https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ജീവിതത്തിന്റെ ഭൂപടം

RIGTHT WAY
2 minute read
1

ജീവിതത്തിന്റ ഭൂപടം



    

 അസ്സലാമു അലൈക്കും

 ജീവിതം ഒരു തിരിഞ്ഞുനോട്ടം 

താഴെ കൊടുത്തിട്ടുള്ള ചിത്രം മനുഷ്യരുടെ ജീവിതത്തിന്റെ മാതൃകയെ കുറിച്ചുള്ളതാണ് ജനിച്ചതോടെ ഓരോ മനുഷ്യനും  ഈ ദുനിയാവിൽ ഉള്ള  അവന്റെ ജീവിതം തുടങ്ങുകയാണ് അവൻ ആദ്യം
 ആത്മാക്കളുടെ ലോകത്തായിരുന്നു ആയിരുന്നു അവിടെനിന്ന് അള്ളാഹു ഞാനല്ലേ നിങ്ങളുടെറബ്ബ് എന്ന ചോദ്യത്തിന് അതെ എന്ന് പറഞ്ഞവരും പറയാത്ത വരും മറ്റു സംശയിച്ചു നിൽക്കുന്ന വരും ഉണ്ടായിരുന്നു, അങ്ങനെ ഒരു മനുഷ്യനായ പിതാവിന്റെ ശുക്ലത്തിൽ നിന്ന് മാതാവ് ലേക്ക് എത്തിയ ചില ബീജ  കണികളിൽ നാല് മാസം ആയപ്പോൾ നമ്മുടെ ആത്മാവിനെ അതിലേക്ക് ഊതി 10 മാസമായപ്പോൾ നമ്മൾ ഈ ദുനിയാവിൽ എത്തി നമ്മുടെ ഈ പരീക്ഷണ കാലഘട്ടത്തിൽ എത്തി ഈ വാടക വീട്ടിലെത്തി നമ്മുടെ ജീവിതം തുടങ്ങുകയാണ്. 

      യാത്ര തുടങ്ങുന്നതിന് ഇടയിൽ അവസാനിക്കുംമുമ്പ് നമ്മുടെ ജീവിതത്തിൽ മുകളിലെ ചിത്രത്തിൽ കാണിച്ച പോലെ ഒരുപാട് കയറ്റവും ഇറക്കവും എല്ലാം ഉണ്ടാകും ഇറക്കത്തിലേക്ക് കുതിക്കുമ്പോൾ നമുക്ക് ജീവിതത്തിൽ വളരെ ആനന്ദവും വളരെ രസകരവും സന്തോഷത്തിൻ റെയും കാലമാകും നമുക്ക ആവശ്യത്തിനുള്ള സമ്പാദ്യവും വീടും വസ്ത്രവുമെല്ലാം നമുക്ക്  ഉണ്ടാകും അക്കാലം നമ്മൾ മതിമറന്ന് ജീവിക്കാതെ സ്തുതിച്ച്, അനുഗ്രഹങ്ങൾക്ക് സ്തുതി പറഞ്ഞു ജീവിച്ചാൽ അവൻ രക്ഷപ്പെട്ടു, അല്ലെങ്കിൽ അവൻ ശിക്ഷിക്കപ്പെടും,
അതു പോലെ പോകും വഴിയിൽ ഒരുപാട് കയറ്റങ്ങൾ ഉണ്ടാകും അഥവാ നമ്മിലേക്ക് വളരെ വലിയ മുസീബത്ത് ദാരിദ്രം അസുഖങ്ങളും ഒക്കെ ഉണ്ടാവും അപ്പോൾ ആരാണ് അവിടെ  ക്ഷമിച്ചിരിക്കുന്നത് അവ നേ രക്ഷയുണ്ട് ഇല്ലാത്തവന് നാശവും അതിനാൽ ഈ ജീവിതം മൊത്തം ക്ഷമയും സ്തുതി യിലൂടെയും കഴിച്ചു കൂട്ടിയാൽ അവൻ രക്ഷ ഉണ്ടാകും  അതെല്ലാം ക്ഷമയോടെ നേരിട്ടാൽ അവൻ രക്ഷപ്പെട്ടു ഇത്ര നിരാശനാകാതെ തെറ്റുകളിൽ അകപ്പെടാതെ തെറ്റ് ചെയ്യാതെ ക്ഷമിച്ചു ജീവിച്ചവൻ രക്ഷപ്പെടും, 
      ഏതൊരു കയറ്റത്തിന് ശേഷവും ഇറക്കം ഉണ്ട് എന്നത് പോലെ ജീവിതത്തിലും ഏതൊരു ദുഃഖത്തിനു ശേഷം ഒരു സന്തോഷം ഉണ്ടാവും ഏതൊരു സന്തോഷത്തിന് ശേഷം ഒരു ദുഃഖവും ഉണ്ടാകും സന്തോഷത്തിൽ സ്തുതിച്ചു ദുഃഖത്തിൽ ക്ഷമിച്ചു ജീവിച്ചാൽ അവൻ വിജയികളുടെ കൂട്ടത്തിൽ ആകും,


 അല്ലാഹു നമ്മളെ വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ 


Post a Comment

1Comments
Post a Comment