Top Photo Editing Apps in Android
ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കാവുന്ന മികച്ച ഫൊട്ടോ എഡിറ്റിങ്ങ് ആപ്പുകൾ
ഇന്ന് സ്മാർട്ട്ഫോണുകളിൽ ഫൊട്ടോ എഡിറ്റിങ്ങിനായി നിരവധി ആപ്പുകൾ ലഭ്യമാണ്, പ്രത്യേകിച്ച് ആൻഡ്രോയ്ഡ് ഫോണുകളിൽ. മികച്ച ഫിൽറ്ററുകൾ, എഫക്റ്റുകൾ, എഡിറ്റിങ്ങ് സൗകര്യങ്ങൾ എന്നിവ ലഭ്യമാവും. ചില പ്രധാനപ്പെട്ട ഫോട്ടോ എഡിറ്റിങ് ആപ്പുകൾ താഴെ പറയുന്നു,
Pixlr, snapspeed, adobe lightroom, prisma,photo lab picture editor, സ്മാർട്ട്ഫോൺ ഫൊട്ടോഗ്രാഫിക്ക് പ്രചാരം വളരെയധികം വർധിച്ച സമയമാണിത്. പ്രൊഫഷനൽ ഫൊട്ടോഗ്രാഫിക്ക് വരെ ഇന്ന് സ്മാർട്ട് ഫോണുകളെ ആശ്രയിക്കുന്നു. അതോടൊപ്പം തന്നെ പോസ്റ്റർ നിർമാണത്തിന് ഇന്ന് ഫോൺ ഉപയോഗിക്കുന്നുണ്ട്, ഇതോടൊപ്പം ബജറ്റ് സ്മാർട്ട്ഫോണുകളിലടക്കം ഇന്ന് ഭേദപ്പെട്ട ക്യാമറാ സൗകര്യങ്ങളും ലഭ്യമാവുന്നു.
മൊബൈൽ ഫൊട്ടോഗ്രാഫിയിൽ ചിത്രം പകർത്തുന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് അതിന്റെ എഡിറ്റിങ്ങും. ഒരു സാധാരണ ഷോട്ടിനെപ്പോലും പ്രൊഫഷനൽ നിലവാരത്തിലേക്കുയർത്താൻ ഈ ആപ്പുകൾ സഹായിക്കുന്നു.
ഗൂഗിളിൽ നിന്ന് നിങ്ങൾക്ക് നിരവധി ഫൊട്ടോ എഡിറ്റിങ്ങ് ആപ്പുകൾ കണ്ടെത്താനാവും. ഇതിൽ മികച്ച നിലവാരം പുലർത്തുന്ന അഞ്ച് ആൻഡ്രോയ്ഡ് ആപ്പുകൾ പരിചയപ്പെടാം.
Pixlr photo editing ( screengrab)
പിക്സലർ
50 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ആപ്പാണ് പിക്സലർ, പ്ലേ സ്റ്റോറിൽ 4.3 റേറ്റിംഗുള്ളആപ്പാണ്, 27 എംബി (27MB) ആണ് ആപ്പ് size . ഇതിൽ വൈവിധ്യമാർന്ന ടൂളുകളും ഇഫക്റ്റുകളും വാഗ്ദാനം ചെയ്യുന്നതിനാൽ ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ധാരാളം ക്രിയേറ്റീവ് ആവാൻ കഴിയും.
ആപ്പിലെ =ഓട്ടോ-ഫിക്സ്= ഫീച്ചർ ഉപയോഗിച്ച് നിറങ്ങൾ ബാലൻസ് ചെയ്യുന്നതടക്കമുള്ള കറക്ഷനുകൾ ഒറ്റയടിക്ക് ചിത്രത്തിൽ വരുത്താനാവും. ആപ്പ് ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത ഇമേജുകൾ പിക്സലർ കമ്മ്യൂണിറ്റിയുമായി ഷെയർ ചെയ്യാനും നിങ്ങൾക്ക് കഴിയും.
Photo Lab picture
100 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഏറ്റവും ജനപ്രിയമായ ഗൂഗിൾ പ്ലേ സ്റ്റോറിൽ 4.4 റേറ്റിംഗുള്ള ഫൊട്ടോ എഡിറ്റർ ആപ്പുകളിൽ പെട്ടതാണ് ഫൊട്ടോ ലാബ്. (54mb) ആണ് ഫയൽ സൈസ്. അപ്ലിക്കേഷനിൽ 900 ഇഫക്റ്റുകൾ കമ്പൈൻ ചെയ്യാൻ സാധിക്കും . ഡെപ്ത് എഫക്റ്റ്, സ്മാർട്ട് ടച്ച്-അപ്പ് എന്നിവ പോലുള്ള സ്മാർട്ട് ഫിൽട്ടറുകൾ ലഭ്യമാണ്. നിങ്ങൾക്ക് ഒരു ഫൊട്ടോയെ ഒരു ആർട്ട് വർക്ക് ആക്കി മാറ്റാനും സാധിക്കും .അത്കൂടാതെ, മുഖം സ്വാപ്പ് ചെയ്യാനും നിങ്ങളുടെ മുഖത്തിന്റെ ഫൊട്ടോയെ കാർട്ടൂൺ ക്യാരക്ടറിന്റെയോ ബഹിരാകാശ സഞ്ചാരിയുടെയോ പൈറേറ്റ്പോലുള്ള മറ്റ് ക്യാരക്ടറുകളുടെ മുഖത്തോ ചേർക്കാനും ഈ ആപ്പിലൂടെ സാധിക്കുന്നു .
Adobe’s Lightroom photo
ഇന്ന് 100 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ലൈറ്റ്റൂമിനുണ്ട്.ഗൂഗിൾ പ്ലോ സ്റ്റോറിലെ എഡിറ്റേഴ് ചോയ്സ് ആപ്പുകളിലൊന്നാണ് അഡോബിയുടെ ലൈറ്റ് റൂം. 4.3 റേറ്റിംഗ് ഉള്ള ആപ്പ് ആണ്, ആൻഡ്രോയിഡ് ഉപകരണത്തിൽ 79 mb സ്റ്റോറേജ് സ്പെയ്സാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടത്.ചിത്രത്തിൽ വിശദമായ എഡിറ്റിങ്ങ് ജോലികൾക്കായി ആപ്പ് ഉപയോഗിക്കാം. നിങ്ങൾക്ക് ബ്രഷുകൾ ഉപയോഗിക്കാനും ചിത്രത്തിൽ പ്രത്യേക ഇടം മാത്രം എൻഹാൻസ് ചെയ്യാനും സാധിക്കും .
ലോലൈറ്റ് കണ്ടീഷനിലെടുത്ത ചിത്രങ്ങളെ എൻഹാൻസ് ചെയ്യാം. ഗ്രെയിൻ ലെവൽ അഡ്ജസ്റ്റ് ചെയ്യാംസാധിക്കും. പ്രൊഫഷനൽ ഫൊട്ടോഗ്രാഫർമാർ ഉപയോഗിക്കുന്ന ലൈറ്റ്റൂം ഡെസ്ക്ടോപ്പ് സോഫ്റ്റ്‌വെയറിന്റെ മൊബൈൽ വെർഷനെന്ന സവിശേഷതയും ഈ ആപ്പിനുണ്ട്.
Prisma
50 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ട്.4.5 റേറ്റിങ്ങുള്ള ആപ്പ് ആണിത്, ഫൊട്ടോകളെ പെയിന്റിങ്ങ് രൂപത്തിലാക്കുന്നതിനുള്ള ഫിൽറ്ററുകളുള്ള ഈ ആപ്പ് ഒരുകാലത്ത് വളരെ ശ്രദ്ധിയാകർഷിക്കപ്പെട്ടിരുന്നു.12 mb മാത്രമാണ് ഈ ആപ്പിന് സ്റ്റോറേജ് ആവശ്യമുള്ളത്. എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകളിൽ ഈ അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യുന്നത് പരിഗണിക്കണം. കാരണം ഇത് സ്റ്റോറേജ് സ്പെയ്സിനെ കാര്യമായി ബാധിക്കുന്നില്ല.
പ്രിസ്‌മയുടെ ആർട്ട് ഫിൽട്ടർ ലൈബ്രറിയിൽ മുന്നൂറിലധികം ആർട്ട് സ്റ്റൈലുകൾ ലഭ്യമാണ്. ഇത് എല്ലാ ദിവസവും ഒരു പുതിയ ആർട്ട് ഫിൽട്ടറും പുറത്തിറക്കുന്നുണ്ട്ഒരു ഈസി റ്റു യൂസ് ഫൊട്ടോ എഡിറ്റിങ്ങ് ആപ്പാണ് ഇത്.
Snapspeed
100 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട് ഈ ആപ്പ്,വെറും 24 എംബി മാത്രമാണ് അപ്പിന്റെ ഫയൽ സൈസ്. പ്ലേസ്റ്റോറിൽ 4.5 റേറ്റിങ്ങുള്ള അപ്പണിത്,കൺട്രോൾ പോയിന്റ് ഉപയോഗിച്ച് ചിത്രങ്ങളിലെ തിരഞ്ഞെടുത്ത ഭാഗങ്ങളിൽ മാത്രം ഇഫക്ട് അപ്ലൈ ചെയ്യാനാവും. കൂടുതൽ ഉപയോക്തൃ സൗഹൃദമായ വൺ-ടച്ച് ഫിൽട്ടറുകളുണ്ട്. മറ്റ് ആപ്ലിക്കേഷനുകൾ പോലെ വൈവിധ്യമാർന്ന ഫിൽട്ടറുകളും ഇത് ചെയ്യുന്നു.