ഉസ്മാൻ കെ.വി.
ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാമിലേക്ക്
വ്യത്യസ്ത ദൈവങ്ങളെയും ബിംബങ്ങളെയുമെല്ലാം ആരാധിക്കുന്ന ഹൈന്ദവ വിഭാഗത്തിൽപ്പെട്ട ആളായി ജനിച്ച അദ്ദേഹം സൃഷ്ടികർത്താവാ യ ദൈവംതമ്പുരാനെ മാത്രം ആരാധിക്കുന്ന ഇസ്ലാം മതത്തിലേക്കെ ത്തിച്ചേർന്നത് നീണ്ടകാലത്തെ പഠനങ്ങൾക്ക് ശേഷമാണ്.
അദ്ദേഹം പറയുന്നുണ്ട്ന്ഹൈന്ത വനായി ജനിച്ച ഞാൻ മറ്റ് ഹൈന്ദവവിശ്വാസികളെ പോലെ തന്നെ ചെറുപ്പകാലം മുതൽ വിവിധ അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും പോകുമായിരുന്നു. ഒരു സാധാരണ കുടുംബത്തിലായിരുന്നു എന്റെ ജനനം. ജീവിതം അങ്ങനെ കഷ്ടിച്ച് പോയിക്കൊണ്ടിരിക്കെ ഒരു ദിവസം എനിക്ക് എന്റെ അമ്മ നഷ്ടപ്പെട്ടു. അത് എന്റെ ജീവിതത്തിലെ പ്രഥമ വഴിത്തിരിവായിത്തീർന്നു.
അമ്മ നഷ്ടപ്പെട്ട എനിക്ക് ജീവിതത്തിനുവേണ്ടി വല്ലതും ചെയ്യേണ്ടത് നിർബന്ധമായി വന്നപ്പോൾ പിന്നീടുള്ള ജീവിതം ഒരു ഡോക്ടറുടെ വീട്ടിലായി. അവിടെ ജോലി ചെയ്യുന്നതിനിടയിൽ ഒഴിവ് കിട്ടുമ്പോഴെ ല്ലാം പല പുസ്തകങ്ങളും വായിച്ചുതുടങ്ങി. ഡോക്ടറുടെ കുടുംബത്തി ന്റെ കൂടെ ഞാനും അമ്പലത്തിൽ പോകുമായിരുന്നു. പക്ഷെ, അന്ന് എന്റെ മനസ്സ് സംതൃപ്തമായിരുന്നില്ല. എന്തിനാണിതൊക്കെ എന്ന ഒരു തോന്നൽ അന്നുമുതൽ മനസ്സിലുദിച്ചുതുടങ്ങി. അമ്പലത്തിൽവേലക്കാരിയുടെ മകനോട് ഞാൻ ചോദിച്ചു. “ഈ സംസാരിക്കാനോ അനങ്ങാനോ കഴിവില്ലാത്ത കളിമൺ പ്രതിമയോട് പ്രാർത്ഥിച്ചിട്ട് നമു ക്ക് എന്ത് കിട്ടാനാണ് അവ നമുക്കെന്ത് തരുവാനാണ്?' അപ്പോൾ അ വൻ പറഞ്ഞ മറുപടി ഇപ്രകാരമാണ്. അതൊന്നും എനിക്കറിയില്ല. എന്റെ അച്ഛനും അമ്മയും മറ്റെല്ലാവരും ചെയ്യുന്നത് പോലെ ഞാനും ചെയ്യുന്നുവെന്ന് മാത്രം. അത്രയേ എനിക്കറിയുകയുള്ളൂ.
ഇങ്ങനെ ചിന്താപരമായ ആശയക്കുഴപ്പത്തിലായ ഞാൻ അമ്പല ത്തിൽ പോക്ക് തീരെ നിർത്തി. പലനാടുകളിലും കറങ്ങുന്നതിനിടയിൽ പലതും വായിച്ചു. ദൈവത്തിന്റെയോ അമ്പലത്തിന്റെയോ പ്രതിമക ളുടെയോ ആൾ ദൈവങ്ങളുടെയാ ഒന്നും ആവശ്യം മനുഷ്യനില്ലായെന്ന് മനസ്സിലാക്കിയ ഞാൻ ഒരു നിരീശ്വരവാദിയായിത്തീർന്നു. ദൈവത്തിന്റെ പേരിൽ നടക്കുന്നതെല്ലാം വ്യാജമാണെന്ന് മനസ്സിലാക്കി.
അദ്ദേഹം പറയുന്നുണ്ട് തുടർന്നുള്ള എന്റെ യാത്രക്കിടയിൽ ഒരു വ്യക്തിയെ പരിചയപ്പെടു കയും പെട്ടെന്നുതന്നെ കൂടുതൽ അടുക്കുകയും ചെയ്തു. തന്റെ വിലാ സം തന്നെ അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും നാല് മാസങ്ങൾ ക്കുശേഷം അവിടെ ചെല്ലുകയും ചെയ്തു. സ്വന്തം അനുജനെപ്പോലെ പെരുമാറുകയും സംസാരിക്കുകയും ചെയ്ത അദ്ദേഹം മതപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടക്ക് അദ്ദേഹത്തിന്റെ വിശ്വാസത്തിലേ ക്ക് ക്ഷണിച്ചു. “മതങ്ങളിലൊന്നും യാതൊരു അർത്ഥവുമില്ല. കുറെ പേർ കല്ലിനെയും മണ്ണിനെയും ആരാധിക്കുന്നു. നിങ്ങളാണെങ്കിൽ ഒന്നു മില്ലാതെ മണ്ണിൽ കുമ്പിട്ടുകൊണ്ട് ആരാധിക്കുന്നു. ഇതിലെല്ലാം എന്ത് അർത്ഥമാണുള്ളത് എന്ന് അദ്ദേഹത്തോട് ഞാൻ തുറന്ന് പറഞ്ഞപ്പോൾ അദ്ദേഹം എനിക്കൊരു പുസ്തകം വായിക്കാൻ തന്നു. വായനാശീലം നിലനിർത്തിയിരുന്ന ഞാൻ ഈ പുസ്തകം എന്റെ ജ്യേഷ്ഠനെപ്പോ ലെ കരുതിയ ആൾ തന്നതുകൊണ്ട് വായിച്ചുതുടങ്ങി. വായനക്കിടയി ലുണ്ടായ പല സംശയങ്ങളും കൂട്ടുകാരോട് ചോദിച്ച് മനസ്സിലാക്കി.
ഈ പുസ്തക വായനക്കുശേഷം സമാനമായ മറ്റ് പുസ്തകങ്ങളും വായിക്കണമെന്ന് എനിക്ക് തേ കാരണം എന്റെ മനസ്സിന്റെ ഇതു വരെ ഉത്തരം കിട്ടാത്തതെന്ന് കരുതിയിരുന്ന പല ചോദ്യങ്ങൾക്കും അവ ഉത്തരം തന്നുതുടങ്ങി. കൂടുതൽ വായന പുരോഗമിച്ചതോടെ മതപരമായ കാസറ്റുകളും കേട്ടുതുടങ്ങി. എന്റെ പഠനങ്ങളിൽ നിന്നും ഇസ്ലാംമതമാണ് യഥാർത്ഥ ദൈവിക മതമെന്നും മറ്റുള്ളവ മനുഷ്യനാൽ കലർപ്പേൽപിക്കപ്പെട്ടുവെന്നും പൗരോഹിത്യത്തിന്റെ ഇടപെടലുകളാൽ മലീമസമായിയും താൻ ഉൾക്കൊള്ളുന്ന പ്രപഞ്ചത്തെയും സൃഷ്ടിച്ച സൃഷ്ടികർത്താ വിനെ മാത്രം ആരാധിക്കുകയെന്ന അധ്യാപനം മുറുകെ പിടിക്കുന്ന മതം ഇസ്ലാം മാത്രമാണെന്നും യേശുവിനെയോ കൃഷ്ണനെയോ രാമനെയോ മുഹമ്മദിനെയോ അല്ല, മറിച്ച് അവരെയെല്ലാം സൃഷ്ടിച്ച ദൈവത്തെയാ ണ് ആരാധിക്കേണ്ടതെന്നതാണ് പ്രകൃതിയുടെ തേട്ടം. അത് അതേപടി നടപ്പിലാക്കുന്ന ഏകമതം ഇന്ന് ലോകത്ത് ഇസ്ലാം മാത്രമാണ്.
ഇക്കാര്യങ്ങൾ ബോധ്യമായതോടെ കൂടുതൽ മുസ്ലിം സഹോദരങ്ങ ളുമായി അടുക്കുകയും ചർച്ചയും പഠനങ്ങളും നടത്തിത്തുടങ്ങുകയും ചെയ്തു. ഈയിടക്ക് എറണാകുളം പാലാരിവട്ടത്തുള്ള സലഫി മസ്ജിദു മായി ബന്ധപ്പെട്ടപ്പോൾ കൂടുതൽ പഠിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ അവർ നിർദേശിച്ചുതന്നു. തുടർന്ന് തർബിയത്തിൽ രണ്ടുമാസം ഇസ്ലാമിക പഠനം നടത്തിയ ഞാൻ സൃഷ്ടികർത്താവും പ്രപഞ്ച നാഥനുമായ ഏക ഇലാഹിനെ മാത്രം ആരാധിക്കുന്നവരിൽ ഒരംഗമായിത്തീർന്നു. അല്ലാ ഹുവിന് സ്തുതി.
ഈ ലോകജീവിതം മരണത്തോടെ അവസാനിക്കുന്നില്ല. നന്മയും തിന്മയും കൃത്യമായി തുലനം ചെയ്യപ്പെടുകയും പ്രതിഫലം നൽകപ്പെ ടുകയും ചെയ്യുന്ന ഒരു വേദി വരാനുണ്ട് എന്നതിൽ സംശയമില്ല. ഖുർ ആൻ മാത്രമാണ് പരലോകത്തെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം തരുന്നത്. പരലോകവിശ്വാസം കൊണ്ട് മാത്രമെ ഇവിടെ കാണുന്ന അനീതികൾ ക്കും കൊള്ളരുതായ്മകൾക്കും അറുതി വരുത്താനാവൂ. പരലോക മോ ക്ഷമെന്നതായിരിക്കണം ഏതൊരാളുടെയും ജീവിത ലക്ഷ്യം. കാരണം ഈ ലോകം നശ്വരമാണ്. പരലോകം ശാശ്വതവും.
അദ്ദേഹം പറയുന്നുണ്ട് പ്രകൃതിമതമായ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ പഠിക്കുകയെന്ന താണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അല്ലാഹുവിന്റേതെന്ന് നൂറു ശതമാനം ഉറപ്പുള്ള ഖുർആൻ നമ്മുടെ കയ്യിലുണ്ട്. അത് നന്നായി പഠി ച്ച് അതനുസരിച്ച് ജീവിക്കണം. ഇതര മതസ്ഥർ ഈ കുറിപ്പ് വായിക്കു കയാണെങ്കിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങൾ നിങ്ങൾക്ക് ദൈവം തന്ന ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക. സൃഷ്ടികളെയും സംസാ രശേഷിയില്ലാത്ത വസ്തുക്കളെയും പുണ്യപുരുഷന്മാരെയും ആരാധിക്കു ന്നതാണോ ശരി അതല്ല മേൽപറഞ്ഞവയെയും ലോകത്തെയാകമാന വും സൃഷ്ടിച്ച സൃഷ്ടികർത്താവിനെ ആരാധിക്കുന്നതാണോ ശരി.