കൊവിഡിനെ പ്രതിരോധിക്കാന്‍ കരിഞ്ചീരകത്തിന് സാധിക്കും; ആസ്‌ത്രേലിയന്‍ പഠന റിപ്പോര്‍ട്ട്
കരിഞ്ചീരകം മുസ്ലീങ്ങള്‍ക്ക് ഏറെ പരിചിതമായ മരുന്നാണ്. അവർക്കത് ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗവും പ്രവാചക വൈദ്യത്തിൽ പെട്ടതുമാണ്. കരിഞ്ചീരകത്തെ കുറിച്ച് പ്രധാനമായും മുഹമ്മദ് നബിയുടെ ഒരു ഹദീസാണു ഉള്ളത്. അത് ഇങ്ങനെ ആണ്. മുഹമ്മദ് നബി പറഞ്ഞു: "നിങ്ങള്‍ കരിഞ്ചീരകം മുറുകെ പിടിക്കുക, അതില്‍ മരണമല്ലാത്ത സര്‍വ രോഗത്തിനും ശമനമുണ്ട്" ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് കാണാം.
കരിഞ്ചീരകം സര്‍വ രോഗത്തിനും ശമനമാണ് എന്ന് മുഹമ്മദ് നബി പറഞ്ഞാല്‍ മുസ്ലീങ്ങള്‍ക്ക് അതില്‍ സംശയമില്ല. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത അതോറിറ്റിയായി മുസ്ലീങ്ങൾ മുഹമ്മദ് നബിയെ കാണുന്നു. മുഹമ്മദ് നബി പറഞ്ഞതിനെ കുറിച്ച് പഠിച്ചപ്പോൾ നൂറു കണക്കിന് രോഗങ്ങള്‍ക്ക് കരിഞ്ചീരകം കൊണ്ട് പൂര്‍ണ്ണ ശമനവും ഭാഗിക ശമനവും ലഭിക്കുമെന്നാണ് നബി പറഞ്ഞത് എന്ന് മനസ്സിലായി. സകല രോഗത്തിനും കരിഞ്ചീരകം പൂര്‍ണ്ണ ശമനം നൽകുമെന്ന് നബി പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുന്നു എങ്കില്‍ നമുക്ക് കരിഞ്ചീരകം അല്ലാത്ത മരുന്നും ആശുപത്രിയും സൂചിയും ഗുളികയും ആവശ്യമില്ലായിരുന്നു. എന്നാൽ നബി തന്നെ കരിഞ്ചീരകം അല്ലാത്ത മരുന്നുകളും ചികിത്സകളും സ്വീകരിച്ചിട്ടുണ്ട്. ഏതു രോഗത്തിനും പറ്റിയ ചില കണ്ടന്‍റ്കള്‍ കരിഞ്ചീരകത്തില്‍ ഉണ്ട് എന്നര്‍ത്ഥം.
ശാരീരികവും മാനസികവുമായ ഏതു രോഗക്കാരും കരിഞ്ചീരകം ഖര വാതക ദ്രാവക രൂപങ്ങളില്‍ സേവിക്കുന്നത് നന്നാകും. കരിഞ്ചീരകത്തില്‍ എന്നല്ല ഒരു മരുന്നിലും വൈദ്യനിലും മുസ്ലീങ്ങള്‍ പൂര്‍ണ്ണമായി ഭരമേൽപ്പിക്കൽ ഇല്ല. ഏതു മരുന്ന് ഉപയോഗിച്ചാലും രോഗം മാറ്റുന്നവന്‍ അല്ലാഹുവാണ്, അല്ലാഹുവിന്‍റെ അനുമതി ഇല്ലാതെ ഒരു മരുന്നു കൊണ്ടും രോഗം മാറില്ല എന്നാണ് ഇസ്‌ലാമിക വിശ്വാസം.
സിഡ്നി: കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ നിജല്ലാ സാറ്റിവ അഥവാ കരിഞ്ചീരകത്തിന് കഴിയുമെന്ന് ആസ്‌ത്രേലിയയിലുള്ള ഒരു സംഘം ഗവേഷകര്‍. സിഡ്‌നി സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകരാണ് കരിഞ്ചീരകത്തില്‍ ശ്വാസകോശ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന സാര്‍സ്-കോവ്-2നെ പ്രതിരോധിക്കാന്‍ കഴിയുന്ന ഘടകം കണ്ടത്തിയത്. ഉത്തരാഫ്രിക്കയിലും പടിഞ്ഞാറന്‍ ഏഷ്യയിലുമാണ് ഈ കരിഞ്ചീരകം വിളയുന്ന സസ്യം കാണപ്പെടുന്നത്. പൊള്ളല്‍, അണുബാധ എന്നിവയ്ക്ക് പരമ്പരാഗതമായി ഉപയോഗിക്കുന്ന ഔഷധമാണ് കരിഞ്ചീരകം.
കരിഞ്ചീരകത്തില്‍ അടങ്ങിയിരിക്കുന്ന തൈമോക്വിനോണ്‍ എന്ന ഘടകത്തിന് കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. കൊവിഡ് 19 സാരമായി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ കാണപ്പെടുന്ന സൈറ്റോകൈന്‍ ആക്രമണത്തെ പ്രതിരോധിക്കാനും കരിഞ്ചീരകത്തിന് കഴിയും. നിരവധി തവണ ലബോറട്ടറികളില്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തൈമോക്വിനോണ്‍ ഉപയോഗിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താന്‍ തൈമോക്വിനോണിന് സാധിക്കുമെന്നാണ് പഠനങ്ങളില്‍ നിന്ന് തെളിഞ്ഞിട്ടുള്ളത്. ശരീരത്തില്‍ പഴുപ്പുണ്ടാക്കുന്ന രാസ ഘടകങ്ങളായ ഇന്റര്‍ല്യൂക്കിന്‍സിനെ ഇല്ലാതാക്കാനും തൈമോക്വിനോണിന് കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
കൊവിഡ് വൈറസ് ബാധയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ നിജല്ലാ സാറ്റിവയ്ക്കും തൈമോക്വിനോണിനും സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, നിജല്ലാ സാറ്റിവയ്ക്ക് ആമാശയത്തിലും കുടലുകളിലുമുള്ള ദഹന പ്രക്രിയ സുഗമമല്ല എന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് കൊവിഡ് 19 രോഗ ബാധയ്‌ക്കെതിരെ ഉപയോഗിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി.
നാനോടെക്‌നോളജിയിലെ പുരോഗതിയ്ക്ക് അനുസരിച്ച് നിജല്ല സാറ്റിവ വായിലൂടെ കഴിക്കാന്‍ സാധിക്കുന്ന മരുന്നായി നിര്‍മിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു രോഗിക്ക് മൂക്കില്‍ ഒഴിക്കുന്ന സ്‌പ്രേ, പേസ്റ്റ് എന്നീ രീതിയില്‍ മരുന്ന് നല്‍കിയപ്പോള്‍ ഫലമുണ്ടായിട്ടുണ്ടെന്ന് സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ. വിസ്സാം സൗബ്ര പറഞ്ഞു. ആസ്തമ, കരപ്പന്‍, സന്ധിവാതം, മുട്ടിലെ തേയ്മാനം, ശരീരത്തിലെ മൃദുകലകള്‍ കല്ലിക്കുന്ന രോഗാവസ്ഥയായ സ്‌ക്ലെറോസിസ് എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് തൈമോക്വിനോണ്‍ പ്രധാന പങ്കുവഹിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയവ ചികിത്സിക്കുന്നതിനും നിജല്ല സാറ്റിവ ഉപയോഗപ്രദമാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.