പ്രാരംഭ വാതക പിണ്ഡം (Initial Gaseous Mass)
പ്രപഞ്ചത്തിൽ ആകാശ ഗംഗയുടെ രൂപീകരണത്തിന് മുൻപ് ബാഹ്യകാശപദാർത്ഥം പ്രാരംഭ ദശയിൽ വാതകപിണ്ഡത്തിന്റെ രൂപത്തിലായിരുന്നു എന്ന് ശാസ്ത്രജ്ഞർ ഇന്ന്പറയുന്നു. ചുരുക്കത്തിൽ ഭീമമായ വാതകപദാർത്ഥമോ (Gaseous matter )മേഘങ്ങളോ ആയിരുന്നു ആകാശഗംഗയുടെ രൂപീകരണത്തിന് മുമ്പ് നിലവിലുണ്ടായിരുന്നെതർത്ഥം.
എന്നാൽ ഇക്കാര്യം 1400 വർഷങ്ങൾക്കു മുമ്പ് തന്നെ പരിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ടായിരുന്നു,
ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ
فصّلت (11)
അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.
പ്രാരംഭവാതക പിണ്ഡത്തിനെ (Initial celestial mattter )സൂചിപ്പിക്കുന്നതിന് "പുക" എന്ന പദമാണ് വാതകമെന്ന പദത്തേക്കാൾ കൂടുതൽ അനുയോജ്യം. മുകളിലുള്ള പരിശുദ്ധ ഖുർആനിക വചനം പ്രപഞ്ചത്തിന്റെ ഈ അവസ്ഥയെ സൂചിപ്പിക്കുന്നു. പുക എന്നർത്ഥമാക്കുന്ന ദുഃഖൻ എന്ന പദമാണ് ഖുർആൻ ഇവിടെ ഉയോഗിച്ചത്,മഹാ വിസ്ഫോടനവുമായി അനുരൂപമായ മറ്റൊരു വസ്തുതയാണിത്.
പ്രപഞ്ചം ഉണ്ടായതെങ്ങനെ?
“ഏകദേശം പന്ത്രണ്ടു കോടി വർഷങ്ങൾക്ക് മുമ്പ് ഈ ഭൗതികപ്രപഞ്ചം ഹൈഡ്രജനും ഹീലിയവുമടങ്ങിയ ഒരു വലിയ വാതകപിണ്ഡമായിരുന്നു. അത് സാവധാനം കറങ്ങിക്കൊണ്ടിരുന്നു. അജ്ഞാതമായ ഒരു ബാഹ്യശക്തിയുടെ സ്ഫോടനഫലമായി ഈ വാതകപിണ്ഡം വലിയ കഷ്ണങ്ങളായി പൊട്ടിത്തകർന്നു. ഈ തകർച്ചയുടെ ഫലമായാണ് പ്രപഞ്ചം ഉണ്ടായത്" എന്നാണ് ആധുനിക ശാസ്ത്രം എത്തിച്ചേർന്നിട്ടുള്ള നിഗമനം. ഈ സിദ്ധാന്തം 'മഹാവിസ്ഫോടനസിദ്ധാന്തം' (Great Explosion Theory), 'ബിഗ്ബാങ് തിയറി' (Bigbang) എന്നീ പേരുകളിൽ അറിയപ്പെടുന്നു. പ്രഥമഘട്ടത്തിലുള്ള ഭീകരവാതകപിണ്ഡത്തിന്റെ വലുപ്പത്തെക്കുറിച്ച് ആസ്ട്രോഫിസിക്സ് ഏകദേശ നിഗമത്തിലെത്തിയിട്ടുണ്ട്. നമ്മൾ ജീവിക്കുന്ന ഭൂമിയേക്കാൾ പതിമൂന്നു ലക്ഷം ഇരട്ടി വലുപ്പമുണ്ട് നമ്മുടെ മുകളിൽ ഉദിച്ചുയർന്നു നിൽക്കുന്ന സൂര്യന്. ഈ സൂര്യനേക്കാൾ നൂറു ബില്യൺ അഥവാ നൂറു ലക്ഷം കോടി ഇരട്ടി വലിപ്പം ഈ വാതകപിണ്ഡത്തിന് ഉണ്ടായിരുന്നു. ഈ സങ്കൽപാതീത മഹാവാതകപിണ്ഡം പൊട്ടിപ്പിളർന്നാണ് ഗ്യാലക്സികൾ രൂപപ്പെട്ടത് എന്നും കരുതപ്പെടുന്നു.
ലിമൈട്രിയുടെ കണ്ടെത്തലിൽ ആദ്യ അണുവിൽ നിന്നാണ് പ്രപഞ്ചം വികസിച്ചതെന്നു പറയുമ്പോൾ, ഗമ്മോവും പറഞ്ഞത് പ്രോട്ടോണുകളും ന്യൂട്രോണുകളും ഇലക്ട്രോണുകളും ചേർന്ന പ്രസരണത്തിന്റെ ഒരു കടലായ യെലം (Yelem) എന്നു വിളിക്കപ്പെടുന്നതായിരുന്ന ആദ്യ ദ്രവ്യത്തിന്റെ അടിസ്ഥാനം, അതിൽ നിന്നു വികസിച്ചതാണ് പ്രപഞ്ചം എന്നാണ്.
മഹാവാതകപിണ്ഡം പൊട്ടിപ്പിളർന്ന ഖണ്ഡങ്ങൾ തണുത്തുറയുകയും അവക്കിടയിൽ ഗുരുത്വാകർഷണബലവും കാന്തിക മണ്ഡലങ്ങളും രൂപപ്പെടുകയും വൈദ്യുത കാന്തമണ്ഡലങ്ങളുടെയും ബലങ്ങളുടെയും ഫലമായി ഓരോന്നും അവയ്ക്ക് നിശ്ചയിക്കപ്പെട്ട ഭ്രമണപഥങ്ങളിൽ വളരെ കൃത്യമായും ദ്രുതഗതിയിലും കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഓരോ നക്ഷത്രവും ശക്തമായ താപോർജ്ജമുള്ള ഗുരുത്വാകർഷണ ശക്തികളായി രൂപപ്പെട്ടു. ലോഹങ്ങളും ലോഹ ഘടകങ്ങളും ശക്തമായ തീഗോളങ്ങളാൽ പ്രകാശപൂരിതമായിത്തീർന്നു. ഓരോ നക്ഷത്രത്തിനും സ്വയം അസ്തിത്വമുണ്ട്. കോടിക്ക ണക്കിനു നക്ഷത്രങ്ങൾ ഗുരുത്വാകർഷണത്തിന്റെ ഫലമായി നിലകൊ ള്ളുന്നു.
പ്രപഞ്ചസൃഷ്ടിയുടെ അടിസ്ഥാനപ്രകിയ ഖുർആനിൽ
-----------------------------
പ്രപഞ്ചസൃഷ്ടിയുടെ അടിസ്ഥാനപ്രകിയ ഖുർആൻ രണ്ടു സൂ ങ്ങളിലായി അവതരിപ്പിക്കുന്നതു കാണുക.
أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓاْ أَنَّ ٱلسَّمَٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًا فَفَتَقْنَٰهُمَا ۖ وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ
“നിഷേധികൾ പിന്തിക്കുന്നില്ലേ? എന്തെന്നാൽ, ഈ ആകാശഭൂമിക പരസ്പരം ഒട്ടിച്ചേർന്നതായിരുന്നു. പിന്നീടു നാമവയെ വേർപെടുത്തി ജലത്തിൽ നിന്നു സകല ജീവവസ്തുക്കളെയും സൃഷ്ടിച്ചു(നമ്മുടെ ഈ സൃഷ്ടിവൈഭവത്തെ) അവർ അംഗീകരിക്കാത്തതെന്ത്? (21:30)
ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ
"കൂടാതെ, അവൻ ആകാശത്തിന്റെ നേർക്കു തിരിഞ്ഞു. ആ ഘട ത്തിൽ അത് കേവലധൂമമായിരുന്നു. ആകാശത്തോടും ഭൂമിയോടും അവൻ കൽപിച്ചു; ഉണ്ടായിവരുവിൻ, നിങ്ങളിച്ഛിച്ചാലുമില്ലെങ്കിലും " (42:11)
ഇതിൽ നിന്നും മനസ്സിലാക്കേണ്ട പ്രധാനകാര്യങ്ങൾ ഇവ യാണ്.
ഒന്ന്: നേർത്ത കണികകളോടുകൂടിയ വാതകരൂപത്തിലുള്ള വസ്ത വിന്റെ അസ്തിത്വത്തെക്കുറിച്ച് പരാമർശം, ഇങ്ങനെയാണ് അറബിയിലെ ദുഖാൻ (ധൂമം) എന്ന പദം വിശദീകരിക്കപ്പെടുന്നത്. ധൂമം, സാധാരണ വാതകരൂപത്തിലുള്ള ഒരു കീഴ്തലത്താലും, ഒപ്പം, മിക്കവാറും ദൃഢ മായി തൂങ്ങിനിൽക്കുന്ന കണികകളാലും നിർമ്മിക്കപ്പെട്ടതാണ് - അവ ഖരാവസ്ഥയിലോ ദ്രാവകാവസ്ഥയിലോ ഉയർന്നതോ താഴ്ന്നതോ ആയ താപനിലയിലോ ആവാം.
രണ്ട് :കൂടിച്ചേർന്ന ഘടകങ്ങളുള്ള ഒരു പ്രാഥമിക പിണ്ഡത്തിന്റെ വിച്ഛേദത്തെ (ഫത്ഖ്) കുറിച്ച് പരാമർശം. അറബിയിൽ ഫത്ഖ്എന്ന പദം വിച്ഛേദിക്കുക, ഛിന്നഭിന്നമാക്കുക, വേർപെടുത്തുക എന്നീ അർത്ഥങ്ങളെ കുറിക്കുന്നു. ഒരേകകം നിർമ്മിക്കാൻ പല ഘടകവസ്തുക്കളെ ഒന്നിച്ചു ചേർക്കുന്നതിനെയാണ് 'ഫത്ഖ് ' സൂചിപ്പിക്കുന്നത്.
പ്രപഞ്ച സൃഷ്ടിപ്പിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിതീകരിക്കപ്പെട്ടതല്ല. എന്നാൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞർ എത്തിച്ചേർന്നതാണ്.പ്രപഞ്ച സൃഷ്ടിപ്പിനെക്കുറിച്ച് 'സ്റ്റെഡി സ്റ്റേറ്റ് സിദ്ധാ ത'വും 'ഐൻസ്റ്റൈൻ റോസ് സിദ്ധാന്ത'വും 'സൂപ്പർ സ്ട്രിങ് തിയറി'യും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഏറ്റവും പ്രശസ്തമെന്നു കരുതപ്പെടുന്നത് 'ബിഗ് ബാങ് തിയറി'യാണ്. ഇതു വിശുദ്ധ ഖുർആനിലെ പ്രപഞ്ച സൃഷ്ടിപ്പിന്റെ സൂചനകളുമായി യോജിച്ചു വരുന്നു. ഒരു പക്ഷെ ശാസ്ത്രം ഈ സിദ്ധാന്തം നാളെ മാറ്റിപ്പറഞ്ഞാലും വിശുദ്ധ ഖുർആനിലുള്ളത് സത്യം തന്നെയാണ്. കാരണം പ്രപഞ്ചസൃഷ്ടി യുടെ രഹസ്യങ്ങൾ വളരെ കുറച്ചു മാത്രമേ ശാസ്ത്രജ്ഞർക്കറിയുകയുള്ളൂ. അവരുടെ നിഗമനങ്ങളൊന്നും പൂർണ്ണമായും നിരീക്ഷിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിതീകരിക്കപ്പെട്ടതല്ല. എന്നാൽ വിശുദ്ധ ഖുർആൻ പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളാണ്. അതിൽ മാറ്റത്തിനു സാദ്ധ്യതയില്ല.
ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ചുള്ള ശാസ്ത്ര സിദ്ധാന്തത്തെ വിശുദ്ധ ഖുർആനുമായി വ്യാഖ്യാനിച്ചു സമരസപ്പെടു ത്തുകയല്ല ചെയ്യുന്നത്, അറബി അറിയുന്ന ആർക്കുമറിയാം
'أَنَّ ٱلسَّمَٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًا فَفَتَقْنَٰهُمَا' എന്ന് വിശുദ്ധ ഖുർആൻ സൂചിപ്പിച്ചത്. നിശ്ചയം ആകാശങ്ങളും ഭൂമിയും - “كَانَتَا رَتْقًا' അവ രണ്ടും ഒട്ടിച്ചേർന്നതായിരുന്നു . 'فَفَتَقْنَٰهُمَا “
അതിനെ നമ്മൾ വേർപ്പെടുത്തി' എന്ന് വളരെ വ്യക്തമായി ഖുർആൻ സൂചിപ്പിച്ചിട്ടുണ്ട്.
അതുപോലെ ആറു ഘട്ടങ്ങളിലായാണ് പ്രപഞ്ച സൃഷ്ടിപ്പ് നടതെന്നും ഭൂമിയും ആകാശവും ഒരേസമയത്താണ് സൃഷ്ടിക്കപ്പെട്ടതെന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കി.
ഖുർആൻ ഇത് ആറു ഘട്ടമെന്ന് വിശേഷിപ്പിച്ചത്. കൂടു തൽ ഗവേഷണവിധേയമാക്കേണ്ടിരിക്കുന്നു. അതുപോലെ ആകാശ സൃഷ്ടിപ്പിനു മുമ്പ് അതു ധൂമാവസ്ഥയിൽ അല്ലെങ്കിൽ പുക രൂപത്തിലായിരുന്നുവെന്ന് ഖുർആൻ സൂചിപ്പിക്കുന്നു.വാതക പിണ്ഡം പൊട്ടി പിളർന്ന 'ഇന്റർസ്റ്റെല്ലർ ഗ്യാലക്റ്റിക് മെറ്റീരിയലി' (Interstellar palactic material)നു പുകയുടെ രൂപമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. 'സീക്രറ്റ്സ് ഓഫ് സ്പെയ്സ് ' എന്ന ഗ്രന്ഥത്തിൽ ആന്റണി ഫെൽഡ് മാൻ പറയുന്നതു കാണുക.
"The process by which the stars form is probably a kind of condensation. The principal force behind the phenomenon is grav ity, operating between the countless molecules of gas and dust motes in the nebula. As an accumulation of matter builds up in particular region of the nebula the beginning of a localised gravitational field emerges and the process accelerates more material being drawn into the region by the gravitational pull of the increasing build up of dust and gas"
"മിക്കവാറും ഒരുതരം സാന്ദ്രീകരണ പ്രക്രിയയിലൂടെയാണ് നക്ഷത്രങ്ങൾ രൂപംകൊള്ളുന്നത്. ഈ പ്രതിഭാസത്തിനു പിന്നി ലുള്ള മുഖ്യശക്തി പുകപടലങ്ങളിലെ അഥവാ നെബുലകളിലെ എണ്ണ മറ്റ വാതക തന്മാത്രകൾക്കിടയിലും ധൂളീകരണങ്ങൾക്കിടയിലും പ്രവർത്തിക്കുന്ന ഗുരുത്വാകർഷണമാകുന്നു. നെബുലയിൽ ഒരു പ്രത്യേക പ്രദേശത്ത് പദാർത്ഥകേന്ദ്രീകരണം നടക്കുമ്പോൾ പ്രാദേശികമായ ഒരു ഗുരുത്വാകർഷണ മേഖല ഉരുത്തിരിയാൻ തുടങ്ങുന്നു. ഈ പ്രക്രിയ ത്വരിതപ്പെടുന്നതോടെ ആ പ്രദേശത്തേക്ക് കൂടുതൽ പദാർത്ഥം സമാഹരിക്കപ്പെടുന്നു. ഗുരുത്വാകർഷണ ബലത്താൽ ധൂളികളുടെയും വാതകങ്ങളുടെയും ശേഖരം കൂടിക്കൂടി വരുന്നു." ( Sectrets of Space p.p. 52 Aldus Books, London ).
അതുപോലെ ഭൂമിയും ആകാശവും ഒരേ ഘട്ടങ്ങളിലാണ് രൂപപ്പെട്ടതെന്നും ശാസ്ത്രം വിശ്വസിക്കുന്നു. ഇതിൽ ഏറ്റവും അ തകരമായത് പതിനെട്ടാം നൂറ്റാണ്ടുവരെ ടോളമിയുടെ ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന 'ധരാ കേന്ദ്ര സിദ്ധാന്ത (Geo centric theory) ത്തിലാണ് ആധുനിക ശാസ്ത്രം വിശ്വസിച്ചിരുന്നതെങ്കിൽ ഭൂമിക്ക് പുറത്ത് ലോകമുണ്ടെന്ന് പതിനാലു നൂറ്റാണ്ടുകൾക്കു മുമ്പ് ഖുർആൻ പ്രഖ്യാപിച്ചു എന്നുള്ളതാണ്. ഏഴാകാശങ്ങളും ഭൂമിയും എന്നത് അവ യുടെ അനന്തതയെ സൂചിപ്പിക്കാൻ വേണ്ടിയായിരിക്കും. ബഹുവചന ത്തിനു വേണ്ടി 'ഏഴ് 'എന്നുപയോഗിക്കൽ റോമായവന സാഹിത്യങ്ങളിൽ അന്നു നിലവിലുണ്ടായിരുന്നു. ഒരു ഗ്യാലക്സിയിൽപ്പെട്ട സൗര യൂഥത്തിൽത്തന്നെ ഒമ്പത് ലോകങ്ങൾ ശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞു. വിശുദ്ധ ഖുർആനിലെ ഒന്നാം അദ്ധ്യായത്തിൽ തന്നെ സർവ്വ ലോകങ്ങളുടെയും റബ്ബായ അല്ലാഹുവിനാകുന്നു സകല സോത്രങ്ങളും' എന്നാണ് അല്ലാഹു തന്നെ വിശേഷിപ്പിച്ചത്.
ഖുർആൻ വിവരിച്ച എല്ലാ കാര്യങ്ങളെയും ആധുനികശാസ്ത്രം പൂർണമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സൃഷ്ടിയെക്കുറിച്ചുള്ള ഖുർആൻ വിവരണങ്ങളും അതു സംബന്ധിച്ച ആധുനിക വിജ്ഞാനവും തമ്മിൽ സംഘട്ടനമൊന്നുമില്ല. ഖുർആനെ സംബന്ധിച്ചിടത്തോളം ഊന്നിപ്പറയേണ്ടുന്ന കാര്യമാണിത്. കാരണം, ഇതേ കാര്യങ്ങളെക്കുറിച്ച് പഴയനിയമം' നൽകുന്ന വിവരങ്ങൾ ശാസ്ത്രവീക്ഷണത്തിൽ അസ്വീകാര്യങ്ങളാണ്. ഇതിൽ അദ്ഭുതപ്പെടേണ്ടതായി ഒന്നുമില്ല. കാരണം, ബൈബിളിന്റെ പൗരോഹിത്യപ്പതിപ്പിലെ സൃഷ്ടിവിവരണം, ബാബിലോൺ പ്രവാസകാ ലത്തു പുരോഹിതൻമാർ തങ്ങളുടെ വൈദികശാസ്ത്രപരമായ വീക്ഷണ ങ്ങൾക്കനുസരിച്ച് എഴുതിവെച്ചതാണ്.
ഖുർആൻ ശാസ്ത്രപഠനത്തിന്റെ ചാലകശക്തി
സർവ്വലോകസംരക്ഷകനായ അല്ലാഹു മാനവരാശിയെ സമുദ്ധരിക്കാൻ പ്രവാചകന്മാരെ നിയോഗിച്ചു കൊണ്ടിരുന്നു പ്രവാചകപരമ്പരക്ക് മൊത്തവും വിരാമം കുറിച്ചു കൊണ്ട് നിയുക്തനായ മുഹമ്മദ് നബി(സ) പരിശുദ്ധമായ ഇസ്ലാമിനെ പ്രബോധനം ചെയ്തു. തന്റെ ഇരുപത്തിമൂന്നു വർഷത്തെ പ്രവാചകജീവിതത്തിനിടയിൽ പ്രവാചകനവതരിച്ച ഖുർആനികാധ്യാപനങ്ങൾ പ്രവാചകൻ തന്റെ ജീവിതത്തിലൂടെ പ്രയോഗവൽകരിച്ചു. ചിന്തയിലൂടെയും പാനത്തിലൂടെയും മനനത്തിലൂടെയും ലോകത്തിന്റെ ചിന്താചക്രവാളത്തിൽ മുഹമ്മദ് നബി(സ) പരിവർത്തനത്തിന്റെ കൊടുങ്കാറ്റഴിച്ചു വിട്ടു. മഹാനായ പ്രവാചകൻ ജീവിച്ചിരുന്നില്ലെങ്കിൽ, പരിശുദ്ധ ഖുർആൻ നബി(സ)ക്ക് ദിവ്യസന്ദേശമായി ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് ലോകത്ത് കാണപ്പെടുന്ന ഭൗതികപുരോഗതിയൊന്നും തന്നെ ഉണ്ടാകുമായിരുന്നില്ല. ലോകത്തുള്ള ഭൗതികദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിച്ചും പഠനം നടത്തിയും മനനം ചെയ്തും തന്റെ രക്ഷിതാവിനെ കണ്ടെത്താൻ അല്ലാഹു വിശുദ്ധ ഖുർആനിലൂടെ മാനവരാശിയോടാവശ്യപ്പെടുന്നു.
യഥാർത്ഥത്തിൽ ആധുനിക ശാസ്ത്രം കണ്ടെത്തുന്ന ശാസതരഹസ്യങ്ങൾ സഷ്ടാവായ ദൈവത്തിലേക്ക് മനുഷ്യനെ നയി ക്കേണ്ടതുണ്ട്. എന്നാൽ ഇന്ന് ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള് അഭിമാനിക്കുന്ന പാശ്ചാത്യരാജ്യങ്ങളും അവരെ പിന്തുടരുന്ന പൗര സ്ത്യരാജ്യങ്ങളും ദൈവനിഷേധ ഭൗതികവാദത്തിലധിഷ്ടിതമായ വ്യവസ്ഥയുമായി മുന്നോട്ട് പോകുന്നു. അവരുടെ വ്യക്തിജീവിത ത്തിലോ സാമൂഹികസാമ്പത്തിക സാംസ്കാരികരാഷ്ട്രീയ മണ്ഡല ങ്ങളിലൊന്നും ദൈവത്തിനോ ദൈവികവ്യവസ്ഥയ്ക്കോ യാതൊരു പ്രസക്തിയുമില്ല. ഇത്തരം കാര്യങ്ങളെല്ലാം മാറ്റി നിർത്തിക്കൊണ്ട് തികച്ചും സെക്കുലറായ ജീവിതമാണ് തങ്ങൾ നയിക്കുന്നതെന്ന് അവർ അഭിമാനിക്കുകയും ചെയ്യുന്നു.
എന്നാൽ പ്രസിദ്ധ ചിന്തകനായ റവ ജി മാർഗോളിയോത്ത് തത് വിഷയകമായി ഇങ്ങനെ പ്രസ്താവിക്കുന്നു.The Quran admittedly occupies an important position among the great religious books of the world. Though the youngest of the epoch-making works belonging to this class of literature, it yields to harly any in the wonderful effect which it has produced on large masses of men. It has created an all but new phase of human thought and a fresh type of character." (An Introduction To The Ko ran by Rev. J.M. Rodwell, London, 1918 Rev. G. Margoliouth)
“ലോകത്തിന്റെ മതവേദഗ്രന്ഥങ്ങളിൽ അത്യുൽകൃഷ്ട മായ ഒരു സ്ഥാനമാണ് ഖുർആൻ അലങ്കരിക്കുന്നത്. യുഗനിർമ്മിതി യുടെ ഗ്രന്ഥങ്ങളിൽ ആധുനികവും എന്നാൽ ജനസഹസങ്ങളിൽ ഈ ഗ്രന്ഥം ചെലുത്തിയ അതിമഹത്തായ സ്വാധീനങ്ങളും ഫലങ്ങളും സർവ്വാദിശായിയാണ്. മനുഷ്യന്റെ ചിന്താരംഗത്തും സ്വഭാവസവിശേഷതകളിലും സമഗ്രവും എന്നാൽ അതിനൂതനവുമായ അവസ്ഥാന്തരങ്ങളാണ് ഖുർആൻ സൃഷ്ടിച്ചെടുത്തത്".
ആധുനിക ശാസ് ത്രത്തിന്റെ ഈറ്റില്ലമെന്ന് വിശ്വസിക്കുന്ന പാശ്ചാത്യൻ രാഷ്ട്രങ്ങളിൽ മനുഷ്യജീവിതത്തെക്കുറിച്ച് അഭ്യൂഹങ്ങളും കെട്ടുകഥകളും പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നപ്പോൾ ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തത്തിലൂടെ തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങൾ ഖുർആൻ ഇവിടെ വസ്തുനിഷ്ടമായി സൂചിപ്പിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടു വരെ പ്രപഞ്ച സൃഷ്ടിപ്പിനെക്കുറിച്ച് ലോകാ പോളിനേഷ്യൻ പ്രപഞ്ചോൽപത്തി കഥകളിൽ വിശ്വസിച്ച കാലത്ത്, മനുഷ്യജനനത്തിൽ പുരുഷബീജത്തിന് പങ്കില്ല എന്ന് വിശ്വസിച്ച സമൂഹം, അന്ധവിശ്വാസവും അജ്ഞതയും കൊണ്ട് സംസ്കാര ജീർണ്ണമായ ജീവിതം നയിച്ചു. യൂറോപ്യർ അത്ലാന്റിക് സമുദ്രത്തിന്റെ തിരത്ത് അസംസ്കൃതരായി അലഞ്ഞുനടന്നതിന്റെ എത്രയോ നൂറ്റാ ണ്ടുകൾക്കു മുമ്പു തന്നെ ആധുനിക ശാസ്ത്ര ലബോറട്ടറികളിലും അക്കാദമിക് സെമിനാറുകളിലും കുശാഗ്രപടുക്കളായ ഭൗതികശാസ്ത്രജ്ഞരുടെ നിരന്തരമായ ഗവേഷണങ്ങളുടെ ഫലമായും കണ്ടെത്തിയ ശാസ്ത്രസത്യങ്ങൾ അതികൃത്യതയോടെ പ്രവചിക്കാൻ വിശുദ്ധ ഖുർആന് സാധിച്ചത് വളരെ സങ്കീർണ്ണമായ രീതിയിൽ ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചസർവ്വ ശക്തനായ അല്ലാഹുവിന്റെ വിശിഷ്ട വചനങ്ങളാണ് വിശുദ്ധ ഖുർആൻ എന്നുള്ളതിന്റെ അലംഘനീയമായ തെളിവാകുന്നു.അത് അപഗ്രഥനം ചെയ്തു ചിന്തിച്ചു കൊണ്ട് സർവ്വശക്തനായ അല്ലാഹുവിന്റെ അസ്തിത്വം കണ്ടെത്തി അവനെ ആരാധിച്ചു ഇഹപരവിജയാ കൈവരിക്കുക എന്നതാണ്. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യം.
പ്രാരംഭ വാതക പിണ്ഡം (Initial Gaseous Mass)
മഹാവിസ്ഫോടന സിദ്ധാന്തം
പ്രപഞ്ചത്തിൽ ആകാശ ഗംഗയുടെ രൂപീകരണത്തിന് മുൻപ് ബാഹ്യകാശപദാർത്ഥം പ്രാരംഭ ദശയിൽ വാതകപിണ്ഡത്തിന്റെ രൂപത്തിലായിരുന്നു എന്ന് ശാസ്ത്രജ്ഞർ ഇന്ന്പ റയുന്നു. ചുരുക്കത്തിൽ ഭീമമായ വാതകപദാർത്ഥമോ (Gaseous matter )മേഘങ്ങളോ ആയിരുന്നു ആകാശഗംഗയുടെ രൂപീകരണത്തിന് മുമ്പ് നിലവിലുണ്ടായിരുന്നെതർത്ഥം.
എന്നാൽ ഇക്കാര്യം 1400 വർഷങ്ങൾക്കു മുമ്പ് തന്നെ പരിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ടായിരുന്നു,
ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ
فصّلت (11)
അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.
പ്രാരംഭവാതക പിണ്ഡത്തിനെ (Initial celestial mattter )സൂചിപ്പിക്കുന്നതിന് "പുക" എന്ന പദമാണ് വാതകമെന്ന പദത്തേക്കാൾ കൂടുതൽ അനുയോജ്യം. മുകളിലുള്ള പരിശുദ്ധ ഖുർആനിക വചനം പ്രപഞ്ചത്തിന്റെ ഈ അവസ്ഥയെ സൂചിപ്പിക്കുന്നു. പുക എന്നർത്ഥമാക്കുന്ന ദുഃഖൻ എന്ന പദമാണ് ഖുർആൻ ഇവിടെ ഉയോഗിച്ചത്,
മഹാ വിസ്ഫോടനവുമായി അനുരൂപമായ മറ്റൊരു വസ്തുതയാണിത്. 1400 വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് മുസ്തഫ (സ)കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജനങ്ങൾ ഈ വസ്തുതയെ കുറിച്ച് അജ്ഞരായിരുന്നു. ആ സമയത്ത് ഇന്ന് ശാസ്ത്രം കണ്ടുപിടിച്ചു കൊണ്ടിരിക്കുന്ന ഈ സത്യങ്ങൾ തുറന്നു പറഞ്ഞ ഖുർആൻ എന്ന ഗ്രന്ഥം ദൈവിക ഗ്രന്ഥം തന്നെയാണ് അതിരു ലോകാത്ഭുതവും ആണ് എന്ന് നമുക്ക് വിശ്വസിക്കാൻ സാധിക്കും,