ബാർബറോസ്ലർ (barbaroossa)Turkish historical series
ബർബറോസ് ഒരു തുർക്കി വംശജരായ പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മെഡിറ്ററേനിയൻ ഉൾക്കടലിനെ കിടുകിടാ വിറപ്പിച്ച, “മെഡിറ്ററേനിയന്റെ വാൾ” എന്നറിയപ്പെട്ട “ബാർബറോസാ” സഹോദരന്മാരുടെ ഐതിഹാസിക ചരിത്രം പറയുന്ന ടർക്കിഷ് സീരീസാണ്,
അക്ദെനിസിൻ കിലിജി അഥവാ ബാർബറോസമാർ ( മെഡിറ്ററേനിയന്റെ വാൾ). സിംഹങ്ങൾ കഥ പറഞ്ഞു തുടങ്ങുന്നത് വരെയേ വേട്ടക്കാർ നായകന്മാരായിരിക്കുകയുള്ളൂ. ഇവിടെ യൂറോപ്പിലെ അധിനിവേശ സാമ്രാജ്യങ്ങൾ ഒന്നടങ്കം മെഡിറ്ററേനിയനിലെ കടൽ കൊള്ളക്കാരൻ എന്ന് വിളിച്ചു ആക്ഷേപിച്ച ഹൈറെദ്ദിൻ ഹിളർ ബാർബറോസ, സ്‌പെയിൻ അധിനിവേശ സാമ്രാജ്യത്തിന്റെ അതിശക്തമായ നാവിക സേനയ്ക്കെതിരെ ഒറ്റയ്ക്ക് പോരാടി അൾജീരിയയെ സ്പെയ്നിൽ നിന്നും മോചിപ്പിച്ചു അൾജീരിയയുടെ സുൽത്താനായി മാറിയ ഒറുച് ബാർബറോസ എന്നീ സിംഹങ്ങൾ അവരുടെ കഥ പറഞ്ഞു തുടങ്ങുകയാണ്. നായകന്മാർ എന്ന് അഹങ്കരിച്ച പലരും ഇനി വില്ലന്മാരായി മാറും. ഓട്ടോമൻ സുൽത്താൻ സുലൈമാൻ ദി മാഗ്നിഫിഷ്യന്റിന് എന്തിനായിരുന്നു പല സാമ്രാജ്യങ്ങളും കടൽക്കൊള്ളക്കാരൻ എന്ന് ആക്ഷേപിച്ച ഹിളർ ബാർബറോസയെ തന്റെ സാമ്രാജ്യത്തിന്റെ നാവികസേനാ തലവനാക്കി ഹൈറെദ്ദിൻ എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചത് എന്നുള്ളതിന്റെയൊക്കെ ഉത്തരം ഈ വീരോചിതമായ ഇതിഹാസ കാവ്യം പറയും.
എർതൂറുൽ ഗാസിയായി ദിറിലിഷ് എർതൂറുൽ അൽത്താൻ ദുസിയത്താൻ അറിയപ്പെട്ടു എങ്കിൽ , ഒറൂച്ച് റഈസ്ബാർബറോസയായി തിരിച്ചു വരുമ്പോൾ . പ്രതീക്ഷിക്കാതെ വന്നു ബ്രഹ്‌മാണ്ഡമായി മാറിയ ദിറിലിഷിന്റെ ന്യൂനതകളിൽ ചിലതായിരുന്ന വിഷ്വൽ എഫക്ട്സും സംഘട്ടന രംഗങ്ങളും ബാർബറോസയിലേക്ക് വരുമ്പോൾ ന്യൂനതകൾ എല്ലാം പരിഹരിച്ചുള്ളതാവുകയാണ്.
കഥ പറയുന്നത്
വളരെ പണ്ട് എല്ലാ സാമ്രാജ്യ ശക്തികളും പേടിയായിരുന്നു സ്ഥലമായിരുന്നു ജിബ്രാൾട്ടർ കടലിടുക്ക്ലെ ഏരിയ അറബികൾ അതിനെ ബഹ്‌റു സഫീദ്എന്ന് വിളിച്ചു തുർക്കികൾ അതിനെ ബഹ്റുൽ അസ്‌വദ് എന്നും വിളിച്ചു, യഥാർത്ഥത്തിൽ എല്ലാവർക്കും അവിടെ പോവാൻ പേടിയായിരുന്നു കാരണം ഒരുപാട് രാജാക്കന്മാരെയും ഒരുപാട് സമ്പത്തും ആ കടലിൽ വെച്ച് കവർ ചെയ്യപ്പെട്ടിട്ടുണ്ട് അതുപോലെ തന്നെ ഒരുപാട് രാജാക്കന്മാർ അവിടെവച്ച് മരണപ്പെട്ടിട്ടുണ്ട് കൊല ചെയ്യപ്പെട്ടിട്ടുണ്ട്, എത്രത്തോളം എന്ന് വെച്ചാൽ കൈസർ രാജാവിനെ വരെ ആ കടലിൽ വെച്ച് കടൽക്കൊള്ളക്കാർ പിടിച്ചിട്ടുണ്ട്,
അങ്ങനെയിരിക്കെ ഒരുപാട് കാലത്തിനു ശേഷം രോഗത്തിന്റെ ഏതോ ഭാഗത്ത് നിന്ന് ഒരുപാട് കുതിരപ്പടയാളി കൾ അവിടേക്ക് വന്നു അവർ ആ കടലിനെ ഒരു നശിച്ചതായി കണക്കാക്കാതെ അവർ അമ്മയുടെ മടിത്തട്ട് പോലെ ആ കടലിനെ കണ്ട് മനസ്സിലാക്കി അവിടെ കഴിഞ്ഞു, അങ്ങനെ അവർ അവിടെ കാണുന്ന ഓരോ കോട്ടകളും അവർ പിടിച്ചെടുത്തു അങ്ങനെ അവർ പിടിച്ചടക്കുന്ന കൂട്ടത്തിലൊരു മൈഥിലി എന്ന് പറഞ്ഞ് കോട്ടയും പിടിച്ചെടുത്തിരുന്നു അങ്ങനെ അവിടെ അവരിൽ നിന്നുള്ള ഒരു കുതിരപ്പടയാളി പാർക്കുകയും അദ്ദേഹത്തിന് നാല് കുട്ടികൾ ഉണ്ടാവുകയും ചെയ്തു ഈ നാല് കുട്ടികളാണ് പിന്നീട് ബാർബറോസ്എന്ന പേരിൽ അറിയപ്പെട്ടത്,
അങ്ങനെ അവർ ആ കടൽത്തീരത്ത് താമസിക്കുകയും നാല് കുട്ടികൾ ചേർന്ന ഒരു കപ്പൽ നിർമ്മിക്കുകയും ചെയ്തു അങ്ങനെ അവർ കടലിനോട് പോരടിച്ച് കടലിന്റെ തിരകളുടെ ഇടിച്ചും കൊടുങ്കാറ്റിനോട് പടപൊരുതി കൊടുങ്കാറ്റിൽ ആടി ഉലയാതെ അവിടെ അതിനെ അതിജീവിച്ചു കഴിഞ്ഞു, അങ്ങനെ അവരുടെ രക്തം കടലിൽ ചേർന്നു അങ്ങനെ അവർ കടലിന്റെ സഹോദരന്മാരായി, ആ കടലിലെ രാജാവും ആ കടലിലെ കടൽകൊള്ള കാരും അവർ തന്നെയായിരുന്നു പിന്നീട്, അഥവാ ആ കടലിൽ എല്ലാ ആധിപത്യവും അവരുടെ കീഴിലായിരുന്നു, അവരിൽ ആദ്യമായി കപ്പൽ ഓടിച്ച ആളാണ് അറോച്ച് എന്ന് പറയപ്പെടുന്ന ആൾ തുടർന്ന് ആ നാല് സഹോദരന്മാരെയും ലോകം ബർബറോസ് എന്ന്വിളിക്കുകയായിരുന്നു, ഈ കഥ ഇന്നേവരെ അറിയപ്പെട്ട്വലിയ ചരിത്രത്താളുകളിൽ എഴുതപ്പെട്ടതാണ് എന്നാൽ വരുന്ന ബാർബറോസ്ലർ എന്ന തുർക്കി സീരിയലിലൂടെ ഇനി മുതൽ അറിയപ്പെടും,
