ജീവിതം ഒരു ഒളിമ്പിക്സ് പോലെയാണ്
നമ്മുടെ ജീവിതം എന്നുള്ളത് ഒരു ഒളിമ്പിക്സ് കളിയെ പോലെയാണ്, ഈ ഒളിമ്പിക്സിനെ പേര്
അല്ലാഹുവിൽ നിന്ന് അല്ലാഹുവിലേക്ക്
ഈ ഒളിമ്പിക്സിനെ മോട്ടോ എന്നുള്ളത്
അല്ലാഹുവിനെ കൊണ്ട്
അല്ലാഹുവിൽ നിന്ന്
അല്ലാഹുവിലേക്ക്
അല്ലാഹുവിന്റെ മേൽ
അല്ലാഹുവിൽ
ഈ മോട്ടോർ പ്രതിപാദിച്ചത് അല്ലാഹുവിനെ കൊണ്ട് എന്ന് പറഞ്ഞാൽ അല്ലാഹുവിനെ കൊണ്ട് ഞാൻ വിശ്വസിക്കുന്നു അല്ലാഹുവിനെ കൊണ്ട് ഞാൻ എന്റെ ജീവിതം ആരംഭിക്കുന്നു കൊണ്ടു ഞാൻ എന്റെ ഓരോ പ്രവർത്തനവും തുടങ്ങുന്നു എന്നെല്ലാമാണ്...
രണ്ടാമത്തേത് അല്ലാഹുവിൽ നിന്ന് എന്നതുകൊണ്ട് ഉദ്ദേശം അല്ലാഹുവിൽ നിന്നാണ് എല്ലാ വസ്തുക്കളും സർവതും അല്ലാഹുവിൽ നിന്നാണ് അഥവാ സർവ്വതും നശിച്ചുപോകും സർവ്വശക്തനായ നാഥൻ മാത്രം ബാക്കിയാവും അതിനാൽ ഞാനും നമ്മളും എല്ലാം ഈ ദുനിയാവിൽ നമ്മുടെ കണ്ണിനു മുന്നിൽ കാണുന്നതും കാണാത്തതുമായ എല്ലാം അല്ലാഹുവിൽ നിന്നാണ് എന്ന് ഉറച്ച് വിശ്വസിക്കുകയും നാം അല്ലാഹുവിൽ നിന്നാണ് എന്ന ബോധത്തോടെ ജീവികലാണ്
അടുത്തതായി പറഞ്ഞത് അല്ലാഹുവിലേക്ക് അഥവാ എല്ലാം എല്ലാവസ്തുക്കളും അല്ലാഹുവിലേക്ക് ഉള്ളതാണ് ഒരു മനുഷ്യനും ഒരു വസ്തുവും ഈ ദുനിയാവിൽ അവരുടേതായി അവകാശപ്പെടാൻ ഇല്ല എല്ലാ വസ്തുക്കളുടെയും അനന്തരാവകാശി അല്ലാഹു തന്നെയാണ് അതിനാൽ നാമും നമ്മളും ഈ ദുനിയാവിൽ ഉള്ള സകലതും അല്ലാഹുവിലേക്ക് മടങ്ങുന്നതും ആണെന്ന് വിശ്വസിക്കുകയും അതിൽ അനുസരിച്ചിരിച്ചു ജീവിക്കലാണ്
പിന്നെ പറഞ്ഞത് അല്ലാഹുവിന്റെ മേൽ അഥവ അല്ലാഹുവിന്റെ മേൽ നാം സർവ്വതും ഏൽപ്പിക്കുന്നത് അഥവാ തവക്കൽത്തു അലള്ളാ, സർവ്വ കാര്യങ്ങളും ദുനിയാവിൽ ഉള്ള എല്ലാ കാര്യങ്ങളും നമ്മുടെ സാമ്പത്തിക കാര്യങ്ങളും നമ്മുടെ ആരോഗ്യ കാര്യങ്ങളും നമ്മുടെ പഠന കാര്യങ്ങളും നമ്മുടെ കുടുംബ കാര്യങ്ങളും നമ്മുടെ സകല നമ്മുടെ ആരോഗ്യവും ശരീരവും എല്ലാ അവയവങ്ങളും എല്ലാവസ്തുക്കളും അല്ലാഹുവിന്റെ മേൽ ഭരമേല്പിച്ചു ജീവിക്കുക എന്നതാണ്
അടുത്തത് അല്ലാഹുവിൽ എന്നതാണ് അഥവാ അള്ളാഹുവിൽ ജീവിക്കുക അല്ലാഹുവിന്റെ മാർഗത്തിൽ ജീവിക്കുക അടിയുറച്ച് വിശ്വസിക്കുക നമ്മുടെ ജീവിതത്തിലെ ഓരോ കാലടിയും ഓരോ നോട്ടവും ഓരോ ഹൃദയമിടിപ്പും ഓരോ സെക്കൻഡും ഓരോ കൈ ചലനവും കാൽ ചലനവും അവയവ ചലനവും *ഫീ സിബിലില്ലാ* അല്ലാഹുവിന്റെ വഴിയിൽ മാത്രമാക്കുക അല്ലാഹുവിന്റെ മാത്രം എന്നതാണ്
ഇനി ഈ ജീവിതത്തിൽ നാം ഒരുപാട് ഒളിമ്പിക്സ് മത്സരങ്ങൾ നേരിടേണ്ടതുണ്ട് അഥവാ നാം ഒരുപാട് പരീക്ഷണങ്ങളും പരീക്ഷകളും നേരിടേണ്ടതുണ്ട് ഓരോ മത്സരങ്ങളും അഥവാ ഓരോ പരീക്ഷണങ്ങളും നാം വളരെ കരുത്തോടെ ക്ഷമയോടെ കാത്തിരുന്നു നാം വിജയത്തിൽ എത്തണം അതിനു വേണ്ടി നാം ഓരോ സെക്കൻഡും കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കണം ഒരു നിമിഷവും നാം തളരും തളർന്നുപോകും എന്നുള്ള ചിന്തയെ നമ്മുടെ മനസ്സിൽ വരരുത് തീർച്ചയായും നീ ഒളിംപിക്സ് മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കും എന്നുള്ള ചിന്തയിൽ തന്നെ നാം മത്സരിക്കണം എന്നാൽ ജീവിതമെന്ന ഒളിമ്പിക്സിന് സ്വർണ്ണമെഡൽ എന്നുള്ളത് അല്ലാഹുവിൽ നിന്ന് കിട്ടുന്ന സ്വർഗ്ഗമായി നാം കണക്കാക്കുകയും അത് കിട്ടാൻ വേണ്ടി നാം രാപ്പകൽ കഠിനാധ്വാനം ചെയ്യുകയും ചെയ്യണം നാം ഒരു രാജ്യത്തിന്റെ ഒളിമ്പിക് പരിപാടിയിൽ പങ്കെടുക്കുക ആണെങ്കിൽ നാം എത്രത്തോളം കഠിനാധ്വാനം ചെയ്യും എന്ന രീതിയിൽ തന്നെ അല്ലാഹുവിൽ നിന്നും കിട്ടുന്ന സ്വർഗ്ഗത്തെ കരസ്ഥമാക്കാൻ വേണ്ടി നാം അതിലേറെ കഠിനാധ്വാനം ചെയ്യുകയും പരിശ്രമിക്കുകയും വേണം
ജീവിതത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നു
മരിക്കാൻ വേണ്ടി
ജീവിക്കാൻ വേണ്ടി
ജീവിതത്തെ നമുക്ക് രണ്ടായി തരം തിരിക്കാം പുനം മരിക്കാൻ വേണ്ടിയുള്ള ജീവിതം അതാണ് ഈ ദുനിയാവിലെ ജീവിതം എന്റെ ജീവിക്കാൻ വേണ്ടിയുള്ള ശാശ്വതമായ ജീവിതത്തിലേക്കുള്ള ഒരു വഴി അതാണ് പരലോക ജീവിതം അതിനാൽ ഇഹലോകത്ത് ഈ നശ്വരമായ ഈ ദുനിയാവിൽ നാം നാം പട്ടിയെ പോലെ ജീവിക്കണം ആരുടെ മുന്നിൽ നമ്മുടെ വില കുറഞ്ഞാലും നാം അപമാനിതരായ ആയാലും പ്രശ്നം ആക്കാതെ നാളെ അല്ലാഹുവിന്റെ മുന്നിൽ അഭിമാനത്തോടെ നിൽക്കാൻ അല്ലാഹുവിൽ നിന്ന് സ്വർഗ്ഗത്തെ കരസ്ഥമാക്കാൻ നമുക്ക് സാധിക്കണം അവിടെ അല്ലാഹുവിന്റെ അടുത്ത അപമാനിതരാവ്രുത് എന്നത് മാത്രമാകണം ഈ ദുനിയാവിലെ ലക്ഷ്യം
അതിനുശേഷം നാം യഥാർത്ഥ ജീവിതമായ ശാശ്വത ജീവിതം ഉള്ള പരലോക ജീവിതത്തിലേക്ക് കടക്കുമ്പോൾ പരലോക ജീവിതത്തിലേക്ക് കടക്കുമ്പോൾ അവിടെ നമുക്ക് രാജാവിനെപ്പോലെ പോലെ ജീവിക്കണം സ്വർഗ്ഗത്തിൽ നമുക്ക് ഒരുപാട് കൊട്ടാരങ്ങൾ പണിയണം അതിനു വേണ്ടി നാം ഈ ദുനിയാവിൽ തന്നെ പണിയെടുത്ത് ഉണ്ടാക്കണം സ്വർഗ്ഗത്തിൽ മണിമാളികകൾ ഉണ്ടാവാൻ ഞാൻ ദുനിയാവിൽ ആണ് അധ്വാനിക്കേണ്ടത്
ഞങ്ങൾക്ക് ഇപ്പോൾ നമ്മുടെ അവയവങ്ങളെല്ലാം മിണ്ടാതിരിക്കുക ആണെങ്കിലും പരലോകത്തെ അല്ലാഹുവിന്റെ അടുത്ത അവർ നമുക്ക് അനുകൂലമായും പ്രതികൂലമായും സാക്ഷി നിൽക്കും അതിനാൽ നാം
. ഒന്ന് രണ്ട് കൈകളും രണ്ട്
.രണ്ട് കണ്ണുകളും
. മൂന്ന് രണ്ട് കാലുകളും
. നാവു
.രണ്ടു ചെവികളും
അവയവങ്ങളെല്ലാം ഇതെല്ലാം അതുമായി അവയവങ്ങളും നാം അല്ലാഹുവിന്റെ മാർഗത്തിൽ മാത്രം ഉപയോഗപ്പെടുത്തി ജീവിക്കണം നമുക്കറിയാം ഈ ദുനിയാവ് എന്നുള്ള ഒരു കൃഷിയിടമാണ്
الدنيا مزرعة الآخرة
ഈ ദുനിയാവിൽ നാം കൃഷിയിടത്തിൽ പണിയെടുക്കുന്നത് പോലെ തന്നെ അധ്വാനിച്ച് രാപ്പകൽ അധ്വാനിച്ച് നമ്മുടെ പരലോക ജീവിതത്തിനു വേണ്ടി കൊയ്തു വെക്കണം നാം ഓരോ ദിവസവും നാം ഇനി ഇന്ന് എത്ര പണിയെടുത്തു എത്ര കൂലി കിട്ടി എന്നത് പോലെ തന്നെ ഓരോ ദിവസവും എത്ര അല്ലാഹുവിനുവേണ്ടി പണിയെടുത്തു എത്ര നന്മകൾ ഇന്ന് ചെയ്തു എന്നു മനസ്സിലാക്കി വെക്കണം അതുപോലെ നാളേക്ക് വേണ്ടി ഇനി എന്ത് ചെയ്യണം എന്നു മനസ്സിലാക്കണം
നമ്മുടെ കൃഷിയിടം എന്ന് പറയുന്നത് ഈ ഭൂമിയാണ് ഈ ഭൂമിയിൽ എവിടെയും നമ്മൾക്ക് അല്ലാഹുവിന്റെ മാർഗത്തിൽ അധ്വാനിച്ച് പ്രതിഫലം ഉണ്ടാക്കാനുള്ള അവസരമുണ്ട് നമുക്കറിയാം ഈ ഭൂമിയിൽ 71 ശതമാനവും വെള്ളമാണ് അഥവാ കൃഷിയിടത്തിൽ 71 ശതമാനത്തോളം വെള്ളമായി നിൽക്കുകയാണ് എന്നാൽ നമുക്ക് യഥാർത്ഥ കൃഷിയിൽ നമ്മൾക്ക് വെള്ളത്തിൽ കൃഷി ചെയ്യാൻ സാധിച്ചില്ലെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ ഉള്ള ഈ കൃഷി അഥവാ ജീവിതം നമ്മൾക്ക് കരയിലും കടലിലും ഈ കൃഷിയിടത്ത് എവിടെയും ചെയ്യാനുള്ള ചെയ്ത പ്രതിഫലം കരസ്ഥമാക്കാനുള്ള അവസരമുണ്ട് അതുപോലെ തന്നെ നാം മനസ്സിലാക്കണം ഒരു കൃഷിയിടത്തിൽ നമ്മുടെ വിളകളെയും പ്രവർത്തനങ്ങളെയും എല്ലാ താക്കോലും നശിപ്പിക്കുകയും ചെയ്യാൻ ഒരുപാട് കീടങ്ങളും ഉപദ്രവകാരികൾ ഉണ്ടാകും അതുപോലെ ഈ കൃഷിയിടത്തിലും നമ്മുടെ ശത്രു എന്നുള്ളത് ശൈത്താൻ ഇബിലീസ് ആകുന്നു അമ്മ പറഞ്ഞതുപോലെ തന്നെ ഈ 71 ശതമാനത്തോളം നിൽക്കുന്ന വെള്ളത്തിന് ഉള്ളിലാണ് ശൈത്താന്റെ പിശാചിന്റെ കോട്ട അഥവാ നാം ബർമുഡ ട്രയാങ്കിൾ എന്ന്പ റയുന്നതാണ് ശൈത്താന്റെ വീട് എന്നെല്ലാം പറയപ്പെടുന്നു
നമുക്കറിയാം അല്ലാഹു സുബ്ഹാനവുതാല മലക്കുകളോട് ഞാൻ ഈ ഭൂമിയിൽ അഥവാ കൃഷിയിടത്തിൽ മനുഷ്യനെ സൃഷ്ടിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ മലക്കുകൾ പറഞ്ഞു എന്തിനാണ് അക്രമികളെ അവിടെ സൃഷ്ടിക്കാൻ പോകുന്നത്( അവർ അങ്ങനെ പറയാൻ കാരണം അവിടെ ഭൂമിയിൽ മനുഷ്യർക്ക് മുമ്പും ഒരു ജാൻ എന്ന വർഗ്ഗം ഉണ്ടായിരുന്നു അവർ വളരെ അക്രമകാരികൾ ആയിരുന്നു ) മലക്കുകൾ പിന്നീട് പറഞ്ഞു എന്തായാലും അല്ലാഹു സുബ്ഹാനവുതാല നമ്മുളെകാൾ മെച്ചപ്പെട്ട വരെ അവിടെ സൃഷ്ടിക്കുകയില്ല എന്ന് എന്നാൽ അല്ലാഹു ഈ കൃഷിയിടത്തിലെ പല പല പല രീതിയിലുള്ള മണ്ണുകളും വെള്ളവും കൂട്ടിയോജിപ്പിച്ച് ആദം നബിയെ സൃഷ്ടിച്ച എല്ലാ അറിവുകളും അദ്ദേഹത്തിന് പറഞ്ഞുകൊടുത്തു മലക്കുകളെ കൊണ്ട് അവർക്കു മുന്നിൽ സുജൂദ് ചെയ്യിപ്പിച്ചു അന്നും ഈ ശത്രു ആദം നബിക്ക് സുജൂദ് ചെയ്തില്ല കാരണം ശത്രുവിനെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കി അങ്ങനെ ഒരു പഴം കഴിക്കരുത് എന്ന് അല്ലാഹു ആദം നബിയോട് പറഞ്ഞപ്പോൾ പറഞ്ഞപ്പോൾ ആ ശത്രുവാണ് ആ പഴം കഴിക്കാൻ ആവശ്യപ്പെട്ടത് അക്കാരണത്താലാണ് അള്ളാഹു ആദം നബിയെ സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് അഥവാ ഈ കൃഷിയിടത്തിലേക്ക് ഇറക്കിയത് അങ്ങനെ ഇവിടെ നിങ്ങളും നിങ്ങളുടെ സന്താനങ്ങളും ജീവിക്കാൻ കൽപ്പിച്ചു
ഈ ദുനിയാവ് ഒരു കൃഷിയിടമാണ് ഇവിടെ ആര്ന ന്നായി പണിയെടുത്തു അവനെ ആഹൃത്തിൽ സ്വർഗ്ഗം ലഭിക്കും അല്ല ആരെങ്കിലും ഈ ദുനിയാവിനെ ഈ പച്ചപ്പുള്ള ഈ മധുരമുള്ള ദുനിയാവിനെ പ്രണയിച്ച് ഇവിടെ കഴിഞ്ഞാൽ അവർക്ക് അവിടെ ഖേദിക്കേണ്ടി വരും,
ഞാൻ ഈ ദുനിയാവിൽ വരുന്നതിനു മുമ്പ് നാം ആലമുൽ അർവാഹ് എന്ന് പറയുന്ന സ്ഥലത്ത് നമ്മുടെ റൂഹ്കളെല്ലാം ഉണ്ടായിരുന്നു ശേഷം അല്ലാഹു നമ്മുടെ സമയമായപ്പോൾ അള്ളാഹു നമ്മെ ഈ കൃഷിയിടത്തിലേക്ക് പറഞ്ഞയച്ചു ഇനി ഒരു നിമിഷം എത്തിയാൽ നമ്മെ അല്ലാഹു തിരിച്ചു വിളിക്കുകയും ചെയ്യും ഈ കൃഷിയിടത്തിൽ നാം വെറും ഒരു കണ്ണ് ചിമ്മി തുറക്കുന്ന കാലയളവ് മാത്രമേ നിൽക്കുകയുള്ളൂ കാരണം ഈ ദുനിയാവിൽ കൃഷിയിടത്തിൽ ആയിരത്തിൽ പരം വർഷങ്ങൾ താമസിച്ച് നൂഹ് നബി അലൈസലാം നോട് ഇദുനിയാവിൽ ജീവിതം എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് രണ്ടു വാതിലുകൾ ഉള്ള ഒരു വീടിന്റെ ഒരു വാതിലിൽ പ്രവേശിച്ച് മറ്റേ വാതിലിലൂടെ ഇറങ്ങിപ്പോകുന്നത് പോലെയാണ് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത് ആയിരക്കണക്കിന് വർഷങ്ങൾ ദുനിയാവ് താമസിച്ച നൂഹ് നബി അലൈസലാം ഇങ്ങനെ പറഞ്ഞെങ്കിൽ വെറും നൂറു വർഷം പോലും തെറ്റ് നമ്മുടെ ജീവിതം എന്നുള്ളത് വെറും കണ്ണു ചിമ്മി തുറക്കുന്ന കാലയളവ് മാത്രമേ ഉണ്ടാവാൻ സാധ്യതയുള്ളൂ ഈ കാലത്തിനുള്ളിൽ നമ്മൾക്ക് ഒരുപാട് പ്രശ്നങ്ങളും പ്രയാസങ്ങളും വരാം അതെല്ലാം നാം ക്ഷമിച്ചു അതിന്റെ പ്രതിഫലം അല്ലാഹുവിൽ നിന്ന് നമുക്ക് സ്വർഗ്ഗം ആയിട്ട് അള്ളാഹു തരും ഇൻഷാ അള്ളാ
നിങ്ങൾ ഒന്നു ചിന്തിച്ചുനോക്കൂ നമ്മുടെ സമയമായപ്പോൾ അല്ലാഹു സുബ്ഹാനവുതാല ഒരു പുരുഷന്റെ മുതുകിൽ നിന്ന് വന്ന ശുക്ലം തുള്ളി അവന്റെ ലിംഗത്തിലൂടെ ഒരു സ്ത്രീയിലേക്ക് പ്രവേശിച്ച അവളുടെ ഗർഭാശയത്തിന് ഒരു മൂലയിൽ പറ്റിപ്പിടിച്ച വലുതായി ഒരു രക്ത കട്ട ആയപ്പോൾ നമ്മുടെ റൂഹിനെ അതിലേക്ക് ഊതി പിന്നീട് കൈകാലുകളും കണ്ണുകളും എല്ലാം ഉണ്ടായി പുറത്തുചാടിയ ഒരു വസ്തുവാണ്നാം അതുകൊണ്ട് ഉടനെ തന്നെ ഈ മാംസ കട്ടയിൽ നിന്ന് നാം പുറത്തു പോകുന്നതും ആയിരിക്കും എന്നുള്ള ബോധത്തോടെ ശാന്തമായി സമാധാനത്തോടെ ഈ ദുനിയാവിൽ അള്ളാഹുവിനെ ആരാധിച്ചു അല്ലാഹു തന്നതിന് സ്തുതിച്ചു ജീവിക്കുക നാഥൻ തൗഫീഖ് ചെയ്യട്ടെ
നമ്മൾക്ക് തന്ന ഈ കണ്ണ് ചിമ്മി പോകുന്ന ആയുസ്സിൽ നാം കണ്ണുകൾകൊണ്ട് അവയവങ്ങൾ കൊണ്ടും നല്ലത് മാത്രം ചെയ്താൽ ഞാൻ രക്ഷപ്പെട്ടു ഈ ആകാശഭൂമി എന്നുള്ളത് മറ്റു ഒരു സകല വസ്തുക്കളും അല്ലാഹു സുബ്ഹാനവുതാല മനുഷ്യന്റെ ആവശ്യങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചതാണ് ഓർക്കുക നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ് നമ്മൾ മുഹമ്മദ് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ സമുദായത്തിൽ അള്ളാഹു നമ്മുടെ ഉൾപ്പെടുത്തിയത് അൽഹംദുലില്ലാ നമുക്ക് നബിതങ്ങൾ മുഖേന സ്വർഗത്തിലേക്കുള്ള ഒരുപാട് വാതായനങ്ങൾ ഒരുപാട് വാതിലുകളും വഴികളും നമ്മൾക്ക് പറഞ്ഞ് തന്നു നീ നാം ആ വഴിയിൽ പ്രവേശിക്കുക മാത്രമേ നമ്മുടെ മേലുള്ള കടമ ഉള്ളൂ നമ്മൾക്ക് ഇവിടെ നിയന്ത്രിക്കേണ്ട രണ്ടു വസ്തുക്കളെ മാത്രമേ നമ്മൾ കൊള്ളുന്ന നമ്മുടെ നാവും രണ്ടാമത്തേത് നമ്മുടെ ഇരു തുടകൾക്കിടയിലുള്ള അവയവവും ആണ് ആ രണ്ട് അവയവങ്ങളും നിയന്ത്രിച്ചാൽ അവൻ രക്ഷപ്പെട്ടു അതുകൊണ്ട് നാം ഈ രണ്ട് അവയവങ്ങളെ നിയന്ത്രിക്കാനുള്ള പരീക്ഷണം ആയിരിക്കണം
അല്ലാഹു ഉണ്ട് അവൻ നാം എന്ത് ചെയ്യുന്നുണ്ടെങ്കിലും കാണും എന്ത് പറഞ്ഞാലും കേൾക്കും നമ്മുടെ ഹൃദയത്തിലേക്ക് നോക്കി കൊണ്ടിരിക്കുകയാണ് നാം ഓരോ നിമിഷവും അവന്റെ നിരീക്ഷണത്തിലാണ് മാത്രമല്ല നാം എന്തു പറഞ്ഞാലും നമ്മുടെ ഇരുപതോളതുള്ള മലക്കുകൾ അത് എഴുതി വെക്കുന്നുണ്ട് എന്നുള്ള ബോധത്തോടെ നമുക്ക് നാവിനെ നിയന്ത്രിക്കാൻ സാധിക്കും നമ്മുടെ മുന്നിൽ തന്നെ അള്ളാഹു ഉണ്ട് അതുകൊണ്ട് ഞാൻ പറയുന്നത് ആദ്യം അല്ലാഹുവിനോട് ആണ് അത് കഴിഞ്ഞിട്ടാണ് അടുത്ത നമ്മുടെ മുന്നിൽ നിൽക്കുന്ന നമ്മൾ കാണുന്ന മനുഷ്യനിലേക്ക് ആ വാക്ക് ചെയ്യുന്നതു അത്കൊണ്ട് അല്ലാഹുവിനോട് നാം ആ വാക്ക് പറയുന്നത് എന്നപോലെ തോടെ നാമതിനെ മറച്ചുവെക്കുകയും ശ്രമിക്കുകയും ചെയ്യുക ഇദുനിയാവിൽ ഈമാൻ റെ പകുതിയാണ് ക്ഷമ എന്ന് പറയാൻ തന്നെ വലിയ കാരണങ്ങളുണ്ട് നമ്മൾക്ക് ഒരുപാട് ക്ഷമ ചെയ്യാനുള്ള അവസരങ്ങൾ ഉണ്ട് കാരണം നമ്മൾക്ക് ഒരു ചെറിയ പരീക്ഷണം വന്നാൽ അതിനെല്ലാം ക്ഷമിച്ചാൽ നമ്മുടെ പദവികൾ ആകാശ ഭൂമിക്കടിയിലുള്ള വൈ ദൂരത്തിൽ എന്റെ ഇരട്ടിയിലധികം പ്രതിഫലം നമ്മൾക്ക് തരുന്നതാണ് എന്ന് അതിനെക്കുറിച്ചുള്ള വിവരങ്ങൾ നാം മറ്റൊരു ഭാഗത്ത് എഴുതുന്നതായിരിക്കും അങ്ങനെ നമുക്ക് നമ്മുടെ നാവിനെ നിയന്ത്രിക്കാൻ സാധിക്കും
രണ്ടാമത് ആയിട്ട് നമ്മുടെ ഇരു തുടകൾക്കിടയിലുള്ള വസ്തുവിനെ നിയന്ത്രിക്കുക എന്നുള്ളതാണ് അഥവാ നമ്മുടെ ശാരീരിക വികാരങ്ങളെ ലൈംഗിക വികാരങ്ങളെ പിടിച്ചു വെക്കുക എന്നാണ് ഉദ്ദേശം ഈ പരീക്ഷണത്തിൽ നാം വളരെ ജാഗരൂകരാകണം കാരണം ഒരുപാട് പേർ ഇന്ന് ലൈംഗിക വിഷയങ്ങളിൽ അടിമപ്പെട്ട വഴിപിഴച്ചു കൊണ്ടിരിക്കുകയാണ് നാം മനസ്സിലാക്കണം ലൈംഗിക തരമായി സ്വയം സുഖമെടുക്കൽ വലിയ ശിക്ഷ ഉള്ള കാര്യമാണ് അഥവാ ഒരാൾ തന്റെ ഇന്ദ്രിയം സ്വയം കൈകൾ കൊണ്ട് പുറത്ത് വരുത്തുക എന്നുള്ളത് വൻ ദോഷങ്ങളിൽ വരെ കണക്കാക്കപ്പെട്ടിട്ടുണ്ട് ആയതിനാൽ വൻ ദോഷങ്ങൾക്ക് അള്ളാഹു സുബ്ഹാനവുതാല നരകം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന ബോധവും മനസ്സിലാക്കി അതിൽ നിന്ന് മാറിനിൽക്കാൻ കൂടുതലും ശ്രമിക്കുക
ഒരിക്കൽ അല്ലാഹു സുബ്ഹാനവുതാല മലക്കുകളോട് പറഞ്ഞു ഭൂമിയിൽ മനുഷ്യൻ എല്ലാം ഭൂമിയിൽ വ്യഭിചരിച്ചു മറ്റു വേണ്ട വൃത്തികൾ ചെയ്ത് അവിടെ നശിപ്പിക്കുകയാണ് അപ്പോൾ അള്ളാഹു അവരിൽ നിന്ന് ഹാറൂത്ത് മാറൂത്ത് എന്ന രണ്ട് മലക്കുകൾ വിളിച്ചു അവർ നല്ല മലക്കുകൾ ആയിരുന്നു പിന്നീട് അള്ളാഹു അവരിൽ മനുഷ്യർക്ക് നൽകിയ വികാരത്തെ നൽകി അല്ലാഹു പറഞ്ഞു ഞാൻ മനുഷ്യരിൽ പ്രവേശിപ്പിച്ച അതിനെ നിങ്ങളിൽ പ്രവേശിപ്പിച്ചാൽ നിങ്ങളും അപ്രകാരം ചെയ്യും * അങ്ങനെ ആ രണ്ടു മലക്കുകളെയും ഭൂമിയിലേക്ക് അയച്ചു വന്ന ഉടനെ അവർ ഒരു സ്ത്രീയെ കാണുകയും അവരും വികാരത്തിന് അടിമപ്പെടുകയും ചെയ്തു എന്നത് നമുക്ക് കിതാബുകളിൽ കാണാൻ സാധിക്കും അതിനാൽ ഇത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ് ഇത് ക്ഷമിച്ചാൽ നമുക്ക് കിട്ടാൻ പോകുന്നത് വലിയ പ്രതിഫലമാണ്
അപ്പോൾ വികാരമെന്നത് എത്രത്തോളം അപകടകാരിയാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിച്ചു എന്ന് വിചാരിക്കുന്നു ഇനി ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗം എന്നുള്ളത് സ്ത്രീകളെ കാണാതിരിക്കുക എന്നുള്ളതാണ് അഥവാ കണ്ണാണ് ഇങ്ങനത്തെ പ്രവർത്തി യിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പ് അതിനാൽ തന്നെയാണ് ഇസ്ലാം ഒരുപാട് സ്ത്രീകളെ കാണൽ ഹറാമാക്കിയത് നമുക്ക് നമ്മുടെ അമ്മയെയും രക്തബന്ധത്തിൽ ഉള്ളവരെയും മാത്രമേ കാണാൻ അനുവദനീയം ഉള്ളൂ കാരണം പ്രകൃതിയെ നാം തിരക്കിൽ കാണുന്ന നമ്മുടെ രക്തത്തിലുള്ള ആളുകളുമായി നമ്മൾക്ക് വികാരം ഉണ്ടാവാൻ കുറവാണ് അതിനാൽ തന്നെ മറ്റുള്ള സ്ത്രീകളെ നമുക്ക് കാണാൻ ഹറാമാക്കിയത് വികാരം ശമിപ്പിക്കാൻ വേണ്ടിയാകും അതിനാൽ നാം ചെയ്യേണ്ടത് അന്യസ്ത്രീകളെ നോക്കാതിരിക്കുക പിന്നെ അടുത്ത മാർഗ്ഗം എന്നുള്ളത് ഇത് ചെയ്യാൻ ഒഴിവു സമയവും ആരോഗ്യവും ആവശ്യമാണ് നമുക്കറിയാം നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞിട്ടുണ്ട് നിങ്ങൾ ആരോഗ്യത്തെയും ഒഴിവ് സമയത്തെയും സൂക്ഷിക്കുക എന്നുള്ളത് ആയതിനാൽ നാം നാം ഒഴിവുസമയങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കാതെ ഒഴിവ് സമയങ്ങളിൽ അല്ലാഹുവിന് ഇബാദത്ത് ചെയ്ത് ജീവിക്കുക അള്ളാ എന്ന് മനസ്സ് മാത്രം വെച്ച് നാം ജീവിച്ചാൽ നമ്മൾക്ക് ഇതിൽനിന്നെല്ലാം രക്ഷപ്പെടാൻ വളരെ എളുപ്പമാണ്
ഞാൻ നേരത്തെ പ്രതിപാദിച്ചത് പോലെ അല്ലാഹു സുബ്ഹാനവുതാല അവന്റെ പ്രവാചകന്മാർ മുഖേന നമ്മൾക്ക് സ്വർഗത്തിലേക്കുള്ള ഒരുപാട് കവാടങ്ങൾ തുറന്നു വച്ചിട്ടുണ്ട് അതിൽ പെട്ട ചിലത് ഇവിടെ സൂചിപ്പിക്കാം
ഒരാൾ മരണ സമയത്ത് ലാ ഇലാഹ ഇല്ലള്ളാ എന്ന വാക്കു കൂടി മരിക്കുകയാണെങ്കിൽ അതിന് സ്വർഗ്ഗത്തിൽ പ്രവേശിക്കാം എന്ന് പറഞ്ഞിട്ടുണ്ട്
ഒരാൾ അഞ്ച് വക്ത് നിസ്കാരത്തിന് ശേഷവും ആയത്തുൽ കുർസിയ്യ് ഓതിയാൽ അവനിക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാം എന്ന് പറയുന്നുണ്ട്
അതുപോലെ മഹ്ശറയിൽ തണൽ ലഭിക്കാൻ 7 പേർക്ക്
സാധിക്കുന്നതാണ് അവർ കണ്ടാൽ പരസ്പരം സലാം പറയുന്നവർ ആയിരിക്കും അല്ലെങ്കിൽ രോഗിയായാൽ അവന്റെ സഹോദരനെ സന്ദർശിക്കും വഴിയിലുള്ള തടസ്സങ്ങൾ നീക്കി വെക്കും അവന്റെ ഹൃദയം തന്റെ മനസ്സ് പള്ളിയും ആയിട്ട് ബന്ധപ്പെട്ടതായിരിക്കും അവൻ അല്ലാഹുവിന്റെ മാർഗത്തിൽ സഹോദരനെ സ്നേഹിക്കുന്നവർ ആയിരിക്കും അവൻ അവന്റെ സഹോദരനെ അവന്റെ കയ്യിലുള്ള വസ്തു അഥവാ അവന്റെ ബക്കറ്റിൽ ഉള്ള വള്ളം അവന്റെ സഹോദരനുവേണ്ടി അവൻ ഒഴിച്ചുകൊടുക്കുന്നത് ആയിരിക്കും അഥവാ അത്രയും അവന്റെ സഹോദരനെ സഹായിക്കുന്നതിനും ദാനധർമം ചെയ്യുന്നതായിരിക്കും