസന്ധമായി ചരിത്രം പഠിച്ച ഒരു പണ്ഡിതന്‍ മാത്രം. 

 

ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശനമായി അവതരിച്ച ഈ ഗ്രന്ഥം, ഇന്ന് നൂറ്റിഇരുപത് കോടിയോളം വരുന്ന മുസ്ലീങ്ങള്‍ക്ക് വഴികാട്ടിയാണ്. ഖുര്‍ആനെപ്പറ്റി, നല്ല അഭിപ്രായങ്ങള്‍ പറയുന്നത് മുസ്ലീങ്ങള്‍ മാത്രമാണോ? അല്ല, പരിശുദ്ധ ഖുര്‍ആന്‍ ശരിയായി പഠിക്കാന്‍ ശ്രമിച്ച അമുസ്ലീങ്ങളെല്ലാം തന്നെ ഈ വിസ്മയത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയും അവരുടെ വിലയേറിയ അഭിപ്രായങ്ങളിലൂടെ ഈ ഗ്രന്ഥത്തെ വാനോളം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയെപ്പോലെയുള്ള സാമൂഹ്യരംഗത്തെ പ്രമുഖര്‍, അണ്ണാദൂരൈപ്പോലുള്ള രാഷ്ട്രീയരംഗത്തെ പ്രമുഖര്‍, നെപ്പോളിയനെപ്പോലുള്ള പ്രമുഖ ഭരണാധികാരികള്‍, ഗിബ്ബണെപ്പോലെയുള്ള പ്രശസ്ത ചരിത്ര പണ്ഡിതന്മാര്‍, ജര്‍മന്‍ നാടകകൃത്തായ ഗോയ്ഥെയെപ്പോലെയുള്ള കലാ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയ സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട, അമുസ്ലീങ്ങളായ എത്രയെത്ര പ്രശസ്തവ്യക്തികളാണ് ഖുര്‍ആന്‍ പഠിച്ച് സാക്ഷ്യപത്രങ്ങളെഴുതിയിട്ടുള്ളത്. പരിശുദ്ധ ഖുര്‍ആന്റെ സവിശേഷമായ ഘടനയും ആവിഷ്കാരചാരുതയും അതിനെ എന്നെന്നും അതുല്യവും അനുപമവുമാക്കുന്നുവെന്നും, ഖുര്‍ആനിലെ നിയമങ്ങള്‍ ബുദ്ധിക്കും പ്രകൃതിക്കും യോജിച്ചതാണെന്നും 'പോപ്പുലര്‍ എന്‍സൈക്ളോപീഡിയ' രേഖപ്പെടുത്തിയിരിക്കുന്നു. 

 

'ഖുര്‍ആന്‍' എന്ന പദത്തിന് 'വായിക്കപ്പെടേണ്ടത്', 'വായിക്കപ്പെടുന്നത്', എന്നൊക്കെയാണര്‍ത്ഥം. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആന്‍ ആണെന്ന് 'എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക' പറയുന്നു 

 

'വായിക്കാനറിയാത്ത ഒരു വ്യക്തി വായിച്ചു പറഞ്ഞ ഒരു ദര്‍ശന വിസ്മയം' എന്ന് ഖുര്‍ആനെപ്പറ്റി പറയാം. കാരണം, മുഹമ്മദ് നബി(സ) യ്ക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. അറിവുള്ള വ്യക്തികളുമായി അദ്ദേഹത്തിന് ബന്ധങ്ങളില്ലായിരുന്നു. ജനനം മുതല്‍ തന്നെ ദുരിതവും ദുഃഖവും നിറഞ്ഞ, സ്വസ്ഥത കുറഞ്ഞ ഒരു ജീവിതമായിരുന്നു അനാഥനായ അദ്ദേഹത്തിന്റേത്. സാഹിത്യം, ചരിത്രം, നരവംശശാസ്ത്രം, മതദര്‍ശനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹം പൂര്‍ണ നിരക്ഷരനായിരുന്നു. കച്ചവടക്കാര്യത്തില്‍ മുഴുകിക്കഴിഞ്ഞ അദ്ദേഹം, 'സത്യസന്ധന്‍' എന്ന് സര്‍വ്വരും (പിന്നീട്, അദ്ദേഹത്തിന്റെ ശത്രുക്കളായവരുള്‍പ്പെടെ) അംഗീകരിച്ച ഒരു വ്യക്തിയായിരുന്നു. 

 

നാല്പ്പതാം വയസ്സില്‍ അദ്ദേഹത്തിന് അല്ലാഹു 'പ്രവാചകത്വം' നല്‍കി. തുടര്‍ന്ന്, നീണ്ട ഇരുപത്തിമൂന്ന് വര്‍ഷങ്ങളിലായി, വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി, അദ്ദേഹത്തിലൂടെ അവതീര്‍ണമായ സൂക്തങ്ങളുടെ സമാഹാരമാണ് പരിശുദ്ധ ഖുര്‍ആന്‍. ജിബ്രീല്‍(അ) എന്ന മലക്ക് മുഖേന ദൈവത്തില്‍ നിന്നും കിട്ടുന്ന വെളിപാടുകള്‍ (വഹ്യ്) മുഹമ്മദ് നബി(സ) പറയുകയായിരുന്നു. നബി(സ) ആഗ്രഹിക്കുന്നതിനനുസരിച്ചായിരുന്നില്ല വെളിപാട് കിട്ടിയിരുന്നത്. പ്രത്യുത, ദൈവത്തിന്റെ ആഗ്രഹത്തിനനുസരിച്ചായിരുന്നു. സ്വയം ദൈവികഗ്രന്ഥമാണെന്ന് പ്രഖ്യാപിക്കുന്ന, കിടയറ്റസാന്മാര്‍ഗിക ക്രമം പ്രദാനം ചെയ്യുന്ന, ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പ്രായോഗികമായ നിയമനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന, കളങ്കരഹിതവും സത്യസന്ധവുമായ ചരിത്രം പഠിപ്പിക്കുന്ന, സത്യസന്ധമായി പുലര്‍ന്നിട്ടുള്ള പ്രവചനങ്ങള്‍ നടത്തിയ, പ്രാപഞ്ചിക പ്രതിഭാസങ്ങളെപ്പറ്റി യഥാര്‍ത്ഥമായ പരാമര്‍ശങ്ങള്‍ നടത്തിയഒരു നിസ്തുല സാഹിത്യ സൃഷ്ടിയായ പരിശുദ്ധ ഖുര്‍ആനുമായി താദാത്മ്യം പ്രാപിക്കാന്‍


ലോകത്ത് നിലവിലുള്ള ഒരു ഗ്രന്ഥത്തിനും കഴിയില്ല. അശാസ്ത്രീയമായതോ, വൈരുദ്ധ്യം പുലര്‍ത്തുന്നതോ ആയ യാതൊരു പരാമര്‍ശങ്ങളും ഖുര്‍ആനിലില്ല. 

 

മുഹമ്മദ് നബി(സ) യുടെ ചില നടപടികളെ വിമര്‍ശിക്കുന്നതും, അദ്ദേഹത്തിനെ ശക്തമായി താക്കീത് ചെയ്യുന്നതുമായ വചനങ്ങള്‍ ഖുര്‍ആനിലുണ്ട്. മുഹമ്മദ് നബി(സ) കെട്ടിച്ചമക്കുന്ന രചനയല്ല ഖുര്‍ആന്‍ എന്നറിയിക്കാന്‍ അത് പറയുന്നു. 'അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ 'എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു' എന്നുപറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനേക്കാളും വലിയ അക്രമി ആരുണ്ട്?' (ഖുര്‍ആന്‍ 6: 93). 

 

ഇങ്ങനെയൊക്കെയായിരുന്നിട്ടും, എഴുതാനും വായിക്കാനുമറിയാത്ത മുഹമ്മദ്നബി(സ) എഴുതിയുണ്ടാക്കിയതാണ് ഖുര്‍ആന്‍ എന്ന് അതില്‍ വിശ്വസിക്കാത്തവരും, സംശയമുള്ളവരും ഇന്നും പറയുന്നു. അവരെ നോക്കി ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു. 'നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെപ്പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍, അതിന്റേതുപോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനു പുറമേ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചു കൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. നിങ്ങള്‍ക്ക് ചെയ്യാനായില്ലെങ്കില്‍ - നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയില്ല - മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കപ്പെട്ടതാകുന്നു അത്' (ഖുര്‍ആന്‍ 2:23, 24). 

 

 

അറബി സാഹിത്യകാരന്‍മാരും, ജൂതന്‍മാരും, ഇസ്ലാമിന്റെ ശത്രുക്കളുമെല്ലാം അന്നുമുതല്‍ ഇന്നോളം കിണഞ്ഞു പരിശ്രമിച്ചിട്ടും, ഖുര്‍ആന്‍ നടത്തിയ ഈ വെല്ലുവിളിക്ക് ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.


ഭാഗം 1

      ••പരിശുദ്ധ ഖുർആനും ആധുനിക ശാസ്ത്രവും ••

•പ്രപഞ്ച സൃഷ്ട്ടിപ്പ് (മഹാ വിസ്ഫോടനം)•



മഹാ വിസ്ഫോടനം എന്നറിയപ്പെടുന്ന പ്രതിഭാസത്തിലാണ് പ്രപഞ്ച സൃഷ്ട്ടി ഇന്ന് വിശദീകരിക്കപ്പെടുന്നത്... ജ്യോതിശാസ്ത്രവും ജ്യോതിർ ഭൗതികശാസ്ത്രജ്ഞരും (Astrophysicists) പതിറ്റാണ്ടുകളോളമായി സ്വരൂപിചെടുത്ത നിരീക്ഷണ പരീക്ഷണ വസ്തുതകൾ ഈ സിദ്ധാന്തത്തിന് പ്രബലത നൽകുന്നു.. മഹാ വിസ്ഫോടനസിദ്ധാന്തപ്രകാരം പ്രപഞ്ചം പ്രാരംഭത്തിൽ വൻപിണ്ഡം (Bigmass) പ്രാഥമിക നെബുല (Primary nebula ) ആയിരുന്നു.. മഹാ വിസ്ഫോടനത്തെ തുടർന്ന് വ്യവഛേദിക്കരണം (Secondary seperation )നടക്കുകയും ആകാശ ഗംഗകളുടെ രൂപീകരണത്തിൽ കലാശിക്കുകയും ചെയ്തു... പിന്നീട് ഇവയിൽ നിന്ന് നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, സൂര്യൻ, ചന്ദ്രൻ എന്നിവ ഉടലെടുക്കുകയും ചെയ്തു.. പ്രപഞ്ചോൽപത്തി അദ്വീതയമാണ്.. ആകസ്മികമായാണ് സംഭവിച്ചെന്നുള്ള സാധ്യത വെറും പൂജ്യം മാത്രമാണ്.. പ്രപഞ്ചോൽപത്തിയുമായി ബന്ധപ്പെട്ട തായെ നൽകുന്ന പരിശുദ്ധ ഖുർആൻ വചനം ശ്രദ്ദിക്കു..

 

• أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُون•َ 


الأنبياء (30) Al-Anbiya

<3 ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ? <3 

ഖുർആനിക വചനവും മഹാവിസ്ഫോടനവും തമ്മിലുള്ള വിസ്മയവാഹമായ അനുരൂപത ശ്രദ്ധേയമാണ്.. 1400 വർഷങ്ങൾക്ക് മുൻപ് അറേബ്യാൻ മരുഭൂമിയിൽ പ്രഥമമായി പ്രത്യക്ഷപെട്ട ഒരു ഗ്രന്ധത്തിൽ (പരിശുദ്ധ ഖുർആൻ )ഇത്തരം നിഗുഢമായ ശാസ്ത്രീയ തത്വങ്ങൾക്ക് കടന്നു കൂടുവാൻ സാധിച്ചു... 

ആത്മാർത്ഥമായി ചിന്തിക്കുക സമൂഹമേ.. സത്യത്തെ മനസ്സിലാക്കു...


<3 അല്ലാഹുവിനെ അറിയുക പരിശുദ്ധ ഖുർആനിലൂടെ <3

                        ഭാഗം -2

                          വിഷയം 

•പരിശുദ്ധ ഖുർആനും ആധുനിക ശാസ്ത്രവും•

പ്രാരംഭ വാതക പിണ്ഡം (Initial Gaseous Mass)

പ്രപഞ്ചത്തിൽ ആകാശ ഗംഗയുടെ രൂപീകരണത്തിന് മുൻപ് ബാഹ്യകാശപദാർത്ഥം പ്രാരംഭ ദശയിൽ വാതകപിണ്ഡത്തിന്റെ രൂപത്തിലായിരുന്നു എന്ന് ശാസ്ത്രജ്ഞർ പറയുന്നു... ചുരുക്കത്തിൽ ഭീമമായ വാതകപദാർത്ഥമോ (Gaseous matter )മേഘങ്ങളോ ആയിരുന്നു ആകാശഗംഗയുടെ രൂപീകരണത്തിന് മുമ്പ് നിലവിലുണ്ടായിരുന്നെതർത്ഥം... പ്രാരംഭവാതക പിണ്ഡത്തിനെ (Initial celestial mattter )സൂചിപ്പിക്കുന്നതിന് "പുക" എന്ന പദമാണ് വാതകമെന്ന പദത്തേക്കാൾ കൂടുതൽ അനുയോജ്യം.. തായെ നൽകുന്ന പരിശുദ്ധ ഖുർആനിക വചനം പ്രപഞ്ചത്തിന്റെ ഈ അവസ്ഥയെ സൂചിപ്പിക്കുന്നു... (പുക എന്നര്ത്ഥമാക്കുന്ന ദുഃഖൻ എന്ന പദമാണ് പരിശുദ്ധ ഖുർആൻ ഇവിടെ ഉബയോഗിച്ചത് )


ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ 

فصّلت (11) Fussilat

അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു...

മഹാ വിസ്ഫോടനവുമായി അനുരൂപമായ മറ്റൊരു വസ്തുതയാണിത്.. 1400 വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് മുസ്തഫ (സ)കാലഘട്ടത്തിൽ ജീവിച്ചിരുന്ന അറബികൾ ഈ വസ്തുതയെ കുറിച്ച് അജ്ഞരായിരുന്നു.. ചിന്തിക്കു.. സമൂഹമേ... എങ്കിൽ പിന്നെ ഈ അറിവിന്റെ ഉത്ഭവം എന്തായിരിക്കും...

Post a Comment

0Comments
Post a Comment (0)