https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

മുഹമ്മദന്‍ ലോയും ഇസ്ലാമിക ശരീഅത്തും

RIGTHT WAY
3 minute read
0

മുഹമ്മദൻ ലോയും ഇസ്‌ലാമിക ശരീഅത്തും 

  ലോകത്തെവിടെയും ശരീഅത്ത് ഇന്ന് ചര്‍ച്ചാവിഷയമാണ്. പാകിസ്താന്‍, ഈജിപ്ത്, ഇറാന്‍ തുടങ്ങി ഒട്ടേറെ മുസ്‌ലിം രാഷ്ട്രങ്ങളില്‍ ശരീഅത്തിന്റെ പേരില്‍ വിവാദങ്ങള്‍ നടക്കുന്നുണ്ട് .
ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും ശരീഅത്ത് ചര്‍ച്ചാവിഷയമാണ്. 
ഒരു ഇസ്‌ലാം മതവിശ്വാസിയുടെയും ഇസ്‌ലാമിക ഭരണത്തിന്റെയും നിയമാവലിയാണ്   ശരീഅത്ത് എന്നറിയപ്പെടുന്നത്. ശരീഅത്തിന്റെ അടിസ്ഥാനങ്ങൾ ഖുർആൻ , ഹദീസ്  , പണ്ഡിതന്മാരുടെ യോചിച്ച അഭിപ്രായം അഥവാ ഇജ് മാഅ്, ഖിയാസ് എന്നിവയാണ്. ശരീഅത്ത് ജീവിതത്തിന്റെ സർവമേഖലകളെയും സ്പർശിക്കുന്നു. വസ്ത്രധാരണം മുതൽ കുടുംബ ബന്ധങ്ങൾ വരെ, ഭക്ഷണരീതി മുതൽ മനുഷ്യാവകാശങ്ങളും സാമ്പത്തിക ഇടപാടുകളും വിവാഹവും ലൈംഗികബന്ധവും വരെ ഇതിന്റെ പരിധിയിൽ വരുന്നു.
ശരീഅത്ത് എന്നത് ഇസ്‌ലാം ദീനിന്റെ നിയമങ്ങളാണ്. മുസ്‌ലിംകളുടെ വിശ്വാസപ്രകാരം ആദിമനുഷ്യനായ ആദം തൊട്ട് 'ഇസ്‌ലാംദീന്‍' ആരംഭിച്ചു. ആദംമുതല്‍ ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും ദൈവമതമായ ഇസ്‌ലാം പ്രചരിപ്പിച്ചവരായിരുന്നു. പ്രവാചകന്മാരുടെ കാലത്ത് ലോകപുരോഗതിക്കനുസരിച്ച് ദീനിന്റെ നിയമസംഹിതയായ ശരീഅത്ത് മാറ്റങ്ങള്‍ക്ക് വിധേയമായി. മുഹമ്മദ് നബിയുടെ ആഗമനത്തോടെയാണ് ഇസ്‌ലാംമതത്തിന്റെ അന്തിമശരീഅത്ത് അവതരിക്കുന്നത്. അതാണ് ഖുര്‍ആന്‍.   


എന്നാല്‍, ഇന്ത്യയിലെന്നല്ല മുസ്‌ലിം രാജ്യങ്ങളില്‍പോലും ഇന്ന് ഇസ്‌ലാമിക ശരീഅത്ത് പൂര്‍ണമായും നടപ്പിലില്ല. ലോകത്തിലെ മിക്കരാജ്യങ്ങളും യൂറോപ്യന്‍ കൊളോണിയലിസത്തിന് കീഴിലായതാണ് ഇതിന് പ്രധാന കാരണം. അവര്‍ തങ്ങളുടെ കോളനികളിലെ നിയമങ്ങളപ്പാടെ മാറ്റിമറിച്ചു. . ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയിലും സംഭവിച്ചത് ഇതായിരുന്നു. ഇവിടെ മുഗളന്മാരുടെയും നാട്ടുരാജാക്കന്മാരുടെയും കാലത്ത് ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടെ മതനിയമങ്ങളനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ടായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ബ്രിട്ടീഷുകാര്‍ എല്ലാവര്‍ക്കും ബാധകമായ ഒരു പൊതു ക്രിമിനല്‍കോഡ് നടപ്പാക്കി. എന്നാല്‍, ഓരോ മതവിഭാഗങ്ങളെയും ബാധിക്കുന്ന വൈയക്തിക നിയമങ്ങളില്‍ ബ്രിട്ടീഷുകാര്‍ കൈ കടത്തിയില്ല. അത്തരം പ്രശ്‌നങ്ങളില്‍ ഓരോ മതവിഭാഗത്തിനും അവരുടെ മതഗ്രന്ഥങ്ങളിലെ നിയമങ്ങളനുസരിച്ച് ജീവിക്കാനുള്ള നിയമനിര്‍മാണം അവര്‍ നടത്തുകയുണ്ടായി. അങ്ങനെയാണ് ഇന്ത്യയില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ നിലവില്‍വരുന്നത്. മുഹമ്മദന്‍ ലോ എന്ന പേരിലറിയപ്പെടുന്ന ഈ മുസ്‌ലിം വ്യക്തിനിയമം ശരീഅത്ത് അല്ലെന്ന് പറയാന്‍ പറ്റില്ല. പക്ഷേ, അത് ഇസ്‌ലാമിക ശരീഅത്തിന്റെ ഒരു ചെറിയ അംശത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ. 

1937ല്‍ ബ്രിട്ടീഷ് ഗവണ്‍മന്റ് പാസാക്കിയ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്റ്റ് ആണ് ഇന്‍ഡ്യന്‍ മുസ്‌ലിംകള്‍ക്ക് ശരീഅത്ത് അനുസരിച്ച് വ്യക്തി,കുടുംബ പ്രശ്‌നങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നത്.
 ബ്രിട്ടീഷുകാർ  ഇന്ത്യയില്‍ആധിപത്യം ഉറപ്പിച്ചപ്പോള്‍  തന്നെ ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങളും സമ്പ്രദായങ്ങളും അവകാശങ്ങളും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിങ്ങള്‍ക്ക് സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ മതാധിഷ്ടിതമായി ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് തീര്‍പ്പു കല്‍പ്പിക്കാന്‍ ജഡ്ജിമാര്‍ക്ക് ഭരണകൂടം അധികാരം നല്‍കിയിരുന്നു .
അവരുടെ സിവില്‍ നിയമങ്ങള്‍ പരിരക്ഷിക്കപ്പെട്ടു. അഞ്ച് സരണികള്‍ സ്വീകരിച്ചായിരുന്നു സിവില്‍ വ്യവഹാരങ്ങളില്‍ തീര്‍പ്പു കല്‍പ്പിച്ചിരുന്നത്. ഹനഫി, ശാഫിഈ, മാലികി, ഹമ്പലി സരണിയും ശീഈ മുസ്‌ലിങ്ങള്‍ക്ക് ജഅ്ഫരി സരണിയും സ്വീകരിക്കപ്പെട്ടു.

ഫതാവാ ആലംങ്കീരി , ഫതാവാ ഖാദീഖാന്‍ തുടങ്ങിയ പ്രാമാണിക ഹനഫി കര്‍മശാസ്ത്ര സരണികള്‍ ഇംഗ്ലീഷില്‍ മൊഴിമാറ്റം ചെയ്തു ജഡ്ജിമാര്‍ വിധികള്‍ക്ക് റഫറന്‍സായി ഉപയോഗിച്ചുവന്നു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള കോടതികളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ വ്യാഖ്യാനിച്ചുകൊടുക്കാന്‍ മുസ്‌ലിം പണ്ഡിതരെ നിയമിച്ചുകൊടുത്തിരുന്നു. 1864ല്‍ അത്തരം പണ്ഡിതന്മാര്‍ക്ക് ഉപദേശക സമിതി സ്ഥാനം നല്‍കിയിരുന്നു. പത്താം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പല വകുപ്പുകളും കൂട്ടിച്ചേര്‍ത്ത് നിയമം നടപ്പിലാക്കി. അതോടെ ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങള്‍ ഇല്ലാതായി. 1860ല്‍ ബ്രിട്ടീഷ് നിയമമനുസരിച്ചുള്ള പീനല്‍കോഡ് നടപ്പിലാക്കിയതോടെ മുഹമ്മദന്‍   ലോ പൂര്‍ണമായും ഇല്ലാതായി.

വിവാഹം , മഹ്‌റ്, സ്വത്തവകാശം, വിവാഹമോചനം, മൈനര്‍മാരുടെ സംരക്ഷണം, വസ്വിയത്ത്, ദാനം തുടങ്ങിയ വ്യക്തിനിയമങ്ങള്‍ക്ക് മുസ്‌ലിങ്ങള്‍ക്ക് ശരീഅത്തിന്റെ സംരക്ഷണം ലഭിച്ചുവന്നു.
സിങ്കപ്പൂര്‍, മലേഷ്യ, പാകിസ്ഥാന്‍, കിഴക്കന്‍ പാകിസ്ഥാന്‍ (ബംഗ്ലാദേശ്) തുടങ്ങിയ ബ്രിട്ടീഷ് ആധിപത്യമുള്ള എല്ലായിടങ്ങളിലും മുസ്‌ലിം ന്യൂനപക്ഷത്തിന് അവരുടെ വ്യക്തി നിയമങ്ങളില്‍ ശരീഅത്തിന്റെ പരിരക്ഷ ലഭിച്ചിരുന്നു.


എന്നാല്‍, സ്വാതന്ത്ര്യാനന്തരം പല ഘട്ടങ്ങളിലും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭരണഘടനാ ദത്തമായ അവകാശധികാരങ്ങളില്‍ ഭരണകൂടങ്ങളും, ജുഡീഷ്യറിയും ഇടപെടലുകള്‍ നടത്തിവന്നു. വാസ്തവത്തില്‍ മൗലികാവകാശ ധ്വംസനങ്ങളായിരുന്നു അവ. 1977ല്‍ മൊറാര്‍ജി ദേശായി കൊണ്ടുവന്ന വിവാഹ പ്രായ പരിധി, 2006ലെ ശൈശവ വിവാഹനിയമം (ക്രിമിനല്‍) എന്നിവ  പ്രത്യക്ഷത്തില്‍ പൊതു നിയമങ്ങളാണെങ്കിലും മുസ്‌ലിം ന്യൂനപക്ഷം അനുഭവിക്കുന്നതും, ഭരണഘടനാ പരിരക്ഷ ഉള്ളതുമായ ശരീഅത്ത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായതായിരുന്നു അവയില്‍ പലതും.

ഇവിടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം വലിയയൊരു ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. ആദ്യമായി കോടതികളിലെ മുസ്‌ലിം വ്യക്തിഗത  നിയമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയാന്‍ സുപ്രീംകോടതി അവലംബിക്കുന്ന  മുസ്‌ലിം പേഴ്‌സനല്‍ ലോ പുനഃപരിശോധിക്കാന്‍ തയാറാവണം. 1937-ലാണ്  ശരീഅത്ത് ആക്ട് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് അവരുടെ വക്തിഗത വ്യവഹാരങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി ഇസ്‌ലാമിക നിയമമെന്ന പേരില്‍ നടപ്പിലാക്കിയത്. മുസ്‌ലിം നിയമങ്ങള്‍ എന്താണെന്ന് ഇത് നിര്‍വചിക്കുന്നില്ല. കോടതിയില്‍ എത്തുന്ന മുസ്‌ലിം സിവില്‍ കേസുകളില്‍ ഏതെല്ലാം വിഷയങ്ങള്‍ മുസ്‌ലിംകള്‍ക്ക് ബാധകമാക്കാം എന്ന ലക്ഷ്യത്തോടെയുള്ള ഏതാനും ചില വകുപ്പുകള്‍ മാത്രമുള്ള നിയമമാണത്. ഇതിന് ആധാരം മുഹമ്മദന്‍ ലോ എന്ന പേരില്‍ അറിയപ്പെടുന്ന നിയമമാണ്. കോടതിക്കു മുമ്പാകെ വിവാഹ-വിവാഹമോചന കേസുകള്‍ വരുമ്പോള്‍  അവര്‍ അവലംബിക്കുന്നത് മുഹമ്മദന്‍ ലോ എന്ന പേരില്‍ പതിനേഴാം നൂറ്റാണ്ടില്‍ പാര്‍സിക്കാരനായ മുല്ല എഴുതിയ ഈ ഗ്രന്ഥമാണ്. ഖുര്‍ആനെയും പ്രവാചക വചനങ്ങളെയും അവലംബമാക്കുന്നതിനു പകരം  ഫിഖ്ഹീ ഗ്രന്ഥങ്ങളെയാണ് അത് മുഖ്യമായും ആശ്രയിക്കുന്നത്. . മുസ്‌ലിം പേഴ്‌സനല്‍ ലോയിലെ പഴുതുകള്‍ കാണിച്ച് ഏക സിവില്‍കോഡ് വാദമുയര്‍ത്തുന്നവര്‍ക്കു മുമ്പാകെ നിലവിലുള്ള പേഴ്‌സനല്‍ ലോ ഖുര്‍ആനിനും പ്രവാചക ചര്യക്കും അനുസരിച്ച് മാറ്റിപ്പണിതുകൊണ്ടാണ് മുസ്‌ലിംകള്‍ പ്രതികരിക്കേണ്ടത്. 

അസ്സലാമുഅലൈക്കും, 

Post a Comment

0Comments
Post a Comment (0)