മനുഷ്യൻ ശൂന്യാകാശത്തെ കീഴടക്കുന്നതിനെക്കുറിച്ചുള്ള സൂചനയും ഖുർആനിൽ കാണാം. ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ അദ്ഭുതകരമായ പുരോഗതിയുടെ ഫലമായി ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യനു കഴിഞ്ഞു. താഴെ കൊടുത്തിട്ടുള്ള സൂക്തം ഈ വിവരത്തിലേക്ക് ചൂണ്ടിക്കാണിക്കുന്നു .
يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُوا ۚ لَا تَنفُذُونَ إِلَّا بِسُلْطَانٍ
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.