സസ്യശാസ്ത്രവും ഖുര്‍ആനും
ജൈവ ശാസ്ത്രത്തിന്റെ ഭാഗമായ സസ്യശാസ്ത്രം ഈ ലോകത്തുള്ള സസ്യജാലങ്ങളേക്കുറിച്ചും അതിന്റെ ജീവിത ചക്രത്തേക്കുറിച്ചുമുള്ള ശാസ്ത്രീയ പഠനമാണ്.സസ്യങ്ങളിൽ ആൺ-പെൺ വിഭാഗങ്ങളുണ്ടെന്ന് മനസ്സിലാക്കാൻ മാത്രം മുഹമ്മദ് നബിയുടെ കാലത്ത് സസ്യശാസ്ത്രം പുരോഗതി പ്രാപിച്ചിരുന്നില്ല. ശാസ്ത്രം ആധുനിക കാലത്ത് കണ്ടുപിടിച്ച ശാസ്ത്രത്തിന്റെ വലിയൊരു നേട്ടമാണ് സസ്യങ്ങളിലും ആൺ വിഭാഗം ഉണ്ടെന്നും പരാഗണം നടക്കുന്നുണ്ട് എന്നുള്ളതും എന്നാൽ ഇക്കാര്യം വളരെ വ്യക്തമായി തന്നെ ഖുർആനിൽ പറയുന്നുണ്ട് നം ശ്രദ്ധിക്കുക:
الَّذِي جَعَلَ لَكُمُ الْأَرْضَ مَهْداً وَسَلَكَ لَكُمْ فِيهَا سُبُلاً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ أَزْوَاجاً مِّن نَّبَاتٍ شَتَّى
“ആകാശത്തുനിന്നു നാം ജലം ഇറക്കി. അങ്ങനെ നാം ഇണകളായിസസ്യങ്ങളെ സൃഷ്ടിച്ചു. ഓരോന്നും പരസ്പരം വ്യത്യസ്തമാണ്.”(20:53) പഴവർഗങ്ങളിൽ ലിംഗവ്യത്യാസമുണ്ടെന്ന് ഇന്നു നമുക്കറിയാം. പ്രത്യുൽപാദനക്ഷമമാകാത്ത പൂക്കളിൽ നിന്ന് ഉത്ഭവിക്കുന്ന ഈത്തപ്പഴം പോലുള്ള ഫലങ്ങളിൽ പോലും അതുണ്ട്
وَهُوَ
الَّذِي مَدَّ الأَرْضَ وَجَعَلَ فِيهَا رَوَاسِيَ وَأَنْهَاراً وَمِن كُلِّ الثَّمَرَاتِ جَعَلَ فِيهَا زَوْجَيْنِ اثْنَيْنِ يُغْشِي اللَّيْلَ النَّهَارَ إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ
“എല്ലാ ഫലവർഗങ്ങളിലും അല്ലാഹു ഇണകളെ ഒരുക്കിയിരിക്കു(13:3)
ഇത്തരത്തിൽ ഒരുപാട് ശാസ്ത്രീയ പരമായ കാര്യങ്ങൾ ശാസ്ത്രം പിറവിയെടുക്കുന്നതിന് മുമ്പ് മനുഷ്യൻ ചിന്തിക്കു പോലും ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് ഖുർആൻ പ്രതിപാദിച്ചിട്ടുണ്ട് ഇതെല്ലാം ഖുർആനിന്റെ ദൈവികതയിലേക്ക് ചൂണ്ടിക്കാണിക്കുന്നു,