ഫാത്തിമ കോഴിക്കോട്
ഹിന്ദു മതത്തിൽ നിന്നും ഇസ്ലാമിലേക്ക്
ഗണപതിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഒരു ഹിന്ദു കുടുംബത്തിലാണ് അവൾ പിറന്നത്, അവളുടെ കുടുംബങ്ങളെല്ലാം ഗണപതി ക്ഷേത്രവും അതിനോ ട് ചുറ്റിപറ്റിയ ആചാരാനുഷ്ഠാനങ്ങളും കണിശമായി നിലനിർത്തി പോരുന്നവരുമാണ്.
അവൾ പറയുന്നുണ്ട് വർഷം തോറും മുറ തെറ്റാതെ ഉൽസവങ്ങൾ ഇത ര ചടങ്ങുകൾ എല്ലാം വിപുലമായി ആഘോഷിക്കുന്നവരാണെന്റെ തറ വാട്ടുകാർ. ക്ഷേത്രത്തിലെ പൂജയ്ക്ക് ആവശ്യമായ സാധനങ്ങൾ ക്ഷേ ത്രത്തിന് ചുറ്റുമുള്ള വീട്ടുകാർ ഓരോരുത്തരായി ഊഴം വെച്ച് നൽകാ റാണ് പതിവ്. ഇത് ഓരോ കുടുംബത്തിന്റേയും ബാധ്യതയും അവകാ ശവുമായാണ് ഗണിച്ചുപോന്നിരുന്നത്.
അവൾ പറയുന്നു അവളുടെ കുട്ടികാലത്ത്, പൂജയ്ക്കായുള്ള പഴവും, പൂക്കളും വെളിച്ചെ ണ്ണയുമെല്ലാം ശാന്തിക്കാർ വന്ന് വാങ്ങിക്കൊണ്ടു പോകും. വൈകീട്ട് അപ്പവും മറ്റ് പ്രസാദങ്ങളും തിരിച്ച് കൊണ്ടുതരികയും ചെയ്യും. ഇതൊ ന്നും അവരുടെ വീട്ടുകാർ ഒരിക്കലും തെറ്റിക്കാറില്ല.
അവൾ അവളുടെ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നത് നമുക്ക് കേൾക്കാം വർഷത്തിലൊരിക്കൽ കാവുതെളി എന്നൊരു ചടങ്ങുണ്ട്. വീടിനടുത്തൊരു കൊച്ചുകാവു ണ്ട്. പാമ്പുകൾ വരാറുണ്ടെന്നൊക്കെ കേട്ടിട്ടുണ്ട്. അമ്പലത്തിലെ കാർ മികൻ വന്ന് അവിടെ മഞ്ഞൾപ്പൊടിയും അരിപ്പൊടിയുമൊക്കെ വെച്ച് എന്തൊക്കെയോ കർമങ്ങൾ നടത്തും. ഇടക്കാലത്തെന്നോ കാവിലെ മരങ്ങളൊക്കെ വെട്ടി, ദൈവങ്ങളെയൊക്കെ മറവിടെയോ കുടിയിരു ത്തിയെന്ന് പറഞ്ഞ് കേട്ടതോർമ്മയുണ്ട്. അമ്പലവും അമ്പലക്കുളത്തി ലെ നീരാട്ടും കാവും എല്ലാം എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു. ഗണപതിയാണ് വലിയ ദൈവമെന്നും പ്രശ്നങ്ങളും പ്രയാസങ്ങളുമൊക്കെ പറയേണ്ടത് ഗണപതിയോടാണെന്നുമാണ് ഞാൻ ധരിച്ചിരുന്നത്. വളരെ കഴിഞ്ഞാണ് ഗണപതി മകനാണെന്നും അച്ഛനും അമ്മയും സഹോദ രനുമൊക്കെയായി വേറെയും പല ദൈവങ്ങളുണ്ടെന്നും ഞാനറിഞ്ഞത്.
അമ്പലങ്ങൾ ഭക്തിസാന്ദ്രമായ അവിടുത്തെ ശാന്തത! എല്ലാമെല്ലാം ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത പ്രതി ഷ്ഠകളുള്ള അമ്പലങ്ങൾ സന്ദർശിക്കുക എന്നതിൽ വലിയ താൽപര്യ മായിരുന്നു. ഉൽസവാന്തരീക്ഷവും, ചെണ്ടമേളങ്ങളും കണ്ടും കേട്ടും കൂട്ടുകുടുംബങ്ങൾക്കൊപ്പം ഞങ്ങൾ കുട്ടികളെല്ലാം ഒരുമിച്ചുകൂടാറുള്ള സന്തോഷവേളകൾ ഇപ്പോഴും ഓർമ്മയിൽ വരാറുണ്ട്. ആനകൾ, മുത്തു ക്കുടകൾ, ബലൂണുകൾ, വളകൾ, മിഠായികൾ. ഉൽസവപ്പറമ്പിലെ ആ കൗതുകങ്ങൾ ഞങ്ങൾ കുട്ടികളെ ഏറെ ലഹരിപിടിപ്പിച്ചിരുന്നു. അമ്പ ലത്തിനും ദൈവത്തിനും അത്രവലിയ പ്രാധാന്യം ഭക്തൻമാർ കൽപിച്ചി രുന്നില്ല, പകരം പുറത്തു നടക്കുന്ന ആരവങ്ങൾക്കും ആഘോഷങ്ങൾ ക്കുമാണോ എന്നൊക്കെ അന്ന് ഞാൻ സംശയിച്ചിട്ടുണ്ട്. പക്ഷേ ഇതെ ല്ലാം എന്തിന്? ആർക്ക് വേണ്ടി എന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല.
മുതിർന്നപ്പോഴും ഉൽസവങ്ങൾ ഇഷ്ടമായിരുന്നു. അമ്പലങ്ങളിൽ നിന്ന് കിട്ടുന്ന പായസവും അപ്പവും പ്രസാദങ്ങളുമൊക്കെയായിരുന്നു അന്നേറെയിഷ്ടം. അമ്പലങ്ങളിൽ പോകുമ്പോഴൊക്കെ എന്നെ അലട്ടാ റുണ്ടായിരുന്ന ചിന്ത ഈ ക്ഷേത്രത്തിൽ എത്ര ദൈവമാണ് കുടിയിരി ക്കുന്നത്? ഏത് പേര് ചൊല്ലിയാണ് ഞാൻ വിളിക്കേണ്ടത്? ദേവനാണോ ദേവിയാണോ? അതല്ല ഉപദൈവങ്ങളാണോ അവിടെയുള്ളത് എന്നെ ല്ലാമായിരുന്നു. പ്രതിഷ്ഠ കണ്ട് അത് ഏത് ദൈവമാണെന്ന് തിരിച്ചറിയാ നുള്ള ജ്ഞാനമൊന്നും എനിക്കില്ലായിരുന്നു. പലപ്പോഴും ക്ഷേത്രങ്ങ ളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ വായിച്ചാണ് ഗണപതി, പരമേശ്വ രൻ, ശ്രീകൃഷ്ണൻ, വിഷ്ണു, വേട്ടയ്ക്കൊരു മകൻ, പാർവ്വതി, സര സ്വതി തുടങ്ങി ഏത് ദേവനാണ്, ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതി ഷ്ഠ എന്ന് മനസിലാക്കിയിരുന്നത്.
ആദ്യമൊക്കെ ബോർഡ് വായിച്ച് അവിടുത്തെ ദൈവം ഏത് പേരി ലറിയപ്പെടുന്നുവെന്ന് മനസിലാക്കി ആ പേര് വിളിച്ച് പ്രാർഥിക്കുമായി രുന്നു. പക്ഷേ അതിലൊരു ചിന്താകുഴപ്പം. ഇന്നിന്ന കാര്യം ഏതേത് ദൈവത്തോട് ചോദിക്കണം. എല്ലാ കാര്യവും ഒരാൾ തന്നെ സാധിപ്പിച്ച് തരുമോ? അതോ ഓരോ കാര്യങ്ങൾ ഓരോരുത്തർ പകുത്ത് സാധിപ്പിച്ച് തരികയാണോ? നാം മനസിൽ പറയുന്ന കാര്യങ്ങൾ ദൈവം അറിഞ്ഞ്നമ്മളെ അനുഗ്രഹിക്കുന്നു. അപ്പോൾ ഒരു അമ്പലത്തിൽ പോയി പ്രാർ ത്ഥിക്കുന്നത് ഇതര ക്ഷേത്രങ്ങളിലെ ദൈവങ്ങളും കേൾക്കില്ലേ? എന്താ യാലും ആ രീതി എനികൊട്ടും ഇഷ്ടപ്പെട്ടില്ല. ഒരുപാട് ദൈവങ്ങളുണ്ട ന്ന സങ്കൽപം ആദ്യം മുതലേ എന്നിൽ ഒരു ദഹിയ്ക്കായ്മ ഉണ്ടാക്കിയി രുന്നു. എന്നാൽ എല്ലാം കേൾക്കുന്ന, നിവർത്തിച്ച് തരുന്ന ഒരു ശക്തി യുണ്ടെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട് താനും. ഏത് ക്ഷേത്രത്തിൽ പോയാലും ദൈവമേ! എന്ന് വിളിച്ച് പ്രാർത്ഥിക്കും. അങ്ങനെ ആ ആശ യകുഴപ്പത്തിന് താൽകാലിക പരിഹാരമായി. ഇങ്ങനെയൊക്കെ ആയിരുന്നു അവരുടെ കുട്ടിക്കാലം
പിന്നീട് അവൾ കോളേജിലെത്തിയതോടെ നന്മയും നല്ല പ്രവർത്തിയുമാണ് യഥാർ ഈ ഭക്തി എന്നൊരു കാഴ്ചപ്പാട് അവളിൽ വേരുറച്ച് തുടങ്ങിയിരുന്നു. മറ്റുള്ളവരെ സഹായിക്കുകയും അവരോട് കരുണ കാണിക്കുകയും ചെയ്യുന്നവരെയാണ് ദൈവത്തിന് ഇഷ്ടം എന്നൊരു വിശ്വാസം ചെറുപ്പം മുതലേ അവളിൽ നാമ്പെടു ിരുന്നു എന്ന് അവർ പറയുന്നു . പ്രാർഥിക്കാൻ അമ്പലനടയിൽ പോകേണ്ട കാര്യമൊന്നുമില്ലെന്നും നമ്മുടെ പ്രശ്നങ്ങളും പ്രയാസങ്ങ ളും ദൈവം കാണുന്നുണ്ടെന്നും ആ ദൈവത്തോട് എവിടെ വെച്ചും പ്രാർഥിക്കാമെന്നും മനസ്സ് പറഞ്ഞ് തുടങ്ങി. അതോടെ ഇസ്ലാം മത ത്തോടും കസ്തുമതത്തോടും ഒക്കെ ഒരടുപ്പം തോന്നാനും തുടങ്ങി. പതുക്കെ പതുക്കെ അവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം സൂക്ഷ്മ നീരീക്ഷണം ചെയ്യാനും ആരംഭിച്ചു.
അവൾ പറയുന്നുണ്ട്ക്രി സ്തുമതത്തിലെ ത്രിയേകത്വത്തെ കുറിച്ചോ അതിലെ വൈരുധ്യ ത്തെ കുറിച്ചോ ഒന്നും ഞാനന്ന് ബോധവതിയായിരുന്നില്ല. ഹിന്ദുക്കളെ പ്പോലെയല്ല ക്രിസ്ത്യാനികളും മുസ്ലിംകളും; അവർക്ക് ഒരു ദൈവ മാണുള്ളതെന്നും ലോകത്തെവിടെയുള്ള ക്രിസ്ത്യാനിക്കും മുസ്ലി മിനും ഒരേ ആചാരാനുഷ്ഠാനങ്ങളാണുള്ളതെന്നും ഞാൻ കരുതിയിരു ന്നു. എന്നാൽ ഹിന്ദുക്കളായ ഞങ്ങളുടെ കാര്യം വളരെ വിചിത്രമാണ്. ഒരുപാട് ദൈവങ്ങൾ വ്യത്യസ്ത പ്രതിഷ്ഠകൾ പരസ്പര വിരുദ്ധമായ ആചാരാനുഷ്ഠാനങ്ങൾ. കേരളത്തിൽ തന്നെ സുപ്രസിദ്ധ ക്ഷേത്രങ്ങ ളെടുത്താൽ ഓരോന്നിലും ഓരോ രീതികളാണ്. ക്ഷേത്രപ്രവേശന കാ ര്യത്തിൽ പോലും പലതരം വൈരുധ്യങ്ങൾ കാണാം. ഇതര സംസ്ഥാ നങ്ങളിലേക്ക് കടന്നാൽ ഇതിലും വിചിത്രമാണ് കാര്യങ്ങൾ.
വിവിധ ദേശങ്ങളിലെ ക്ഷേത്ര സന്ദർശനങ്ങൾക്കിടയിൽ അവിടെ കണ്ട ഇത്തരം കാഴ്ചകളിൽ നിന്നൊക്കെ ഉണ്ടായ തിരിച്ചറിവ് എന്നിൽ ഒരു തരം അവിശ്വാസത്തിന്റേയും എതിർപ്പിന്റേയും അസ്വസ്ഥതകൾ മുളപൊട്ടാൻ കാരണമായിരുന്നു. അങ്ങിനെ അല്പാല്പമായി ഞാൻഎന്റെ വിശ്വാസത്തെ തന്നെ എതിർക്കാൻ തുടങ്ങി. ഇത് അമ്മയിൽ ദേഷ്യവും പേടിയും ഉളവാക്കി. അമ്പലത്തിലെ ചന്ദനപ്രസാദം നെറി യിൽ തൊടാത്തതിനും വിശേഷദിനങ്ങളിൽ ക്ഷേത്രദർശനം നടത്താ അതിനുമൊക്കെ അമ്മ എന്നെ ഭത്സിക്കാനും ശാസിക്കാനും തുടങ്ങി. ഓരോരോ കാരണം പറഞ്ഞ് അമ്പലത്തിലെ ഭണ്ഡാരങ്ങളിൽ എല്ലാവ രും കാണിക്കയിടും (മുമ്പ് ഞാനും ഒരുപാട് കാശിട്ടിരുന്നതാണ്). അതി നെ എതിർത്ത് സംസാരിക്കുകയും ദൈവത്തിന് നിങ്ങളുടെ ഈ ചില്ലി ക്കാരൊന്നും വേണ്ട, അതെടുത്ത് വല്ല യാചകർക്കൊ പാവങ്ങൾക്കോ കൊടുത്തുകൂടെ എന്നൊക്കെയുള്ള എന്റെ സംസാരം ദൈവധിക്കാരമാ യാണ് അമ്മയും എന്റെ കുടുംബങ്ങളുമൊക്കെ ഗണിച്ചത്. എന്റെ പോ ക്ക് നല്ലതിനല്ലെന്ന് മിക്കപ്പോഴും അമ്മ പറയും. ഞാൻ അഹങ്കാരിയാ ണെന്നും ദൈവനിഷേധിയാണെന്നും അവർ വിധിയെഴുതാൻ തുടങ്ങി.
അവൾ പറയുന്നുണ്ട് എന്റെ ഈ ഇഷ്ടക്കേടുകളും തോന്നലുകളും എതിർപ്പുകളുമെല്ലാം കൂട്ടുകാരിയോട് പറയും. പക്ഷേ പാര്യമ്പര്യത്തെ കയ്യൊഴിയാനും തള്ളി പറയാനും അവൾ ഒരുക്കമല്ലായിരുന്നു. പണ്ട് പണ്ട് ഇതെല്ലാം ഇവിടെയുള്ളതാണ്. നമ്മളെ പോറ്റി വളർത്തിയ അച്ഛനമ്മമാർ അനു ഷ്ഠിച്ച് പോരുന്നതാണ്. അതിനെയൊന്നും എതിർത്ത് കൂടാ. നിനക്ക് ഹിന്ദുമതത്തെ കുറിച്ച് ഒന്നും അറിഞ്ഞ് കൂടാ. അതുകൊണ്ടാണ് നീ ഇങ്ങനെയൊക്കെ പറയുന്നത്. നിന്റെ ഈ നിലപാട് ഒരിക്കലും ശരിയല്ല എന്നൊക്കെയായിരുന്നു അവളുടെ വാദം. അതോടെ അവളോട് തർക്കി ക്കുന്ന പരിപാടിയും ഞാൻ നിർത്തി. എന്നാലും എന്റെ മനസിനുള്ളിലെ അതൃപ്തി വളർന്നു കൊണ്ടേയിരുന്നു. അസ്വസ്ഥതകൾ അഗ്നിപർവത മായി എന്റെ ഉള്ളിന്റെയുള്ളിൽ കിടന്നു പുകയാൻ തുടങ്ങിയിരുന്നു.
പിന്നീടവൾ പറയുന്നു ഡിഗ്രിക്കെത്തിയപ്പോൾ എനിക്കൊരു മുസ്ലിം സുഹൃത്തിനെ കിട്ടി. എന്റെ സംശയങ്ങൾ പലതും സുഹൃത്തുമായി പങ്കുവെച്ച് തുടങ്ങി. നി ങ്ങളുടെ ഖുർആൻ എനിക്കൊന്ന് വായിക്കാൻ തരുമോ? എന്നൊരിക്കൽ ഞാൻ ചോദിച്ചു. കിട്ടുന്നതെന്തും വായിക്കുന്ന സ്വഭാവക്കാരിയായിരുന്ന ഞാൻ ഒരു കൗതുകത്തിന് വേണ്ടി ഒന്നു വായിച്ച് നോക്കാമല്ലോ എന്ന് കരുതിയാണ് ചോദിച്ചത്. സുഹൃത്ത് പറഞ്ഞു ഖുർആൻ നിനക്ക് മനസി ലാവില്ല. ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന വേറെ ചില പുസ്തകങ്ങൾ തരാം. വായിച്ചു തുടങ്ങിയപ്പോൾ പല കാര്യങ്ങളും യാഥാർഥ്യബോധ മുള്ളതും ശരിയുമാണെന്ന് മനസ്സ് സമ്മതിച്ചുവെങ്കിലും ചില കാര്യങ്ങ ളിൽ കടുത്ത എതിർപ്പും വിമർശനവും വിയോജിപ്പും എനിക്കുണ്ടായി രുന്നു. അത് ഞാൻ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു.പർദ്ദ, ഒന്നിൽ കൂടുതൽ വിവാഹം, പുരുഷന്മാർക്ക് എങ്ങിനെയും എത് വേഷവും ധരിച്ച് നടക്കാം. സ്ത്രീ മുടിപോലും പുറത്ത് കാട്ടാതെ മൂടിപുതച്ച് നടക്കണം തുടങ്ങി ഒരുപാട് വിമർശനങ്ങൾ ഞാൻ ഉന്ന യിച്ചു. സുഹൃത്ത് പക്ഷേ ഒട്ടും അക്ഷമ കാണിക്കാതെ അതെല്ലാം കേൾ ക്കുകയും തെറ്റിദ്ധാരണകളെല്ലാം യുക്തിഭദ്രമായി തിരുത്തി തരികയും ചെയ്തു. ഇസ്ലാമിലെ ചില കാഴ്ചപ്പാടുകൾ അംഗീകരിക്കാനും പൊരുത്തപ്പെടാനും മനസ് വിസമ്മതിക്കുമ്പോൾ തന്നെ എന്തോ ഒര ടുപ്പം ഇസ്ലാമിനോട് എനിക്ക് തോന്നി തുടങ്ങിയിരുന്നു. സുഹൃത്തു മായി നടത്തിയ ഏറെ സംവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് യാഥാർഥ്യങ്ങളോട് (ഇസ്ലാമിനോട്) എനിക്ക് പൊരുത്തപ്പെടാനായത് എന്നും അവൾ പറയുന്നു .
സ്ത്രീക്കും പുരുഷനും സ്വാതന്ത്ര്യമുണ്ട്. ഉത്തരവാദിത്തമുണ്ട്. പുണ്യകർമ്മങ്ങൾ ചെയ്താൽ ഇരുകൂട്ടർക്കും തുല്യപ്രതിഫലം. കർമ്മ ങ്ങൾ ചെ നുള്ള അവസരങ്ങളും ല്യം. ഇസ്ലാമിന്റെ ഈ കാഴ്ച പ്പാട് എന്നെ ഏറെ ആകർഷിച്ചു. പർദ്ദക്കുള്ളിലെ സ്ത്രീയുടെ സ്വതന്ത്ര്യ വും ശരീരം മുഴുവൻ മറച്ച് നടക്കുന്നത് കൊണ്ടുള്ള സംരക്ഷണവും എല്ലാം എനിക്ക് ഉൾക്കൊള്ളാനായി. കാര്യങ്ങളെല്ലാം നന്നായി ബോ ധ്യപ്പെട്ടിട്ടും, മുസ്ലിമാവാനോ ഇസ്ലാമികരീതി സ്വീകരിക്കാനോ എനി ക്കായില്ല. കുടുംബം തറവാട് സാമൂഹിക ചുറ്റുപാട് ഒക്കെ എനിക്ക് മുന്നിൽ വലിയ കരിങ്കൽഭിത്തി തന്നെയായിരുന്നു. ഒരു പെൺകുട്ടിക്ക് അവയെല്ലാം പൊളിച്ച് മാറ്റി പുറത്ത് കടക്കുക അത്ര എളുപ്പമല്ല. എ ന്നാൽ മരണാനന്തരലോകത്തെ കുറിച്ചുള്ള അറിവും പരലോകത്തെ രക്ഷാശിക്ഷകളെ കുറിച്ചുള്ള ചിന്തയും എന്നിൽ ഭീതിയും ധൈര്യവും എല്ലാം അടങ്ങുന്ന ഒരു സമ്മിശ്രവികാരമുണ്ടാക്കിത്തുടങ്ങിയിരുന്നു.
അങ്ങനെ ഇസ്ലാമിനെ കുറിച്ചുള്ള ചിന്തയും പഠനവുമായി കഴി ഞ്ഞുകൂടുന്ന സമയത്താണ് കോഴിക്കോട്ട് സാൽവേഷൻ ഇന്റർനാഷ ണൽ എക്സിബിഷൻ' അരങ്ങേറുന്നത്. അതെന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. ഇസ്ലാമിനെക്കുറിച്ച് അറിയാനാഗ്ര ഹിക്കുന്ന എന്നെ പോലുള്ളവർക്ക് വിലമതിക്കാനാവാത്ത ഒരു ദൈ വാനുഗ്രഹമായിരുന്നു ആ പ്രദർശനം. മനസിനകത്ത് അവശേഷിച്ചി രുന്ന സംശയങ്ങളും വിമർശനങ്ങളും ദൂരീകരിക്കാൻ ഒട്ടൊന്നുമല്ല അത് സഹായിച്ചത്. ഇസ്ലാം കേവലം ഒരു ദർശനം മാത്രമല്ല, മനുഷ്യ ജീവിതത്തിലെ സകലപ്രശ്നങ്ങൾക്കുമുള്ള പരിഹാരവും മാർഗദർശ നവും അത് പകർന്നു നൽകുന്നു. ജീവിതത്തിൽ സ്വീകരിക്കേണ്ടതും പാലിക്കേണ്ടതുമായ എല്ലാ കാര്യങ്ങളും അത് പഠിപ്പിക്കുന്നു. അതുവഴിശാന്തിയും സമാധാനവും ജീവിതവിജയവും കൈവരിക്കാൻ മനുഷ്യനെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
സാൽവേഷനിൽ നിന്ന് ഖുർആൻ എന്ന ദൈവിക ഗ്രന്ഥത്തെ കൂടു തൽ അടുത്തറിഞ്ഞപ്പോൾ അത്ഭുതവും അതോടൊപ്പം തന്നെ ആശ്വാ സവും എനിക്ക് അനുഭവപ്പെട്ടു. സ്രഷ്ടാവിൽ നിന്നുമുള്ള യഥാർത്ഥ ഗ്രന്ഥമാണ് ഇതെന്ന് എനിക്ക് ബോധ്യപ്പെടുകയും ചെയ്തു. ഇതിനെ അതിജയിക്കാൻ മറ്റൊരു ഗ്രന്ഥത്തിനും സാധ്യമല്ലെന്ന തിരിച്ചറിവ് ഇസ്ലാമുമായി എന്നെ കൂടുതൽ അടുപ്പിച്ചു. തേനീച്ചയെ കുറിച്ചും ഭ്രൂണത്തെകുറുച്ചും മനുഷ്യജന്മത്തെ കുറിച്ചുമെല്ലാം ഖുർആനിലെ പ്രതിപാദ്യം അത്ഭുതാവഹമാണ്. അക്കാര്യങ്ങളെല്ലാം ശാസ്ത്രീയമായി കൃത്യമാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് മരണത്തിന് ശേഷമുള്ള ജീവി തത്തെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളും തീർച്ചയായും സംഭവിക്കുക തന്നെ ചെയ്യുമല്ലോ. സത്യം ഇത്രമേൽ ബോധ്യമായിട്ടും അത് അംഗീക രിക്കാതെ പുറംതിരിഞ്ഞ് പോയാൽ...? ഏത് നിമിഷവും മരണം പിടി കൂടാമെന്നും അങ്ങനെയെങ്ങാനും മരിച്ച് പോയാൽ സംഭവിച്ചേക്കാവു ന്ന അവസ്ഥയെയുമോർത്ത് എന്റെ ഹൃദയം കിടുങ്ങാൻ തുടങ്ങി.
ഇത്തരം ചിന്തകൾ മനസിനെ മഥിച്ചു തുടങ്ങിയതോടെ ഒട്ടും വൈ കിക്കൂടെന്ന ഉറച്ച തീരുമാനം ഞാനെടുത്തു. വരുംവരായ്കകളെകുറി ച്ചൊന്നും പിന്നെ ഞാൻ ചിന്തിച്ചതേയില്ല. വീട്ടുകാരെ കൂട്ടുകാരെ കുടുംബത്തെ ഒന്നും തന്നെ എനിക്കൊരു പ്രശ്നമേയല്ലതായി. മരണം മരണാനന്തര ജീവിതം പരലോകം അവിടത്തെ രക്ഷാശിക്ഷ ഇതുമാത്ര മായി ചിന്ത. ഒരു തരം സ്ഫോടനാത്മകമായ മാനസികാവസ്ഥ.
ഇസ്ലാമിലേക്ക് എത്തും മുമ്പ് തന്നെ മുസ്ലികളുടെ നോമ്പ് എന്നെ ആകർഷിച്ചിരുന്നു. കൂട്ടുകാരികളുമൊത്ത് ഞാൻ റമദാനിൽ നോമ്പ് എടുക്കുകയും ചെയ്തിരുന്നു. പൂർണ്ണമായും ഇസ്ലാമികാടിസ്ഥാ നത്തിലുള്ളതായിരുന്നില്ലെങ്കിലും അതിന്റെ കാഠിന്യം ഞാനറിഞ്ഞു. അതുകൊണ്ട് തന്നെ നോമ്പുകാരോട് എനിക്ക് വലിയ ബഹുമാനവും മതിപ്പും തോന്നിയിരുന്നു. എത്ര വിശന്നാലും ദൈവത്തിന് വേണ്ടി ഒന്നും കഴിക്കാതിരിക്കുക, കുട്ടികളുടെ വായിലേക്ക് ഭക്ഷണം ഇട്ട് കൊടുക്കു മ്പോൾ പോലും അൽപം തന്റെ വായിലേക്ക് ഇടാതിരിക്കുക, വെളളം പോലും കുടിക്കാതിരിക്കുക, തുടങ്ങി കണിശമായ ഈ ആത്മ നിയ ന്ത്രണം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അമുസ്ലിം ആയിരിക്കു മ്പോഴും ഞങ്ങളുടെ രീതിയിലുള്ള വ്രതം ഞാൻ മുടക്കാറില്ലായിരുന്നു പക്ഷേ അത് പൂർണമായും ഭക്ഷണം ഉപേക്ഷിച്ചു കൊണ്ടുള്ളതല്ലല്ലോ.വീടും കുടുംബവും ഉറവരെയുമെല്ലാം വിട്ട് മാറി താമസിക്കേണ്ടി വന്നപ്പോൾ മാനസികമായി പ്രയാസം തോന്നിയിരുന്നു. അതുവരെ ഒന്നിച്ച് അമ്പലത്തിൽ പോകാറുണ്ടായിരുന്ന വീട്ടുകാരെ കൂട്ടുകാരെ കുടുംബത്തെ ഒക്കെ വേദനിപ്പിച്ച് പുതിയൊരു ജീവിതരീതി ആരംഭിച്ച പ്പോൾ സ്വാഭാവികമായി മനസിൽ ഒരു വിങ്ങൽ തോന്നിയിരുന്നുവെ ങ്കിലും ശരിയായ ദൈവികമാർഗത്തിലാണ്, മോക്ഷത്തിന്റെ പാതയി ലാണ് താനിപ്പോൾ ഉള്ളതെന്ന ബോധ്യം അവയൊക്കെ മറികടക്കാനും മറക്കാനുമുള്ള കരുത്ത് എനിക്ക് നൽകി. സമൂഹത്തിന്റെ പ്രതികരണ വും മനോഭാവവുമായിരുന്നു ഏറെ വേദനാജനകം. ഇസ്ലാം സ്വീകരിച്ച് ദിവസങ്ങൾക്കകം തന്നെ അപ്രതീക്ഷിതമായി എനിക്ക് തിരിച്ച് വീട്ടി ലേക്ക് പോകേണ്ടി വന്നു. അവിടെയെത്തിയപ്പോഴുണ്ടായ അനുഭവം അതിഭീകരമായിരുന്നു. ഒരു ഭൂകമ്പം തന്നെയെന്ന് പറയാം. വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് വെച്ച് തന്നെ കൂടെയുള്ളവർ ചോദ്യം ചെയ്യ ലും പരിഹാസങ്ങളും തുടങ്ങിയിരുന്നു.
വീട്ടിലെത്തിയപ്പോൾ അന്യഗ്രഹത്തിൽ നിന്നെത്തിയ ഒരത്ഭുത ജീവിയെ കാണാനെന്നപോലെ ആളുകൾ തടിച്ച് കൂടി. വീടും മുറ്റവും തൊടികയും എല്ലാം ജനങ്ങളെ കൊണ്ട് നിറഞ്ഞു. എന്നെ അതുവരെ കണ്ടിരുന്ന സ്വന്തം നാട്ടുകാരാണ് ഇതെന്ന് വിശ്വാസിക്കാനായില്ല. പല രുടെ മുഖങ്ങളിലും വാക്കുകളിലും പുചവും പരിഹാസവും വെറുപ്പും ദേഷ്യവും... ഞാനെന്തോ നീചവൃത്തി ചെയ്ത് എത്തിയ പോലെയാണ് ചിലർ. വേറെ ചിലർ ഞാനേതോ വലിയ വിഡ്ഢിത്തം കാട്ടിയാണ് എത്തിയതെന്ന മട്ട്. ഹിന്ദു മതാനുയായികളെന്ന് പറയുന്നവരാകട്ടെ വായിൽ വരുന്നതെല്ലാം പറഞ്ഞ് ചീത്ത വിളിക്കുകയും ഭീഷണിപ്പെടു ത്തുകയുമൊക്കെ ചെയ്ത ശേഷമാണ് അവരവരുടെ വീടുകളിലേക്ക് മടങ്ങിയത്. എന്തോ അവരോടൊന്നും ദേഷ്യമോ വെറുപ്പോ എനിക്ക് തോന്നിയില്ല. മറിച്ച് സഹതാപമാണുണ്ടായത്. സത്യമെന്തെന്ന് അറി യാൻ ഭാഗ്യം കിട്ടാത്ത, അടിയും പിടിയും വഴക്കുമുണ്ടാക്കി ആർക്കോ എന്തിനോ വേണ്ടി ജീവിച്ച് മരിക്കുന്നവർ. അവരുടെ പരലോകം എത ദയനീയം!
കുറച്ച് ദിവസം പുറംലോകവുമായുള്ള എല്ലാ ബന്ധവും അറിരു ന്നു. തികഞ്ഞ ജയിൽ വാസം. ആ സമയം ഞാൻ മാനസികമായി പരിപൂർണ്ണ മുസ്ലിമാവുകയായിരുന്നു. എന്നാൽ കർമാനുഷ്ഠാനങ്ങ ളിൽ മുസ്ലിമായി ജീവിക്കാൻ സാഹചര്യമില്ലാതെ വിഷമിക്കുകയും ചെയ്ത നാളുകൾ. നാട്ടിലെ പ്രമാണിമാരും, കുടുംബക്കാരും പഴയകൂട്ടുകാരികളുമൊക്കെ മാറി മാറി കാണാൻ വന്നു. പലരും പല രീതി യിലായിരുന്നു പ്രതികരിച്ചത്. ചീത്തവിളിച്ചവർ, ഉപദേശിച്ചവർ, വാഗ്ദാ നങ്ങൾ നൽകിയവർ, പ്രസംഗം നടത്തിയവർ, അങ്ങനെയങ്ങനെ ഭീതിദ മായ നാളുകൾ. ആ ദിവസങ്ങൾ ശരിക്കു പറഞ്ഞാൽ വല്ലാത്തൊര വസ്ഥയിലായിരുന്നു ഞാൻ. സകലരോടും വെറുപ്പ്, സകലതിനെയും പേടി. യാഥാർഥ്യമെന്തെന്ന് എല്ലാവർക്കും മനസിലാവുന്ന ഒരു ദിനം വന്നെത്താതിരിക്കില്ലെന്ന ചിന്ത വരുമ്പോൾ മനസ് ശാന്തമാവും. അല്ലാ ഹുവിന്റെ അപാരമായ കാരുണ്യത്താൽ എല്ലാ സാഹചര്യവും നേരിടാ നുള്ള കരുത്ത് എനിക്ക് കൈവന്നു.
വീട്ടുകാർക്കും നാട്ടുകാർക്കും സമുദായത്തിനുമെല്ലാം ഞാൻ പേരുദോഷവും അപമാനവും വരുത്തിവെച്ചു എന്നായിരുന്നു എന്നെ കുറിച്ചുള്ള വിലയിരുത്തൽ. എല്ലാവരും എന്നെ തള്ളിപ്പറയുകയും വെറുക്കുകയും ചെയ്തു. ഞാനാകട്ടെ എന്നെ ഉറപ്പിച്ച് നിർത്തേണമേ എന്നും ഈ വീട്ടുതടങ്കലിൽ നിന്ന് എത്രയും പെട്ടെന്ന് മോചിപ്പിക്കേ ണമേ എന്നും അല്ലാഹുവിനോട് മനമുരുകി പ്രാർഥിച്ചു കൊണ്ടുമിരുന്നു.
അവൾ അവസാനം പറയുന്നുണ്ട് ന്റെ ഈ മാറ്റത്തെ വീട്ടുകാർക്കും കുടുംബാംഗങ്ങൾക്കും അമു സ്ലിംകളായ പഴയ കൂട്ടുകാർക്കും അംഗീകരിക്കാൻ കഴിയാത്തത് എനി ക്ക് മനസിലാവും. എന്നാൽ മുസ്ലിം സുഹൃത്തുകൾക്ക് ശരിയാംവിധം മനസിലാക്കാനും ഉൾകൊള്ളാനും കഴിയാത്തത് എന്നെ ഏറെ വേദ നിപ്പിച്ചു. ചെറിയ രീതിയിലാണെങ്കിൽ പോലും കിട്ടുന്ന എല്ലാ സന്ദർ ഭവും ഞാൻ മനസിലാക്കിയ സത്യം മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തി കൊടുക്കാനും പ്രബോധനം ജീവിതത്തിന്റെ ഭാഗമാക്കാനുമാണ് എനി ക്കേറെ ആഗ്രഹം. ഏത് നിമിഷത്തിൽ, സഹചര്യത്തിലാണ് ഒരാൾക്ക് സത്യത്തിന്റെ വെളിച്ചം ലഭിക്കുകയെന്ന് നമുക്കാർക്കും പറയുക സാധ്യമല്ലല്ലോ. നമ്മൾ വഴി ഒരാൾക്കെങ്കിലും ആ ഭാഗ്യം ലഭിച്ചാൽ എന്തൊരു സൗഭാഗ്യം. ആ ഭാഗ്യം എനിക്കും ലഭിക്കാൻ ഞാൻ എപ്പോ ഴും അല്ലാഹുവിനോട് പ്രാർഥിക്കാറുണ്ട് എന്നും അവൾ പറയുന്നു,