https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

7(1)=👌ചന്ദ്രനിലെ വിടവ്

RIGTHT WAY
0

ചന്ദ്രൻ-2

 കണ്ടുപിടിച്ചു

  اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ

ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു(54-1).


അപ്പോളോ 10 ന്റെ സഹായത്തോടെ നാസയുടെ  ബഹിരാകാശ ശാസ്ത്രജ്ഞർ ചന്ദ്രനിൽ  നീളത്തിലുള്ള വിടവുകള് കാണുന്നുണ്ടെന്ന്  പറഞ 

ചന്ദ്രനിൽ ധാരാളം റിൽസ് ( ചന്ദ്രനിലുള്ള  ചെറുതും വലുതുമായ പിളർന്നപോലെയുള്ള വിടവുകൾ,ഗർത്തങ്ങൾ) ഉണ്ട്. 200 കൊല്ലം മുമ്പ് ചെറിയ ടെലിസ്കോപ്പിലൂടെ ആദ്യമിത് ശാസ്ത്രം കണ്ടെത്തി. നൂറുകണക്കിന് കിലോമീറ്റർ നേരെയുള്ള പിളർന്ന വിടവുകളുണ്ടെന്നും. ജിയോഫിസിസ്റ്റും നാസയുടെ ബഹിരാകാശഗവേഷണത്തിൽ വിദഗ്ധയുമായ മരിയ സുബർ പറയുന്നത് പ്രകാരം ഈ വിടവുകൾ  'ചന്ദ്രന്റെ പുറംതോടിന്റെ ആഴത്തിൽ വരെയുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. ഏതായാലും ശാസ്ത്രം ഇന്ന് കണ്ടുപിടിച്ച കാര്യങ്ങൾ 1400 വർഷങ്ങൾക്കു മുമ്പ് ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട് എന്ന് കാണുമ്പോൾ അവിടെ നമുക്ക് ഖുർആനിലെ അമ്മയുടെയും ദൈവികതയും കണ്ടെത്താൻ സാധിക്കും അതുകൊണ്ട് ഇന്ന് ലോകത്ത് നിലനിൽക്കുന്നതിൽ വച്ച് ഒരു ലോക അത്ഭുതം  തന്നെയാണ് ഖുർആൻ.


ചന്ദ്രൻ പിളർന്നത് ലൈവായി കണ്ട ഇന്ത്യക്കാരായ രാജാക്കന്മാർ ഉണ്ട്. ചേരമാൻ പെരുമാളും മധ്യപ്രദേശിലെ രാജാഭോജും.  ചേരമാൻ പെരുമാൾ കണ്ണ് കൊണ്ട് കണ്ട ഈ സംഭവം കേരളത്തിലെത്തിയ അറബികളുമായുള്ള സംഭാഷണത്തിൽ അല്ലാഹുവിന്റെ റസൂൽ ﷺ ചന്ദ്രനെ പിളർത്തിയ കാര്യം പറയുകയും ഇത് കേട്ട് ഞെട്ടി അദ്ദേഹം കൊട്ടാരത്തിലെ വാനനിരീക്ഷകരെ വിളിച്ചുവരുത്തി അവർ പഞ്ചാംഗരേഖ പരിശോധിച്ചു അതിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നു രാജാവിനെ അറിയിച്ചു. പിന്നെ അദ്ദേഹം മക്കയിൽ പോയി അല്ലാഹുവിന്റെ പ്രവാചകനെ ﷺ കണ്ടു മുസ്ലിമായി. 


 പിന്നെ മധ്യപ്രദേശിലെ  രാജാവായിരുന്ന രാജാഭോജ്‌ കൊട്ടാരത്തിൽ വെച്ച് പൂർണചന്ദ്രൻ രണ്ടായി പിളരുന്നത് കണ്ടപ്പോൾ മണിമുഴക്കി എല്ലാവരെയും അറിയിച്ചു. ലോകം അവസാനിക്കാൻ പോകുകയാണെന്ന് പേടിച്ച അദ്ദേഹം കൊട്ടാരപണ്ഡിതന്മാരോട് ഈ സംഭവം ചോദിച്ചു. അവർ പുരാണങ്ങളും വേദങ്ങളും പഠിച്ചിട്ട്  രാജാവിനോട് പറഞ്ഞു. ഇത് അന്ത്യപ്രവാചകന്റെ അത്ഭുതമാണ്. അറേബ്യൻ മരുഭൂമിയിലെ 'മുഹമ്മദ്' എന്ന് പേരുള്ള മഹാവ്യക്തിയാണിത് ചെയ്തത്. ഭൂമിയിൽ നിയോഗിതനായ ദൈവത്തിന്റെ മഹത്തായ പ്രവാചകനാണ് അദ്ദേഹം. അങ്ങനെ രാജാഭോജ് മന്ത്രിയുമായി മക്കയിലേക്ക് പോവുകയും പുണ്യപ്രവാചകനെ കാണുകയും  ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.


Post a Comment

0Comments
Post a Comment (0)