രാജേന്ദ്രൻ
നമ്മളിൽ പലരും അംഗീകരിക്കുന്ന ഒരു സത്യമാണല്ലോ ഈശ്വരൻ ഒന്നേയുള്ളൂവെന്നുള്ളത്. പക്ഷെ, നമ്മിൽ പലരും ഈ സത്യത്തെ മന സിലാക്കിയിട്ടും അംഗീകരിക്കുന്നില്ല. അദ്ദേഹം പറയുന്നു എനിക്കിപ്പോൾ ഈ സത്യം വള രെ നന്നായി മനസിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ഭാഗ്യം സിദ്ധിച്ചിരിക്കുന്നു. ഞാൻ ഏറെ വർഷങ്ങളായി മനസിൽ തേടിക്കൊ ണ്ടിരുന്ന പരമ സത്യത്തെ ഞാൻ കണ്ടെത്തിയിരിക്കുന്നു, നമ്മെയും. ഈ ആകാശഭൂമികളിലുള്ള സർവ്വതിനേയും സൃഷ്ടിക്കുകയും പരിപാ ലിക്കുകയും ചെയ്യുന്ന ദൈവം ഒരേയൊരുവനാണെന്നും ആരാധന അവന് മാത്രമെ പാടുള്ളൂവെന്നുമുള്ള പരമസത്യമാണത്. ഹിന്ദുക്കളു ടെയും ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും അടിസ്ഥാന ഗ്രന്ഥ ങ്ങളൊക്കെ ഈ തത്വം അംഗീകരിക്കുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പക്ഷെ, ഇന്ന് മുസ്ലിംകളൊഴികെ മറ്റ് വിഭാഗക്കാരെല്ലാം സ്രഷ്ടാവായ ഈശ്വരന് പകരം സ്വയം നിർമ്മിച്ച ബിംബങ്ങൾക്കും പുണ്യാത്മാക്കൾക്കും ആരാധന ചെയ്തുവരുന്ന അവസ്ഥയാണ് കണ്ടു കൊണ്ടിരിക്കുന്നത്.
നമ്മുടെ പൂർവ്വികർ അങ്ങനെ ചെയ്തുവരുന്നത് കണ്ട് നാമും അവരെ അനുകരിക്കുന്നുവെന്നല്ലാതെ ഇത്തരം ആരാധനകൾക്ക്, ഗീതയുടെയോ രാമായണത്തിന്റെയോ ബൈബിളിന്റെയോ യാതൊരു പിൻബലവുമില്ല. മാത്രമല്ല, സവിശേഷബുദ്ധിയും ചിന്താശക്തിയും നൽകപ്പെട്ട ഏറ്റവും ഉത്തമസൃഷ്ടിയായ മനുഷ്യൻ സ്വന്തം കൈകൾകൊണ്ടുണ്ടാക്കിയ ബിംബങ്ങളുടെയും ചിത്രങ്ങളുടെയും മുമ്പിൽ ന മിക്കുകയും അവയോട് പ്രാർത്ഥിക്കുകയും ചെയ്യുന്നത് എത്രമാത്രം ബുദ്ധിഹീനമാണ്. നമ്മുടെ പ്രാർത്ഥന കേൾക്കുവാനോ നമ്മെ സഹാ യിക്കുവാനോ നമ്മെ ഉപദ്രവിക്കാനോ യാതൊരു കഴിവുമില്ലാത്ത ഇ ത്തരം സങ്കൽപങ്ങളുടെ മുമ്പിൽ നമ്മൾ ഭജനമിരിക്കുന്നത് എന്തൊരു വിഡ്ഢിത്തമാണെന്ന് ഒന്നാലോചിച്ചുനോക്കൂ. നമ്മുടെ പ്രാർത്ഥന കേൾക്കാനും സഹായിക്കാനും കഴിവുള്ളവൻ യഥാർത്ഥത്തിൽ നമ്മെ യൊക്കെ സൃഷ്ടിച്ച ഈശ്വരൻ മാത്രമാണ്. അവൻ സർവ്വാധിപനും സർവ്വശക്തനുമാണ്. ജനങ്ങൾ വിവിധ ഭാഷകളിൽ വ്യത്യസ്ത പേ രുകളിൽ അവനെ വിളിക്കുന്നു എന്നല്ലാതെ, ദൈവം മാറുന്നില്ല. അതി നാൽ ഏകനായ ഈ ദൈവത്തെ മാത്രമെ നാം ആരാധിക്കുവാനും വിളിച്ചു പ്രാർത്ഥിക്കാനും പാടുള്ളൂ എന്ന സത്യം ഞാൻ തിരിച്ചറിയുന്നു. മുനിമാരും പ്രവാചകന്മാരും ഉത്ഘോഷിച്ച പരമസത്യം ഇതുതന്നെ യാണ്. ഈ സത്യം അംഗീകരിച്ച് പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ഈ സത്യം അംഗീകരിക്കാൻ എല്ലാ മനുഷ്യരും ബാധ്യസ്ഥരുമാണ്. എന്ന് അദ്ദേഹം പറയുന്നു,
മനുഷ്യജീവിതം വളരെ ക്ഷണികമാണ്. ഇന്നല്ലെങ്കിൽ നാളെ നമ്മ ളെല്ലാം മരിച്ചുപോകുമെന്നുള്ളത് എല്ലാവരും അംഗീകരിക്കുന്ന യാഥാർ ത്ഥ്യമാണ്. മരണശേഷം ഒരു ജീവിതമുണ്ട് മനുഷ്യരെയെല്ലാം ദൈവം ഉയിർത്തെഴുന്നേൽപിച്ച ശേഷം നടക്കുന്ന ജീവിതം. ആ ജീവിതത്തിൽ ദൈവത്തെ (അല്ലാഹുവിനെ മാത്രം ആരാധിച്ചവർക്കേ രക്ഷയുള്ളൂ. ദൈവേതര ശക്തികളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്തവർ ക്ക് കഠിനമായ നരകശിക്ഷ സഹിക്കേണ്ടിവരും. എന്തെന്നാൽ നമ്മെ സൃഷ്ടിച്ച ദൈവത്തിന് നമുക്ക് പുനർജന്മം നൽകുവാനും കഴിവുള്ള വനാണ്. നമ്മൾ ചെയ്യുന്ന രഹസ്യവും പരസ്യവുമായ കാര്യങ്ങൾ സർ വ്വശക്തനായ ദൈവം അറിയുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു ണ്ട് എന്നുള്ള സത്യം നാം മനസിലാക്കേണ്ടിയിരിക്കുന്നു. ഈ കമ്പ്യൂ ട്ടർ യുഗത്തിൽ കോടിക്കണക്കിനുള്ള വിവരങ്ങൾ ഒരു നഖത്തിന്റെ മാത്രം വലിപ്പമുള്ള കമ്പ്യൂട്ടർ ചിപ്പിൽ ശേഖരിച്ചുവെക്കാനും ആവശ്യാ നുസരണം അത് ഉപയോഗിക്കാനും മനുഷ്യന് സാധിക്കുമെങ്കിൽ സർ വശക്തനായ ദൈവത്തിന് സാധിക്കാത്തതെന്താണുണ്ടാവുക!. വളരെ വിദൂരതയിൽ നിന്നും സംപ്രേഷണം ചെയ്യുന്ന ടി.വി. സിഗ്നലുകൾ പിടിച്ചെടുത്ത് അതേ രൂപത്തിൽ അവതരിപ്പിക്കാൻ നമ്മുടെ ടി.വി. റ്റുകൾക്ക് സാധിക്കുന്നു. അപ്പോൾ മനുഷ്യൻ വാർത്ത വായിക്കുന്ന തും ക്രിക്കറ്റ് കളിക്കുന്നതും പാടുന്നതും ആടുന്നതുമൊക്കെ നിലനിർ ത്താൻ അന്തരീക്ഷത്തിൽ എന്തോ ഒരു സംവിധാനമുള്ളതായി നമു മനസിലാകുന്നുണ്ടല്ലോ! അതിനാൽ മനുഷ്യന്റെ ഓരോ പ്രവർ ത്തനത്തെയും ദൈവം റെക്കോർഡ് ചെയ്ത് വെക്കുന്നുണ്ട് എന്ന പര മാർത്ഥം അംഗീകരിക്കാതിരിക്കാൻ പറ്റില്ല. നമ്മുടെ സമൂഹം സ്വീകരി ച്ചുവരുന്ന ദൈവസങ്കൽപം അടിസ്ഥാനമില്ലാത്തതും ബുദ്ധിക്ക് നിര ക്കാത്തതുമാണ്. യഥാർത്ഥ ദൈവസങ്കൽപത്തിൽനിന്ന് മനുഷ്യരെ ഈ അവസ്ഥയിലെത്തിച്ചത് വിവിധ മതങ്ങളിലെ പുരോഹിതന്മാരും സ്വാർ മതികളായ പ്രമാണിമാരുമാണ്. മനുഷ്യരിൽ അധികവും സത്യം അന്വേഷിക്കാതെ ഇവരെ അന്ധമായി അനുകരിക്കുക മാത്രമാണ് ചെ യ്യുന്നത്. ഈ വിഷമവൃത്തത്തിൽനിന്ന് രക്ഷപ്പെടാൻ നമ്മുടെ സാമൂ ഹ്യ ചുറ്റുപാടിൽ പലർക്കും വിഷമം തോന്നുകയാണ്. ചുരുക്കത്തിൽ നമ്മുടെയെല്ലാം സ്രഷ്ടാവ് ഏകനായ അല്ലാഹു മാത്രമാണെന്നും അ വനെ മാത്രമെ ആരാധിക്കാവൂ എന്ന തത്വം അംഗീകരിക്കുന്ന ഒരു മുസ്ലിമായി ഞാൻ മാറിയിരിക്കുന്നുവെന്ന് പറയുന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട് എന്നും അദ്ദേഹം പറയുന്നു .