ഗൂഗിൾ മാപ്പ്ന്റെ സവിശേഷതകൾ
ഗൂഗിൾ മാപ്പ് ഇന്ന്ലോകമെമ്പാടുമുള്ള 220 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 1 ബില്ല്യൺ ആളുകൾ ഉപയോഗിക്കുന്നുണ്ട്.
അതുപോലെ ഗൂഗിൾ മാപ്പിൽ എടുത്തു പറയേണ്ട ഒരു പ്രധാന സവിശേഷതയാണ് സാറ്റലൈറ്റ് വ്യൂ, പണ്ടൊക്കെ നാം ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ കണ്ടിരുന്നത് പരം ലാൻഡ് മാർക്കുകൾ മാത്രമായിരുന്നു എന്നാൽ ഇന്ന് നമുക്ക് ഓരോ സ്ഥലങ്ങളും അവിടെ വീടുകൾ ഉണ്ടോ എന്നതടക്കം അതുപോലെതന്നെ ആ വീടിന്റെ നിറം വരെ സാറ്റലൈറ്റ് മോഡൽ നമുക്ക് കാണാൻ സാധിക്കുന്നതാണ്,
സാറ്റലൈറ്റ് mode ഓപ്പൺ ആക്കാൻ ഗൂഗിൾ മാപ്പ് തുറന്നാൽ മുകളിലുള്ള ഐക്കണിൽ അമർത്തുക ശേഷം അവിടെ നിന്ന് സാറ്റലൈറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക,
ഇന്ന് ലോകത്ത് കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഏറ്റവും വിപുലമായ മാപ്പിംഗ് ഡേറ്റാബേസാണ് ഗൂഗിൾ മാപ്സിന് ഇന്ന്ഉള്ളത്. ഈ ഡേറ്റാബേസിലും ഇത് ഉപയോഗിക്കുന്നതിനുളള രീതികളിലും ദിനേനെ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ നടത്തുന്നു.
ഗൂഗിൾ മാപ്പിന്വഴിയിൽ നിങ്ങൾ കണ്ടുമുട്ടുന്ന ട്രാഫിക് കാലിബ്രേറ്റ് ചെയ്യാൻ ഇതിന് കഴിയും എന്നതാണ് ഏറ്റവും വലിയ സവിശേഷത. ട്രാഫിക്കിന്‍റെ ചലനം കൃത്യമായി കണ്ടെത്താൻ അനുവദിക്കുന്ന പ്രക്രിയയെക്കുറിച്ച് ഗൂഗിള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട് .
നാവിഗേറ്റ് ചെയ്യാൻ ഒരു വ്യക്തി ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുമ്പോൾ, അവരുടെ റൂട്ടിലെ ട്രാഫിക് കൂടുതല്‍ തിരക്കേറിയതാണോ അതോ തിരക്ക് കുറഞ്ഞതാണോ, കണക്കാക്കിയ യാത്രാ സമയം, തിരിച്ച് വരവ് കണക്കാക്കിയ സമയം (ETA) എന്നിവ ഗൂഗിൾ മാപ്പ് കാണിക്കുന്നു.
ഗൂഗിള്‍ മാപ്‌സ് ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യുമ്പോൾ, ലോകമെമ്പാടുമുള്ള റോഡുകളിലെ ട്രാഫിക് അവസ്ഥ മനസിലാക്കാൻ മൊത്തം ലൊക്കേഷൻ ഡേറ്റ ഉപയോഗിക്കാൻ സാധിക്കും .
നാവിഗേഷനായി വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ ഗൂഗിള്‍ മാപ്‌സിനായി കൂടുതല്‍ അപ്ഡേഷനുകൾ ഗൂഗിള്‍ തന്നെ പ്രഖ്യാപിച്ചട്ടുണ്ട് .
ലാൻഡ്‌മാർക്കുകൾ എന്നത് പ്രധാന കെട്ടിടങ്ങൾ, പ്രധാനപ്പെട്ട സ്ഥലങ്ങൾ, എളുപ്പത്തിൽ കാണാവുന്ന പാർക്കുകൾ എന്നിവ ആയിരിക്കും. ആംസ്റ്റർഡാം,മിലാൻ, മ്യൂണിച്ച്, ന്യൂയോർക്ക്, ഒസാക്ക, പാരീസ് ബാങ്കോക്ക്, ബാഴ്‌സലോണ, ബെർലിൻ, ബുഡാപെസ്റ്റ്, ദുബായ്, ഫ്ലോറൻസ്, ഇസ്താംബുൾ, ക്വാലാലംപൂർ, ക്യോട്ടോ, ലണ്ടൻ, ലോസ് ഏഞ്ചൽസ്, മാഡ്രിഡ്, , പ്രാഗ്, റോം, സാൻ ഫ്രാൻസിസ്കോ, സിഡ്നി, ടോക്കിയോ, വിയന്ന എന്നിവിടങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാകുന്നതാണ്.
സമീപത്തുള്ള കോവിഡ് ടെസ്റ്റിംഗ് സെന്ററുകൾ കണ്ടെത്തുവാൻ സഹായിക്കുന്ന പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നു.
ആളുകൾക്ക് സമീപമുള്ള കോവിഡ് -19 ടെസ്റ്റിംഗ് സെന്ററുകളെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിന് ഗൂഗിൾ സേർച്ച്, അസിസ്റ്റന്റ്, മാപ്‌സ് എന്നിവയിലാണ് പുതിയ സവിശേഷത തുടങ്ങിയിട്ടുള്ളത്. അംഗീകൃത ടെസ്റ്റിംഗ് ലാബുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന് ഗൂഗിൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ), മൈഗോവ് പോർട്ടൽ എന്നിവയുമായി സഹകരിച്ചാണ് ഇത് നടത്തുന്നത് .
ഇംഗ്ലീഷിലും മലയാളം, ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ, മറാത്തി, ഗുജറാത്തി എന്നീ എട്ട് ഇന്ത്യൻ ഭാഷകളിലും ഗൂഗിൾ മാപ്ലഭ്യമാണ്.