https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

14=👌🏻ZOOLOGY

RIGTHT WAY
4 minute read
0

                

   ജന്തു ശാസ്ത്രം

                 

            ജന്തുക്കളെപ്പറ്റി പഠിക്കുന്ന ജീവശാസ്ത്രശാഖയാണ് ജന്തുശാസ്ത്രം,ജന്തുക്കളുടെ ഘടന, ധർമം, സ്വഭാവം, പരിണാമം എന്നിവയെ കുറിച്ചാണ് ഈ ശാസ്ത്ര ശാഖ പ്രതിപാദിക്കുന്നത് .

 ജന്തുക്കളെ കുറിച്ച് ർആനിൽ ഒരുപാട് ആയത്തുകൾ ഉദ്ധരിക്കുന്നുണ്ട്. 


ജന്തുക്കളും പക്ഷികളും സമൂഹമായി ജീവിക്കുന്നത് എന്ന് ഖുർആൻ പറയുന്നു.

 وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ 

الأنعام (38) 

ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്‌.


         ജന്തുക്കളും പക്ഷികളും സമൂഹമായിട്ടാണ് ജീവിക്കുന്നതെന്ന് പര്യവേക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതായത് അവ ജീവിക്കുന്നതും ജോലിചെയ്യുന്നതുമെല്ലാം സാമൂഹ്യമായിട്ടാണ്.

           

           പക്ഷികളുടെ പറക്കൽ

പക്ഷികളുടെ പറക്കലുമായി ബന്ധപ്പെട്ട് പരിശുദ്ധ ഖുർആനിക വചനം ഒന്ന് ശ്രദ്ദിക്കു.

أَلَمْ يَرَوْا إِلَى الطَّيْرِ مُسَخَّرَاتٍ فِي جَوِّ السَّمَاءِ مَا يُمْسِكُهُنَّ إِلَّا اللَّهُ ۗ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ 

النحل (79) 

 അന്തരീക്ഷത്തില്‍ (ദൈവിക കല്‍പനയ്ക്ക്‌) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.

أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا الرَّحْمَٰنُ ۚ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ 

الملك (19) 

 അവര്‍ക്കു മുകളില്‍ ചിറക് വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാകാര്യവും കണ്ടറിയുന്നവനാകുന്നു.

          

അംസക എന്ന അറബിപദത്തിന്റെ നേർക്ക് നേരെയുള്ള അർത്ഥം വഹിക്കുക, പിടിക്കുക,കയ്യിൽ പിടിക്കുക എന്നൊക്കെയാണ്.അള്ളാഹു പക്ഷികളെ അവന്റെ കഴിവ്കൊണ്ട് ആകാശത്ത് താങ്ങിനിർത്തുന്നു എന്ന ആശയമാണിത് ദ്യോതിപ്പിക്കുന്നത്.പക്ഷികളുടെ പെരുമാറ്റ രീതി ദൈവിക നിയമവുമായുള്ള അങ്ങേയറ്റത്തെ ആശ്രയത്തെയാണ് പ്രസ്തുത വചനം ചൂണ്ടികാട്ടുന്നത് .

   

                           

 പരിശുദ്ധ ഖുർആനിൽ തേനീച്ച, ചിലന്തി, കൊതുക്, തവള, ഉറുമ്പ്, നാല്‍ക്കാലികള്‍, ഇഴജന്തുക്കള്‍, പറവകള്‍ തുടങ്ങിയ വിവിധ ജന്തു സമൂഹങ്ങളെക്കുറിച്ചു  പരാമര്‍ശിക്കുന്നുണ്ട് . ജീവികളുടെ സംഘബോധം, ജീവിതക്രമം, അതിശയിപ്പിക്കുന്ന തരത്തിലുള്ള അവയുടെ പ്രവര്‍ ത്തനങ്ങള്‍, പാലുല്‍പാദനം തുടങ്ങിയ കാര്യങ്ങളിലേക്കാണ് ഖുര്‍ആന്‍ മനുഷ്യന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
വിവിധ തരം ജീവി വര്‍ഗങ്ങളുടെ അസ്തിത്വം ഖുര്‍ആന്‍ ഇങ്ങനെ പ്രസ്താവിക്കുന്നു.

തേനീച്ചയുടെ ജീവിതരീതിയെ കുറിച്ച് ഖുർആൻ പറയുന്നു.

 وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ 

النحل (68) 

 നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക 

ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ 

النحل (69) 

പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്‍റെ രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച് കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌ 


1973 ൽ വോൺഫ്രിഷി എന്ന ശാസ്ത്രജ്ഞൻ  തേനീച്ചയുടെ പെരുമാറ്റരീതിയിയെ കുറിച്ചും ആശയ വിനിമയത്തെ കുറിച്ചുമുള്ള ഗവേഷണ പഠനങ്ങൾ നടത്തി നോബൽ സമ്മാനം നേടുകയുണ്ടായി . അദ്ദേഹം പറയുന്നു തേനീച്ച  പുതിയ പൂന്തോട്ടങ്ങളും പുഷ്പങ്ങളും കണ്ടെത്തുന്നതോടെ തിരിച്ചു ചെന്ന് തന്റെ കൂടെയുള്ള മറ്റ് തേനീച്ചകൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകുകയും അവിടെങ്ങളിൽ എത്തിപ്പെടാനുള്ള കൃത്യമായ മാപ്പ് വരച്ചു കാട്ടുകയും ചെയ്യുന്നു . ഇത് (Bee dance ) എന്നറിയപ്പെടുന്നു .ശാസ്ത്രീയമായി ഉപയോഗിക്കപ്പെടുന്ന ഫോട്ടോ ഗ്രാഫികളും മറ്റ് പലരീതികളും ഉപയോഗിച്ചുകൊണ്ട് ജോലിക്കാരായ തേനീച്ചകൾ തമ്മിൽ വിവരങ്ങൾ കൈമാറുന്നതിനായി ഉപയോഗിക്കുന്ന ചലനങ്ങളുടെ അർത്ഥങ്ങൾ കണ്ടെത്തിയിട്ടുണ്ട് .ഉപരൂക്ഷവചനത്തിൽ തേനീച്ച എങ്ങനെയാണ് അതിന്റെ നൈപുണ്ണ്യഉപയോഗിച് തനിക്ക് ദൈവം ഒരുക്കിതന്നിട്ടുള്ള വിശാലമായ പാദോയം കണ്ടെത്തുന്നതെന്നു പരിശുദ്ധ ഖുർആൻ സൂചിപ്പിച്ചിട്ടുണ്ട്.


 വേലക്കാരായ തേനീച്ചകളും പട്ടാളകാരായ തേനീച്ചകളും പെൺവർഗ്ഗത്തിൽ പെട്ടതാണ്. മുകളിൽ പറഞ്ഞ  വചനങ്ങളിൽ പെൺവർഗ്ഗത്തെ സൂചിപ്പിക്കുന്ന "ഫസ്ലുകി ,കുലി "എന്നി പദങ്ങളാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത് . ഭക്ഷണ ശേഖരണത്തിനായി കൂടുവിട്ടുപോകുന്നത് പെൺവർഗ്ഗത്തിൽ പെട്ട തേനീച്ചകളാണെന്ന് പരിശുദ്ധ ഖുർആന് പ്രഖ്യാപിക്കുന്നു .ജോലിക്കാരായ തേനീച്ചകളും പട്ടാളകാരായ തേനീച്ചകളും പെൺവർഗ്ഗത്തിൽ പെട്ടവയാണെന്നർത്ഥം .

ലോകപ്രശസ്ത സാഹിത്യകാരനായ ഷെയ്‌സ്‌പിയറിന്ടെ  ( shakespear) ഹെൻറി ദ ഫോർത്ത് (Henry the fourth )എന്ന നാടകത്തിൽ ചില കഥാപാത്രങ്ങൾ തേനീച്ചയെ കുറിച്ച് സംസാരിക്കുമ്പോൾ പട്ടാളകാരായ തേനീച്ചകളെകുറിച്ചും അവകളുടെ രാജാക്കന്മാരെകുറിച്ചും പരാമർശിക്കുന്നു. ഷെസ്പിയറിന്റെ കാലത്ത് ജീവിച്ചിരുന്ന ജനങളുടെ ദാരണയായിരുന്നു അത് . ജോലിക്കാരായ തേനീച്ചകൾ ആൺജാതി ആണെന്നും അവ കുടുകളിലേക്ക് പോകുകയും രാജാവായ തേനീച്ചയോട് ഉത്തരവാദിത്തപെട്ടവരുമാണെന്നുമാണ് ആ കാലഘട്ടത്തിലെ അനുമാനം .ഇത് തെറ്റാണെന്ന് കഴിഞ്ഞ മുന്നൂറ്വര്ഷങ്ങള്ക്കിടയില് മാത്രമാണ് ആധുനിക പര്യവേഷണങ്ങൾ കണ്ടെത്തിയത് .  ജോലിക്കാരായ തേനീച്ചകൾ പെൺവർഗ്ഗമാണ് .മാത്രമല്ല അവ രാജാവിനോടല്ല മറിച് രാജ്ഞിയോടാണ് കാര്യങ്ങൾ ബോധിപ്പിക്കുന്നത് . എന്നാൽ ഇക്കാര്യം 1400 വർഷങ്ങൾക്കു മുമ്പ് ഖുർആൻ പ്രതിപാദിച്ചിട്ടുണ്ട് എന്നതിലാണ് ഖുർആനിന്റെ അമാനുഷികതയെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

ഉറുമ്പുകളുടെ ജീവിത രീതിയും ആശയ വിനിമയവും

 وَحُشِرَ لِسُلَيْمَانَ جُنُودُهُ مِنَ الْجِنِّ وَالْإِنسِ وَالطَّيْرِ فَهُمْ يُوزَعُونَ 

النمل (17) 

(സുലൈമാന്ന് വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു)


 حَتَّىٰ إِذَا أَتَوْا عَلَىٰ وَادِ النَّمْلِ قَالَتْ نَمْلَةٌ يَا أَيُّهَا النَّمْلُ ادْخُلُوا مَسَاكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَانُ وَجُنُودُهُ وَهُمْ لَا يَشْعُرُونَ 

النمل (18) 

അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ.


ഉറുമ്പുകൾ പരസ്പരം സംസാരിക്കുന്നു എന്നും സങ്കീർണ്ണമായ ആശയങ്ങൾ പരസ്പരം കൈമാറുന്നു എന്നും പരിശുദ്ധ ഖുർആൻ പറഞ്ഞപ്പോൾ ഖുർആൻ വെറും കെട്ടുകഥകളോ യക്ഷികഥകളോ മാത്രമാണെന്ന് പറഞ് പലഅവിശ്വാസികളും പണ്ട് കളിയാക്കി. ഉറുമ്പുകളുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട, മനുഷ്യൻ മുൻപ് പരിചയമില്ലാത്ത പലവസ്തുതകളും ആധുനികഗവേഷണങ്ങൾ ഇന്ന് തെളിയിച്ചിട്ടുണ്ട്.  ജന്തുക്കളിൽ മനുഷ്യന്റെ ജീവിതരീതിയുമായി വളരെഅധികം സാദൃശ്യമുള്ളത് ഉറുമ്പുകളുടെ ജീവിതരീതി ആണെന്ന് ഗവേഷണ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു. ഉറുമ്പുകളുമായി ബന്ധപ്പെട്ട് തായേ പറയുന്ന വസ്തുതകളിൽ നിന്ന് ഇത് മനസ്സിലാക്കാവുന്നതാണ്.

കാര്യസ്ഥൻമാരും, മേൽനോട്ടക്കാരും, തലയാളുകളും, ജോലിക്കാരുമടങ്ങുന്ന അതിസങ്കീർണ്ണമായ തൊഴിൽ വിവജനവ്യവസ്ഥ തന്നെ അവരിൽ നിലനിൽക്കുന്നു.  മനുഷ്യർ ശവം മറവ് ചെയ്യുന്ന അതെ രീതിയിൽ തന്നെ ഉറുമ്പുകളും ശവം മറവ് ചെയ്യുന്നു .നർമ്മ സല്ലാപം നടത്തുന്നതിനായി ചിലപ്പോയൊക്കെ അവപരസ്പരം കൂടിയിരിക്കുന്നു. .കൊള്ളകൊടുക്കകൾ കൈമാറ്റം ചെയ്യപ്പെടുന്ന സ്ഥിരമായ കമ്പോളങ്ങളും ചന്തകളും അവർക്കിടയിലുണ്ട്. അത്യുന്നതമായ ആശയവിനിമയ സംവിദാനം അവർക്കിടയിൽ നിലനിൽക്കുന്നു.  ഹേമന്ത കാലത്തെ ദീർഗ്ഗകാലവശ്യത്തിനായി ഉറുമ്പുകൾ ദാന്യങ്ങൾ സൂക്ഷിച് വെക്കുന്നു. ദാന്യങ്ങൾ മുളച്ചുതുടങ്ങുകയാണെങ്കിൽ, വളരാൻ അനുവദിച്ചാൽ ചീനുപോകുമെന്ന കാരണത്താൽ അവ വേരുകൾ മുറിച്ചു മാറ്റുന്നു. മഴകാരണത്താൽ സംഭരിച്ചദാന്യങ്ങൾ നനയുകയാണെങ്കിൽ,ഉണക്കുന്നതിനായി സൂര്യപ്രകാശത്തിന് കൊണ്ട് വെക്കുന്നു. ഈർപ്പം കാരണം വേരുകൾ മുളക്കുകയും തദ്വാരാ ദാന്യങ്ങൾ ചീനുപോകുകയും ചെയ്യുമെന്ന ഭയത്താൽ സൂര്യപ്രകാശത്തിൽ ഉണക്കാനിട്ട ദാന്യങ്ങൾ ഉണങ്ങിയ ഉടനെതന്നെ അകത്തേക്ക് തിരിച്ചുകൊണ്ടു വെക്കുന്നു. ശാസ്ത്രം ഇത് വൈകിയാണ് കണ്ടെത്താന് ശ്രമിച്ചത് എങ്കിലും 1400 വര്ശങ്ങള്ക്ക് മുബ് ഈ കാര്യം ഖുര്ആന് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.അപ്പോള് നമുക്ക് ഉറപ്പിക്കാം ഖുര്ആന് ഒരു ദൈവിക ഗ്രന്ഥം   തന്നെയാണ്,

സസ്തനികളുടെ സ്തനകോശങ്ങളിൽ നിന്നുല്പാദിപ്പിക്കപ്പെടുന്ന പോഷകദ്രാവകമാണു് പാൽ .ജന്തുശരീരത്തിൽ പാൽ രൂപപ്പെടുന്നതിന്റെ സ്വഭാവം ആധുനിക വിജ്ഞാനങ്ങൾക്ക് യോജിച്ചവിധം ഖുർആൻ വിവരിച്ചിരിന്നു.

  ഖുർആൻ പറയുന്നു.


وَإِنَّ لَكُمْ فِي الأَنْعَامِ لَعِبْرَةً نُّسْقِيكُم مِّمَّا فِي بُطُونِهِ مِن بَيْنِ فَرْثٍ وَدَمٍ لَّبَناً خَالِصاً سَآئِغاً لِلشَّارِبِينَ


 “തീർച്ചയായും കന്നുകാലികളിൽ നിങ്ങൾക്ക് പാഠമുണ്ട്. അവയിൽ നിന്നും നിങ്ങൾക്ക് കുടിക്കാനുള്ള പാനീയം നാം നൽകുന്നു. കുടൽ പദാർഥങ്ങളുടെയും രക്തത്തിന്റെയും ഇടയിൽനിന്നു വരുന്ന ശുദ്ധവും രുചി കരവുമായ പാൽ ആണത്.”(അന്നഹ്ൽ:66)




 



Post a Comment

0Comments
Post a Comment (0)