https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

6=👌ഭൂഗർഭ GEOLOGY in quran

RIGTHT WAY
4 minute read
0

https://cdn.hswstatic.com/gif/play/1681aab4-56fb-4111-bf62-c3169b1e7959-1920-1080.jpg

https://cdn.mos.cms.futurecdn.net/wBMpAYSrQAmjHc7kZBNhQc-320-80.jpg

https://wallpaperaccess.com/full/1098533.jpg


https://www.brown.edu/sites/default/files/styles/ultrawide_med/public/2019-11/geological-sciences-AdobeStock_279461655.jpg?itok=Atl-vNNb

                   GEOLOGY 

                      ഭൂഗർഭ ശാസ്ത്രം 

      https://www.worldatlas.com/r/w1200/upload/bc/23/27/shutterstock-458828785.jpg           

   https://image.shutterstock.com/image-vector/water-supply-heating-by-pipe-260nw-2079156538.jpg

https://cdn.britannica.com/88/62688-050-0CFDFDDC/water-table-Surface-groundwater.jpg

     ഭൂമിയെയും മറ്റ് ജ്യോതിശാസ്ത്ര വസ്തുക്കളെയും കുറിച്ചുള്ള പ്രകൃതി ശാസ്ത്രത്തിന്റെ ഒരു ശാഖയാണ് ഭൂഗർഭ ശാസ്ത്രം,

ഭൂഗർഭ ശാസ്ത്രത്തിൽ ഈ അടുത്തകാലത്തായി കണ്ടെത്തിയ ഒരു പ്രതിഭാസമാണ് "മടങ്ങൽ"(folding )എന്ന പ്രക്രിയ. മലനിരകളുടെ രൂപീകരണത്തിന് കാരണം മടങ്ങൽ എന്ന പ്രതിഭാസമാണ്.ഭൂമിയിൽ നാം ജീവിക്കുന്ന ഉപരിഭാഗം കട്ടിയായ പുറം തോട് (Shell)പോലെയാണ്. ആന്തരിക പാളികളാവട്ടെ ജീവൻ നിലനിൽക്കാൻ സാധിക്കാത്തവിധം ചൂടുള്ളതും ദ്രവത്വമുള്ളതുമാണ്.പർവതങ്ങളുടെ സ്ഥിരതയും ഉറപ്പും മടങ്ങൽ പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. പർവതങ്ങളിലെ  മടങ്ങുകളാണ് പർവതങ്ങളുടെതന്നെ നിലനില്പ്പിനു കാരണം. ഭൂമിയുടെ വ്യാസാർദം 3,750മൈൽ ആണെന്നും നാം ജീവിക്കുന്ന ബാഹ്യ പാളി 1മുതൽ 30വരെ വളരെ നേർത്തതാണെന്നും ഭൂഗർഭശാസ്ത്രജ്ഞൻമാർ  പറയുന്നു. ബാഹ്യപാളി വളരെ നേർത്തതായതിനാൽ ഭൂമി ഇളകുവാനുള്ള സാധ്യത വളരെ കുടുതലാണ്.മലകൾ ഭൂമിയുടെ ബാഹ്യപാളികളെ പിടിച്ചുനിർത്തുന്ന ആണികളായും കുറ്റികളായും വർത്തിക്കുകയും ബാഹ്യപാളിക്ക് ദൃഢത നല്കുകയും ചെയ്യുന്നു. ഇതേ വിവരണം താഴെ നല്കുന്ന പരിശുദ്ധ ഖുർആൻ 78-(6,7)വചനങ്ങളിലൂടെ നമുക്ക് ദർശിക്കാനാവും.

أَلَمْ نَجْعَلِ ٱلْأَرْضَ مِهَٰدًا 

وَٱلْجِبَالَ أَوْتَادًا 

നോക്കുക: “ഭൂമിയെ നാം വിശാലമാക്കിയില്ലേ? പർവതങ്ങളെ ആണികളാക്കി യില്ലേ?"(78:6,7)

أَوْتَاداً' (ആണികൾ) എന്നാൽ കൂടാരം ഉറപ്പിക്കുന്നതിനു വേണ്ടി ഭൂമിയിൽ ആഴ്ത്തുന്ന, കൂർത്ത മുനകളോടുകൂടിയ തൂണുകളാണ്. പർവ തങ്ങൾക്ക് ഉറപ്പുനൽകാൻ ഭൂഗർഭത്തിൽ വർത്തിക്കുന്ന ഭൂമടക്കുകൾക്ക് ഏറ്റവും യോജിച്ച പ്രയോഗം.

"Earth" എന്ന ഗ്രന്ധം ലോകത്തിലെ മിക്കസർവകലാശാലകളിലും ഭൂഗർഭ ശാസ്ത്രത്തിലെ അടിസ്ഥാന റഫറൻസ് ടെക്സ്റ്റ്‌ ബുക്കായി പരിഗണിക്കപ്പെടുന്നു.. 12 വർഷത്തോളം യു. എസ്. എ യിലെ ശാസ്ത്ര അക്കാദമിയുടെ തലവനും, അമേരിക്കയുടെ മുൻ രാഷ്ടപതിയായിരുന്ന "ജിമ്മി കാർട്ടറിന്റെ" ശാസ്ത്ര ഉപദേഷ്ടവുമായിരുന്ന ഡോ. "ഫ്രാങ്ക് പ്രസ്സ് "ആണ് ഈ കൃതിയുടെ ഗ്രന്ഥ കർത്തകളിൽ ഒരാൾ.  ഈ ഗ്രന്ധത്തിൽ അദ്ദേഹം പറയുന്നുണ്ട്  ഭൂമിയുടെ ബാഹ്യ പാളിയുടെ ദൃഢതയിൽ മലകൾ നിസ്സീമമായ പങ്ക് വഹിക്കുന്നുണ്ട്.എന്നാൽ ഇക്കാര്യം 1400 വര്ശങ്ങള്ക്ക് മുബേപരിശുദ്ധ ഖുർആൻ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഭൂമിയുടെ ഇളക്കത്തെ തടഞ്ഞുനിർത്തുന്ന മലകളുടെ പ്രവർത്തനത്തെ കുറിച്ച് പരിശുദ്ധ ഖുർആൻ  പരാമർശിക്കുന്നു.

(21,,31)

وَجَعَلْنَا فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًا سُبُلًا لَّعَلَّهُمْ يَهْتَدُونَ, 

അവരെയുംകൊണ്ട് ഭൂമിചരിഞ്ഞ് പോയേക്കുന്നതിന്ന്‍, ഭൂമിയില്‍ നാം ഉറച്ച പര്‍വ്വതങ്ങള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നു. അവര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാനായി നാം അതില്‍ വിശാലമായ നിലയില്‍ (പലതരം) വഴികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ആധുനിക ഭൂഗർഭ വസ്തുതകളോട് പരിശുദ്ധ ഖുർആനിക വിവരണം പൂർണ്ണമായും യോജിക്കുന്നു. എന്നാൽ ഇക്കാര്യം  ശാസ്ത്രം പറയുന്നതിന്  മുമ്പേ ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട് അവിടെയാണ് ഖുർആന്റെ അമാനുഷികതയും അത്ഭുതവും ഒഴിഞ്ഞുകിടക്കുന്നത്,

ഭൗമ പാളികൾ


ഭൂമിയുടെ അന്തർഭാഗത്തെ ഭൗമ ശാസ്ത്രജ്ഞർ മുമ്പ് മൂന്നു തട്ടുകളായിട്ടാണ് ഗണിച്ചിരുന്നത്. പിന്നീട് അതിനെ നാലായും അഞ്ചായും അവർ തരം തിരിച്ചു. എന്നാൽ ഇന്ന് ആധുനിക ഭൗമ ശാസ്ത്രജ്ഞർ ഭൂമിയുടെ അകക്കാമ്പിൽ ഒരു കേന്ദ്രബിന്ദുവടക്കം ഭൂമിക്ക് ഏഴു അടുക്കുകളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഈ കണ്ടെത്തൽ ഖുർആനിലെ സൂറത്ത് ത്വലാഖിലെ പന്ത്രണ്ടാം വചനത്തിലെ ഒരു പ്രസ്താവനയുടെ ആശയത്തിലേക്ക് കൂടി വെളിച്ചം വീശുന്നുണ്ട്. അല്ലാഹു പറയുന്നു.


 اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا


അല്ലാഹുവാകുന്നു ഏഴ്‌ ആകാശങ്ങളും ഭൂമിയില്‍ നിന്ന്‌ അവയ്ക്ക്‌ തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന്‌ അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.


ചില വ്യാഖ്യാതാക്കൾ ഈ വചനത്തെ വിശദീകരിച്ച് കൊണ്ട് പറഞ്ഞത് 7 ആകാശങ്ങൾ ഉളളത് പോലെ ഏഴു ഭൂമികളും ഉണ്ട് എന്നാണ്. എന്നാൽ സൂക്ഷ്മായി വിശകലനം നടത്തിയാൽ ഇത് ഏഴു ഭൂമികളെ കുറിച്ചല്ല മറിച്ച് ഭൂമിയുടെ ഏഴു പാളികളെക്കുറിച്ചാണ് പറയുന്നത് എന്നു കണ്ടെത്താൻ കഴിയും.


 ശാസ്ത്രം വികസിക്കാത്ത  കാലത്ത് അതൊരു ടെക്നോളജുകൾ ഇല്ലാത്ത കാലത്ത് നിരക്ഷരരായ പ്രവാചകർക്ക് ഇത് എങ്ങനെ പറയാൻ സാധിച്ചു?അതുകൊണ്ട് ഖുർആൻ ഒരു മാനുഷിക സൃഷ്ടിയല്ല ദൈവീക സൃഷ്ടിയാണ് എന്ന് നമുക്ക് വിശ്വസിക്കാം,

ഭൂഗർഭജലം

ഭൂഗർഭജലം എന്നത് ഭൂമിയുടെ ഉപരിതലത്തിനടിയിൽ പാറകളിലും മണ്ണിലുമുള്ള സുഷിരങ്ങളിലും ശിലാരൂപങ്ങളുടെ ഒടിവുകളിലും ഉള്ള ജലമാണ് . ലോകത്ത് എളുപ്പത്തിൽ ലഭ്യമാകുന്ന ശുദ്ധജലത്തിന്റെ 30 ശതമാനവും ഭൂഗർഭജലമാണ്

 പ്രകൃതിയിലെ ജല പരിവൃത്തിയെ ക്കുറിച്ച്ജനങ്ങളുടെ ധാരണ പലതായിരുന്നു. സമുദ്രത്തിലെ ജലം കാറ്റിന്റെ ശക്തികൊണ്ട് ഭൂമിയുടെ ആന്തരികതലങ്ങളിലേക്ക് അടിച്ചുകയറി ഉറവ കൾ രൂപം പ്രാപിക്കുന്നു എന്നായിരുന്നു ഒരു സങ്കൽപം. തണുത്ത പർവത ഗഹ്വരങ്ങളിൽ വെള്ളം ഉറഞ്ഞു വലിയ ഭൂഗർഭതടാകങ്ങൾ ഉണ്ടാവുകയും അവയിൽ നിന്ന് ഭൂമിയിലെ ഉറവകൾക്ക് ജലം ലഭിക്കുകയും ചെയ്യുന്നു എന്നതാണ് ഈ വിഷയത്തിൽ അരിസ്റ്റോട്ടിലിന്റെ തിയറി,

16-ാം നൂറ്റാണ്ടിൽ ബർണാഡ് പാലിസ്സി (Bernad Palissy )  മഴ വർഷിച്ച് ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്ന വെള്ളമാണ് ഉറവകൾക്ക് ജലം നൽകുന്നതെന്ന്  കണ്ടെത്തി .

 എന്നാൽ ഈ വിഷയവുമായി ഖുർആനിൽ വന്ന സൂക്തങ്ങളിലുള്ള അനേകം സൂചനകളെ ആധുനിക ഹൈഡ്രോളജിയുടെ തത്ത്വങ്ങളുമായി തുലനം ചെയ്തു നോക്കുകയാണെങ്കിൽ അവക്കിടയിലുള്ള അൽഭുതകരമായ സാമ്യത കാണാൻ സാധിക്കും. ഖുർആനിൽ പറഞ്ഞത് നോക്കൂ,

 أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَسَلَكَهُ يَنَابِيعَ فِي الْأَرْضِ ثُمَّ يُخْرِجُ بِهِ زَرْعًا مُّخْتَلِفًا أَلْوَانُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَجْعَلُهُ حُطَامًا ۚ إِنَّ فِي ذَٰلِكَ لَذِكْرَىٰ لِأُولِي الْأَلْبَابِ

നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന്‌ വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത്‌ മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത്‌ ഉണങ്ങിപോകുന്നു. അപ്പോള്‍ അത്‌ മഞ്ഞനിറം പൂണ്ടതായി നിനക്ക്‌ കാണാം. പിന്നീട്‌ അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക്‌ ഒരു ഗുണപാഠമുണ്ട്‌.

 ഇതെല്ലാം എത്ര മനോഹരവും വ്യക്തവും ആയിട്ടാണ് ഖുർആൻ പറഞ്ഞിട്ടുള്ളത്, ശാസ്ത്രീയ ഗ്രന്ഥം അല്ല എങ്കിലും ഖുർആനിൽ എല്ലാ കാര്യങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്, അതുകൊണ്ട് നമുക്ക് ഉറപ്പിക്കാം ഖുർആൻ അത് ദൈവീക ഗ്രന്ഥം തന്നെയാണ്.

 മലകൾ ദൃഢമായി ഉറപ്പിക്കപ്പെട്ടിരിക്കുന്നു 


നൂറു കിലോമീറ്ററുകളോളം കട്ടിയേറിയ പ്ലേറ്റുകളായി ഭൗമോപരിതലം പൊട്ടിയാണിരിക്കുന്നു .ഈ പ്ലേറ്റുകളുടെ ഈസ്തേനോസ്ഫിയർ (aesthenosphere) ഫലകങ്ങളുടെ സീമകളിലാണ് മലകൾ രൂപമെടുക്കുന്നത്. ഭൂമിയുടെ ബാഹ്യപാളി സമുദ്രത്തിനടിയിൽ 5കിലോമീറ്ററും, പരന്ന ഭൂഖണ്ഡപരിതലത്തിനിടയിൽ 35 കിലോമീറ്ററും വൻമലനിരകൾക്കിടയിൽ ഏകദേശം 80 കിലോമീറ്ററും കനമുണ്ട്. ശക്തമായ ഈ അടിത്തറയുടെ മുകളിലാണ് മലകൾ നിലകൊള്ളുന്നത്.എന്നത് ഈ അടുത്ത കാലത്താണ് ശാസ്ത്രം കണ്ടുപിടിച്ചത് . എന്നാൽ  മലകളുടെ ബലവത്തായ അടിത്തറകളെ കുറിച്ച് പരിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ദിക്കു.

               

 وَالْجِبَالَ أَرْسَاهَا 


النازعات (32) 

പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.

                       

وَإِلَى الْجِبَالِ كَيْفَ نُصِبَتْ 

الغاشية (19)  നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌. 


 وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَأَنْهَارًا وَسُبُلًا لَّعَلَّكُمْ تَهْتَدُونَ 

النحل (15) An-Nahl

ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വഴി കണ്ടെത്തുവാന്‍ വേണ്ടി നദികളും പാതകളും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.

                      

ഇത്തരം ശാസ്ത്രവസ്തുതകളെ വ്യക്തമായി 1400വർഷങ്ങൾക്ക് മുൻപ് എങ്ങനെ പറയാൻ സാധിച്ചു എന്ന് ചിന്തിക്കുമ്പോഴാണ് ഖുർആനിന്റെ അമാനുഷികതയിൽ നാം അത്ഭുതപ്പെടുന്നത് .










Post a Comment

0Comments
Post a Comment (0)