https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

7=👌ചന്ദ്രന്റെ പ്രകാശം പ്രതിഫലിക്കുന്ന പ്രകാശമാണ്

RIGTHT WAY
3 minute read
0


 ജ്യോതിശാസ്ത്രം


ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ജ്യോതിശാസ്ത്രം,

ചന്ദ്രൻ-1

ചന്ദ്രന്റെ പ്രകാശം പ്രതിഫലിക്കുന്ന പ്രകാശമാണ്.


ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിയിൽ നിന്ന്‌ ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്‌, അതുകൊണ്ട് തന്നെ വാനശാസ്ത്രം പുരോഗതി പ്രാപിക്കാത്ത കാലത്ത് ജനങ്ങളെല്ലാം വിശ്വസിച്ചിരുന്നത് ചന്ദ്രൻ സ്വയം പ്രകാശിക്കുകയാണ് എന്നായിരുന്നു, 

 അതുപോലെതന്നെ ചന്ദ്രൻ അതിന്റെ സ്വന്തം പ്രകാശം പ്രസരിപ്പിക്കുന്നതെന്നായിരുന്നു മുൻകാല സംസ്കാരങ്ങളിൽ നിലനിന്നിരുന്ന വിശ്വാസം.എന്നാൽ ആധുനിക ശാസ്ത്ര ലോകത്ത് ശാസ്ത്രം അതിന്റെ പുരോഗതിയിൽ എത്തിയപ്പോൾ അവർ കണ്ടെത്തി ചദ്രനിൽ നിന്ന് ബഹിർഗമിക്കുന്ന പ്രകാശം പ്രതിഫലിക്കുന്ന പ്രകാശമാണെന്ന്.സൂര്യപ്രകാശം ചന്ദ്രന്റെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിച്ച് വരുന്നത് മാത്രമാണ് ചന്ദ്രന്റെ പ്രകാശം. ചന്ദ്രന് സ്വന്തമായി പ്രകാശമില്ല, എന്നാല് താഴെ കാണുന്ന വചനത്തിലൂടെ 1400 വർഷങ്ങൾക്ക്  മുമ്പ് പരിശുദ്ധ ഖുർആൻ ഈ വസ്തുത പരാമർശിച്ചിട്ടുണ്ട്.


تَبَارَكَ الَّذِي جَعَلَ فِي السَّمَاءِ بُرُوجًا وَجَعَلَ فِيهَا سِرَاجًا وَقَمَرًا مُّنِيرًا 

الفرقان (61) 

ആകാശത്ത് നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും (സൂര്യന്‍) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.


ശംസ് എന്ന അറബി പദമാണ് സുര്യനെ സൂചിപ്പിക്കാൻ പരിശുദ്ധ ഖുർആൻ ഉപയോഗിച്ചത്.സിറാജ് (വെളിച്ചം ) വഹ്ഹാജ് (ജ്വാലിക്കുന്ന വിളക്ക് )ദിയാ (തിളങ്ങുന്ന ശോഭ )എന്നി വാക്കുകളായിട്ടും ശംസ് പരാമർശിക്കപ്പെടുന്നു. അന്തർദഹനത്താൽ സൂര്യൻ അത്യന്തം ചൂടും പ്രകാശവും പുറപ്പെടുവിക്കുന്നു എന്നത് കൊണ്ട് തന്നെ ഈ 3 വിവരണങ്ങളും സുര്യനെ സംബന്ധിച്ചു അങ്ങേയറ്റം അനുയോജ്യമാണ്.ഖമർ എന്ന അറബി പദമാണ് ചദ്രന് പരിശുദ്ധ ഖുർആൻ ഉപയോഗിച്ചത്.നൂർ അഥവാ പ്രകാശം പരത്തുന്നത് എന്ന അർത്ഥത്തിലുള്ള  മുനീർ എന്നും ചന്ദ്രനെ പരിശുദ്ധ ഖുർആൻ വിവരിച്ചിട്ടുണ്ട്.സൂര്യന്റെ പ്രകാശം തട്ടി പ്രതിഫലിക്കുന്നതും സ്വയം പ്രകാശിക്കാത്തതുമായ ചന്ദ്രന്റെ യഥാർത്ഥ പ്രകൃതവുമായി പരിശുദ്ധ ഖുർആനിക വിവരണം പൂർണ്ണമായും യോജിക്കുന്നു.സിറാജ്, വഹ്ഹാജ്, ദിയ എന്നിപദങ്ങൾ പരിശുദ്ധ ഖുർആനിൽ ഒരിടത്തുപോലും ചന്ദ്രനെ പരാമർശിക്കുന്നതിനായി ഉപയോഗിച്ചിട്ടില്ല. അതുപോലെ നൂർ, മുനീർ എന്നിപദങ്ങൾ സുര്യനെ സൂചിപ്പിക്കുന്നതായും ഉപയോഗിച്ചിട്ടില്ല.ചന്ദ്ര വെളിച്ചത്തിന്റെയും സൂര്യ പ്രകാശത്തിന്റെയും വ്യതിരിക്തത പരിശുദ്ധ ഖുർആൻ അംഗീകരിക്കുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശവുമായി ബന്ധപ്പെട്ട് താഴെ  കാണുന്ന വചനങ്ങൾ ശ്രദ്ദിക്കു.


 هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ مَا خَلَقَ اللَّهُ ذَٰلِكَ إِلَّا بِالْحَقِّ ۚ يُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ

يونس (5) 

സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു.

وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجًا 

نوح (16) 

ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.

 അതുപോലെതന്നെ ഖുർആനിൽ മറ്റൊരു പറയുന്നു 

والشمس وضحاها

സൂര്യനും അതിന്റെ പ്രഭയും തന്നെയാണ സത്യം.


وضحاها

ളുഹ എന്ന പദത്തിന് ,വെളിച്ചം,വെയിൽ എന്നൊക്കെയാണ് അർത്ഥം.

والشمس

ശംസ് എന്നാൽ സൂര്യൻ എന്നർത്ഥം.വ എന്ന് രണ്ടു പദത്തിനും ഉപയോഗിച്ചത് സൂര്യനെയും പ്രഭയെയും സത്യം ചെയ്തു പറയാൻ ആണ്.

സൗരയൂഥത്തിലെ 8 ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങൾക്കും പ്രഭ ലഭിക്കുന്നത് സൂര്യനിൽ നിന്നാണ്. ഈ പ്രകാശം ചന്ദ്രനിൽ തട്ടി പ്രതിഫലിക്കുമ്പോൾ ആണ് ഭൂമിയിൽ നിലാവ് ഉണ്ടാകുന്നത്ഖുർആൻ പറയുന്നു.

والقمر إذا تلاها

ചന്ദ്രന് ത2)

والقمرന്നെയാണ സത്യം; അത് അതിനെ തുടര്ന്ന് വരുമ്പോള്.(ഖുർആൻ 91/1-

വൽ ഖമർ ചന്ദ്രനെ സത്യം ചെയ്തു കൊണ്ടുള്ള പദമാണ്.

تلاهاതലാഹാ എന്നാൽ തുടർന്ന് വന്നാൽ, പിന്തുടർന്നാൽ എന്നൊക്കെയാണ് അർത്ഥം.അതായത് സൂര്യനെ ചന്ദ്രൻ പിന്തുടരുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് ഖുർആൻ ഈ ആയത്തിലൂടെ.സൂര്യന്റെ പ്രഭയുടെ കൂടെ ആയത്തിൽ സത്യം ചെയ്തു പറഞ്ഞത് കൊണ്ട് സൂര്യനെയും അതിന്റെ ഊർജത്തെയും ചന്ദ്രൻ  പിന്തുടരുന്നുണ്ട്  എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

 എന്നാൽ ശാസ്ത്രം ആധുനികകാലത്ത് മാത്രമാണ് ചന്ദ്രന്റെ പ്രകാശമാണെന്ന് കണ്ടെത്തിയത്, പ്രഗൽഭ ശാസ്ത്രജ്ഞനായിരുന്ന ട്ടോളോമി  യുടെ കാലത്ത് ശാസ്ത്രം കരുതിയത് പോലും തെറ്റായ മറ്റൊരു തരത്തിൽ ആയിരുന്നു. അലക്സാൻഡ്രിയാ നിരീക്ഷണ നിലയത്തിലെ ജ്യോതിശ്ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ടോളമി, ടോളമിയുടെ സിദ്ധാന്തം അനുസരിച്ചു ഭൂമിയെ ആയിരുന്നു സൂര്യൻ അടക്കം പിന്തുടർന്നിരുന്നത്.കോപ്പർ നിക്കസിന്റെ കാലം വരെ അങ്ങനെ തന്നെയാണ് ആളുകൾ കരുതിയത്.1564 ൽ ജനിച്ച ഗലീലിയോ ആണ് സൂര്യനെ മറ്റു ഗോളങ്ങൾ പിൻതുടരുന്നു  എന്ന് ആദ്യമായി തെളിയിച്ചത്. എന്നാൽ1400 വർഷം മുൻപ് ഖുർആൻ സൂര്യനെ ചന്ദ്രൻ ഫോളോ ചെയ്യുന്നു എന്ന് പറയുമ്പോൾ അതൊരു അത്ഭുതം തന്നെയാണ്.

ഈ ആയത്തുകളുടെ വെളിച്ചത്തിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ആധുനികശാസ്ത്രം  ചന്ദ്രന്റെ പ്രകാശത്തെക്കുറിച്ച് അത് സൂര്യന്റെ പ്രകാശത്തിനാൽ പ്രതിഫലിക്കുന്നതാണെന്ന് കണ്ടുപിടിക്കുന്നതിന്റെ എത്രയോ വർഷങ്ങൾക്കു മുമ്പ് അന്ധകാരം എന്ന് വിശേഷിക്കപ്പെടുന്ന ആറാം നൂറ്റാണ്ടിൽ  ഈ ലോകത്തേക്ക് നിരക്ഷരനായിരുന്ന  മുഹമ്മദ് നബി കൊണ്ടുവന്ന ഖുർആനിൽ പരാമർശിക്കുന്നുണ്ട് എന്ന് കാണുമ്പോൾ അത് തീർച്ചയായിട്ടും ഒരു മാനുഷിക  ഗ്രന്ഥം അല്ല ദൈവിക ഗ്രന്ഥമാണെന്ന് നമുക്ക് പറയാൻ സാധിക്കും, അതുകൊണ്ട് തന്നെ ഇന്ന് ഈ ലോകത്ത്  നിലനിൽക്കുന്നതിൽ വെച്ച് ഏറ്റവും വലിയ  അത്ഭുതം  എല്ലാ ശാസ്ത്രീയ വശങ്ങളും എല്ലാ ചരിത്ര വശങ്ങളും  മറ്റു എല്ലാ കാര്യങ്ങളും അടങ്ങിയിട്ടുള്ള  ഖുർആൻ തന്നെയാണ്, എത്രത്തോളം എന്ന് വെച്ചാൽ ഒരിക്കൽ പ്രഗൽഭനായ ഹദീസ് പണ്ഡിതനായ  നവവി  ഇമാം പറയുകയുണ്ടായി എന്റെ ചെരുപ്പിന്റെ വാർ കാണാതായാൽ പോലും ഞാൻ അത് ഖുർആനിൽ നിന്ന് കണ്ടെത്തുമെന്ന് അത്രത്തോളം വിവരങ്ങളും അത്ഭുതങ്ങളും അടങ്ങിയിട്ടുള്ള ഖുർആൻ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ അമാനുഷികതയെയും ദൈവം ഉണ്ട് എന്ന് സൂചിപ്പിക്കുന്നതിനുള്ള തെളിവ്,




Post a Comment

0Comments
Post a Comment (0)