https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ഇസ്ലാമിലേക്ക് വന്നവർ-പെരിയസ്വാമി

RIGTHT WAY
0

 പെരിയസ്വാമി

 ഹൈന്ദവ മതത്തിൽ നിന്നും ഇസ്ലാമിലേക്ക് 

തിരുവനന്തപുരം ടൗണിനടുത്ത് കാട്ടാക്കടയിലാണ് അയാൾ ജനിച്ചത്. തമിഴ്നാട്ടിൽ നിന്നും കുടിയേറിപ്പാർത്ത നായർ ഫാമിലിയാണ് അയാളുടേത്  . കേരളത്തിലെ നായർ വിഭാഗത്തിനു തുല്യമാണ് തമിഴ്നാട്ടിലെ നായ്ക്കർ. രണ്ട് ആണും മൂന്നു പെണ്ണുമടങ്ങുന്ന അഞ്ച് മക്കളും മാതാ പിതാക്കളുമടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അദ്ദേഹത്തിന്റെ മൂത്ത മൂന്നു സഹോദരിമാരും ചെറുപ്പത്തിലേ എന്തോ രോഗത്തിനടിപ്പെട്ട് മരിച്ചു.  അദ്ദേഹത്തിന്റെ ഇളയ സഹോദരനും മാത്രമാണ് ബാക്കിയായത്.അദ്ദേഹത്തിന്റെ പിതാവ് ഒരുമര(ആശാരിപ്പണിക്കാരനായിരുന്നു.

 അദ്ദേഹം പറയുന്നു അദ്ദേഹത്തിന്റെ പതിനൊന്നാം വയസ്സിൽ മാതാപിതാക്കൾ എന്നെയും അനു ജനെയും തിരുവനന്തപുരത്തെ ശിവാനന്ദ ആശ്രമത്തിൽ ചേർത്തു. അൽപകാലം സ്കൂളിൽ പോയെങ്കിലും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ സാധിച്ചില്ല. ആശ്രമത്തിൽ ചേർന്നശേഷം പിന്നീട് വീടുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അതായിരുന്നു ആശ്രമ വ്യവസ്ഥ.അച്ഛനും അമ്മയും സ്ഥിരമായി അമ്പലത്തിൽ പോയിരുന്ന ദൈവ വിശ്വാസികളായിരുന്നുവെങ്കിലും ഞാൻ എന്ന് അവസാനിക്കട്ടെ  എന്നദ്ദേഹം പറയുന്നു എന്റെ ജീവിത കാലത്തിനി ടയ്ക്ക് ഇതുവരെ ഒരിക്കൽ പോലും ഒരു ക്ഷേത്രത്തിലും ആരാധന ക്കായി പോയിട്ടില്ല. ആശ്രമത്തിൽ ഒരു മത വിശ്വാസത്തിന്റെയും രീതി അനുസരിച്ചായിരുന്നില്ല ഞങ്ങൾ ജീവിച്ചിരുന്നത്. ആശ്രമത്തിനകത്തു ഞങ്ങളുടെ ആരാധനാ രീതിയും ആചാരാനുഷ്ഠാനങ്ങളും വിശ്വാസ ങ്ങളും ഏറെ വിചിത്രമായിരുന്നു. ദൈവമായി പ്രാണനെയായിരുന

ഞങ്ങൾക്ക് പഠിപ്പിക്കപ്പെട്ടിരുന്നത്. അതിനാൽ തന്നെ പ്രാണായാമം പോലുള്ള ആരാധനാരീതികളായിരുന്നു ആശ്രമത്തിൽ ഞങ്ങൾ അനു ഷ്ഠിച്ചിരുന്നത്. സാധാരണ സന്യാസിമാർ ധരിക്കാറുള്ള വസ്ത്രധാ രണ രീതി തന്നെയായിരുന്നു ഞങ്ങളും സ്വീകരിച്ചിരുന്നത്. എന്നാൽ കാഷായ വസ്ത്രത്തിനു പകരം വെള്ള വസ്ത്രമായിരുന്നു എന്നു മാത്രം. സ്ത്രീകളും ഈ രീതി തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. ആശ്രമത്തിലെത്തിയാൽ ജീവിതാവസാനം വരെ അവിടെത്തന്നെ കഴിച്ചുകൂട്ടണമെന്നതായിരുന്നു ആശ്രമത്തിന്റെ നിയമം. എന്നാൽ ആശ്രമ ജീവിതം ഉപേക്ഷിച്ച് അവിടെനിന്ന് പുറത്തുപോകുന്നവർക്ക് അതിനു വിരോധമില്ല. എന്നാൽ തിരിച്ച് പിന്നീട് ആശ്രമത്തിലേക്ക് പ്രവേശമു ണ്ടായിരിക്കില്ല എന്നു മാത്രം. മരണാനന്തരം ആശ്രമത്തിലെ നിയമമ നുസരിച്ച് പ്രത്യേക രീതിയിൽ അവിടെ തന്നെ അടക്കം ചെയ്യുമായി രുന്നു. എന്ന് അദ്ദേഹം പറയുന്നുണ്ട്



ഇന്ന് നിലവിലുള്ള ഒരു മതത്തിന്റെയും ആ ചാരാനുഷ്ഠാനങ്ങളോ വിശ്വാസങ്ങളോ ഞങ്ങളെ പഠിപ്പിച്ചിരുന്നില്ല. അതിനാൽ തന്നെ ഒരു മത്തിന്റെയും ആശയങ്ങൾ എനിക്കറിയില്ലായിരുന്നു. വ്യത്യസ്ഥ മത ങ്ങളും ആ മതക്കാർക്കൊക്കെ ആരാധനാലയങ്ങളുമുണ്ടെന്നറിയുമെ ന്നതല്ലാതെ ഒരു മതത്തോടും പ്രത്യേകിച്ച് വിദ്വേഷമോ ആഭിമുഖ്യമോ ഉണ്ടായിരുന്നില്ല. എല്ലാ മതങ്ങളോടും സമദൂരമായിരുന്നു പാലിച്ചിരുശിവാനന്ദാശ്രമത്തിൽ പഠിച്ചുകൊണ്ടിരിക്കെ ഞാൻ അതിന്റെ ഔ ഷധ വിഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ശ്രദ്ധിച്ചിരുന്ന ത്. ഔഷധോദ്യോഗത്തിൽ നിന്ന് ഔഷധ ചെടികളെക്കുറിച്ചും ഓരോ ന്നിന്റെയും ഔഷധഗുണങ്ങളെക്കുറിച്ചും പഠിക്കുന്നതോടൊപ്പം ഔഷ ധനിർമാണത്തെകുറിച്ച് അത്യാവശ്യം ഗഹനമായിത്തന്നെ പഠിക്കാനെ നിക്കു സാധിച്ചു. ഔഷധനിർമാണ രംഗത്തെ ഒരുവിധം കാര്യങ്ങളെല്ലാം അതിനിടെ ഞാൻ മനസ്സിലാക്കി. എന്റെ ഈ വൈദഗ്ധ്യം മനസ്സിലാ ക്കിയ ഞങ്ങളുടെ ആശ്രമത്തിന്റെ ഒരു സഹകാരിയും സന്ദർശകനുമാ യൊരു മാന്യൻ ഔഷധ നിർമാണവുമായി ബന്ധപ്പെട്ട് പുറത്തു പ്രവർ ത്തിക്കാൻ എന്നെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം തന്നെ അതിനുള്ള സൗകര്യങ്ങൾ ഏർപ്പാടു ചെയ്തു തന്നു. അദ്ദേഹത്തിന്റെ സ്വദേശമായ ആലപ്പുഴയിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. അദ്ദേഹത്തിന്റെ സുഹൃത്ത് ആലപ്പുഴയിൽ നടത്തിയിരുന്ന ഖാദിബോർഡിനു കീഴിലുള്ള ഒരു ഔഷധനിർമാണശാലയുടെ ചുമതല എന്നെ ഏൽപിച്ചു. വളരെ ചെറുപ്പത്തിലേ ആശ്രമത്തിൽ പ്രവേ ശിച്ച് എനിക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഒരു അവസര മായിരുന്നു അത്. ഒരു പുതിയ ലോകത്തേക്ക് എത്തിപ്പെട്ട അനുഭവമാ യിരുന്നു എനിക്കുണ്ടായിരുന്നത്. വളരെ പെട്ടന്നുതന്നെ ആ സാഹ ചര്യവുമായി ഇണങ്ങിച്ചേരാനും പൊതുജനസമ്പർക്കമുണ്ടാക്കാനും എനിക്കു സാധിച്ചു. ഈ ബന്ധമാണ് എനിക്ക് ഇസ്ലാമിലേക്കുള്ള പ്രവേശനത്തിനു വഴിവെച്ചത് എന്നു പറയാം. അതോടൊപ്പം അല്ലാഹു വിന്റെ അപാരമായ അനുഗ്രഹവും എന് അദ്ദേഹം പറയുന്നു .


അവിടെവെച്ച് എന്നെ സമീപിച്ച് ഏതാനും ഇസ്ലാഹീ പ്രവർത്ത കർ ഞാനുമായി ഇസ്ലാമിനെക്കുറിച്ച് സംസാരിക്കുകയും ഏതാനും ലഘുലേഖകൾ എനിക്കു നൽകുകയും ചെയ്തു. ഒരുപക്ഷേ, ആശ്രമാ ധിഷ്ഠിതമായ എന്റെ വസ്ത്രധാരണരീതിയും രൂപഭാവങ്ങളുമായേക്കാം അവരെ എന്നിലേക്കാകർഷിച്ചത്. ദൈവചിന്തയോ മതചിന്തയോ ഇല്ലാത്ത എനിക്ക് ആ കൂടിക്കാഴ്ച ഒത്തിരി പുതിയ അനുഭവങ്ങളും അറിവും നൽകി. ഞാൻ മനസ്സിലാക്കിയതിനപ്പുറവും കുറേ കാര്യങ്ങളു ണ്ടെന്നു എനിക്കു ബോധ്യമായി. അവർ എനിക്കു നൽകിയ ലഘുലേ ഖകളും പുസ്തകങ്ങളും ഞാൻ വായിച്ചപ്പോൾ എനിക്കു കൂടുതൽ ആശയക്കുഴപ്പം ഉണ്ടായി. അവ വായിച്ച് ഞാൻ എന്റെ മനസ്സിനോടു തന്നെ സംവദിച്ചുകൊണ്ടിരുന്നു. പലപ്പോഴായി ആ സഹോദരൻമാരു മായും എന്റെ മനസ്സുമായും ഞാൻ നിരന്തരം സംവദിച്ചുകൊണ്ടിരു ന്നു. അവസാനം എന്റെ വിവരമില്ലായ്മക്കു മുമ്പിൽ ഞാൻ മുട്ടുമടക്കി. അങ്ങനെ ഏറെ പഠനത്തിനും ചിന്തയ്ക്കും ശേഷം ഈ സത്യമതം സ്വീകരിക്കുകയായിരുന്നു. അത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരി വായി മാറി.

ഇസ്ലാം സ്വീകരിച്ചശേഷം എന്റെ മാസത്തെ ഔദ്യോഗിക പഠനത്തിനുശേഷം ഞാൻ ആലപ്പുഴയിലേക്കു തിരിച്ചുപോയില്ല. വീട് മുമ്പേ ഉപേക്ഷിച്ചതായതിനാൽ ആ ചിന്തയും മനസ്സിലുദിച്ചില്ല. ഞാൻ ബന്ധപ്പെട്ട പല മുസ്ലിം സഹോദരങ്ങളും എന്നെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മാത്രമല്ല സത്യദീനിലേക്ക് എന്റെ പ്രവേശനം ഏറ്റവും ശരിയായ കവാടത്തിലൂടെയായതിനാൽ തന്നെ മുസ്ലിം സമു ഹത്തിലെ സംഘടനാ ബാഹുല്യം എന്നെ അലട്ടിയിട്ടേയില്ല. സാധാര ണ ഇസ്ലാമിലേക്ക് കടന്നുവരുന്ന പലർക്കും ബുദ്ധിമുട്ടു സൃഷ്ടിക്കാ റുള്ള ഒന്നാണല്ലോ അത്.


ഇസ്ലാമിന്റെ ലാളിത്യമാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു കാര്യം. എന്ന് അദ്ദേഹം പറയുന്നു  ചടങ്ങുകൾക്കതീതമായ സംസ്കാരവും ആചാരവുമാണ് ഇസ്ലാമിനുള്ളത്. ഇസ്ലാമിലെ ഏത് ആചാരവും ലളിതമാണ്. അതിൽ പൗരോഹിത്യമില്ല. മറ്റൊന്ന് ഇസ്ലാമിലെ നമസ്കാരവും അതിന്റെ സമ യനിഷ്ഠയുമാണ്. ഒരു നമസ്കാരം കഴിഞ്ഞ് അതിന്റെ ഊർജം തീരും മുമ്പ് അടുത്ത് നമസ്കാരസമയം എത്തുന്നതുകൊണ്ട് എപ്പോഴും അല്ലാ ഹുവുമായുള്ള ബന്ധം നിലനിർത്താനാവും എന്നതും എന്നെ വല്ലാതെ ആകർഷിച്ച ഘടകമാണ്.


സത്യമതത്തിലേക്കു തിരിച്ചുവരുന്ന നവാഗതർക്ക് മുസ്ലിം സമൂഹത്തിൽനിന്ന് ചിലപ്പോഴെങ്കിലും അവഗണനകൾ നേരിടേണ്ടി വരാറുണ്ട്. എന്നും അദ്ദേഹം പറയുന്നു

ഇപ്പോൾ അയാൾ മലപ്പുറം ജില്ലയിൽ ഇസ്ലാഹീ പ്രസ്ഥാനത്തിനു കീഴിലുള്ള പ്രശസ്തമായൊരു ഔഷധ നിർമാണശാലയുടെ ചുമ തലവഹിക്കുന്നു. വിവാഹം കഴിച്ച് കുടുംബവുമായി ജീവിക്കുന്നു.






Post a Comment

0Comments
Post a Comment (0)