https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

17(1)=Maths

RIGTHT WAY
10 minute read
0

.

 ഗണിതം 


ഖുര്‍ആനിലെ ഗണിത കൌതുകങ്ങള്‍: 

അല്ലാഹുവിന്റെ തിരുദൂതര്‍ മുഹമ്മദ് നബിയുടെ ഏറ്റവും വലിയ മുഅ്ജിസത്തും അല്ലാഹുവിന്റെ കലാമുമാണ് ഖുർആൻ. അത് കൊണ്ട് തന്നെയാണ് അറേബ്യന്‍ ചരിത്രത്തിലെതന്നെ സാഹിത്യതമ്പുരാക്കന്‍മാര്‍ വരെ ഇതൊരിക്കലും ഒരു മനുഷ്യന്റെ വാക്കല്ല എന്ന് മുന്നും പിന്നും നോക്കാതെ പറയാന്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നത്. ഗണിതപരമായി ചിന്തിക്കുമ്പോള്‍ ഖുർആനിൽ  നമുക്ക് ഒരു പാട് അത്ഭുതങ്ങള്‍ കാണാന്‍ സാധിക്കും.

 ഉദാഹരണത്തിനായി 19 എന്ന സംഖ്യയുടെ ചില ഉദാഹരണങ്ങൾ നോക്കാം 

"19 " പരിശുദ്ധ ഖുർആനിലെ പ്രഥമ വാക്യമായ 'ബിസ് മില്ലാഹിർ റഹ്മാനിറഹീം' എന്നതിൽ ആകെ 19 അക്ഷരങ്ങളാണുള്ളത്. ഖുര്‍ആനിലെ ആകെ അധ്യായങ്ങളുടെ എണ്ണം 114 ആണ്. 19 ന്റെ ഗുണിതം തന്നെ 19*6=114 ഇതുപോലെ ഖുര്‍ആനില്‍ അക്ഷരങ്ങള്‍ക്കിടയില്‍ മാറ്റം വരുത്താന്‍ കഴിയാത്ത വിധം ഇന്റര്‍ ലോക്കിങ് നടത്തപ്പെട്ടതായി നമുക്ക് കാണാന്‍ സാധിക്കും. 19 ന്റെ പ്രത്യേകതയായി പറയാന്‍ കഴിയുന്നത് ഇതിനെ ശിഷ്ടം കൂടാതെ ഹരിക്കാന്‍ സാധ്യമല്ല. പിന്നെ പത്തുവരെയുള്ള അക്കങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും അക്കങ്ങലാണ് 1ഉം 9ഉം.  ഇനി ഈ വാക്യത്തിലെ പദങ്ങള്‍ എത്ര പ്രാവശ്യം ആവര്‍ത്തിച്ചു എന്ന് നോക്കാം 

 

ഇസ്മി 19 പ്രാവശ്യം 19*1 

ല്ലാഹി 2698 പ്രാവശ്യം 19*142 

റഹ്മാനി 57 പ്രാവശ്യം 19*3 

റഹീം 114 പ്രാവശ്യം 19*6  

 

ഖുര്‍ആനിലെ  ചില അധ്യായങ്ങള്‍ അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നു. 14 അക്ഷരങ്ങളാണ് ഇങ്ങനെ ഉപയോഗിച്ചിരിക്കുന്നത്.

68ാം അധ്യായം തുടങ്ങുന്നത് നൂന്‍ എന്ന അക്ഷരം വെച്ചാണ്. ആ അദ്ധ്യായത്തില്‍ 133 എണ്ണം നൂന്‍ ഉണ്ട്. (19*7=133). 

42ാം അധ്യായം തുടങ്ങുന്നത് ഹാമീം, ഐന്‍ സീന്‍ ഖാഫ് എന്നിവ കൊണ്ടാണ്. ഈ അദ്ധ്യായത്തില്‍ ഈ അഞ്ചക്ഷരങ്ങള്‍ ആകെ 570 പ്രാവശ്യമാണ് വന്നത് എന്ന് കാണാം. 19*30= 570 

ഖുര്‍ആനില്‍ അല്ലാഹു എന്ന പദം 2698 പ്രാവശ്യമാണ് ഉപയോഗിച്ചത് അഥായത്, ശരാശരി രണ്ടര വാക്കില്‍ ഒന്ന് എന്ന നിലക്ക്. ഇതും ഒരു പത്തൊമ്പതിന്റെ ഗുണിതം. 19*142= 2698.  

ഖുര്‍ആനില്‍ ലൂത്ത് നബിയുടെ സമുദായത്തെക്കുറിച്ച് 12 പ്രാവശ്യം "ഖൌമു ലൂത്ത്'' എന്നാണ് ഉപയോഗിച്ചത്. ഒരു സ്ഥലത്ത് മാത്രം 'ഇഖ്വാനു ലൂത്ത്' എന്നുപയോഗിച്ചു. ഇതിന് കാരണം ഖാഫ് ഉപയോഗിക്കുന്നതിന്റെ എണ്ണം മാറിയാല്‍ 19ന്റെ ഗുണിതത്തില്‍ നിന്ന് പുറത്ത് പോവാന്‍ സാധ്യത ഉണ്ടായിരുന്നു.

'സ്വാദ്' എന്ന അക്ഷരം കൊണ്ട് തുടങ്ങുന്ന അദ്ധ്യായങ്ങളെടുത്ത് (7.19.38) പരിശോധിച്ചാല്‍ അവയില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇത് തന്നെയാണ്. ആകെ (19*8)=152. 

അലിഫ് ലാം മീം സ്വാദ് എന്ന അദ്ധ്യായത്തില്‍ അലിഫ് 2752 ഉം ലാം 1528 ഉം മീം 1165 ഉം സ്വാദ് 98ഉം ആണ് ആകെ 5358/19= 282 

 

അലിഫ് ലാം മീ എന്ന് തുടങ്ങുന്ന സൂറത്തിലെ ആകെയുള്ള അലിഫ്, ലാം, മീം എന്നിവയുടെ എണ്ണം കൂടി നോക്കാം. 

അലിഫ്  ലാം മീം  

 

ബഖറ 2195 3202 4502 

ആലു ഇംറാന്‍ 1249 1892 2521 

അന്‍കബൂത്ത് 344 554 774 

റൂം 317 393 544 

ലുഖ്മാന്‍ 173 297 347 

സജദഃ 158 155 257 

 

4436 +6493 +8945 = 19874/19= 1046

 ഇതെല്ലാം വെറും 19 എന്ന സംഖ്യയുടെ കണക്കുകളിൽ അല്പം മാത്രമാണ് ഓരോ എന്നെ സംഖ്യകളെ പരിശോധിച്ചു നോക്കുകയാണെങ്കിലും ഖുർആനിൽ ഒരുപാട് അത്ഭുതങ്ങൾ  കാണാൻ സാധിക്കും. 

ഖുര്‍ആന്റെ അത്ഭുത ദ്രഷ്ടാന്തങ്ങള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ ഭാഷ്യം

ഈജിപ്തിലെ താരിക് സുവൈദാന്‍ ഖുആനിലെ ആവര്‍ത്തിച്ച് വരുന്ന വാക്കുകളെ കുറിച് കമ്പ്യൂട്ടര്‍ ഉപയോഗിച് നടത്തിയ പഠനം കൌതുകകരമാണ്.ആവര്‍ത്തിച് വരുന്ന ഓരോ വാക്കുകളുടെയും അവയുടെ വിപരീത പദങ്ങളുടെയും എണ്ണം തുല്യമാണെന്നത് അത്ഭുതകരമാണ്.

ഹയാത് ( ജീവിതം ) എന്ന പദവും അതിന്റെ വിപരീതമായ മൌതും (മരണം ) 145

തവണയാണ് ഖുര്‍ആനില്‍ ആവര്‍ത്തിച്ചിരിക്കുന്നത് . അത്പോലെ അദ്ദുന്‍യാ ( ഇഹലോകം ) എന്ന പദവും അല്‍ ആഖിറ ( പരലോകം ) എന്ന പദവും 88 തവണ വീതം ആവര്‍ത്തിചിരിക്കുന്നു അല്‍മലാഇകതും (മലക്കുകള്‍ ) ആശ്ശയാതീനും (പിശാച് ) 88 തവണ വീതം ആവര്‍ത്തിച്ചിരിക്കുന്നു. റജുല് (പുരുഷന്‍ ), അല്‍മര്‍അ (സ്ത്രീ ) എന്ന പദവും തുല്യ തവണതന്നെയാണ് വന്നിരിക്കുന്നത്.

ദിവസം എന്നര്‍ത്ഥം വരുന്ന അല്‍യൗം എന്ന പദം ഒരു വര്‍ഷത്തെ ആകെ ദിവസങ്ങളുടെ എണ്ണമായ 365 തവണയും മാസം എന്നര്‍ത്ഥം വരുന്ന അശ്ശഹര്‍ഒരു വര്‍ഷത്തിലെ ആകെ മാസങ്ങളുടെ എണ്ണമായ 12 തവണയും ആവർത്തിച്ചിരിക്കുന്നു  എന്നത് അത്ഭുതകരമാണ്.


അല്‍ബഹര്‍ (സമുദ്രം ) 32 തവണയും ആൽബിർ (കര )13 തവണയുമാണ് വന്നിരിക്കുന്നത്.എന്നാല്‍ ഈ രണ്ടു വിപരീത പദങ്ങളുടെ എണ്ണങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും വളരെയേറെ ദ്രഷ്ടാന്തമുണ്ട് 32 നെയും 13 നെയും കൂട്ടുമ്പോള്‍ 45 കിട്ടുന്നു.45 നെ ശതമാനമാക്കി 32 കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന 71.111 ആണ് ഭൂമിയിലെ വെള്ളത്തിന്റെ ശതമാനം..45 നെ ശതമാനമാക്കി 13 കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന 28.888 ഭൂഗോളത്തിലെ കരയുടെ ശതമാനവുമാണ്.


ഖുര്‍ആന്റെ അനന്തമായ ദ്രഷ്ടാന്തളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണിവയെന്നും സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാല്‍ ഇനിയും എത്രയോ അതിശയകരമായത് കണ്ടുപിടിക്കാനാകുമെന്നും താരിക് സുവൈദാന്‍ പറയുന്നു.

അക്ഷരക്രമവും ഖുർആൻ സൂക്തങ്ങളും 


അബ്ജദീ അറബി അക്ഷരമാലാ ക്രമം താഴെ കൊടുക്കുന്നു :

ا ب ج د - ه و ز - ح ط ي - ك ل م ن - س ع ف ص - ق ر ش ت - 

ث خ ذ - ض ظ غ 

ഇനി നമുക്ക് പരിശോധിക്കാം.

നൂഹ് എന്ന അധ്യായം.

ن و ح 

 അബ്ജദീ അക്ഷരക്രമ ശൃംഗലയിലെ 

14 ആമത്തെ അക്ഷരം ن

 

6 ആമത്തെ അക്ഷരം و


8 ആമത്തെ അക്ഷരം ح .

കൂട്ടിനോക്കുക :

14+6+8= 28

സൂറ : നൂഹ് നോക്കുക

28 ആയത്തുകൾ !

സൂറ : ഇബ്രാഹിം നോക്കുക.

ا ب ر ا ه ي م

അക്ഷരക്രമം നോക്കുക:

1+2+20+1+5+10+13 = 52

സൂറ ഇബ്രാഹിം നോക്കുക: 52 സൂക്തങ്ങൾ !

അടുത്തത് സൂറ: മുഹമ്മദ് .

م ح م د

അബ്ജദീ അക്ഷര ക്രമം നോക്കുക:

 13+8+13+4=

38 ,

സൂറ മുഹമ്മദ് ന് 38 സൂക്തങ്ങൾ 

പരിശോധിച്ചു നോക്കുക;

അബ്ജദീ അക്ഷരമാലാക്രമം ലിസാനുൽ അറബിന്റെ അവിഭാജ്യഘടകം തന്നെയാണെന്ന് മനസ്സിലാക്കുക

 സൂറ: നംല്

ഈ സൂറത്ത് തുടങ്ങുന്നത് طس

എന്ന കേവലാക്ഷരങ്ങളിലാണ്.

 ن م ل

അക്ഷര വില - 50+ 40 + 30 = 120

 ط എന്ന അക്ഷരം  ഈ സൂറത്തിൽ 27 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു.

സീൻ എന്ന അക്ഷരം 93 തവണയും ഉപയോഗിച്ചിരിക്കുന്നു.

അതായത് 93 + 27 = 120 

ഇനി നോക്കുക : ഖുർആനിൽ സൂറത്ത് നംല് 27 ആമത്തെ സൂറത്ത് ആണ് .

ഇതിൽ 93 ആയത്തുകളാണുള്ളത്.

27 + 93 = 120




10 ൽ കോർത്ത അതിശയങ്ങൾ

ഖുർആനിലെ ഏറ്റവും ചെറിയ അധ്യായം.

ഇതിലെ പദങ്ങളുടെ എണ്ണം 10 എണ്ണമാണ്.

 إنَّا، أعطيناك، الكوثر، فصلِّ، لربك، وانحر، إن، شانئك، هو، الأبتر

ഇതിലെ ഒന്നാമത്തെ വചനത്തിൽ 10 അറബി അക്ഷരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

(ا، ن، ع، ط، ي، ك، ل، و، ث، ر)

രണ്ടാമത്തെ വചനത്തിലും 10 അറബി അക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നു.

(ف، ص، ل، ر، ب، ك، و، ا، ن، ح)

മൂന്നാമത്തെ വചനത്തിലും 10 അറബി അക്ഷരങ്ങൾ ഉൾകൊള്ളുന്നു.

(ا، ن، ش، ك، ه، و، ل، ب، ت، ر) 

ഈ അധ്യായത്തിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട അക്ഷരം 'അലിഫ്' ആണ്.അതും 10 തവണയാണ് ആവർത്തിക്കപ്പെട്ടത്.

ഈ അധ്യായത്തിൽ ഒരു തവണ മാത്രം ഉപയോഗിച്ച അക്ഷരങ്ങളുടെ എണ്ണവും 10 തന്നെ.

(ع، ط، ي، ث، ف، ص، ح،ش، ه، ت)

ഈ അധ്യായത്തിലെ എല്ലാ വചനവും അവസാനിക്കുന്നത് 'റ' എന്ന അറബി അക്ഷരം കൊണ്ടാണ്. അറബി അക്ഷരമാലയിൽ 10ാമത്തെ അക്ഷരമാണ് 'റ' 

ഖുർആനിൽ 'റ' കൊണ്ട് അവസാനിക്കുന്ന അധ്യായങ്ങളുടെ എണ്ണവും 10 തന്നെ 

المائدة، الحج، لقمان، الشورى، القمر، الممتحنة، القدر، العاديات، وعاشرتهم سورة العصر

എന്താണ് ഈ അധ്യായത്തിൽ 10 എന്ന അക്കത്തിന് ഇത്ര മാത്രം രഹസ്യം?

കാരണം.ദുൽഹിജ്ജ 10 ന്റെ ദിവസമാണ് അള്ളാഹു(സു.) പ്രവാചകർ മുഹമ്മദ് നബി (സ്വ) യ്ക്ക്

فَصَلِّ لِرَبِّكَ وَانْحَرْ

'ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക'(സൂറ.കൗസർ -2)എന്ന വചനം അവതരിപ്പിക്കുന്നത്.

ഖുർആനിലെ ഏറ്റവും ചെറിയ അധ്യായത്തിലെ ചുരുക്കം വചനങ്ങളിൽ പോലും ഇത്രയും അതിശയങ്ങളടങ്ങിയെങ്കിൽ ഏറ്റവും വലിയ അധ്യായത്തിലെ അത്ഭുതങ്ങളെന്തൊക്കെയായിരിക്കും.നിങ്ങൾ ചിന്തിക്കുന്നില്ലേ...





പരിശുദ്ധ ഖുർആനിൻത്തറ വാക്ുകളിത്തല അത്ഭുതുQuran and Modern science:

ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും - പാർട്ട് 1.


സ്വയം ദൈവിക ഗ്രന്ഥമാണ് എന്ന് അവകാശപ്പെടുന്ന ഏക വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോക സൃഷ്ടാവായ അല്ലാഹു ജിബ്‌രീൽ എന്ന മലക്ക് (ഗബ്രിയേൽ മാലാഖ) മുഖേന അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ക്ക് അവതരിപ്പിച്ച് കൊടുത്ത വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോക സ്രഷ്ടാവായ ഏകദൈവത്തെ പരിചയപ്പെടുത്തുകയും മനുഷ്യർക്ക് ധർമ്മാധർമ്മങ്ങൾ വിവരിച്ചു തരികയും മരണാനന്തര ജീവിതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയുമാണ് ഖുർആൻറെ ലക്ഷ്യങ്ങൾ. 


ദൈവിക ഗ്രന്ഥമായതു കൊണ്ടുതന്നെ ഖുർആനിലെ പദപ്രയോഗങ്ങൾ വളരെ കൃത്യവും ശാസ്ത്രീയവുമാണ് എന്ന് നമുക്ക് കാണാം. അത്തരത്തിൽ നമ്മെ വിസ്മയിപ്പിക്കുന്ന കൃത്യമായ ചില പദ പരാമർശങ്ങളാണ് ഇവിടെ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്. 


വിശുദ്ധ ഖുർആനിൽ തേനീച്ചയുടെ പേരിൽ ഒരു അധ്യായം ഉണ്ട്; പതിനാറാം അധ്യായം സൂറത്തുന്നഹ്ൽ. ഇതിലെ രണ്ടു സൂക്തങ്ങളിൽ തേനീച്ചയെ കുറിച്ച് പരാമർശിക്കുന്നതുകൊണ്ടാണ് സൂറത്തിന് പ്രസ്തുത പേര് ലഭിച്ചത്. ഇതാണ് ആ സൂക്തങ്ങൾ. 


وَأَوْحَىٰ رَبُّكَ إِلَى ٱلنَّحْلِ أَنِ ٱتَّخِذِى مِنَ ٱلْجِبَالِ بُيُوتًۭا وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ

നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക്‌ ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.

(Surat:16, Verse:68)


ثُمَّ كُلِى مِن كُلِّ ٱلثَّمَرَٰتِ فَٱسْلُكِى سُبُلَ رَبِّكِ ذُلُلًۭا ۚ يَخْرُجُ مِنۢ بُطُونِهَا شَرَابٌۭ مُّخْتَلِفٌ أَلْوَٰنُهُۥ فِيهِ شِفَآءٌۭ لِّلنَّاسِ ۗ إِنَّ فِى ذَٰلِكَ لَءَايَةًۭ لِّقَوْمٍۢ يَتَفَكَّرُونَ

പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച്‌ കൊള്ളുക. എന്നിട്ട്‌ നിന്‍റെ രക്ഷിതാവ്‌ സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച്‌ കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന്‌ വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത്‌ വരുന്നു. അതില്‍ മനുഷ്യര്‍ക്ക്‌ രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.

(Surat:16, Verse:69)


ഈ രണ്ടു വചനങ്ങൾക്ക് എന്താണ് പ്രത്യേക സവിശേഷത പറയാനുള്ളത് എന്നായിരിക്കും ഒരുപക്ഷേ നിങ്ങൾ കരുതുന്നത് ? മലയാളം ഇംഗ്ലീഷ് എന്നിങ്ങനെയുള്ള ഭാഷകളിൽ നിന്ന് വ്യത്യസ്തമായി അറബി ഭാഷയുടെ ഒരു പ്രത്യേകതയാണ് അതിലെ ക്രിയാ പ്രയോഗങ്ങൾക്ക് സ്ത്രീലിംഗവും പുല്ലിംഗവും ഉണ്ട്. ഹിന്ദി, ഉറുദു ഭാഷകളിൽ ഒക്കെ ഇക്കാര്യം കാണാവുന്നതാണ്. ഉദാഹരണമായി वह आया എന്നാൽ ഹിന്ദിയിൽ അവൻ വന്നു എന്നാണെങ്കിൽ वह आई എന്നാൽ അവൾ വന്നു എന്നാണ് അർത്ഥം. അഥവാ ഒരു ക്രിയ കണ്ടാൽ തന്നെ അത് കൊണ്ടുദ്ദേശിച്ചത് ആണിനെയാണോ പെണ്ണിനെ ആണോ എന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. 


ഇവിടെ ആദ്യ ആയത്തിൽ പരാമർശിക്കുന്നത് മരങ്ങളിലും മലകളിലും മനുഷ്യൻ കെട്ടി ഉണ്ടാക്കുന്നതിലുമെല്ലാം തേനീച്ചക്കൂട് ഉണ്ടാക്കാൻ തേനീച്ചക്ക് അല്ലാഹു ബോധനം നൽകിയിരിക്കുന്നു എന്നാണ്. ഇവിടെ ഖുർആൻ ഉപയോഗിച്ച പദം ٱتَّخِذِى എന്നാണ്. അഥവാ കൃത്യമായി പെണ്ണിനോടുള്ള കല്പനയാണ് ഇവിടെ. തേനീച്ചക്കൂട് ഉണ്ടാക്കാൻ ഉള്ള കല്പന പെൺ തേനീച്ചയോടാണ് കൽപ്പിച്ചത് എന്ന് കാണാം. അടുത്ത ആയത്തിൽ ഉള്ള كُلِى (ഭക്ഷിച്ചുകൊള്ളുക ) فَٱسْلُكِى (മാർഗ്ഗങ്ങളിൽ പ്രവേശിച്ചുകൊള്ളുക) എന്നീ കൽപ്പനകളും കൃത്യമായി പെൺ തേനീച്ചയെ അഭിസംബോധന ചെയ്യുന്നതാണ്. رَبِّكِ എന്ന പരാമർശവും സ്ത്രീലിംഗത്തെ കുറിക്കുന്നു. ആണിനെ അഭിസംബോധനം ചെയ്യുമ്പോൾ വേറെ രൂപത്തിലാണ് ഈ പ്രയോഗങ്ങൾ എല്ലാം അറബിയിൽ ഉപയോഗിക്കുക. 


ഖുർആൻറെ പദപ്രയോഗങ്ങളിൽ നിന്ന് തന്നെ തേനീച്ചക്കൂട് ഉണ്ടാക്കുന്നതും തേൻ ഉൽപാദിപ്പിക്കുന്നതും എല്ലാം പെൺ തേനീച്ചകൾ ആണ് എന്ന് കൃത്യമായി മനസിലാക്കാം. കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് ഇക്കാര്യം ശാസ്ത്രലോകം മനസ്സിലാക്കിയത് എന്ന് കാണാം. ഒരു തേനീച്ചക്കൂട്ടിൽ മൂന്നുതരം തേനീച്ചകൾ ആണ് ഉണ്ടാവുക. ഒരു റാണി തേനീച്ച (the queen), കുറച്ച് എണ്ണം മടിയൻ ആൺ തേനീച്ചകൾ (the drones), ബഹുഭൂരിപക്ഷം വരുന്ന ജോലിക്കാരി തേനീച്ചകൾ ( the workers). ഇതിൽ റാണി തേനീച്ചയുടെ പണി മുട്ടയിടുന്നത് മാത്രമാണ്. മടിയൻ ആൺ തേനീച്ചകൾക്ക് ആകെയുള്ള ജോലി റാണിയുമായി ഇണചേരുന്നത് മാത്രം. ജോലിക്കാരി തേനീച്ചകൾ ആണ് മുഴുവൻ ജോലികളും ചെയ്യുന്നത്. കൂട് ഉണ്ടാക്കുന്നതും കൂട് സംരക്ഷിക്കുന്നതും എല്ലായിടത്തും പോയി പൂവുകളിൽ നിന്നും പഴങ്ങളിൽ നിന്നും പൂമ്പൊടിയും മധുവും (pollen and nectar) ശേഖരിക്കുന്നതും എല്ലാം ജോലിക്കാരികളായ പെൺ തേനീച്ചകൾ മാത്രമാണ്. 


മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യുന്നതു പെൺ തേനീച്ചകൾ ആണെന്ന ഖുർആൻ പരാമർശം എത്രമാത്രം കൃത്യമാണെന്ന് നോക്കൂ. എങ്ങനെയാണ് ഏഴാം നൂറ്റാണ്ടിൽ ജീവിച്ച മുഹമ്മദ് നബിക്ക് ഇക്കാര്യം അറിയുക ? 


പ്രസ്തുത ആയത്തിൽ തന്നെയുള്ള ഉള്ള മറ്റൊരു അത്ഭുതകരമായ പരാമർശമാണ്


يَخْرُجُ مِنۢ بُطُونِهَا شَرَابٌۭ مُّخْتَلِفٌ أَلْوَٰنُهُ

"അവയുടെ ഉദരങ്ങളില്‍ നിന്ന്‌ വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം (തേൻ) പുറത്


ത്‌ വരുന്നു" എന്നത്. ഇവിടെ ഖുർആൻ ഉപയോഗിച്ചത് مِنۢ بُطُونِهَا ഉദരങ്ങളിൽ നിന്ന് എന്നാണ് അല്ലാതെ ഉദരത്തിൽ നിന്ന് എന്നല്ല. അഥവാ ഏകവചനം അല്ല ബഹുവചനമാണ് ഉപയോഗിച്ചത്. തേനീച്ചക്ക് ഒന്നിലധികം ഉദരങ്ങൾ ( stomachs) ഉണ്ടെന്നാണ് ഖുർആൻറെ പദപ്രയോഗത്തിൽ ഉള്ളത്. ഇനി നമുക്ക് തേനീച്ചയുടെ അനാട്ടമി ഒന്നു പരിശോധിക്കാം. മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായി തേനീച്ചകൾക്ക് രണ്ടു വയറുകൾ ഉണ്ട് . സാധാരണ ഉദരത്തിന് (normal stomach) പുറമേ തേനീച്ചകൾക്ക് തേൻ സ്റ്റോർ ചെയ്യുന്ന രണ്ടാമതൊരു ഉദരം കൂടിയുണ്ട് honey stomach. തേനീച്ചയുടെ ഇവിടെ ഈ രണ്ട് ഉദരങ്ങളും താഴെയുള്ള ചിത്രത്തിൽ കാണാവുന്നതാണ്. ജന്തുശാസ്ത്രവും (zoology) ഷഡ്പദശാസ്ത്രവും (entomology ) തേനീച്ച ശാസ്ത്രവും (melittolgy or apicology) ഒക്കെ പഠിച്ചവർക്കേ സാധാരണ ഗതിയിൽ ഇത്തരം കാര്യങ്ങൾ അറിവ് ഉണ്ടാകാൻ സാധ്യതയുള്ളൂ. മൈക്രോസ്കോപ്പ് കണ്ടുപിടിക്കുന്നതിന് ആയിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ച മുഹമ്മദ് നബിക്ക് എങ്ങനെയാണ് ഒരു കുഞ്ഞു തേനീച്ചയ്ക്ക് രണ്ടു വയറുകൾ ഉണ്ട് എന്ന അറിവ് ലഭിക്കുക ? വിശുദ്ധ ഖുർആൻ മനുഷ്യ വചനങ്ങളല്ല ; ദൈവിക വചനങ്ങളാണ് ആണ് എന്ന സത്യമാണ് ഇതൊക്കെ വെളിവാക്കുന്നത്. 


തേനീച്ചകൾ വളരെ സങ്കീർണമായ ഒരു ആശയവിനിമയ രീതിയാണ് ഉള്ളത്. ശാസ്ത്രകാരന്മാർ അത് മുഴുവനായിട്ടൊന്നും മനസ്സിലാക്കിയിട്ടില്ല. ഒരു ജോലിക്കാരി പൂമ്പൊടിയുടെയോ, മധുവിന്റെയോ ഒരു ഉറവിടം കണ്ടുപിടിച്ചാൽ അത് മറ്റുള്ളവർക്ക് അറിയിക്കുന്നത് ഒരു നൃത്ത ഭാഷയിലൂടെയാണ്‌ ‍(Dance Language). അങ്ങനെ ഈ നൃത്തതിലൂടെ അത്യാവശ്യവിവരങ്ങൾ കൈമാറുന്നു. ഇത് മൂലം അവയക്ക് നേരെ ഭക്ഷണസ്ഥലത്തേക്ക് പറക്കാൻ കഴിയുന്നു. 

തേനീച്ചകൾ ഉപയോഗിക്കുന്നത് രണ്ട് തരത്തിലുള്ള ഡാൻസ് ആണ്. വൃത്താകൃതിയിലും(Round Dance), അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടിക്കൊണ്ടുള്ള രൂപത്തിലും(Waggle Dance). ആഹാരം ഒരു 10 മീറ്റർ ദൂരെയാണെങ്കിൽ ഇവ വൃത്താകൃതിയിലുള്ള ഡാൻസ് ഉപയോഗിക്കുന്നു. 100 മീറ്ററിനേക്കാളും കൂടുതൽ ദൂരമാണെങ്കിൽ ഇവ വാഗിൾ ആകൃതിയിൽ ഡാൻസ് ചെയ്യും, ഇനി ആഹാരം 10മീറ്ററിനോ 100 മീറ്ററിനോ ഇടയിലാണെങ്കിൽ ഇവ വാഗിൾ ഡാൻസിന്റെയും റൗണ്ട് ഡാൻസിന്റെയും ഒരു സമ്മിശ്രിതമാണ്(Combination) ഉപയോഗിക്കുക. 


തേനീച്ചകളെ കുറിച്ചുള്ള പഠനത്തിന് 1973 ൽ Karl von Frisch എന്ന ശാസ്ത്രജ്ഞനു നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.


ഇനി നമുക്ക് തേനീച്ചക്കൂടിൻറെ കാര്യം നോക്കാം. ഒരു പ്രതലത്തിന്‍റെ വിസ്‌തീർണം ഷഡ്‌ഭുജാകൃതിയിൽ (hexagon) വിഭജിക്കുമ്പോൾ ലഭിക്കുന്ന സ്ഥലസൗകര്യം സമഭുജത്രികോണാകൃതിയിലോ (equilateral triangle) സമചതുരാകൃതിയിലോ (square) മറ്റേതെങ്കിലും ആകൃതിയിലോ വിഭജിക്കുമ്പോൾ ലഭിക്കുന്നതിലും കൂടുതലായിരിക്കും. മാത്രമല്ല, ഈ ആകൃതിയിൽ വിഭജിക്കുമ്പോൾ ഏറ്റവും കുറഞ്ഞ അളവിലുള്ള നിർമാണവസ്‌തുക്കൾ മതിയാകും. ഈ വസ്‌തുത നൂറ്റാണ്ടുകളായി ഗണിതശാസ്‌ത്രജ്ഞർക്ക് അറിയാമായിരുന്നെങ്കിലും അതിന്‍റെ കാരണം വിശദീകരിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ, 1999-ൽ പ്രൊഫസർ തോമസ്‌ സി. ഹെയ്‌ൽസ്‌ തന്‍റെ ഒരു ഗണിതശാസ്‌ത്രസിദ്ധാന്തത്തിലൂടെ (honeycomb conjecture) ഈ ആകൃതിയുടെ മേന്മ തെളിയിച്ചു. ഒരു പ്രതലത്തെ ഏറ്റവും കുറഞ്ഞ നിർമാണവസ്‌തുക്കൾ ഉപയോഗിച്ച് തുല്യമായ അളവിൽ വിഭജിക്കാൻ കഴിയുന്നത്‌ സമഷഡ്‌ഭുജാകൃതിക്കാണെന്ന് അദ്ദേഹം അവതരിപ്പിച്ചു. ഷഡ്‌ഭുജാകൃതിയിലുള്ള അറകൾ നിർമിക്കുന്നതിലൂടെ, ലഭ്യമായിരിക്കുന്ന സ്ഥലം പരമാവധി ഉപയോഗിക്കാനും ഏറ്റവും കുറഞ്ഞ അളവിൽ മെഴുക്‌ ഉപയോഗിച്ചുകൊണ്ട് ഭാരം കുറഞ്ഞതും അതേസമയം ബലമുള്ളതും ആയ അറകൾ നിർമിക്കാനും അങ്ങനെ, ഉള്ള സ്ഥലത്ത്‌ പരമാവധി തേൻ ശേഖരിച്ചുവെക്കാനും തേനീച്ചകൾക്കു കഴിയുന്നു. “ഏറ്റവും ശ്രേഷ്‌ഠമായ നിർമാണചാതുര്യം” എന്ന് തേനീച്ചക്കൂടിനെ വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല.

ബലമുള്ള, പരമാവധി സ്ഥലസൗകര്യം നൽകുന്ന നിർമാണങ്ങൾ നടത്തുന്നതിന്‌ ഇന്ന് ശാസ്‌ത്രജ്ഞന്മാർ തേനീച്ചക്കൂടിന്‍റെ ഘടന അനുകരിക്കുന്നുണ്ട്. ഉദാഹരണത്തിന്‌ നല്ല ബലമുള്ളതും അതേസമയം ഭാരം കുറഞ്ഞതും ആയ വിമാനഭാഗങ്ങൾ നിർമിക്കാനും അങ്ങനെ ഇന്ധനച്ചെലവ്‌ കുറയ്‌ക്കാനും വിമാനനിർമാതാക്കൾ ഈ ഘടന പ്രയോജനപ്പെടുത്തുന്നു.

നിങ്ങൾക്ക് എന്തു തോന്നുന്നു? തേനീച്ചക്കൂടിന്‍റെ അതിശ്രേഷ്‌ഠമായ ഈ ഘടന പരിണാമപ്രക്രിയയിലൂടെ വന്നതാണോ? അതോ ആരെങ്കിലും രൂപകല്‌പന ചെയ്‌തതോ? 


ഏതാനും മില്ലിമീറ്ററുകൾ മാത്രം വലിപ്പമുള്ള നിസ്സാരമായ ജീവിയായ തേനീച്ചക്ക് ആരാണ് ഇത്തരം അറിവുകൾ പഠിപ്പിച്ചിട്ടുണ്ടാവുക ?  

മധുവിൻറെ ഉറവിടം കണ്ടുപിടിക്കാനും അത് എവിടെയാണെന്ന് മറ്റുള്ള തേനീച്ചകളെ വളരെ കൃത്യമായി അറിയിക്കാനുള്ള ഡാൻസ് രൂപത്തിൽ ഉള്ള കമ്മ്യൂണിക്കേഷൻ രീതി തേനീച്ചയെ പഠിപ്പിച്ചത് ആരാണ്? അത്ഭുതകരമായ രീതിയിൽ ഉള്ള കൂടുണ്ടാക്കാൻ തേനീച്ചയെ പഠിപ്പിച്ചത് ആരാണ് ? 


"നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക്‌ ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.


പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച്‌ കൊള്ള


ുക. എന്നിട്ട്‌ നിന്‍റെ രക്ഷിതാവ്‌ സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച്‌ കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന്‌ വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത്‌ വരുന്നു. അതില്‍ മനുഷ്യര്‍ക്ക്‌ രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.

(Surat:16, Verse: 68-69).


(കടപ്പാട് )26 സ്ഥലങ്ങളിൽ ആണ് ഇരുമ്പിനെ കുറിച്ച് പറയുന്നത്= ഇരുമ്പിന്റെ ആറ്റോമിക് നമ്പർ 26 ആണ്

365 പ്രാവിശ്യമാണ് ' ദിവസം' പരാമർശിക്കപ്പെട്ടിരിക്കുന്നത് = ഭൂമി സൂര്യനെ വലം വെക്കാൻ എടുക്കുന്ന സമയം 365 ദിവസമാണ് (365.25 ).

ദിവസം 365 തവണയും , ദിവസങ്ങൾ 30 തവണയും , മാസം 12 തവണയും പറയപ്പെട്ടിരിക്

കുന്നു

27 പ്രാവിശ്യം ചന്ദ്രൻ പരാമർശിക്കപ്പെടുന്നു =ചന്ദ്രൻ ഭൂമിയെ വലം വെക്കാൻ എടുക്കുന്നത് 27 ദിവസമാണ് (27.2)

ക്വുര്ആനിൽ ചന്ദ്രൻ എന്ന അധ്യായമുണ്ട് , 54 ആം അദ്ധ്യായമായ ഖ്വമർ (ചന്ദ്രന്) മുതൽ അവസാന അദ്ധ്യായമായ നാസ് (മനുഷ്യർ ) വരെ 1390 വചനങ്ങളാണ് ഉള്ളത് = മനുഷ്യന് ചന്ദ്രനില് എത്തിയത് ഹിജ്റ 1390 (AD 1969) ഇല് ആണ്

13 തവണ ആണ് വേദ ഗ്രന്ഥത്തിൽ കര പരാമർശിക്കപ്പെടുന്നത് കടൽ 32 തവണയും. 13+32 = 45 , 13 / 45 = 29 (28.8888888889) ,32/

45 = 71 (71.1111111111) യഥാ ക്രമം 29 % കരയും 71 % കടലും

ഭൂമിയുടെ വിസ്തൃതിയിൽ 29 ശതമാനം കരയും 71 ശതമാനം ജലവുമാണ്

ശിക്ഷയെ പറ്റി 117 തവണ പറയുമ്പോൾ 'മാപ്പ്' ഇരട്ടിയായി 234 തവണ ആണ് പറയപ്പെട്ടിട്ടുള്ളത്

ദാരിദ്രം 13 ഉം സമ്പദ്സമൃദ്ധി 26 പ്രാവിശ്യവും പ്രസ്താവിക്കപ്പ

െട്ടിരിക്കുന്നു

അത് പോലെ; പറയുക 332 അവർ പറഞ്ഞു 332 , . ഇഹലോകം 115 പരലോകം 115 , പിശാച് 88 മാലാഖ 88 , സ്വർഗ്ഗം 77 നരകം 77, ദാനം32 അനുഗ്രഹം 32 , ചൂട് 5 തണുപ്പ് 5 , വിശ്വാസം 25 തവണ അവിശ്വാസം 25 തവണയും സമമായി സൂചിപ്പിക്കപ്പെ

ട്ടിരിക്കുന്നു

മനുഷ്യനെ 65 തവണ സൂചിപ്പിക്കുമ്പോൾ മനുഷ്യ സൃഷ്ടിപ്പ് ഘട്ടങ്ങൾ ആകെ കൂട്ടിയാൽ കിട്ടുന്നതും കൃത്യമായി 65 തന്നെ

അമ്പരപ്പിക്കുന്ന മറ്റൊന്ന് ഓരോ സൂറത്തു കളിലെ വചനങ്ങൾ പോലും പല രീതിയിലും പരസ്പരം അഭേധ്യമായ ബന്ധം പുലർത്തുന്നവയാണ് എന്നതാണ് , ഉദാഹരണമായി ''ആയത്ത് ക്വുർസി '' വചനങ്ങൾ എടുത്ത് നോക്കുക. 9 ആയത്ത് കളിൽ ആദ്യ വചനത്തിൽ അല്ലാഹുവിന്റെ വിശേഷനാമം രണ്ടു തവണ പരാമർശിക്കുന്നു ആവസാന വചനത്തിലും അത് പോലെ തന്നെ , അതിലും രസകരം രണ്ടാം വചനത്തിന്റെ വിശദീകരണമാണ് എട്ടാം വചനം, എഴിനുള്ള സമാന വിശദീകരണമാണ് മറുപടിയാണ് മൂന്നാം വചനം അത് പോലെ മറ്റുള്ളവയും തുടരുന്നു

ഇങ്ങനെ ഓരോ അദ്ധ്യായത്തിലെ വചനങ്ങൾ തമ്മിൽ പല രീതിയിലും വ്യാകരണ ബന്ധം ആസൂത്രണത്തോടെ കോർത്തിണക്കപ്പെ

ട്ടിരിക്കുന്നു , ഗവേഷകരെ ഒന്നടങ്കം അമ്പരപ്പിച്ചു.ക

ൊണ്ട് ഇത്തരത്തിലുള്ള ധാരാളം രഹസ്യങ്ങൾ മറ നീക്കി പുറത്ത് വരികയുണ്ടായി.

1927-ൽ ബെൽജിയൻ ഭൗതിക ശാസ്ത്രജ്ഞൻ ജോർജ് ലമേയ്ത്രയാണ് പ്രപഞ്ചമുണ്ടായത് ഒരു മഹാവിസ്‌ഫോടനം മൂ ലമാണെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്.


പരിശുദ്ധ ഖുർആൻ ഒരത്ഭുതമാണ്. നിരക്ഷരനായ പ്രവാചകന് അവതരിച്ച വി ഖുർആന്റെ കണക്കിലെ കളികളും അത്യത്ഭുതം തന്നെ ആണിനും പെണ്ണിനും 23rd ക്രോമോസോം പെയർ ആണുള്ളത് വി: ഖുറാനിൽ ആൺ പെൺ പരാമർശം 23 തവണ വീതം




366 പ്രാവിശ്യമാണ്. വി. ഖുറാനിൽ ദിവസം പരാമർശിക്കപെടുന്നത്.




ഭൂമി സൂര്യനെ ചുറ്റാനെടുക്കുന്നത് 365 ദിവസമാണ്




വി ഖുറാനിൽ ചന്ദ്രൻ പരമാർശിക്കപെടുന്നത് 27 തവണ




വലയം വെക്കാനെടുക്കുന്ന സമയം 27 ദിവസമാണ്




ചന്ദ്രൻ ഭൂമിയെ




വി: ഖുറാനിൽ ഇരുമ്പ് പരാമർശിക്കപെടുന്നത് 26 തവണ




ഇരുമ്പിന്റെ ആറ്റോമിക് നമ്പർ 26 ആണ്




വി: ഖുറാനിൽ 13തവണ ആണ് കര പരാമർശിക്കപെടുന്നത്. 32 തവണ കടലും




പരാമർശിക്കപെടുന്നു 13+32=45, 13/45=29% (കര), 3245 = 71% (കടൽ ഭൂമിയുടെ ആകെ വ്യസ്ഥിതിയിൽ 71% കടലും, 29% കരയും ആണ് ഇഹലോകം പരാമർശിക്കപെടുന്നത് 115തവണ എതിർ വചനമായ പരലോകം




പരാമർശിക്കപെടുന്നതും 115 തവണ സല്കർമം : ദുഷ്കർമം എന്നിവ 167 തവണ വീതവും പിശാചു : മാലാഖ എന്നിവ 88 തവണ വീതവും. ഈമാൻ കുഫർ 25തവണ വീതവും, ചൂട് തണുപ്പ് 4 തവണ വീതവും പരാമർശിക്കപെടുന്നു

Post a Comment

0Comments
Post a Comment (0)