ഡോ. മീന, കോഴിക്കോട്
ഹിന്ദു മതത്തിൽ നിന്നും ഇസ്ലാമിലേക്ക്
ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് അവൾ ജനി ച്ചത്. അച്ഛന്റെ രണ്ട് തലമുറ മുമ്പുള്ളവർ പാലക്കാട്ടായിരുന്നു. ഒരു ജ്യേഷ്ഠത്തിയടക്കം അവർ രണ്ട് മക്കളാണുള്ളത്. അമ്പലത്തിൽ പോ ക്കും മറ്റു ആചാരാനുഷ്ഠാനങ്ങളും കൊണ്ടുനടക്കുന്ന കുടുംബത്തിൽ അവളും ആ സംസ്കാരത്തിൽ വളർന്നുവന്നു.
സ്കൂൾ പഠനകാലത്ത് ഇതര മതങ്ങളെക്കുറിച്ച് അവൾക്യാതൊ രു അറിവുമുണ്ടായിരുന്നില്ല. എൻട്രൻസ് കിട്ടി മെഡിക്കൽ കോളേജിൽ വന്നതിനുശേഷമാണ് ഇന്ത്യയിൽ പ്രധാനപ്പെട്ട ചില മതങ്ങൾ ഉണ്ട ന്നും അവയ്ക്ക് വ്യത്യസ്ത വിശ്വാസ- ആചാരാനുഷ്ഠാനങ്ങൾ ഉണ്ട ന്നും അവൾ തിരിച്ചറിയുന്നത്. എന്താണ് ജീവിതലക്ഷ്യം, വ്യത്യസ്ത മതങ്ങളിൽ അതിനെക്കുറിച്ച് എന്ത് പറയുന്നു എന്നറിയാനുള്ള താൽ പര്യം മൂന്നാം വർഷ എം.ബി.ബി.എസിന് പഠിക്കുമ്പോഴാണ് അവളിൽ വളർന്നത്. ആദ്യം ഭഗവദ്ഗീത പഠിക്കാൻ തീരുമാനിച്ചു. അതിനുവേ ടി ഗീതാക്ലാസിൽ പോകാൻ തുടങ്ങി. കുറെ ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് പഠനം തുടങ്ങിയത്. എന്നാൽ കൂടുതൽ സങ്കീർണമായ ചോദ്യങ്ങളല്ലാതെ ഉത്തരങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. അവസാന വർഷത്തിലെത്തിയപ്പോൾ കൺഫ്യൂഷൻ അതിന്റെ പാരമ്യതയിലെ ത്തി. മുസ്ലിം സുഹൃത്തുക്കൾ പറഞ്ഞുതരാറുണ്ടായിരുന്ന കാര്യങ്ങൾ അവഗണിച്ചിരുന്ന അവൾ അവരെന്ത് പറയുന്നു എന്ന് കേട്ടുതുടങ്ങി. ഇസ്ലാം വിഭാവനം ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ അവൾക്ആകർശക്മായി ത്തോന്നി. അതോടെ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ പഠിച്ചു തുടങ്ങി. മറ്റു തത്ത്വശാസ്ത്രങ്ങളുമായി ഇസ്ലാമിനെ തട്ടിച്ചുനോക്കി ചെറിയൊരു പഠനം നടത്തി. ഇങ്ങനെയുള്ള അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ഒടുവിൽ അവൾ ഇസ്ലാം ആശ്ലേഷിക്കുകയായിരുന്നു.
അവൾ പറയുന്നുണ്ട് ഇസ്ലാം ആശ്ലേഷിച്ച ശേഷം ദൈവാനുഗ്രഹത്താൽ പ്രതീക്ഷിച്ച തുപോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇസ്ലാമിലേക്ക് കടന്നു വരുന്ന പലരും നേരിടുന്ന പരീക്ഷണങ്ങൾ നോക്കുമ്പോൾ എനിക്ക് ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. എടുത്ത് പറയാവുന്ന ഒരു കാര്യം എന്താണെന്നുവെച്ചാൽ, എന്റെ അച്ഛനും അമ്മയും ഇപ്പോഴും വല്ലാതെ വേദനിക്കുന്നുവെന്നതാണ്. ഇസ്ലാമിനെക്കുറിച്ച് യാതൊന്നും കേൾക്കാൻ അവർ തയാറാകുന്നില്ല.
അവൾ പറയുന്നു ഇസ്ലാമിൽ എന്നെ ഏറ്റവുമധികം ആകർഷിച്ചത് ഏകദൈവ വിശ്വാ സം ആണ്. അല്ലാഹു ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതിന് ഒരു ലക്ഷ്യമു ണ്ട്; വൃഥാസൃഷ്ടിച്ചതല്ല. മനുഷ്യജീവിതത്തിനും ഒരു ലക്ഷ്യമുണ്ട്. അതെന്തെന്ന് ഇസ്ലാം കൃത്യമായി വരച്ചുകാട്ടുന്നു. മനുഷ്യജീവിത ത്തെ ആസകലം ചൂഴ്ന്നുനിൽക്കുന്ന നിയമനിർദേശങ്ങളും പ്രായോ ഗികമായ കർമമാർഗങ്ങളും വിവരിക്കുന്ന മറ്റേതൊരു തത്ത്വശാസ്ത്ര മാണ് ഈ ലോകത്തുള്ളത്? ആർക്കും ഏതാശയവും ഉത്തമമെന്ന് പറ യാൻ കഴിയും. എന്നാൽ തെളിയിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. ഇസ്ലാം ദൈവികമതമാണ്; അതുകൊണ്ടുതന്നെ അതിന്റെ ആശ യാദർശങ്ങൾ ഉദാത്തവും അന്യൂനവുമാണ്.
അവൾ പറയുന്നുണ്ട് മുഹമ്മദ് നബിയുടെ ജീവിതവും എന്നെ വല്ലാതെ ആകർഷിച്ചു. ഉത്തമമായ സ്വഭാവത്തിന്റെ ഉടമ എന്നാണ് അദ്ദേഹത്തെ ഖുർആൻ പരിചയപ്പെടുത്തുന്നത്. അമുസ്ലിംകളോട് എനിക്ക് പറയാനുള്ളത് ഇതാണ് നമ്മൾ എപ്പോൾ മരിക്കുമെന്നറിയില്ല. അതിനുമുമ്പായി ജീവിതലക്ഷ്യം എന്തെ ന്ന് ചിന്തിക്കുക. അത് കണ്ടെത്താനുള്ള വഴികൾ അന്വേഷിക്കുക. മുൻ ധാരണകൾ മാറ്റിനിർത്തി തുറന്ന മനസ്സോടെ ഇസ്ലാമിനെപ്പറ്റി പഠി ക്കാൻ മുതിരുക. സ്വതന്ത്രമായി ചിന്തിക്കുക.
ദൈവവിശ്വാസികളല്ലെങ്കിൽ, ദൈവമുണ്ടോ എന്ന് കണ്ടെത്താൻ ശ്രമിക്കുക; അതിന് ഖുർആൻ നിങ്ങളെ സഹായിക്കും. തുറന്ന മന സ്സോടെ പഠിക്കാൻ തയാറായാൽ ഖുർആൻ നിരത്തുന്ന തെളിവുകൾ നിങ്ങളെ തൃപ്തരാക്കും. ദൈവത്തെ കണ്ടെത്തിയാൽ ജീവിതത്തിന് ലക്ഷ്യബോധം കൈവരും. ശേഷം അവൾ പറയുന്നു മുസ്ലിം വായനക്കാരോട് ആത്മാർഥമാ യി അപേക്ഷിക്കുകയാണ്; നിങ്ങൾ ഖുർആനും സുന്നത്തും പഠിക്കുക. ജീവിതത്തിൽ പകർത്തുക, കഴിവിന്റെ പരമാവധി ഭയഭക്തിയോടെ ജീവിക്കുക. അറിഞ്ഞ കാര്യം അറിയാത്തവർക്ക് എത്തിക്കുക. സാമൂ ഹികമായി മുസ്ലിംകൾക്ക് ഒരുപാട് മുന്നേറാനുണ്ട്. അതിനുവേണ്ടി പരിശ്രമിക്കുക. എല്ലാ വരും ബാധ്യതകൾ നിറവേറ്റുക; മരണം പിടികൂടുന്നതിനുമുമ്പായി.