അന്യഗ്രഹ ജീവികൾ
അന്യഗ്രഹങ്ങളിൽ ജീവൻ ഉണ്ട് എന്ന് പ്രഖ്യാപിക്കാൻ ആധുനിക ശാസ്ത്രത്തിന് ഇത് വരെ കഴിഞ്ഞിട്ടില്ല എന്നാൽ 1400 വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ ഖുർആനിൽ അതിനെ കുറിച്ച് സൂചന തരുന്നത് ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിന്റെ മറ്റു കോണുകളിൽ ജീവനുണ്ട് എന്നാണ് അതും വെറും ജീവനല്ല ഒരു പക്ഷേ മനുഷ്യരെക്കാളും ശ്രേഷ്ഠത നൽകപ്പെട്ട ജീവികൾ ശാരീരികമായും ഭൗതീകമായും ആത്മീയമായും ഖുർആൻ നൽകുന്ന ഈ സൂചനകൾ നമ്മുക്ക് പരിശോധിക്കാം .
وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَاءُ قَدِيرٌ
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പ്പെട്ടതത്രെ അവൻ ഉദ്ദേശിക്കുബോൾ അവരെ ഒരുമിച്ചുകൂട്ടുവാൻ കഴിവുള്ളവനാണ് അവൻ"
( ഖുർആൻ - 42 = 29 ]
ജീവജാലങ്ങൾ എന്ന (ദാബ്ബത്ത് ) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മലക്കുകളെയോ, ജിന്നുകളെയോ അല്ല മറിച്ച് മനുഷ്യനെ പോലെ ഭൂമിയിലെ മറ്റു ജീവികളെ പോലെയുള്ള സ്ഥൂല ശരീരമുളള ജീവികളെയാണ് അർത്ഥമാക്കുന്നത് കാരണം മലക്കുകൾ, പ്രകാശത്താലും, ജിന്നുകൾ, അഗ്നിയാലും, സൃഷ്ടിക്കപ്പെട്ടവരാണ്, ഉദാഹരണത്തി നക്ഷത്രങ്ങൾ പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ടതാണ്, സൂര്യൻ അഗ്നിയാലും വെള്ളത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതിനെയാണ് (ദാബ്ബത്ത്) എന്ന് പറയുന്നത് .ആധുനിക ശാസ്ത്രം അന്യഗ്രഹങ്ങളിൽ ജീവൻ തേടുമ്പോൾ ഒന്നാമതായി പരിഗണിക്കുക ആ ഗ്രഹത്തിൽ ജലമുണ്ടോ എന്നതാണ് കാരണം ജീവൻ ഉണ്ടാക്കാൻ ആവശ്യമായ പ്രാഥമിക ഘടകങ്ങളിൽ ഒന്നാണ് ജലം ഖുർആൻ പറയുന്നത് നോക്കാം
وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ
വെള്ളത്തിൽ നിന്ന് എല്ലാ ജീവ വസ്തുക്കളെയും നാം സൃഷ്ടിക്കുകയും ചെയ്തു.ഖുർആൻ - 21 = 30
എന്നാൽ ഈ കാര്യം ജനങ്ങൾ വിശ്വസിക്കണമെ ന്നുണ്ടെങ്കിൽ ശാസ്ത്രം പറയുക തന്നെ വേണം. ഓ...
https://cdn.mos.cms.futurecdn.net/dF4qxHKPAhXppTDpPkCkr3-1200-80.jpg