https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

12=👌ഭ്രൂണശാസ്ത്രം

RIGTHT WAY
2 minute read
0

 Embryology

ഗർഭധാരണത്തിനു മുമ്പുള്ള വികസനം , ബീജസങ്കലനം , ഭ്രൂണങ്ങളുടെ വികാസം എന്നിവയെക്കുറിച്ച് പഠിക്കുന്ന  ശാസ്ത്രശാഖയാണ് ഭ്രൂണശാസ്ത്രം .

 എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് ശാസ്ത്രം ഭ്രൂണശാസ്ത്രത്തെ കുറിച്ച് കൂടുതൽ പഠിച്ചത്, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് 1999 പുറത്തിറക്കിയ"പാരമ്പര്യവും ക്ളോണിങ്ങും എന്ന പുസ്തകത്തിൽ ഡോക്ടർ ബാലകൃഷ്ണന്റെ വരികൾ നമുക്ക് വായിക്കാം

  "പ്രത്യുല്പാദനത്തിന്റെയും വളർച്ചയുടെയും പൊതുരീതി എല്ലാവർക്കും അറിവുണ്ട്പക്ഷേ ലൈംഗിക പ്രത്യുൽപ്പാദനത്തിൽ സ്ത്രീക്കും പുരുഷനും തുല്യ പങ്കുണ്ടന്ന കാര്യം വളരെക്കാലം ശാസ്ത്രജ്ഞൻമാർക്ക് പോലും അറിയില്ലായിരുന്നു." ( പാരമ്പര്യവും ക്ളോണിങ്ങുംpage 3-4)

 എന്നാൽ 1827-ൽ കാൾ ഏണസ്റ്റ് വോൺ ബെയർ സസ്തനികളുടെ അണ്ഡത്തിന്റെ നിരീക്ഷണത്തിലൂടെ ആധുനിക ഭ്രൂണശാസ്ത്രം പിറവിയെടുക്കുന്നതുവരെ, ഭ്രൂണശാസ്ത്രത്തെക്കുറിച്ച് വ്യക്തമായ ശാസ്ത്രീയ ധാരണ ഉണ്ടായിരുന്നില്ല. 1950 കളുടെ അവസാനത്തിൽ ഗർഭാശയ സ്കാനിംഗിനായി അൾട്രാസൗണ്ട് ആദ്യമായി ഉപയോഗിച്ചപ്പോൾ മാത്രമാണ് മനുഷ്യ ഭ്രൂണത്തിന്റെ യഥാർത്ഥ വികസന കാലഗണന ലഭ്യമായത്.

പത്തൊൻപതാം നൂറ്റാണ്ടിൽ സൂക്ഷ്മദർശിനി  മെച്ചപ്പെട്ടപ്പോഴാണ്   ജീവശാസ്ത്രജ്ഞർക്ക് ഭ്രൂണങ്ങൾ പുരോഗമന ഘട്ടങ്ങളുടെ ഒരു പരമ്പരയിൽ രൂപം കൊള്ളുന്നതായി കാണാൻ കഴിഞ്ഞത് ,പുരുഷന്റെയും സ്ത്രീയുടെയും ബീജങ്ങളുടെ സങ്കലന ഫലമായുണ്ടാകുന്ന സിക്താണ്ഡതിൽനിന്നാണ് ശിശു ജനിക്കുന്നതെന്നാണ്പുതിയ ശാസ്ത്ര സത്യം. ഉദ്ദേശിച്ച പിതാവിന്റെ ബീജവും ഉദ്ദേശിച്ച അമ്മയുടെ അണ്ഡവും ഒരു ലാബിൽ സംയോജിപ്പിച്ച് ഭ്രൂണമായി മാറുന്നു. ഈ ഭ്രൂണം പിന്നീട് കുട്ടിയെ പ്രസവിക്കുന്ന സറോഗേറ്റിലേക്ക് ഇടുന്നു എന്താണ് ഇന്നത്തെ ശാസ്ത്രത്തിന്റെ ഒടുവിലത്തെ നിഗമനം.

എന്നാൽ ഇതേ കാര്യം 1400 വർഷങ്ങൾക്കു മുമ്പ് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്


  അല്ലാഹു പറയുന്നു.

إِنَّا خَلَقْنَا ٱلْإِنسَـٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَـٰهُ سَمِيعًۢا بَصِيرًا ﴾٢﴿

മിശ്രമായ (കൂടിച്ചേർന്നുണ്ടായ)ഒരു ഇന്ദ്രിയബിന്ദുവില്‍ നിന്നു മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു - അവനെ നാം പരീക്ഷണം ചെയ്‌വാനായിട്ട്. അങ്ങനെ, നാം അവനെ കേള്‍ക്കുന്നവനും കാണുന്നവനുമാക്കിയിരിക്കുന്നു.

 ഇതുപോലെ പ്രത്യുൽപാദന ബീജത്തെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ, ബീജത്തിന്റെ സങ്കീർണത, ഉൽപാദനത്തിന് വളരെ ചെറിയ ഒരംശം മതിയെന്ന വസ്തുത,  ,സ്ത്രീയുടെ ഉൽപാദനാവയവത്തിൽ അണ്ഡം നിക്ഷേപിക്കപ്പെടുന്നതിനെക്കുറിച്ച് തുടങ്ങി അനേകം ഭ്രൂണശാസ്ത്രപരമായിട്ടുള്ള കാര്യങ്ങൾ ഖുർആൻ പറയുന്നുണ്ട്.

خَلَقَ الْإِنسَانَ مِنْ عَلَقٍ

“ഒട്ടിപ്പിടിക്കുന്ന ഒന്നിൽ നിന്നും അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു. (96:2) "അലഖ്' എന്ന പദത്തിന് അതിന്റെ യഥാർഥ വിവക്ഷ (ഒട്ടിപ്പിടിക്കുന്ന ഒന്ന്) എന്നാണ്. അതുപോലെ മാതാ വിന്റെ ഗർഭാശയത്തിലുള്ള ഭ്രൂണത്തിന്റെ വളർച്ചയുടെ ഘട്ടങ്ങൾ വളരെ സംക്ഷിപ്തമായി ഖുർആൻ വിവരിക്കുന്നുണ്ട്. ആ വിവരണം പൂർണ മായും ശരിയും വസ്തുനിഷ്ഠവുമാണ്. ആ പ്രക്രിയയെ വിവരിക്കാനുപ യോഗിക്കുന്ന ലളിതപദങ്ങൾ ഭ്രൂണവളർച്ചയുടെ അടിസ്ഥാന ഘട്ടങ്ങളെ പ്രതിപാദിക്കുന്നു.

 20നൂറ്റാണ്ട് ശാസ്ത്രം കണ്ടുപിടിച്ച ഭ്രൂണത്തിന്റെ ഈ പരിവർത്തനം 1400 വർഷങ്ങൾക്കു മുമ്പ് തന്നെ ഖുർആനിൽ സൂചിപ്പിച്ചിട്ടുണ്ട് ആയിരുന്നു  അവിടെയാണ് നമുക്ക് ഖുർആനിന്റെ അമാനുഷികത യെ  മനസ്സിലാക്കാൻ സാധിക്കുന്നത്.

 

 Image.


ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا آخَرَ ۚ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ

“ഒട്ടിപ്പിടിക്കുന്ന ഒന്നിൽനിന്ന് നാം ചതഞ്ഞ മാംസരൂപമാക്കി. ചതഞ്ഞ മാംസത്തിൽനിന്നും എല്ലുകൾ രൂപപ്പെടുത്തി. എല്ലുകളെ നാം മാംസം കൊണ്ട് പൊതിഞ്ഞു. അനന്തരം അവനെ തികച്ചും മറ്റൊരു സൃഷ്ടിയാക്കി വളർത്തിയെടുത്തു. അല്ലാഹു വളരെ അനുഗ്രഹമുടയവൻ തന്നെ.” (23:14) 


يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِن بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ( ആലോചിച്ച്‌ നോക്കുക: ) തീര്‍ച്ചയായും നാമാണ്‌ നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട്‌ ബീജത്തില്‍ നിന്നും, പിന്നീട്‌ ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി ( പറയുകയാകുന്നു. ) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ ( നാം നിങ്ങളെ വളര്‍ത്തുന്നു. ) ( നേരത്തെ ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന്‌ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക്‌ കാണാം. എന്നിട്ട്‌ അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത്‌ ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത്‌ മുളപ്പിക്കുകയും ചെയ്യുന്നു.(22:5)





Post a Comment

0Comments
Post a Comment (0)