https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

4=👌🏻Physics ഖുർആനും ഭൗതികശാസ്ത്രവും

RIGTHT WAY
4 minute read
0


1 ഖുർആനും ഭൗതികശാസ്ത്രവും 

ശാസ്ത്രത്തേയും ഭൗതികതയെയും കുറിച്ച് പ്രതിപാദിക്കുന്ന ഖുർആനിലെ തിരഞ്ഞെടുത്ത ചില ശാസ്ത്രങ്ങളിലേക്കും അതുവഴി പ്രപഞ്ചനാഥൻ്റെ ഗ്രന്ഥത്തിന്റെ അമാനുഷികതയിലേക്കും ശ്രദ്ധ ക്ഷണിക്കാൻ ഉദ്ദേശിക്കുന്ന ഒന്നാണിത്.


 1400 വർഷങ്ങൾക്കു മുമ്പ് അല്ലാഹു മനുഷ്യനു മാർഗദർശനമായി അവതരിപ്പിച്ച വേദ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ .മനുഷ്യൻ്റെ പ്രയത്നംകൊണ്ട് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആർജ്ജിക്കുന്ന വിജ്ഞാനത്തെ ആണ് ശാസ്ത്രം എന്ന് പറയുന്നത്.


വിജ്ഞാനത്തെ പൊതുവായി രണ്ടായി തരംതിരിക്കാം . ഭൗതികവും അഭൗതികവും ഭൗതിക വിജ്ഞാനം വികസ്വരവും മാറ്റത്തിരുത്തലുകൾക്ക് വിധേയമാണ്.പ്രകൃതിയെപ്പറ്റിയുള്ള ശാസ്ത്രമാണ് ഭൗതികശാസ്ത്രം അഥവാ ഭൗതികം. പ്രകൃതിയിൽ കാണപ്പെടുന്നതെല്ലാം ഒന്നുകിൽ ദ്രവ്യരൂപത്തിലോ അല്ലെങ്കിൽ ഊർജരൂപത്തിലാണ്. അതിനാൽ ദ്രവ്യത്തെയും ഊർജ്ജത്തെയും പറ്റിയുള്ള പഠനമാണ് ഭൗതികം.ഖുർആനിൽ ഭൗതികശാസ്ത്ര(Physics) പരാമർശങ്ങൾ അനവധിയുണ്ട്.അവയെല്ലാം ഇന്ന് നാം കണ്ടെത്തിയ ശാസ്ത്രീയ അറിവുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഖുർആൻ എന്ന അത്ഭുതത്തെ നമുക്ക് കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നത്.

 വിജ്ഞാനം നേടാനുള്ള ആഹ്വാനത്തോടെയാണ് ഖുർആനിൻ്റെ കവാടം മനുഷ്യനു മുമ്പിൽ തുറക്കപ്പെടുന്നത്. ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമല്ല . പക്ഷേ പല കണ്ടുപിടിത്തങ്ങളെ കുറിച്ചും ഖുർആൻ പരാമർശിക്കുന്നുണ്ട് .പല വിഷയങ്ങളിലെയും വസ്തുതകൾ മറ്റൊരാളും കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ ഖുർആൻ വെളിപ്പെടുത്തി.അതിനു ഉത്തമ ഉദാഹരണമാണ് ശാസ്ത്രം ഇന്ന്  കണ്ടുപിടിച്ചിട്ടുള്ള അണുവിലെ കണങ്ങളുടെ അസ്തിത്വം.

അണുവിലെ കണങ്ങളുടെ അസ്തിത്വം (The Existence in Of Subatomic Partilces)                  

അണുസിദ്ധാന്തം അഥവാ തിയറി ഓഫ് ആറ്റോമിസം പ്രാചീന കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. ഗ്രീസിലാണ് ഈ സിദ്ധാന്തം രൂപം കൊണ്ടത്.23 നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച ഡെമോക്രറ്റസി (Democritus)ലൂടെ ഗ്രീക്ക്കാരാണ് ഈ സിദ്ധാന്തം ആദ്യമായി ആവിഷ്കരിച്ചത്. ഇതിന്റെ ആചാര്യനായ ഡെമോക്രാറ്റസും മറ്റും ധരിച്ചിരുന്നത് പദാര്‍ഥത്തിന്റെ ഏറ്റവും ചെറിയ ഘടകം പരമാണുവാണെന്നായിരുന്നു. എന്നാല്‍ പരമാണുവിനെ വീണ്ടും വിഭജിക്കുക വഴി അതിനേക്കാള്‍ ചെറിയ പ്രോട്ടോണും ഇലക്‌ട്രോണും ന്യൂട്രോണും അവയെക്കാള്‍ ചെറിയ അതിസൂക്ഷ്മ കണങ്ങളുമുണ്ടെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയത് 20-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ്.1911ൽ ബ്രിട്ടീഷ്‌ ഭൗതികജ്ഞനായ ഏണസ്റ്റ്‌ റഥർഫോർഡ്‌ അണുക്കൾക്ക്‌ ഒരു ആന്തരിക ഘടനയുണ്ടെന്ന് വ്യക്തമാക്കി. അണുവിന് ഒരു വളരെ ചെറുതും ധനാത്മക ചാർജുള്ളതുമായ ഒരു കേന്ദ്രം ഉണ്ടെന്ന് ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ സർവകലാശാലയിൽ വെച്ച് അദ്ദേഹം കണ്ടെത്തിഎന്നാൽ ഇതിന് ചില പോരായ്മകൾ ഉണ്ടായിരുന്നു. 1932-ൽ കേംബ്രിഡ്‌ജിലെ ഭൗതികജ്ഞനായിരുന്ന ജെയിംസ്‌ ചാഡ്‌വിക്‌ അണുകേന്ദ്രത്തിൽ ന്യൂട്രോൺ എന്ന് വിളിക്കുന്ന മറ്റൊരു കണം കൂടിയുണ്ടെന്ന് കണ്ടെത്തി.1969-ൽ പ്രോട്ടോണുകളും ന്യൂട്രോണുകളും മറ്റും ചെറുകണങ്ങളാൽ നിർമ്മിതമാണ്‌ എന്ന് മുറെ ജെൽമാൻ എന്ന ഭൗതികജ്ഞൻ അഭിപ്രായപ്പെട്ടു. ഈ ചെറുകണങ്ങൾക്ക്‌ അദ്ദേഹം ക്വാർക്കുകൾ എന്ന് പേരിട്ടു.

ഒരു കാലത്ത് ആറ്റമാണ് ഏറ്റവും ചെറുത് എന്നാണ് ശാസ്ത്രം ധരിച്ചിരുന്നത്. എന്നാൽ ഇന്ന് പദാർഥ ലോകത്ത് അതിനേക്കാൾ ചെറുതും അതിനേക്കാൾ വലുതുമായവയുണ്ടെന്ന് ശാസ്ത്രം ഇപ്പോഴാണ് കണ്ടുപിടിക്കുന്നത്,എന്നാൽ ഖുർആൻ അണുവിനെക്കുറിച്ച്  പറയുന്നത്  ശ്രദ്ധിച്ചുനോക്കൂ

 وَقَالَ الَّذِينَ كَفَرُوا لَا تَأْتِينَا السَّاعَةُ ۖ قُلْ بَلَىٰ وَرَبِّي لَتَأْتِيَنَّكُمْ عَالِمِ الْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَلَا أَصْغَرُ مِن ذَٰلِكَ وَلَا أَكْبَرُ إِلَّا فِي كِتَابٍ مُّبِينٍ 

سبأ 3

ആ അന്ത്യസമയം ഞങ്ങള്‍ക്ക് വന്നെത്തുകയില്ലെന്ന് സത്യനിഷേധികള്‍ പറഞ്ഞു. നിങ്ങൾ പറയുക: അല്ല, എന്‍റെ രക്ഷിതാവിനെ തന്നെയാണ് സത്യം , അത് നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യും. അദൃശ്യകാര്യങ്ങള്‍ അറിയുന്നവനായ (രക്ഷിതാവ്‌). ആകാശങ്ങളിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കമുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ യാതൊന്നും അവനില്‍ നിന്ന് മറഞ്ഞ് പോകുകയില്ല. എല്ലാം ലൗഹുൽ മഹ്ഫൂളിൽ എഴുതപ്പെട്ടിട്ടുണ്ട് 

"ദറ് റ"എന്ന വാക്കാണ് ഖുർആനിൽ അണുവിനെ സൂചിപ്പിക്കുന്ന പദം. അറബിപദത്തിന് പരമാണു എന്നാണ് സാദാരണ അർത്ഥം. പരമാണുവിനെ വീണ്ടും വിഭജിക്കാൻ സാദിക്കുമെന്നത് ഈ അടുത്തകാലത്താണ് കണ്ടെത്തുകയുണ്ടായത്.പരമാണുവിനെ വീണ്ടും വിഭജിക്കുക സാദ്യമാണ് എന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ശാസ്ത്ര പുരോഗതിയുടെ പട്ടികയിൽ മറ്റൊന്നാണ്. 14 നൂറ്റാണ്ടു മുമ്പ് ഈ വസ്തുത ഖുർആൻ   പറഞ്ഞിട്ടുണ്ടായിരുന്നു മുകളിലത്തെ ആയത്തിൽ നിന്ന്മനസ്സിലാക്കാം. 

ഇതെ വിഷയം തന്നെ മറ്റൊരു ആയത്തിൽ പരിശുദ്ധ ഖുർആനിൽ നമുക്ക് കാണുവാൻ സാദിക്കും.

وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِن قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِي الْأَرْضِ وَلَا فِي السَّمَاءِ وَلَا أَصْغَرَ مِن ذَٰلِكَ وَلَا أَكْبَرَ إِلَّا فِي كِتَابٍ مُّبِينٍ 

يونس (61) 

(നബിയേ,) നിങ്ങൾ വല്ലകാര്യത്തിലും ഏര്‍പെടുകയോ, അതിനെപ്പറ്റി ഖുര്‍ആനില്‍ നിന്ന് വല്ലതും ഓതികേള്‍പിക്കുകയോ, നിങ്ങള്‍ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങളതില്‍ മുഴുകുന്ന സമയത്ത് നിങ്ങളുടെ മേല്‍ സാക്ഷിയായി നാം ഉണ്ടാകാതിരിക്കുകയില്ല. ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിന്‍റെ രക്ഷിതാവി (ന്‍റെ ശ്രദ്ധയി) ല്‍ നിന്ന് വിട്ടുപോകുകയില്ല. അതിനെക്കാള്‍ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും ലൗഹുൽ മഹ്ഫൂളിൽ ഉള്‍പെടാത്തതായി ഇല്ല,

 രഹസ്യവും പരസ്യവുമായ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള ഏകനായ അല്ലാഹുവിന്റെ അറിവിനെയും അവന്റെ സർവ്വജ്ഞാനത്തെയുമാണ് ഈ വചനം സൂചിപ്പിക്കുന്നത്.പരമാണുവിനെകാൾ ചെറുതോ, വലുതോ ആയ എല്ലാ കാര്യങ്ങളെ കുറിച്ചും അള്ളാഹു അറിയുന്നവനാണ് എന്ന് ഈ വചനം സൂചിപ്പിക്കുന്നു.അപ്പോൾ പരമാണുവിനേക്കാൾ ചെറിയ ഘടകങ്ങളും നിലനിൽക്കുന്നു എന്ന ആധുനിക ശാസ്ത്രം ഈ അടുത്ത് മാത്രം കണ്ടെത്തിയ വസ്തുതയിലേക്കാണ് വചനം വെളിച്ചം വീശുന്നത് .

കൂടാതെ ഖുർആനിൽ മൊത്തം ആറ് സ്ഥലങ്ങളിൽ 'ദർഅ'അതായത് ആറ്റം അല്ലെങ്കിൽ അണു എന്ന പദം പ്രയോഗിച്ചതായി കാണാം.രസതന്ത്രത്തിൽ തന്മാത്രകളെ  അളക്കാൻ ഉപയോഗിക്കുന്ന മോളിനെ കൃത്യമായി നിർവചിച്ചിരിക്കുന്നത് 6.022 140 76 × 10 23 എന്നതുകൊണ്ടാണ്, ഈ നിർവചനം 2018 നവംബറിൽ അംഗീകരിക്കപ്പെടുകയും 2019 മെയ് 20-ന് പ്രാബല്യത്തിൽ വരികയും ചെയ്തു,

അണു എന്ന പദം ഖുർആനിൽ പരാമർശിച്ചത്ഒന്നിങ്ങനെയാണ്   

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْراً يَرَهُ

وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرّاً يَرَهُ

 

മിസ്കാല 'ദർറ' അതായത് അണുവിന്റെ ഭാരം അല്ലെങ്കിൽ അണുവിന്റെ തൂക്കം എന്നാണ് പറയുന്നത്. 'അപ്പോൾ ആരെങ്കിലും ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആരെങ്കിലും ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവൻ അതും കാണും.(സൽ സല 7,8). നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവാത്ത ഒരു സൂക്ഷ്മകണികക്ക് ഭാരമുണ്ട് എന്ന് ആധുനിക ശാസ്ത്രം ഇന്ന്   കണക്കാക്കിയിട്ടുണ്ട്, ഇതും ഖുർആനിന്റെ അമാനുഷികതയെ ചൂണ്ടിക്കാണിക്കുന്നു,

അതുപോലെ തന്നെ ലോകത്തെ ഞെട്ടിച്ച ഒരു തിയറിയാണ് ആൽബർട്ട് ഐൻസ്റ്റീന്റെ  സ്‌പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി-യിലെ ‘Time Dilation‘.

 ആവർത്തിച്ചുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലും പിണ്ഡം, ഊർജ്ജം, സ്ഥലം, സമയം തുടങ്ങിയ ആശയങ്ങളുടെ അടിസ്ഥാനത്തിലും ഭൗതിക ലോകത്തെ ഭൗതികശാസ്ത്രം വിവരിക്കുന്നു. ആധുനിക ശാസ്ത്രശാഖകളിൽ ആദ്യത്തേത് എന്ന നിലയിൽ, ആധുനിക ശാസ്ത്രത്തെ പൊതുവായി ചിത്രീകരിക്കുന്ന സമീപനം സ്ഥാപിക്കുന്നതിൽ ഭൗതികശാസ്ത്രം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്വിശുദ്ധ ഖുർആനിൽ വിവിധ അധ്യായങ്ങളിലായി വൈവിധ്യമാർന്ന ഉപമകളിലൂടെ സമയത്തെക്കുറിച്ച് അല്ലാഹു സൂചിപ്പിക്കുന്നത് കാണാം.എല്ലാവർക്കും സമയം  ഒരുപോലെയാണ്  എന്ന ആശയത്തിനെ തച്ചുടക്കുന്ന ആശയമായിരുന്നു “ടൈം ഡൈലേഷൻ“.നാം കാണുന്ന ക്ലോക്കിലെ സൂചി ചലിക്കുന്നത് എല്ലാർക്കും എല്ലായിടത്തും ഒരുപോലെയല്ല  എന്നാണ് ഈ തിയറി കാണിക്കുന്നത്.


ഉദാഹരണമായി ഭൂമിയിൽ നിന്ന് ഒരു മനുഷ്യൻ ശ്യൂന്യാകാശത്തിലേക്ക് പോവുകയും അവിടെ പ്രതേകമായ ഒരു സ്ഥലത്ത് സ്ഥിര താമസമാക്കുകയും ചെയ്താൽ അയാളുടെ കൈയിൽ കെട്ടിയിരിക്കുന്ന വാച്ച് ഭൂമിയിലെ വാച്ചിലെ സൂചി ചലിക്കുന്നതിനെക്കാൾ വളരെ പതുക്കെ മാത്രമേ ചലിക്കുകയൊള്ളൂ, ആ മനുഷ്യന്റെ വാച്ച് മാത്രമല്ല ഹൃദയമിടിപ്പും അങ്ങനെ എല്ലാം ഭൂമിയിലെ സമയവുമായി താരതമ്യം ചെയ്യുമ്പോൾ കുറവായിരിക്കും

ഈ അത്ഭുതത്തെ ഖുർആൻ വളരെ കൃത്യമായി രേഖപ്പെടുത്തിയത് നമുക്ക് കാണാൻ സാധിക്കും.

  وَيَسْتَعْجِلُونَكَ

 بِالْعَذَابِ وَلَن يُخْلِفَ اللَّهُ وَعْدَهُ وَإِنَّ يَوْماً عِندَ رَبِّكَ كَأَلْفِ سَنَة مِّمَّا تَعُدُّونَ

“നബിയേ, നിന്നോട് അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെ വാഗ്ദാനം ലംഘിക്കുകയേ ഇല്ല. *തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ‘ഒരു ദിവസമെന്നാല്‍’ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം വർഷം പോലെയാകുന്നു.”

(ഖുർആൻ 22-47)

يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ

“അവന്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്ന് പോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്‌ “


(ഖുർആൻ 32-5).


എങ്ങെനെയാണ് ഈ യാഥാർഥ്യം ശാസ്ത്രം ടെക്നോളജി വികസിക്കാത്ത കാലത്ത് ഇറങ്ങിയ   ഖുർആനിൽ വളരെ നിഷ്പ്രയാസം പരാമർശിച്ചത് എന്ന് ചിന്തിക്കുമ്പോഴാണ് പ്രപഞ്ച രഹസ്യങ്ങളുടെ നാഥനിൽ നിന്നാണ് ഖുർആൻ അവതരിപ്പിച്ചത് എന്ന് നാം മനസ്സിലാക്കേണ്ടത്.



Post a Comment

0Comments
Post a Comment (0)