https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

സൃഷ്ടിപ്പ് pàrt-4

RIGTHT WAY
2 minute read
1

ആദ്യമായി സൃഷ്ടിക്കപ്പെട്ടത്  എന്ത് !?

 ബാഗ്ദാദി പണ്ഡിതൻ സയ്യിദ് അഹമ്മദ് ആലൂസി റളിയള്ളാഹുഅന്ഹു പറയുന്നു :

 

 അല്ലാഹു സുബ്ഹാനവുതാല ആദ്യമായി  സൃഷ്ടിച്ചത് ബുദ്ധിയും പേനയുമാണ്  ആണ്, പിന്നീട് ബുദ്ധിയിൽ   നിന്ന് ലൗഹി നെയും സൃഷ്ടിച്ചു, ഇതെല്ലാം ആലമുനൂറിൽ ആയിരുന്നു  പിന്നെ അല്ലാഹു അവിടെ ഇരുട്ടിനെ വെളിവാക്കി പിന്നെ അർശിനെ യും ശേഷം അല്ലാഹു സുബ്ഹാനഹു വ തആല ആലമുൽ ഹല്കിൽ    മലക്കുകളെ സൃഷ്ടിച്ചു പിന്നെ അർഷി നുള്ളിൽ  അല്ലാഹു കുർസി ഉണ്ടാക്കി   പിന്നെ അവിടെ മലക്കുകളെ അവരുടെ സ്വ പ്രകൃതിയിൽ  സൃഷ്ടിച്ചു  പിന്നെ കുർസിയിൽ പ്രപഞ്ചത്തെ ഉണ്ടാക്കി അതിനെ നക്ഷത്രം കൊണ്ട് അലങ്കരിച്ചു പിന്നെ നമ്മുടെ രൂപങ്ങളെ സൃഷ്ടിച്ചു   



    അതിൽ  കോടാനുകോടിി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഹോളുകൾ എല്ലാമുണ്ടായിരുന്നുമില്യൺ കണക്കിന് വരുന്ന ഗാലക്സികളും ഓരോ ഗാലക്സിയിൽ മില്യൻ കണക്കിന് ഗ്രഹങ്ങളും മറ്റും അതിലെ ചെറുതായിട്ട് ഉള്ള ഗാലക്സിയായ മിൽക്കിവേ യും അതിൽ ഏറ്റവും ചെറിയ ചെറിയ നക്ഷത്രമായ സൂര്യനും അതിനെ ചുറ്റി അല്പം ഗ്രഹങ്ങളും അതിൽ സൂര്യനോട് ചേർന്നുകിടക്കുന്ന  ഭൂമിയെയും സൃഷ്ടിച്ചു അതിലാണ് ഇന്ന് നാമെല്ലാം നിലകൊള്ളുന്നത് എന്നിട്ടും മനുഷ്യൻ ഇന്നേവരെ കണ്ടെത്തിയത് ലോകത്തു മനുഷ്യന് കണ്ടെത്താൻ പറ്റിയത് വളരെ തുച്ഛം മാത്രമാണ് ഈ വീഡിയോയിലൂടെ നമുക്ക് അത് കണ്ടു മനസ്സിലാക്കാം എത്രത്തോളമാണെന്ന് ഈ പ്രപഞ്ചത്തിൽ മനുഷ്യൻ ഇന്നേവരെ കണ്ടെത്താൻ സാധിച്ചത്  വീഡിയോയിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും മനുഷ്യൻ ഇന്നേവരെ പ്രപഞ്ചത്തിലെ കണ്ടുപിടിച്ചത് വെറും ഈ പ്രപഞ്ചത്തിന്റെ ശതമാനംമാത്രമാണ് 


 ഈ വീഡിയോയിൽ കാണുന്നത് മുകളിൽ പറഞ്ഞതനുസരിച്ച് അള്ളാഹു  സുബ്ഹാനവുതാല കുർസിയിൽ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിൽ ഇന്നേവരെ മനുഷ്യരെ കാണാൻ സാധിച്ച അതിന്റെ അളവ് മാത്രമാണ് അപ്പോൾ ഇനി എത്ര നാം കാണാത്തതും അതിന് അപ്പുറത്തും ഉള്ളതുണ്ട് ഇത്രയും വലിയ സംഭവങ്ങൾ നിയന്ത്രിക്കാൻ മനുഷ്യ സൃഷ്ടികൾക്ക് സാധിക്കുന്നതല്ല 

 ഈ വീഡിയോയിലെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഇത്രയും വലിയൊരു പ്രപഞ്ചം സൃഷ്ടിക്കണം എന്നുണ്ടെങ്കിൽ അത് ഒരു മനുഷ്യനെ സാധ്യമല്ല എന്നുള്ളത് അപ്പോൾ ഈ പ്രപഞ്ചങ്ങൾ എല്ലാം ഉണ്ടാവാൻ അതിനു പിറകിൽ എന്തോ ഒരു ശക്തിയുണ്ട് ആ ശക്തിയെ ആണ് നാം അള്ളാഹു  എന്ന് വിളിക്കുന്നത് കാരണം പരിശുദ്ധ ഖുർആനിലൂടെ അല്ലാഹു സുബ്ഹാനവുതാല പറയുന്നുണ്ട് സൂറത്തുൽ മുൽക്ക് അദ്ധ്യായം 5


وَلَقَدْ زَيَّنَّا السَّمَاء الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُوماً لِّلشَّيَاطِينِ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ

«ولقد زينا السماء الدنيا» القربى إلى الأرض «بمصابيح» بنجوم «وجعلناها رجوما» مراجم «للشياطين» إذا استرقوا السمع بأن بنفصل شهاب عن الكواكب كالقبس يؤخذ من النار فيقتل الجني أو يخبله لا أن الكواكب يزول عن مكانه «وأعتدنا لهم عذاب السعير» النار الموقدة


 ഈ ആയത്തിലൂടെ അള്ളാഹു സുബ്ഹാനവുതാല പറയുന്നു ആകാശത്തെ നാം വിളക്കുകളെ കൊണ്ട് മിസ്ബാഹ്ക ളെ കൊണ്ട്  അലങ്കരിച്ചിട്ടുണ്ട് എന്ന്  നമ്മൾആകാശത്തേക്ക് നോക്കിയാൽ നമുക്ക് അവിടെ വിളക്കുകൾ കത്തിച്ച് വെച്ച് അതുപോലെ തന്നെ ഒരുപാട് ഒരുപാട് നക്ഷത്രങ്ങൾ കാണാൻ സാധിക്കും   ഇതുതന്നെയാണ് ഖുർആനിൽ വ്യക്തമായി പ്രതിപാദിക്കുന്നത് ആയതിനാൽ ആകാശ ഭൂമിയുടെ ഈ വൈവിധ്യങ്ങളിൽ നാം ചിന്തിച്ച് അതിന്റെ പിന്നിലെ സൃഷ്ടാവ് ആരാണെന്ന് മനസ്സിലാക്കി സൃഷ്ടിപ്പിലെ വൈവിധ്യങ്ങളിൽ അല്ലാഹുവിനെ സ്തുതിച്ച് അല്ലാഹുവിനെ ആരാധിച്ചത് അല്ലാഹുവിലേക്ക് മടങ്ങി ജീവിക്കണം നാഥൻ തൗഫീഖ് ചെയ്യട്ടെ

             

Post a Comment

1Comments
Post a Comment