അബ്ദുൽ ഹകീം, വിളയൂർ
ഹൈന്ദവ മതത്തിൽ നിന്നും ഇസ്ലാമിലേക്ക്
ഒരുപാടു ദൈവങ്ങളെ പ്രതിഷ്ഠിച്ച തറവാട്ടുമണ്ഡപമുള്ള ഒരു തീയ (ഈഴവ) കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചുവളർന്നത്. അച്ഛൻ, അമ്മ, മൂന്ന് സഹോദരിമാർ, ഒരു അനുജൻ എന്നിവരാണ് ഇദ്ദേഹത്തിനുള്ളത് .
അദ്ദേഹത്തോട് മുസ്ലിം ആവാനുള്ള കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറയുന്നുണ്ട് എന്റെ അടുത്ത സുഹൃത്താണ് ഡോക്ടർ അൻവർ. രണ്ടുവർഷം മുമ്പ് പെരിന്തൽമണ്ണയിൽ വെച്ച് ഹൈന്ദവത ഇസ്ലാം' എന്ന പേരിൽ നടന്ന ആശയസംവാദത്തിലേക്ക് അദ്ദേഹം എന്നെ ക്ഷണിച്ചു. വിവിധ മതങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാത്ത വ്യക്തിയായിരുന്നു ഞാൻ. സം വാദം കേൾക്കുവാൻ ഞാൻ പോയി. പ്രീഡിഗ്രിവരെ സംസ്കൃതം പഠി ച്ചിരുന്നതിനാൽ സംവാദത്തിനിടക്ക് ഇരുകൂട്ടരും ഉദ്ധരിച്ച ശ്ലോകങ്ങൾ പെട്ടെന്ന് ഗ്രഹിക്കുവാൻ എനിക്ക് കഴിഞ്ഞു. ഇസ്ലാമിനെ പ്രതിനിധീ കരിച്ച് പ്രസംഗിച്ചയാളുടെ സംസാരത്തിൽ കുറെ കാര്യങ്ങളുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങി. അതോടെ വാശി കൂടി. ഞാൻ വിശ്വസിക്കു ന്ന മതം ഒന്നുമല്ല, ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മതം മാത്രമാണ് ശരി എന്ന നിലയ്ക്കുള്ള സംസാരവും ഹിന്ദുമതത്തെ പ്രതിനിധീകരിച്ച് സംസാരിച്ച ഗോപാലൻകുട്ടി മാസ്റ്ററും പ്രൊഫ. രാമചന്ദ്രനും ഒടുവിൽ പരബ്രഹ്മം വേറെ, ദേവീ ദേവന്മാർ വേറെ എന്ന് സമ്മതിച്ചതും ഇസ് ലാമിനെപ്പറ്റി കൂടുതൽ പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു.
അദ്ദേഹം പറയുന്നുണ്ട് ഡോ. അൻവർ "ഇസ്ലാം സത്യമാർഗം' എന്ന പുസ്തകം എനിക്ക് തന്നു. തുടക്കത്തിൽ മംഗളവും മനോരമയും വായിക്കുന്ന ലാഘവത്തോടെ ഞാനൊന്ന് ക ണ്ണോടിച്ചു. പിന്നെ അതൊരു മൂലയിലേക്കിട്ടു.കണ്ണോടിച്ചതിൽ ശ്രദ്ധയിൽ പെട്ട, നബിയുടെ അനാഥനായുള്ള ജനനം, വിശ്വസ്തൻ എന്ന പേരിൽ അറിയപ്പെടൽ, അക്ഷരജ്ഞാനമി ല്ലാതെ നാൽപത് വർഷം ജീവിച്ചശേഷം ഒരു സുപ്രഭാതത്തിൽ ഉന്ന തമായ കാര്യങ്ങൾ പറയൽ, അതിന്റെ പേരിൽ ധാരാളം പീഡനങ്ങൾ അനുഭവിക്കൽ തുടങ്ങിയ കാര്യങ്ങളുടെ വിശദീകരണം എന്റെ മനോ മുകുരത്തിൽ മായാതെ കിടന്നു. ഭൗതികമായ യാതൊരു നേട്ടവും പ്രതീ ക്ഷിക്കാതെ ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്നു പറഞ്ഞതിന്റെ പേരിൽ കൊടിയ ഉപദ്രവങ്ങൾ സഹിക്കാൻ അദ്ദേഹം തയാറായതെന്തുകൊണ്ട്? ഈ ചിന്ത ഇസ്ലാം സത്യമാർഗം' വീണ്ടും വായിക്കാൻ എന്നെ പ്രേരിപ്പിച്ചു. അങ്ങനെ നിരവധി ത അത് ഞാൻ വായിച്ചുതീർത്തു. വായിച്ചു വായിച്ച് പല ഭാഗങ്ങളും മനഃപാഠ മായി. അതിനുശേഷം ഞാൻ തന്നെ അറിയാതെ എന്റെ പ്രാർഥനകൾ "ദൈവമേ എന്ന് വിളിച്ചുകൊണ്ടായി മാറി. അതോടുകൂടി എന്റെ മന സ്സിന് വല്ലാത്തൊരു സമാധാനം കിട്ടിത്തുടങ്ങിയതായി ഞാനറിഞ്ഞു.
അദ്ദേഹം പറയുന്നുണ്ട്ഒരു ദിവസം ഏകനായ ദൈവത്തിന്റെ നാമത്തിൽ ഞാൻ മരമില്ലി ലെ ജോലിയാരംഭിക്കുകയും ഞാൻ പല കഷ്ണങ്ങളായിത്തീരേണ്ട അപകടത്തിൽനിന്ന് അത്യൽഭുതകരമാംവിധം രക്ഷപ്പെടുകയും ചെയ് തു. അതോടെ ഏകദൈവത്തിലുള്ള എന്റെ വിശ്വാസത്തിന് ഒന്നുകൂടി ശക്തികൂടി. “മോക്ഷത്തിന്റെ മാർഗം', "പരലോക വിശ്വാസം തുട ങ്ങിയ പുസ്തകങ്ങൾ വായിച്ചു. ഇടക്കിടെ “നിച്ച് ഓഫ് ട്രത്തിൻറ പെരിന്തൽമണ്ണയിലുള്ള ഓഫീസിൽ വന്ന് അവിടെയുള്ളവരുമായി സം സാരിക്കും. അവിടെയുള്ളവർ പറയുന്നത് മുഖവിലക്കെടുക്കാതെയും, എന്റെ വിശ്വാസത്തെ മാറ്റിയെടുക്കാമെന്ന ചിന്ത മനസ്സിലിരിക്കട്ടെ എന്ന ചിന്തയോടെയുമാണ് ഞാൻ അവർക്കുമുമ്പിൽ ഇരുന്നിരുന്നത്. എന്നിരുന്നാലും പരലോകവിശ്വാസത്തെ സംബന്ധിക്കുന്ന പുസ്ത കം വായിക്കുകയും അതിനെക്കുറിച്ച് മറ്റുള്ളവരിൽനിന്ന് പലതും കേൾ ക്കുകയും ചെയ്തത് എന്റെ മനസ്സിനെ പിടിച്ചുകുലുക്കാൻ തുടങ്ങി. പടച്ചവനാരാണെന്ന് നിനക്ക് മനസ്സിലായില്ലേ? നീ എന്താണ് നമസ് കാരം തുടങ്ങാത്തത്? മുസ്ലിമായി ജീവിച്ചുകൂടേ? മരിച്ചാൽ നിന്റെ മടക്കം എങ്ങോട്ടാണ് എന്നൊക്കെ ആരോ എന്നോട് ചോദിക്കുന്നതാ യി ഉറക്കത്തിൽ അനുഭവപ്പെടും. വിയർത്ത് കുളിച്ചുകൊണ്ട് ഞെട്ടിയു ണരും. അത് കാണുമ്പോൾ ഭാര്യ ചീത്ത പറയും. കണ്ണിൽ കണ്ട പുസ് തകങ്ങൾ വായിച്ചതുകൊണ്ടാണ് ഇതൊക്കെയെന്ന് ആക്ഷേപിക്കും. അതൊക്കെ ഞാൻ അവഗണിച്ചു. പക്ഷേ, വല്ലാത്തൊരു ശ്വാസംമുട്ടൽഎനിക്ക് അനുഭവപ്പെട്ടു. നമസ്കാരം തുടങ്ങിയില്ലെങ്കിൽ എന്റെ ജീവി തം തുലഞ്ഞതുതന്നെ എന്നൊരു തോന്നൽ എന്ന് അദ്ദേഹം പറയുന്നുണ്ട്.
പിന്നീട് അദേഹം പറയുന്നു ഞാൻ അൻവർ ഡോക് ടറെ വിളിച്ച് എനിക്ക് മുസ്ലിമാകണമെന്ന് പറഞ്ഞു. നിച്ചിന്റെ ഓഫീ സിലെത്താൻ പറഞ്ഞതനുസരിച്ച് ഞാൻ അവിടെ എത്തി. അവിടെ യുള്ളവർ എനിക്ക് ഇസ്ലാം കാര്യവും ഈമാൻ കാര്യവും വിശദീകരിച്ചു തരുവാൻ തുടങ്ങി. ഇതൊക്കെ ഞാൻ മനസ്സിലാക്കിയതാണ്. ഇതൊക്കെ പറഞ്ഞ് ഇവരെന്തിനാണ് സമയം നീട്ടുന്നത്. വേഗത്തിൽ എനിക്ക് സാ ക്ഷ്യവാക്യങ്ങൾ ചൊല്ലിത്തന്നുകൂടേ, എന്നിട്ടുപോരേ വിശദീകരണങ്ങ ൾ, ഞാനിപ്പോൾ മരിച്ചാൽ ഇവർ സമാധാനം പറയേണ്ടിവരില്ലേ എന്നൊ ക്കെയായിരുന്നു അന്നേരം എന്റെ മനസ്സിലുണ്ടായിരുന്ന ചിന്ത. എനി ക്കവരോട് അപ്പോൾ ദേഷ്യമാണ് തോന്നിയത്. അവർക്ക് പലതും ചിന്തി ക്കേണ്ടതുണ്ട് എന്നതൊന്നും ചിന്തിക്കാൻ അപ്പോൾ എനിക്ക് കഴിയുമാ യിരുന്നില്ല. ഏതായാലും സാക്ഷ്യവാക്യങ്ങൾ ഉരുവിട്ടുകൊണ്ട് ഞാൻ മുസ്ലിമായി മാറി.
ഒരു വലിയ ഭാരം ശരീരത്തിൽനിന്ന് ഇറക്കിവെച്ച് പ്രതീതിയാണ് അ എനിക്കുണ്ടായത് എന്ന് അദ്ദേഹം പറയുന്നുണ്ട് . അനേകം ബന്ധനങ്ങളിൽനിന്ന് മോചിത നായ അവസ്ഥ. എല്ലാവിധ ഭയങ്ങളിൽനിന്നും നിർഭയാവസ്ഥ കൈവ ന്നപോലെ,
ഇസ്ലാമിലേക്ക് കടന്നുവന്നശേഷം അദ്ദേഹം ചില പ്രശ്നങ്ങൾ അഭിമുഖീക രിക്കേണ്ടി വന്നു. ഭാര്യയിൽ നിന്നായിരുന്നു വലിയ ഭീഷണി. അവൾ ബഹുദൈവവിശ്വാസിനിയായതിനാൽ സഹവാസം ഒഴിവാക്കി. കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ചെവിക്കൊണ്ടില്ല. ഞാൻ നമസ്കരിക്കുമ്പോൾ എന്നെ ചവിട്ടിമറിക്കും. കത്തികൊണ്ട് ദേഹത്ത് വരക്കും. ആത്മഹത്യാഭീഷണി ഉയർത്തും. ഒരു തടിമില്ലിലായിരുന്നു എനിക്ക് ജോലി. അവിടെവെച്ച് ചില സഹപ്രവർത്തകർ എന്നെ അപ കടപ്പെടുത്തുവാനുള്ള ശ്രമവും നടത്തി. അല്ലാഹുവിന്റെ അനുഗ്രഹ ത്താൽ രക്ഷപ്പെട്ടു. നാട്ടിലും വീട്ടിലും ഒറ്റപ്പെട്ടു. സാമ്പത്തിക സഹായ മോ വീടോ വേണമെങ്കിൽ അച്ഛനോട് പറഞ്ഞ് വാങ്ങിത്തരാം എന്ന് ചില ബന്ധുക്കൾ പറഞ്ഞു. ഈ ലോകത്തെ പ്രശ്നമല്ല, ഇതിനുശേ ഷമുള്ള പ്രശ്നമാണ് എനിക്ക് വലുത്. അത് പരിഹരിച്ചുതരുവാൻ നി ങ്ങൾക്ക് കഴിയുമോ,ഏകനായ ദൈവത്തെ മാത്രം ഞാൻ വിളിച്ച് പ്രാർഥി ക്കുന്നു എന്നതാണോ ഞാൻ ചെയ്യുന്ന തെറ്റ് എന്നൊക്കെയുള്ള എന്റെ ചോദ്യങ്ങൾ അവരുടെ വായടച്ചു. മാനസികവും ശാരീരികവുമായുള്ള പീഡനങ്ങൾക്കൊന്നും എന്നെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല,അവ എന്റെ വിശ്വാസത്തിന്റെ ശക്തി കൂട്ടുകയാണ് ചെയ്തത്.
ഇസ്ലാം എന്താണെന്ന് മനസ്സിലാക്കിത്തുടങ്ങിയ ശേഷമാണ് ഹിന്ദു മതമെന്താണെന്ന് ഞാൻ പഠിക്കാൻ തുടങ്ങിയത്. ഹിന്ദുമതം എന്നൊരു മതമില്ലെന്നും കുറെ സംസ്കാരങ്ങളും ആചാരാനുഷ്ഠാനങ്ങളും അന വധി ദൈവങ്ങളും ദേവീ ദേവന്മാരുമുള്ള പ്രത്യേകമായ ചട്ടക്കൂടൊന്നു മില്ലാത്ത കുറെ കൂട്ടായ്മകളുമാണ് അതെന്നുമുള്ള സത്യം വ്യക്തമാ യി. ഒരു മഹാശക്തിയിലുള്ള വിശ്വാസം എല്ലാ മതക്കാർക്കുമുണ്ട്. പ ക്ഷേ, ആ ശക്തിയെ യഥാവിധി മനസ്സിലാക്കിത്തരുന്നതും അവങ്കലേ ക്കുള്ള നേരായ പാത കാട്ടിത്തരുന്നതും ഇസ്ലാം മാത്രമാണ് എന്നും അദ്ദേഹം പറയുന്നു .
ഞാൻ പറയുന്നുണ്ട് അദ്ദേഹത്തെ ആകർഷിച്ച ഒരു കാര്യമാണ് ഇസ്ലാമിലെ കർമഫലസിദ്ധാന്തം . ഒരു പാട് കഷ്ടപ്പാടുകളും വേദനകളുമാണീ ലോകത്ത് കൂടുതലും മനുഷ്യ രനുഭവിക്കുന്നത്. തക്കതായ പ്രതിഫലമോ തിന്മകൾക്കുള്ള ശിക്ഷയോ ഇവിടെ ലഭ്യമല്ല. സത്യവിശ്വാസം സ്വീകരിച്ച ഒരാളുടെ യാതൊരു സൽ കർമവും പാഴായിപ്പോകുന്നില്ല. സ്വർഗമാണവർക്ക് സ്രഷ്ടാവ് വാഗ്ദാ നം ചെയ്തിരിക്കുന്നത്. അവിടെ വെച്ച് സർവശക്തനായ പടച്ചതമ്പു രാനെ നേരിൽ കാണാനുള്ള അവസരമുണ്ടാകും എന്നതാണ് ഏറ്റവും സന്തോഷകരവും നിർവൃതിദായകവുമായി തോന്നുന്നത്.
അദ്ദേഹം പറയുന്നുണ്ട്സംസ്കൃതം പഠിക്കുകയും സംസ്കൃതത്തിലുള്ള ഹൈന്ദവ വേദഗ നങ്ങൾ പാരായണം ചെയ്യുകയും ചെയ്തിരുന്ന ഏനിക്ക് അറബിഭാ ഷയിലുള്ള ഖുർആനുമായി അടുത്തപ്പോൾ വിശുദ്ധ ഖുർആനിന്റെ ഭാഷയും ശൈലിയും വശ്യമനോഹരമായാണ് അനുഭവപ്പെടുന്നത്. അതുപോലെ എളുപ്പത്തിൽ ഹൃദ്യസ്ഥമാക്കുവാനും മനോഹരമായി പാരായണം ചെയ്യുവാനും കഴിയുന്ന മറ്റൊരു ഗ്രന്ഥവും ലോകത്തിലി ല്ല എന്നതാണ് വാസ്തവം. അത് പരിപൂർണമായും ദൈവികവചന ങ്ങളാണ്. സന്ദർഭത്തിൽ നിന്നും സൂക്തങ്ങൾ അടർത്തിയെടുത്തോ ദുർ വ്യാഖ്യാനം ചെയ്തോ ഖുർആനിനെ ആക്ഷേപിക്കാൻ കഴിയുമെന്ന ല്ലാതെ യഥാർഥമായ നിലയ്ക്ക് സത്യത്തിനും നീതിക്കും ധർമത്തിനും സദാചാരത്തിനും നിരക്കാത്ത യാതൊന്നും അതിൽ കണ്ടെത്താൻ കഴി യില്ല.ഇതൊന്നും മനസ്സിലാക്കാതെയാണ് പലരും ഖുർആൻ തിരുത്തിയെ ഴുതണമെന്ന് ആവശ്യപ്പെടുന്നത്. ഇസ്ലാം പഠിപ്പിക്കുന്ന മുഴുവൻ കാര്യ ങ്ങളും പ്രാവർത്തികമാക്കി ജീവിക്കേണ്ടവനാണ് മുസ്ലിം. അതാണ് അവന്റെ മേൽ നിർബന്ധമായ ഏറ്റവും വലിയ ജിഹാദ്. എന്നാൽ ഇക്കാര്യം ഗ്രഹിക്കാതെ വാളെടുത്ത് ഇതരമതസ്ഥരുടെ തലവെട്ന്നതാണ് ഖുർആൻ പഠിപ്പിക്കുന്ന ജിഹാദെന്ന് പ്രചരിപ്പിക്കുന്നവർ അതി ൻറ പേരിൽ ഖുർആൻ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കു കയാണിപ്പോൾ. നിഷ്കളങ്കരായ ആളുകൾ ഇതിൽ വഞ്ചിതരാവുക യാണ്. ഖുർആനിൽ നല്ലൊരു ശതമാനം സൂക്തങ്ങളും പരലോക വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് ആർക്ക് എന്ത് ബു ദ്ധിമുട്ടാണുണ്ടാകുന്നത്? എന്നും അദ്ദേഹം എഴുതുന്നു
അദ്ദേഹം പറയുന്നുണ്ട്ദ്യപാനമടക്കമുള്ള അധാർമിക പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന വനായിരുന്നു ഞാൻ. അതിന്റെ പേരിൽ എന്റെ കുടുംബക്കാരാരും എന്നെ പഴിക്കുകയോ എന്നോട് പിണങ്ങുകയോ ചെയ്തിട്ടില്ല. എന്നാൽ ഒരു സുപ്രഭാതത്തിൽ എല്ലാ തോന്ന്യാസങ്ങളും ഞാൻ അവസാനിപ്പി ക്കുകയും മുസ്ലിമായി ജീവിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ സ്വന്ത ക്കാർ എന്നെ വെറുത്തു; എന്നോട് പിണങ്ങി. എന്റെ സഹോദരൻ എന്നെ കാണുമ്പോൾ കഠിനമായ വെറുപ്പോടെ കാർക്കിച്ച് തുപ്പി മുഖം തിരിക്കും. പക്ഷേ, എല്ലാവരും എന്നിൽ നിന്ന് അകലുന്തോറും ഞാൻ കൂടുതൽ കൂടുതൽ അവരുമായി അടുക്കാൻ ശ്രമിച്ചു. അതുകൊണ്ട് അവരുടെ വെറുപ്പ് അവസാനിച്ചു. ഇസ്ലാമിനോട് മുമ്പുണ്ടായിരുന്ന വെറുപ്പ് അവരിൽ നിന്ന് നീങ്ങിയിട്ടുണ്ട്.
അമുസ്ലിം സഹോദരങ്ങളോട് അപേക്ഷിക്കാനുള്ളത് ഇതാ ണ് ഇസ്ലാം വിമർശകരുടെ വാക്കുകൾ മാത്രം കേട്ട് ഇസ്ലാമിനെ പ്പറ്റി മോശമായ ധാരണ വെച്ചുപുലർത്തരുത്. സ്വയം പഠിച്ചറിയാൻ തയാറാവുക. ഇഹലോകത്ത് ഒരു ചാൻസേ നമുക്കുള്ളൂ. അതുകൊ ണ്ട് അത് നഷ്ടപ്പെടുത്താതിരിക്കുക. സത്യം കണ്ടെത്താൻ ശ്രമിക്കുക. കണ്ടെത്തിക്കഴിഞ്ഞാൽ അത് അംഗീകരിച്ച് ജീവിക്കുക. ശാശ്വത രക്ഷ ക്ക് ഏകദൈവവിശ്വാസം അനിവാര്യമാണെന്ന് മനസ്സിലാക്കുക.