BIOLOGY
ജീവികളെക്കുറിച്ചും ജീവനെക്കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ജീവികളുടെ പരിണാമം,ഘടന, ധർമ്മം, വളർച്ച, ഉത്ഭവം, , വർഗീകരണം തുടങ്ങിയ കാര്യങ്ങൾ ജീവശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നു. വിവിധ ഉപവർഗ്ഗങ്ങളും വിഷയങ്ങളും അടങ്ങുന്ന ഒരു മാത്രമാണ് ശാസ്ത്രശാഖയാണ്ജീവശാസ്ത്രം.
എല്ലാ ജീവജാലങ്ങളും വെള്ളത്തിൽ നിന്നുള്ളതാണെന്ന് നമുക്ക് ഇന്നറിയാം എന്നാൽ. ശാസ്ത്രം അതിന്റെ പുരോഗതിയുടെ ഉത്തുംഗതിയിൽ എത്തിയപ്പോൾ മാത്രമാണ് കോശത്തിന്റെ അടിസ്ഥാന ഘടകമായ കോശഘടനയുടെ ( Cytoplasm)80%വും വെള്ളത്താൽ നിര്മിതമാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിച്ചത്.എല്ലാ ജീവജാലങ്ങളും 50%മുതൽ 90%വരെ വെള്ളത്താൽ നിര്മിതമാണെന്നും ജീവ വസ്തുക്കളുടെയെല്ലാം നിലനിൽപ്പിന് വെള്ളം അത്യന്താപേഷിതമാണെന്നും ആധുനിക പര്യവേക്ഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഈ വസ്തുത ഖുർആനിലൂടെ പറയുന്നതായി നമുക്ക് കാണാം.
👍🏼 يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ
الأنبياء (30)
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?
മുഴുവൻ ജീവികളും വെള്ളത്താൽ സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത പതിനാല് നൂറ്റാണ്ടുകൾക്ക്മുൻപ് ജീവിച്ച ഏതെങ്കിലുംഒരുമനുഷ്യൻ അനുമാനിക്കുക സാധ്യമായിരുന്നില്ല. അക്കാലത്താണ് പരിശുദ്ധ ഖുർആൻ ഈ സത്യം ലോകത്തോട് വിളിച്ചു പറഞ്ഞത് അതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം ഇതൊരു അമാനുഷിക ഗ്രന്ഥം തന്നെയാണ്.
അതുപോലെതന്നെ വെള്ളത്തിൽ നിന്നാണ് സകലജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നെതെന്ന വസ്തുതയിലേക്ക് തായെ നൽകുന്ന ഖുർആനികവചനവും വിരൽ ചൂണ്ടുന്നു.
وَاللَّهُ خَلَقَ كُلَّ دَابَّةٍ مِّن مَّاءٍ ۖ فَمِنْهُم مَّن يَمْشِي عَلَىٰ بَطْنِهِ وَمِنْهُم مَّن يَمْشِي عَلَىٰ رِجْلَيْنِ وَمِنْهُم مَّن يَمْشِي عَلَىٰ أَرْبَعٍ ۚ يَخْلُقُ اللَّهُ مَا يَشَاءُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
النور (45)
എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ് നടക്കുന്നവരുണ്ട്. രണ്ട് കാലില്‍ നടക്കുന്നവരും അവരിലുണ്ട്. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു
ഈ ആയത്തിലൂടെ മനുഷ്യനെ വെള്ളത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പരിശുദ്ധ ഖുർആൻ പറയുന്നു
وَهُوَ الَّذِي خَلَقَ مِنَ الْمَاءِ بَشَرًا فَجَعَلَهُ نَسَبًا وَصِهْرًا ۗ وَكَانَ رَبُّكَ قَدِيرًا
الفرقان (54)
അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്‍റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു. ഇതിൽ നിന്നെല്ലാം മനുഷ്യനും ജീവജാലങ്ങളും വെള്ളത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന്ശാസ്ത്രം ഇന്ന് കണ്ടു പിടിച്ചിട്ടുള്ള കാര്യങ്ങൾ 1400 വർഷങ്ങൾക്ക് മുമ്പ് ഖുർആനിൽ പറഞ്ഞിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.
ഖുർആനും വിരലടയാളവും
ഖുർആനിലെ തത്വങ്ങളുടെ സത്യസ്ഥിതിയും വിശ്വാസ്യതയും ബോധ്യപ്പെടുത്തുന്നതിനും ഇത് ദൈവത്തിൽനിന്ന് ഇന്ന് അവതീർണമായാണെന്ന് എന്ന് സംശയാതീതമായി തെളിയിക്കുന്നതിനും വേണ്ടിയാണ് ഈ ഉദ്യമം ഇവിടെ തുടങ്ങുന്നത്.ശാസ്ത്രമെന്ന് വ്യവഹരിക്കുന്ന എല്ലാ തരം വിജ്ഞാനശാഖകളെ കുറിച്ചുള്ള പരാമർശങ്ങൾ ഖുർആനിൽ കാണാം.
മനുഷ്യരുടെ കൈവിരലുകളിലെ തൊലിപ്പുറത്തുള്ള വരകൾ പതിഞ്ഞുണ്ടാകുന്ന അടയാളങ്ങളെയാണ് വിരലടയാളം (Fingerprint) എന്ന് പറയുന്നത്.തൊലിയിലുണ്ടാകുന്ന വിയർപ്പ് മൂലം സ്പർശിക്കുന്ന പ്രതലങ്ങളിൽ വിരലടയാളം സ്വതവേ പതിയുകയോ അനിവാര്യ സമയങ്ങളിൽ മഷിയിൽ വിരൽ പുരട്ടി പതിപ്പിക്കുകയോ ചെയ്യാറുണ്ട്.മുഖഛായയിലും ശരീരഘടനയിലും പ്രവൃത്തിയിലും പരസ്പരം സാദൃശ്യമുള്ളവരുണ്ടാകുമെങ്കിലും വിരലടയാളം ഓരോ മനുഷ്യർക്കും ഓരോന്നായിരിക്കും. ഒരാളുടെ പത്ത് വിരലിലെ അടയാളങ്ങള്‍ പോലും വെവ്വേറെയാണ്.
أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ
മനുഷ്യൻ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്?
(Quran 75:3)
بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ
അതെ, നാം അവന്റെ വിരൽത്തുമ്പുകളെ പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ. (QURAN 75: 4)
1788 ലാണ് Johann Christophe Andreas Mayer എന്ന ജർമൻ ശാസ്ത്ര പ്രതിഭ വിരലടയാളം ഓരോ മനുഷ്യനിലും വിത്യസ്തമാണെന്ന് കണ്ടെത്തിയത് (കേവലം 227 വർഷങ്ങൾ ക്ക് മുൻപ് )1880 ല്‍ സര്‍ ഫ്രാന്‍സിസ് ഗോള്‍ട്ടി {sir francis golt} ന്‍റെ ഗവേഷണങ്ങള്‍ വിരലടയാളം തിരിച്ചറിയാനുള്ള ശാസ്ത്രിയ മാര്‍ഗമായി സ്വീകരിക്കപെട്ടു . ലോകത്ത് ഏതുരണ്ട് വ്യക്തികളെ എടുത്താലും ഒരേ രീതിയിലുള്ള വിരല്‍അടയാളം ദര്‍ശിക്കുക സാധ്യമല്ല . എന്നാൽ ഖുറാൻ 1400 വർഷങ്ങൾക്ക് മുൻപ് ലോകത്തോട് ഈ കാര്യം പറഞ്ഞു. വിരലടയാളത്തിന്റെ അതുല്യതയെക്കുറിച്ച് 1400 വർഷങ്ങൾക്ക് മുമ്പ് ആർക്കാണറിയുക? സൃഷ്ടികർത്താവി നല്ലാതെ മറ്റാർക്കും അറിയുക സാധ്യമല്ല.
അതുപോലെ ശാസ്ത്രലോകത്തിന് ഇപ്പോൾ പരിചിതമായിട്ടില്ലാത്ത പുതുതായി കണ്ടെത്തിയേക്കാവുന്ന ശാസ്ത്ര ശാഖകളിലേക്ക് വെളിച്ചം വീശുന്ന പരാമർശങ്ങളും ഖുർആനിലുണ്ട്. അതുകൊണ്ടുതന്നെ ഖുർആൻ ഒരു അത്ഭുതമാണെന്നും ദൈവിക ഗ്രന്ഥമാണെന്നും നമുക്ക് പറയാൻ സാധിക്കുന്നത്,
ത്വക്കിലെ വേദന സംവേദനികൾ
വേദനാനുഭവവും, വേദനയും തലച്ചോറിനെ ആശ്രയിച് മാത്രമാണിരിക്കുന്നത് എന്നായിരുന്നു കുറച്ചു മുമ്പ് വരെ ജനങ്ങൾ കരുതപെട്ടിരുന്നത് . എന്നാൽ തൊലിയില് വേദന സംവേദനികൾ കുടികൊള്ളുന്നുവെന്നും ഇവയുടെ സാനിധ്യമില്ലാതെ ഒരു വ്യക്തിക്ക് വേദനയനുഭവപ്പെടുകയില്ലെന്നും അടുത്തക്കാലത്ത് നടന്ന കണ്ടുപിടുത്തങ്ങൾ തെളിയിക്കുന്നു.പൊള്ളലേറ്റ ഒരു രോഗിയെ ഡോക്ടർ പരിശോദിക്കുമ്പോൾ മൊട്ടുസൂചികൊണ്ട് കുത്തി പൊള്ളലിന്റെ നിലവാരം നിർണ്ണയിക്കുന്നു.കാരണം വേദനസംവേദനികൾ അക്ഷതമാണെന്നും പൊള്ളൽ ഉപരിതലത്തിൽ മാത്രമേയുള്ളൂ എന്നും ആഴത്തിലില്ലെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. മറിച്ച് രോഗിക്ക് വേദന അനുഭവപ്പെടുന്നില്ലെങ്കിൽ പൊള്ളൽ വളരെ ആയത്തിലുള്ളതാണെന്നും വേദനസംവേദനികൾ നശിച്ചുപോയിരിക്കുന്നതുമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചുവടെ നൽകുന്ന വചനത്തിലൂടെ വേദന സംവേദനികളുടെ സാന്നിദ്ധ്യത്തെ കുറിച്ച് പരിശുദ്ധ ഖുർആൻ സൂചന നൽകുന്നു.
إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا
النساء (56)
"തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണിത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു "
വേദന സംവേദനികളുടെ ഗവേഷണത്തിനായി തായിലാണ്ടിലെ ചിയങ്മായി സർവകലാശാലയിലെ ശരീരഘടന ശാസ്ത്ര വിഭാഗത്തിന്റെ തലവനായ പ്രൊഫ. തഗറ്റാറ്റ് ജോസെന് (Pro. Tagatatte jasen) ധാരാളം സമയം ചിലവയിച്ചിട്ടുണ്ട്. 1400 വർഷങ്ങൾക്ക് മുൻപ് ഈ ശാസ്ത്രിയ വസ്തുത പരിശുദ്ധ ഖുർആൻ ആലേഖനം ചെയ്യപ്പെട്ടതാണെന്നറിഞ്ഞപ്പോൾ ആദ്യം അദ്ദേഹത്തിന് വിശ്വസിക്കാനായില്ല.പിന്നീട് ഈ പരിശുദ്ധ ഖുർആൻ വചനം ആഴത്തില് പഠിക്കുകയും അതിന്റെ സത്യ സന്തത ദൃഡീകരിക്കുകയും ചെയ്തു.പരിശുദ്ധ ഖുർആൻ വചനങ്ങളുടെ ശാസ്ത്രീയ കൃത്യതയിൽ അദ്ദേഹത്തിന് അങ്ങേയറ്റം മതിപ്പ് തോന്നുകയും പരിശുദ്ധ ഖുർആനിന്റെയും സുന്നത്തിന്റെയും ശാസ്ത്രീയ ദൃഷ്ട്ടാന്തങ്ങള് (Scientific signs of qur'an and sunnath )എന്ന വിഷയകുറിച്ച് റിയാദിൽ സംഘടിപ്പിച്ച സദസ്സിൽ വെച്ച് പരസ്യമായി സത്യ സാക്ഷ്യം ഉച്ചരിക്കുകയും ചെയ്തു. ഇതെല്ലാം നമ്മോട് ഉണർത്തുന്നത് ഖുര്ആന് അല്ലാഹുവിന്റെ കലാമാണ് എന്നതിലേക്കാണ്,
❌️❌️❌️❌️❌️❌️
രക്ത ചംക്രമണവും പാൽ ഉല്പാദനവും
രക്തചംക്രമണത്തെ കുറിച്ച് (Blood circulation)മുസ്ലിം ശാസ്ത്രജ്ഞനായ ഇബ്നു നഫീസ് വിവരിക്കുന്നതിന് 600 വർഷങ്ങൾക്കും പാശ്ചാത്യ ശാസ്ത്രജ്ഞനായവില്ല്യം ഹാർവേ വിവരിക്കുന്നതിന് 1000 വർഷങ്ങൾക്ക് മുൻപ് പരിശുദ്ധ ഖുർആനില് അവതരിക്കപ്പെട്ടിരിന്നു.
ഈ ആശയങ്ങളടങ്ങിയ പരിശുദ്ധ ഖുർആനിക സൂക്തം മനസ്സിലാക്കുന്നതിന് ആമാശയത്തിൽ നടക്കുന്ന രാസപ്രവർത്തനങ്ങളും ഭക്ഷണത്തിലെ വിവിധ ഘടകങ്ങൾ രക്തത്തിലൂടെയും കരളിന്റെ പ്രവർത്തനത്തിലൂടെയും വ്യാപിക്കുന്ന അത്യന്തം സങ്കീർണ്ണമായ പ്രക്രിയയെ കുറിച്ചും അറിഞ്ഞിരിക്കണം. രക്തത്തിലൂടെയാണ് എല്ലാം വിവിധ അവയവങ്ങളിലേക്ക് എത്തുന്നത്. പാൽഉല്പാദിപ്പിക്കുന്ന ഗ്രന്ധികളുടെ കാര്യവും അങ്ങനതന്നെ.
ലളിതമായി വിശദീകരിച്ചാൽ ആമാശയത്തിലെ ചില പദാർത്ഥങ്ങൾ ആമാശയഭിത്തിയിലേക്ക് തന്നെ പ്രവേശിക്കുന്നു. ഇവ രക്ത വ്യൂഹത്തിലൂടെ വിവിധ അവയവങ്ങളിലേക്ക് വ്യാപിക്കുന്നു.ഈ ആശയങ്ങൾ കൂടുതൽ മികച്ചരൂപത്തിൽ അവതരിപ്പിക്കുന്ന ഖുർആനിക സൂക്തങ്ങൾ ചുവടെ നൽകുന്നവ വായിച്ചു നോക്കു.
وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِي بُطُونِهِ مِن بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَائِغًا لِّلشَّارِبِينَ
النحل (66)
കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ട്. അവയുടെ ഉദരങ്ങളില്‍ നിന്ന്- കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു
وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِي بُطُونِهَا وَلَكُمْ فِيهَا مَنَافِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ
المؤمنون (21)
തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്. അവയുടെ ഉദരങ്ങളിലുള്ളതില്‍ നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അവയില്‍ നിന്ന് (മാംസം) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു
കന്നുകാലികളിലെ പാലുല്പാദനവുമായി ബന്ധപെട്ട പരിശുദ്ധ ഖുർആനിക വിവരണം ആധുനിക ശരീര ശാസ്ത്ര വസ്തുതകളും അത്യന്തം പൊരുത്തപ്പെടുന്നു.
മൃതിയടഞ്ഞവരുടെ എല്ലുകള്‍ മണ്ണുമായി ലയിച്ച് ഭൂമിയില്‍ ചിന്നിച്ചിതറി കഴിഞ്ഞാല്‍ അന്ത്യനാളില്‍ ഓരോരുത്തരെയും തിരിച്ചറിയുന്നത് എങ്ങനെ എന്ന്‍ അവിശ്വാസികള്‍ വാദിക്കാറുണ്ട്. എന്നാല്‍ മരിച്ചവരുടെ എല്ലുകള്‍ ഒരിമിച്ചു കൂട്ടുകമാത്രമല്ല അവരുടെ വിരലടയാളം പോലും അതേപടി പൂര്‍ണ്ണമായും പുനര്‍സ്ര്ഷ്ട്ടിക്കാന്‍ സാധിക്കുമെന്ന്‍ സര്‍വ്വ ശക്തനായ അല്ലാഹു പറയുന്നു . വ്യക്തികളുടെ വ്യക്തിത്ത്വത്തിന്റെ തിരിച്ചറിവിനെ കുറിച്ച് പറയുമ്പോള്‍ എന്ത് കൊണ്ടാണ് പരിശുദ്ധ ഖുർആൻ വിരലടയാളത്തെ കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നത് എന്ന് ചിന്തിച്ചു നോക്കൂ.
പുനരുത്ഥാന നാളിൽ അസ്ഥികള്‍ ശേഖരിച്ച് അസ്ഥികൂടം പുനര്‍നിര്‍മിക്കുന്നത് അസാധ്യമാണ് എന്ന് കരുതുന്നവരോട് അവന്റെ വിരൽക്കൊടികളെ പോലും പൂർവസ്ഥിതിയിലാക്കാനും അല്ലാഹു തആലക്കു കഴിയും എന്നാണ് ഈ സൂക്തം പറയുന്നത്.ഖുർആൻ അവതരിച്ചു 12 നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഭൗതിക ശാസ്ത്രം ഈ വസ്തുത അനാവരണം ചെയ്യുന്നത് എന്ന് ഓർക്കണം.
കണ്ണ്, കാത്, മൂക്ക് തുടങ്ങിയ അതിസങ്കീർണങ്ങളായ അവയവങ്ങളെ ഒഴിവാക്കി വിരൽക്കൊടികൾ പറയാൻ കാരണമെന്താണ്?ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളിലും മനുഷ്യർക്കിടയിൽ കുറേയൊക്കെ സാദൃശ്യം ഉണ്ടാകാവുന്നതാണ്. എന്നാൽ, രണ്ടു പേരുടെ വിരൽക്കൊടികൾക്കിടയിൽ ഒരിക്കലും സാദൃശ്യം കാണുകയില്ല. അവ തികച്ചും വ്യതിരിക്തമായിത്തന്നെയിരിക്കും. ഈ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടിൽ 1884-ൽ വിരലടയാളം ആളെ തിരിച്ചറിയാനുള്ള മാർഗമായി ഔദ്യോഗിക മായിത്തന്നെ അംഗീകരിക്കപ്പെട്ടത്