സൂര്യനും ചന്ദ്രനും കറങ്ങുന്നു
സൂര്യൻ കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട് എന്നും ഭൂമി ഉൾപ്പെടെയുള്ള ഗ്രഹങ്ങൾ സൂര്യനെ വലയം ചെയ്യുകയാണെന്നും ഇന്ന്എല്ലാവർക്കും സുപരിചിതമാണ്, എന്നാൽ പണ്ട് തൊട്ടേ ഭൂമി പ്രപഞ്ചമദ്ധ്യത്തിൽ നിശ്ചലമാണെന്നും, സൂര്യനുൾപ്പെടെയുള്ള എല്ലാ ഗ്രഹങ്ങളും ഭൂമിയെ ചുറ്റുകയാണ് എന്നായിരുന്നു ജനങ്ങളും കാലങ്ങളായി യൂറോപ്പ്യൻ തത്വചിന്തകന്മാരും ശാസ്ത്രജ്ഞൻ മാരും വിശ്വസിച്ചിരുന്നത്.
ചരിത്രം എടുത്തുനോക്കുകയാണെങ്കിൽ ബി. സി രണ്ടാം നൂറ്റാണ്ടിൽ ടോളമിയുടെ കാലംമുതൽക്ക് തന്നെ പ്രപഞ്ചത്തിന്റെ ഈ ഭൗമ കേന്ദ്രികൃതസങ്കല്പം (Geocemtric )നിലവിലിലുണ്ടായിരുന്നു.1512-ൽ "നിക്കോളാസ് കോപ്പർ നിക്കസ് " അദ്ദേഹത്തിന്റെ ഗ്രഹസഞ്ചാരത്തിന്റെ സൗരകേന്ദ്രികൃത സിദ്ധന്തം (Heleo Centric Theory of planetory Motion) അഥവാ "സൂര്യൻ പ്രപഞ്ചമദ്ധ്യത്തിൽ നിശ്ചലമാണെന്നും അത് ചലിക്കുന്നില്ല എന്നും മറ്റു ഗ്രഹങ്ങൾ സുര്യനെ ചുറ്റുകയുമാണെന്നുമുള്ള സിദ്ധാന്തം " മുന്നോട്ടു വച്ചു.
എന്നാൽ 1609ൽ ജർമ്മൻ ശാസ്ത്രജ്ഞനായ "യോഹനാസ് കെപ്ലർ (Yohannas keppler) ആസ്ട്രോമേനിയ നോവ (Astronomia nova )എന്ന ഗ്രന്ഥത്തിലൂടെ സൂര്യൻ ചുറ്റും ഗ്രഹങ്ങൾ അണ്ഡാകൃതമായി മാത്രമല്ല അവയുടെ സ്വന്തം അച്ചുതണ്ടിൽ ക്രമരഹിതമായ വേഗതയിലും ചലിച്ചുകൊണ്ടിരിക്കുന്നുവെന്നു അദ്ദേഹം തന്റെ കൃതിയിൽ സമർത്ഥിച്ചു. രാത്രിയുടെയും പകലിന്റെയും അനുക്രമവും, സൗരയൂഥത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും. പ്രതിഭാസങ്ങളും ഈ കണ്ടുപിടിത്തത്തോടെ യൂറോപ്യൻ ശാസ്ത്രജ്ഞന്മാർക്ക് വ്യക്തമായും കൃത്യമായും വിശദീകരിക്കുവാൻ സാധിച്ചു. സൂര്യൻ നിശ്ചലമല്ലെന്ന് ഈ കണ്ടുപിടിത്തങ്ങൾക്ക് ശേഷവും വിശ്വസിക്കപെട്ടു.
ശാസ്ത്രം ഈ വിഷയത്തെ ഒന്നുംകൂടി സങ്കീർണമായി വിവരിച്ചു,1851 ൽ ജനിച്ച Jacobus Cornelius എന്നാൽ ശാസ്ത്രജ്ഞൻ തെളിയിച്ചു Milky Way Galaxy യുടെ നടുക്കുള്ള Supermassive Black Hole, Sagittarius A ക്ക് ചുറ്റും സെക്കന്റിൽ 230 km/s എന്ന അതിവേഗതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് സൂര്യൻ. ഈ ബ്ലാക് ഹോളിന് ഏകദേശം 44 million km diameter ഉണ്ട്. ഇങ്ങനെ center of the Milky Way Galaxy ക്ക് ചുറ്റും പരിക്രമണം ചെയ്യാൻ 225 to 250 million terrestrial years സൂര്യന് ആവിശ്യമാണ്. എന്ന് അദ്ദേഹം കണ്ടുപിടിച്ചു,
എന്നാൽ ഈ കാര്യം തന്നെ ഖുർആനിൽ 1400 വർഷങ്ങൾക്ക് മുമ്പ് പ്രസ്താവിച്ചിട്ടുണ്ടാ യിരുന്നു, താഴെയുള്ള ഖുർആൻ വചനം ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്,
والشمس تجري لمستقر لها ذلك تقدير العزيز العليم
സൂര്യന് അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്.(ഖുർആൻ 36/38)
സൂര്യൻ ഇത് വരെ ഏകദേശം 18 മുതൽ 20 തവണ വരെ ഈ പരിക്രമണം പൂർത്തീകരിച്ചു എന്ന് ശാസ്ത്രം പറയുന്നു. എന്നാൽ ഈ സഞ്ചാരത്തിന് ഒരു പരിധിയുണ്ട് ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിച്ച് തീരുന്നത് വരെയാണ് സൂര്യന്റെ ജീവിതകാലം. പിന്നീട് ഉപരിതലം വികസിക്കുകയും പതുക്കെ അണഞ്ഞ് പോകുകയും ചെയ്യും.
അതുപോലെതന്നെ ശാസ്ത്രം ഈ അടുത്ത് കണ്ടുപിടിച്ചതാണ് ഏകദേശം 3,683 kilometers per hour വേഗതയിൽ ചന്ദ്രൻ ഭൂമിയുടെ ചുറ്റും കറങ്ങി കൊണ്ടിരിക്കുന്നു എന്ന വസ്തുത . അതെ സമയം തന്നെ ഭൂമി ചന്ദ്രനെയും വഹിച്ചു കൊണ്ട് ഏകദേശം 107,000 kilometers per hour വേഗതയിൽ സൂര്യന് ചുറ്റും കറങ്ങികൊണ്ടിരിക്കുന്നു എന്നും ശാസ്ത്രം പ്രസ്താവിക്കുന്നു . എന്നാൽ ഇക്കാര്യവും ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്, താഴെ കാണുന്ന ആയത്ത് അതിലേക്ക് സൂചിപ്പിക്കുന്നതാണ്,
وَهُوَ الَّذِي خَلَقَ اللَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ۖ كُلٌّ فِي فَلَكٍ يَسْبَحُونَ
الأنبياء (33)
അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു.
യസ്‌ബഹൂൻ എന്ന അറബി പദമാണ് ഉബയുക്ത വചനത്തിൽ ഉബയോഗിക്കപ്പെട്ടിരിക്കുന്നത് "സബഹ"എന്ന മൂലപദത്തിൽ നിന്നാണ് യസ്‌ബഹൂൻ എന്ന പദം ഉണ്ടായത്. ഈ പദം ചലിക്കുന്ന വസ്തുവിൽ നിന്നുൽഭവിക്കുന്ന ഏതു തരം ചലനത്തെയും സൂചിപ്പിക്കുന്നു.
സുര്യനെ പോലുള്ള ബഹിരാകാശവസ്തു വിനെ കുറിച്ചാണ് ഈ പദം ഉപയോഗിക്കുമ്പോൾ സൂര്യൻ ചലിക്കുന്നുണ്ട് എന്നതിലേക്ക് നമുക്ക് എത്തിച്ചേരാൻ സാധിക്കും.യാഥാർത്ഥ്യത്തിൽ സെക്കൻഡിൽ 150മൈൽ ശൂന്യാകാശത്തിലൂടെ സൂര്യൻ യാത്ര ചെയ്യുന്നു എന്നും ഇതിൽ നമ്മുടെ ക്ഷിരപഥത്തിന്റെ മധ്യത്തിലൂടെ ഒരു തവണ കറങ്ങുന്നതിന് 2000മില്യൺ വര്ഷങ്ങളെടുക്കുന്നു എന്നും ശാസ്ത്രം കണ്ടുപിടിച്ചു,
لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ
يس (40)
സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.
സൂര്യനും ചന്ദ്രനും വെവ്വേറെ ഭ്രമണപഥങ്ങളുണ്ടെന്നും അവ അവയുടെ ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന ആധുനിക ശാസ്ത്രത്തിന്റെ സുപ്രധാന കണ്ടുപിടിത്തത്തെയാണ് ഈ വചനങൾ പരാമർശിക്കുന്നത്.
അതുകൊണ്ട്മുക്ക് മനസ്സിലാക്കാം 1400 വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ഖുർആനിൽ ഇന്ന് ശാസ്ത്രം പോലും അത്ഭുതത്തോടെ കണ്ടുപിടിക്കുന്ന ഓരോ കാര്യങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഖുർആൻ ലോകാത്ഭുതമാണ് ലോ കാത്ഭുതങ്ങളിൽ ഒന്നാമത്തേതായി നിലനിൽക്കാൻ ഏറ്റവും അവകാശപ്പെട്ടതും കൂടിയാണ്,