https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

6(1)=👌OCEANOLOGY

RIGTHT WAY
4 minute read
0


                  OCEANOLOGY 

                      സമുദ്ര ശാസ്ത്രം

             
                        

സമുദ്രശാസ്ത്രം സമുദ്രങ്ങളെ കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണു്. സമുദ്രത്തിനകത്തും, സമുദ്രാതിർത്തിയിലുമുള്ള വിവിധ പ്രതിഭാസങ്ങളെ കുറിച്ചുള്ള പഠനവും ഇതിൽ ഉൾപ്പെടുന്നു. 

https://www.dalton-cosmetics.com/media/wysiwyg/Dalton-Meereskosmetik-Wirkstoffe-Tiefseewasser.jpg

https://d1y8sb8igg2f8e.cloudfront.net/images/shutterstock_682265785_4.2e16d0ba.fill-1600x775.jpg


ആഴക്കടലിലെ അന്ധകാരം

أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ۚ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا ۗ وَمَن لَّم يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُّورٍ 

النور (40) 

അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ . തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല.

എല്ലാ സമുദ്രങ്ങളും ഇരുട്ട് നിറഞ്ഞതാണെന്ന് ഈ വചനംകൊണ്ട് അർത്ഥമാക്കുന്നില്ല. സമുദ്രത്തിലെ ഓരോപാളികളും ഇരുട്ടുകൾ നിറഞ്ഞതാണെന്ന് പറയുവാൻ സാധ്യമല്ല എന്നതാണ് ഇതിന്കാരണം.ആഴകടലിനെ മാത്രമാണ് പരിശുദ്ധ ഖുർആൻ ഈ വചനം കൊണ്ട് ഉദ്ദേശിക്കുന്നത്.കാരണം "ആഴകടലിലെ അന്ധകാരം" എന്നാണ് പരിശുദ്ധ ഖുർആൻ പറയുന്നത്.

ജിദ്ദയിലെ കിങ്ങ് അബ്ദുൽ അസീസ് സർവകലാശാലയിലെ പ്രഫസറും Marine Geology വിദഗ്ദ്ധനുമാണ് പ്രൊഫ. ശ്രീ. ദുർഗ്ഗാറാവു. ഇദ്ദേഹത്തോട് മുകളിൽ കൊടുത്ത ആയതിനെ കുറിച്ച് അഭിപ്രായം ചോദിച്ചു, "ആഴകടൽ അന്ധകാര നിബിഢമാണെന്നു ആധുനികശാസ്ത്ര സജ്ജീകരണങ്ങളുടെ സഹായത്തോടെ ഈ അടുത്ത് മാത്രമാണ് ശാസ്ത്രകാരൻമാർക്ക് സ്‌തികരിക്കുവാൻ സാദിച്ചതെന്നു പ്രഫ. റാവു പറഞ്ഞു.മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 20മുതൽ 30വരെ മീറ്റർ ആഴത്തില് മുങ്ങിപോകുവാൻ മനുഷ്യന് സാധ്യമല്ല .200മീറ്റർ ആഴത്തില് ജീവൻ നിലനിർത്തുകപോലും അസാധ്യമാണ്."      ആഴക്കടലിലെ അടുക്കുകളായുള്ള അന്ധകാരം 2കാരണങ്ങൾ കൊണ്ടാണ് സംജാതകമാകുന്നത്.

1,  ഏഴുനിറങ്ങളിലാണ് ഒരു പ്രകാശകിരണം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വയലറ്റ് (Violet), ഇന്റിഗോ (Indigo), നീല (blue), പച്ച (Green), മഞ്ഞ (Yellow), ഓറഞ്ച് (Orange), ചുവപ്പ് (Red) എന്നിവയാണ് ഈ ഏഴുനിറങ്ങൾ.

പ്രകാശ കിരണങ്ങൾ ജലത്തിൽ തട്ടുമ്പോൾ വക്രീകരണം (Refraction)സംഭവിക്കുന്നു. മുകളിലത്തെ 10മുതൽ 15മീറ്റർവരെയുള്ള ജലം ചുവപ്പ് നിറത്തെ ആഗിരണം ചെയ്യുന്നു.അത്കൊണ്ട് തന്നെ 25മീറ്റർ ആഴത്തിലെത്തിയ വ്യക്തിക്ക് മുറിവേൽക്കുകയാണെങ്കിൽ ഇത്രയും ആഴത്തിൽ ചുവപ്പ് നിറം എത്തില്ലഎന്നത് കൊണ്ട്   രക്തത്തിലെ ചുവപ്പ് നിറം കാണുവാൻ അയാൾക്ക് സാധ്യമല്ല. ഇതേപോലെ ഓറഞ്ച് നിറം 30മുതൽ 50മീറ്റർ വരെ ആഴത്തിലും, മഞ്ഞനിറം 50മുതൽ 100മീറ്റർ വരെ ആഴത്തിലും, പച്ച 100മുതൽ 200മീറ്റർ വരെ ആഴത്തിലും, നീല 200മീറ്ററിന് അപ്പുറവും, വയലറ്റും ഇന്റിഗോയും 200മീറ്ററിന് മുകളിലായും ആഗിരണം ചെയ്യപ്പെടുന്നു. ഓരോ പാളിയിലേക്ക് കടക്കുംതോറും നിറങ്ങൾ ഓരോന്നായി അപ്രത്യക്ഷമാകുന്നത് കാരണം സമുദ്രത്തിന്റെ ആഴത്തിലെത്തും തോറും ഇരുട്ട് വർദ്ദിക്കുന്നു.1000മീറ്റർ ആഴത്തിൽ പരിപൂർണ്ണ ഇരുട്ടാണ് ഉള്ളത്.

2,  സൂര്യരശ്മികൾ മേഘങ്ങളാൽ ആഗിരണം ചെയ്യപ്പെടുകയും പ്രകാശ കിരണങ്ങളെ ചിന്നിച്ചിതറിച്ചു കൊണ്ട് കാർമേഘങ്ങൾക്കിടയിൽ ഇരുട്ടിന്റെ പാളികൾ ശ്രഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇരുട്ടിന്റെ പ്രഥമപാളികളാണിവ. പ്രകാശ കിരണങ്ങൾ സമുദ്രത്തിന്റെ ഉപരിതലത്തിലെത്തുമ്പോൾ തരംഗങ്ങളുടെ ഉപരിഭാഗം പ്രതിഫലിക്കപ്പെടുന്നതിന്ടെ ഫലമായി തിളങ്ങുന്ന കായ്ച്ചയായിരിക്കും അനുഭവപ്പെടുക.പ്രകാശത്തെ പ്രതിഫലിപ്പിക്കപ്പെടുന്നതും  ഇരുട്ടിന് കാരണമായിതീരുന്നതും തിരമാലകളാണ്.പ്രതിഫലനംനടക്കാത്ത പ്രകാശകിരണങ്ങൾ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് തുളച്ചുകയറുന്നു.അത്കൊണ്ട് തന്നെ സമുദ്രത്തിന് 2ഭാഗങ്ങൾ ഉണ്ടെന്നു പറയാം.പ്രകാശവും ചൂടുള്ളതുമായ ഉപരിതലവും അന്ധകാരം നിറഞ്ഞ ആഴവും.ഉപരിതലം ആഴക്കടലിൽനിന്ന് തിരമാലകളാൽ വീണ്ടും വേർതിരിക്കപ്പെട്ടിരിക്കുന്നു.സമുദ്രത്തിന്റെ ആഴത്തില് അന്തർതിരമാലകൾ ഉള്ളതായി സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. ഉപരിതലത്തിലുള്ള ജലത്തിന്റെ  സാന്ദ്രതയേക്കാൾ അടിഭാഗത്തുള്ള ജലത്തിന് സാന്ദ്രതഏറെഉള്ളതാണ് ഇതിന്കാരണം.അന്തർതിരമാലകളെ   തൊട്ട് താഴെയായി  ഇരുട്ട് ആരംഭിക്കുന്നു ആഴക്കടലിലെ മത്സ്യങ്ങൾക്ക് പോലും അവയുടെ ശരീരത്തിലെ പ്രത്തേകപ്രകാശത്തിന്റെ സ്രോതസിന്റെ  സഹായത്താലല്ലാതെ കാണുവാൻ സാധ്യമല്ല.പരിശുദ്ധ ഖുർആൻ ഈ കാര്യം ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു. 'ആഴക്കടലിലെ ഇരുട്ട് പോലെയാകുന്നു. തിരമാല അതിനെ പൊതിയുന്നു. അതിന് മീതെ വീണ്ടും തിരമാല.' 


ഉപര്യുക്ത തിരമാലകൾക്ക് പുറമെ വേറെയും ദാരാളം തിരമാലകളുണ്ട്. ഉദാ. ഉപരിതലത്തിൽ കാണുന്ന തിരമാലകൾ. 

പരിശുദ്ധ ഖുർആനിക വചനം തുടരുന്നു.'അതിന്മീതെ ഇരുണ്ട കാർമേഘ0. അങ്ങനെ ഒന്നിനുമീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ'

വ്യത്യസ്ത നിലയിൽനിന്ന് നിറങ്ങളെ ആഗിരണം ചെയ്ത് കൊണ്ട് കൂടുതൽ ഇരുട്ടുകളിലേക്ക് നയിക്കുന്ന മറകളാണ് മേഘങ്ങളൊക്കെ പ്രഫസർ ദുർഗ്ഗാ റാവു തുടർന്നു. '' 1400 വർഷങ്ങൾക്കു മുമ്പ് ജീവിച്ച സാദാരണ മനുഷ്യന് ഇത്രയും ഭംഗിയായി ഈ പ്രതിഭാസം വിവരിക്കുക സാധ്യമല്ല. അത് കൊണ്ട് തന്നെ ഈ വിവരങ്ങൾ ഒരു പ്രകൃത്യാതീത  ശ്രോതസ്സിൽ നിന്ന് വന്നതാണെന്ന് നമുക്ക് വിശ്വസിക്കാം,

https://i.pinimg.com/originals/da/0c/ae/da0cae934c237d7c01e27fbdb3dd61c1.jpg

http:https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8oyc7szZyKQe76-y0bPpyI9OfUhKLN_cfjBsvb8XoeHbizw2CijiN4LmTpVkcyV8Lnwt54ozn35MFjAqdrs-GPBUE9UbJ8f347pPRVrAZYI1mg11AhEH6woDBnf4x3SglxyZo0dPzGI7a/s720/two+oceans.jpg

https://qph.cf2.quoracdn.net/main-qimg-c8275bb8222477c2024c9f4844b99a8f-pjlq

 കൂടി  കലരാത്ത കടൽ


 مَرَجَ الْبَحْرَيْنِ يَلْتَقِيَانِ 

الرحمن (19) Ar-Rahmaan

രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.


بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ 

الرحمن (20) Ar-Rahmaan

അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌.


"ബർസക്"എന്ന അറബിപദത്തിന് തടസ്സം അല്ലെങ്കിൽ മറ എന്നാണ് അർത്ഥം. ഭൗതികമായ മറയല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. "മറജ" എന്നഅറബിപദത്തിന്ടെ ഭാഷാർത്ഥം അവ രണ്ടും കൂട്ടിമുട്ടുകയും അന്യോന്യം കുടിക്കലരുകയും ചെയ്യുന്നു എന്നാണ്. രണ്ട് ജലാശയങ്ങൾ തമ്മിൽ കൂട്ടിമുട്ടുകയും അന്യോന്യം ലയിക്കുകയും അതേസമയം അവയ്ക്കിടയിൽ മറയുണ്ട് എന്നുമുള്ള രണ്ട് വിപരീത അർത്ഥങ്ങൾ   കൊണ്ടുദ്ദേശിക്കുന്നത് എന്താണെന്ന് വിവരിക്കുവാൻ മുൻകാലവ്യാഖ്യാതാക്കൾക്ക് സാധിച്ചിരുന്നില്ല. രണ്ട് സമുദ്രം സന്ധികുന്നിടത്ത് അവരണ്ടും കൂടിക്കലരാത്തവിധം ഒരുതടസം നിലനിൽക്കുന്നുവെന്നത് ആധുനികശാസ്ത്രം കണ്ടെത്തിയിരുന്നു. ഈ തടസ്സം രണ്ടുസമുദ്രങ്ങളെയും വേർതിരിക്കുന്നത് കൊണ്ട്തന്നെ രണ്ടിന്റെയും താപനിലയും ലാവണത്വവും സാന്ദ്രതയും വ്യത്യസ്തങ്ങളാണ്, സമുദ്രശാസ്ത്രജ്ഞൻമാർക്ക് ഇന്ന് ഈ വചനം വളരെഎളുപ്പത്തിൽ വിശദീകരിക്കുവാൻ സാധിക്കുന്നു.. രണ്ട് സമുദ്രങ്ങൾക്കിടയിൽ അദൃശ്യമായതും ചെരിഞ്ഞതുമായ ജലവേലി  നിലനിൽക്കുന്നു. അങ്ങനെ ഒരുസമുദ്രത്തിൽനിന്നും മറ്റൊന്നിലേക്ക് വെള്ളം ഒഴുകുന്നു. എന്നാൽ ഒരു സമുദ്രത്തിൽ നിന്നും വെള്ളം മറ്റൊന്നിലേക്ക് പ്രവഹിക്കുമ്പോൾ വെള്ളത്തിന് അതിന്റെ  പ്രത്യകമായ സവിശേഷതകൾ നഷ്ടപ്പെടുകയും മറ്റേസമുദ്രത്തിന്റെ സവിശേഷതകൾ മാത്രം പിന്നീട് അവശേഷിക്കുകയും ചെയ്യുന്നു.ഇങ്ങനെ രണ്ട് ജലത്തിന്റെയും ഏകരൂപമായ വേർതിരിക്കൽ എന്നനിലയ്ക്ക് ഈ തടസ്സം വർത്തിക്കുന്നു. പരിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട ഈ ശാസ്ത്രീയ പ്രതിഭാസം സമ്പൂർണ്ണമായും സത്യമാണെന്ന് അമേരിക്കയിലെ കൊളറാഡോ സർവകലാശാലയിലെ ഭൂഗർഭശാസ്ത്ര പ്രൊഫസറും പ്രശസ്ത സമുദ്രശാസ്ത്രജ്ഞനുമായ ഡോ. വില്ല്യം ഹേ (Dr. William Hay) പ്രഖ്യാപിക്കുകഉണ്ടായി.ചുവടെ നൽകുന്ന വചനത്തിലും പരിശുദ്ധ ഖുർആൻ ഈ പ്രതിഭാസത്തെ കുറിച്ച് പരാമർശിക്കുന്നു.

أَمَّن جَعَلَ الْأَرْضَ قَرَارًا وَجَعَلَ خِلَالَهَا أَنْهَارًا وَجَعَلَ لَهَا رَوَاسِيَ وَجَعَلَ بَيْنَ الْبَحْرَيْنِ حَاجِزًا ۗ أَإِلَٰهٌ مَّعَ اللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ... 

النمل (61) 

അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല.

                   

ജിബ്രാൾട്ടയിലെ അറ്റ്ലാന്റിക്ക് സമുദ്രവും മെഡിറ്ററേനിയൻ സമുദ്രവും വേർതിരിയുന്നിടത്താടക്കം പല സ്ഥലങ്ങളിലും ഈ പ്രതിഭാസം നടക്കുന്നു.ശുദ്ധ ജലത്തിന്റെയും ഉപ്പ് ജലത്തിന്റെയും ഇടയിലുള്ള മറയെകുറിച്ച് പറയുമ്പോൾ ഇതിനോടപ്പമുള്ള ഒരു വേർതിരിക്കുന്ന തടസ്സത്തെകുറിച്ചും പരിശുദ്ധ ഖുർആൻ പരാമർശിക്കുന്നു.

  وَهُوَ الَّذِي مَرَجَ الْبَحْرَيْنِ هَٰذَا عَذْبٌ فُرَاتٌ وَهَٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَّحْجُورًا 


الفرقان (53) 

രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.

                

ശുദ്ധ ജലവും ഉപ്പ് ജലവും കൂടിക്കലരുന്ന അഴിമുഖങ്ങളിലെ സ്ഥിതി വിശേഷങ്ങളും രണ്ട് സമുദ്രങ്ങൾ കൂട്ടിമുട്ടുന്നിടത്തുള്ള സ്ഥിതിവിശേഷങ്ങളും അൽപ്പം വ്യത്യസ്തമാണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.ഉപ്പ് ജലത്തിൽനിന്നും ശുദ്ധ ജലത്തെ അഴിമുഖങ്ങളിൽ വേർതിരിക്കുന്നത് പിക്‌നോക്ലൈൻ രണ്ട് അടുക്കുകളെയും  വേർതിരിക്കുന്ന സാന്ദ്രതാവ്യത്യാസമുള്ള മേഖല ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഈ വിഭജനമേഖലയിലെ ലാവണത്വവും ശുദ്ധജലത്തിന്റെയും  ഉപ്പ് ജലത്തിന്റെയും ലവണതത്വത്തിൽ നിന്നും വ്യത്യസ്തമാണ്. മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് ഒഴുകുന്ന ഈജിപ്ത്തിലെ നൈൽനദി ഉൾപ്പടെ പലസ്ഥലങ്ങളിലായി ഈ പ്രതിഭാസം നടക്കുന്നു. എന്നാൽ ശാസ്ത്രം AD.1513 ൽ  കണ്ടുപിടിച്ച ഈ വസ്തുത 1400 വർഷങ്ങൾക്കു മുമ്പ് ഖുർആനിൽ പറഞ്ഞിട്ടുണ്ടായിരുന്നു എന്നതാണ് ഖുർആനിനെ ഒരു ലോകാത്ഭുതമായി  ചൂണ്ടിക്കാണിക്കാനുള്ള നിദാനം,






Post a Comment

0Comments
Post a Comment (0)