https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

Siri-audio

RIGTHT WAY
0

സിരി-സിസ്റ്റം സോഫ്റ്റ്‌വെയർ 

Siri System software


സിരി ഉപയോഗിച്ച്ആപ്പിള്‍ പ്ലാറ്റ്ഫോമുകളില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന ഐമെസ്സേജ് സേവനം  നന്നായി പ്രവർത്തിക്കുന്നു. സിരിയോട് ഒരു സന്ദേശം അയയ്ക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. കൂടാതെ, നമ്മള്‍ പറയുന്ന വോയ്സ് സന്ദേശം സിരി ടെക്സ്റ്റ് രൂപത്തിലേക്ക് ട്രാൻസ്ക്രിപ്റ്റ് ചെയ്യും. എന്നാൽ സിരിക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചാലോ എന്ന് ഭയമുണ്ടെങ്കില്‍ മടിക്കാതെ, അത് ഒരു ഓഡിയോ സന്ദേശമായി തന്നെ അയയ്‌ക്കാവുന്നതാണ്.

സാധാരണ മെസ്സേജ് ആപ്ലിക്കേഷനിൽ നേരിട്ട് വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കാൻ കഴിയുമെങ്കിലും, സിരി ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഐഫോൺ കൈയിലെടുക്കേണ്ട ആവശ്യം പോലും വരുന്നില്ല. IOS 14 അപ്‌ഡേറ്റ് മുതൽ സിരിക്ക് നിങ്ങളുടെ ശബ്‌ദം റെക്കോർഡുചെയ്യാനും അതൊരു ഓഡിയോ സന്ദേശമായി അയയ്‌ക്കാനും സാധിക്കുന്നതാണ്. 

സിരിയിലൂടെ ഒരു ശബ്ദ സന്ദേശം എങ്ങനെ അയയ്ക്കാം.

Step 1=ആദ്യം സിരി-യെ പ്രവര്‍ത്തനസജ്ജമാക്കുക. (നിങ്ങളുടെ ഐഫോണ്‍ അല്ലെങ്കിൽ എയര്‍പോഡിൽ “Hey Siri” എന്ന് പറയുകയോ അല്ലെങ്കിൽ, നിങ്ങളുടെ ഐഫോണിലെ “Side” ബട്ടൺ അമർത്തിപ്പിടിക്കുകയോ ചെയ്യാം).

Step 2=“Send a voice message to (നിങ്ങളുടെ കോണ്ടാക്റ്റിലുള്ള സന്ദേശം അയയ്ക്കേണ്ട ആളുടെ പേര്)” എന്ന കമാന്‍ഡ് നല്‍കുക. .

Step 3=സിരി സ്ക്രീനില്‍ ഒരു “OK, recording…” സന്ദേശം കാണിക്കും, കൂടാതെ നിങ്ങളുടെ സ്ക്രീനിൽ സിരി ഓർബ് ആനിമേറ്റ് കാണുവാനും സാധിക്കും.

Step 4=ഏതാനും സെക്കന്‍ഡുകള്‍ക്ക് ശേഷം സംസാരിക്കാൻ തുടങ്ങുക.(സന്ദേശം പൂർത്തിയാക്കിക്കഴിഞ്ഞാൽ, സംസാരിക്കുന്നത് നിർത്തുക. സിരി ഇത് തിരിച്ചറിയുകയും യാന്ത്രികമായി റെക്കോർഡിംഗ് നിർത്തുകയും ചെയ്യും).

Step 5=നിങ്ങളുടെ ഓഡിയോ സന്ദേശത്തിനൊപ്പം സ്‌ക്രീനിന്‍റെ മുകളിൽ ഒരു സിരി കാർഡ് കാണും. വോയ്‌സ് സന്ദേശത്തിന്‍റെ പ്രിവ്യൂ കാണുന്നതിന് നിങ്ങൾക്ക് ഇവിടെ “Play” ബട്ടൺ ടാപ്പ് ചെയ്യാം. ശേഷം സന്ദേശം പൂര്‍ണ്ണമായെങ്കില്‍. സന്ദേശം അയയ്‌ക്കാൻ “Send” ബട്ടൺ ടാപ്പുചെയ്യുക.

Step 6=നിങ്ങളുടെ ഐഫോണ്‍ അല്ലെങ്കിൽ എയര്‍പോഡിൽ സിരിയിലേക്ക് “Send” എന്നും പറയാം.

(സന്ദേശം അയച്ചുകഴിഞ്ഞാൽ, കോൺ‌ടാക്റ്റ് നെയ്മോട് കൂടിയ മറ്റൊരു കാർഡ് സിരി സ്ക്രീനിന്‍റെ മുകളിൽ കാണിക്കുന്നതാണ്).

Step 7=ഇനി നിങ്ങള്‍ ഡിവൈസിലെ “Home” ബട്ടൺ അമർത്തിക്കൊണ്ട് സിരി വ്യൂവിൽ നിന്ന് പുറത്തുകടക്കുക.


Post a Comment

0Comments
Post a Comment (0)