ഡി. റാഷിദ്, മലപ്പുറം
അദ്ദേഹം പറയുന്നുണ്ട്ചുമരിൽ തൂങ്ങിയുറങ്ങുന്ന മാർക്സിന്റെയും ഏംഗൽസിന്റെയും ലെനിന്റെയുമൊക്കെ ചിത്രങ്ങൾ കണി കണ്ടുണരുന്ന "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന' ആദർശം കേട്ട് വളർന്ന് വന്ന ബാല്യകാലം. കൗമാരം പിന്നിട്ടതും കമ്മ്യൂണിസത്തിലും നിരീശ്വരത്വത്തിലും നീന്തി ത്തുടിച്ചു കൊണ്ടു തന്നെ. കമ്യൂണിസ്റ്റ് ചിന്ത ഊട്ടിയുറപ്പിക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു രക്ഷിതാക്കൾ. ആത്മീയത എന്തെന്ന് ശരിക്കുമ റിയാത്തതിനാൽ ചെറുപ്പം മുതലേ കേട്ട വൈരുദ്ധ്യാത്മക ഭൗതികവാ ദത്തിന്റെയൊപ്പമായിരുന്നു ചിന്തകൾ. നിലനിൽക്കുന്ന ഭൗതികവസ്തു സ്വയം പരിണാമത്തിനു വിധേയമായിട്ടാണ് പ്രപഞ്ചമുണ്ടായതെന്ന ഭൗതികവാദവും പദാർഥത്തിന്റെ വിരുദ്ധഭാഗങ്ങൾ തമ്മിലുള്ള സംഘ ട്ടനത്തിന്റെ ഫലമായാണ് പുതിയ വസ്തുക്കളും വർഗങ്ങളും രൂപം കൊള്ളുന്നതെന്ന വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും കേട്ടുവളർന്ന എനിക്ക് ജനങ്ങളെ മതാടിസ്ഥാനത്തിൽ കാണുന്നത് ഇഷ്ടമല്ലായി രുന്നു. താഴ്ജാതി മേൽജാതി എന്ന വ്യത്യാസമില്ലാതെ മനുഷ്യനെ മനുഷ്യനായി കാണാനാണ് ഞാൻ ശ്രമിച്ചിരുന്നത്.
ഇടതുപക്ഷ ബാലസംഘത്തിൽ പ്രവർത്തിച്ച് വിദ്യാർഥി രാഷ്ട്രീ യത്തിന്റെ ഏരിയാതലത്തിൽ സജീവ പ്രവർത്തകനായി മാറിയ എനി ക്ക്, കേമ്പിൽ കേൾക്കാറുള്ള ആദർശക്ലാസിൽ പഠിപ്പിക്കാറുള്ള മാറ്റമി ല്ലാത്തത് മാറ്റം എന്ന വാക്കിന് മാത്രമാണ്' എന്ന വാചകം സദാ സംഘ ർഷം സൃഷ്ടിക്കാറുണ്ടായിരുന്നു. ഒരു മനുഷ്യൻ ഭൂമുഖത്ത് ജനിച്ചാൽഅവന് മരണം സംഭവിക്കുന്നുവെന്ന പ്രക്രിയക്ക് മാറ്റം സംഭവിക്കുന്നില്ല. മനുഷ്യന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ഈ അനുഭവം എന്റെ മനസ്സിൽ വല്ലാത്തൊരു ഉൽകണ്ഠ ഉണ്ടാക്കിയിരുന്നു.
മനുഷ്യന്റെ ജനനവും പ്രതീക്ഷിക്കാത്ത സമയത്തുണ്ടാകുന്ന മരണ വും, കടൽ ജലവും കിണർജലവും വ്യത്യാസപ്പെട്ട് കിടക്കുന്നതും, വേനൽക്കാലത്ത് കരിഞ്ഞുപോയ ചെടികൾ മഴക്കാലത്ത് കിളിർത്ത് വരുന്നതും തുടങ്ങി പ്രപഞ്ചത്തിലെ സകലവിധ സംഭവവികാസങ്ങളെ യും കുറിച്ച് ചിന്തിച്ച് ഞാൻ ഇതെല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയു ണ്ടെന്നുറപ്പിച്ചു. ഈ സമയത്ത് തന്നെയാണ് എനിക്ക് പരീക്ഷ വരു ന്നതും, ചേച്ചി പരീക്ഷക്ക് ജയിച്ചത് ശിവന്റെ ഫോട്ടോ മുമ്പിൽ വെച്ച് പഠിച്ചതുകൊണ്ടാണല്ലോ എന്നൊരു ഉൾവിളി തോന്നിയതും. അതി നാൽ ഞാനും ശിവന്റെയും അയ്യപ്പന്റെയും മുത്തപ്പന്റെയും ഫോട്ടോ സംഘടിപ്പിച്ച് പഠനമുറിയിൽ തൂക്കിയിട്ട് രാവിലെയും വൈകുന്നേരവും കുളിച്ച് ഭസ്മം തൊട്ട് പ്രാർഥന തുടങ്ങി. സംഗതി പുറത്തറിയാതിരി ക്കാൻ ഞാൻ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു. കാരണം ദൈവ മില്ലെന്ന് പറഞ്ഞു നടന്ന ഞാൻ പൂജയും പ്രാർഥനയുമൊക്കെ തുട ങ്ങിയെന്നറിഞ്ഞാൽ രാഷ്ട്രീയമായ എന്റെ ഭാവിക്ക് കോട്ടം സംഭവി ക്കുമോ എന്നു ഞാൻ ഭയപ്പെട്ടു. ഏത് ഇടതുപക്ഷ പ്രവർത്തകരുടെയും യുക്തിവാദികളുടെയും മനസ്സിന്റെയുള്ളിന്റെയുള്ളിൽ ദൈവം ഉണ്ടെന്ന ബോധം' കുടിയിരിക്കുന്നുവെന്നത് ഉറപ്പാണ്. ഞാൻ പല യുക്തിവാദി കളെയും കണ്ടിട്ടുണ്ട്. അവർ തങ്ങളുടെ വാദം ജയിക്കാൻ വേണ്ടി പലതും പറയുമെങ്കിലും ഓർക്കാപ്പുറത്ത് വല്ല ആപത്തും സംഭവിച്ചാൽ അറിയാതെ എന്റെ ദൈവമേ' എന്ന് വിളിക്കുന്നത് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.
ദിവസവും ഫോട്ടോയുടെ മുമ്പിൽ നിന്ന് കൊണ്ട് മുപ്പത്തിമൂന്ന് പ്രാവശ്യം “ഓം നമഃശിവായ' എന്നും അയ്യപ്പാ' എന്നും മുത്തപ്പാ എന്നും പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ എനിക്ക് സ്വാഭാവികമായ ഒരു സംശയം ഉടലെടുക്കാറുണ്ടായിരുന്നു. 33 പ്രാവശ്യം അയ്യപ്പന്റെയടുക്ക ലിരുന്ന് പ്രാർഥിച്ച് എണ്ണം കൂടിപ്പോയോ ശിവന്റെ അടുത്ത് എണ്ണം കുറഞ്ഞുപോയോ എന്നൊക്കെ. ഇത് എന്നിൽ പലപ്പോഴും ആശയക്കു ഴപ്പം സൃഷ്ടിച്ചു. പ്രാർഥനയുടെ എണ്ണം കുറഞ്ഞാൽ ശിവൻ എന്നെ ശിക്ഷിക്കുമോ? അയ്യപ്പനും മുത്തപ്പനും എന്നെ കൈവിട്ടാലെന്താകും? എന്നൊക്കെ സംശയമായി. അങ്ങനെയിരിക്കെ എന്റെ മനസ്സിൽ മറ്റൊരു ചിന്ത ഉടലെടുത്തു തുടങ്ങി. പല ദൈവങ്ങളുണ്ടാകാനിടയില്ല, ദൈവമെന്ന ഒരൊറ്റ ശക്തി മാത്രമേ ഉണ്ടാകുകയുള്ളു. അല്ലെങ്കിൽ പ്രപഞ്ച ത്തിന്റെ പ്രവർത്തനം തന്നെ ആകെ താറുമാറാകുമല്ലോ. ഈ സമയ ത്തെല്ലാം ജയ് ഹനുമാൻ' “ഓം നമഃശിവായ' തുടങ്ങിയ സീരിയലു കൾ മുടങ്ങാതെ കണ്ടിരുന്നു. അതിലെ ശിവനായാലും ശ്രീരാമനായാലും വേറൊരു ശക്തിയെ വിളിച്ചു പ്രാർഥിക്കുന്നു. അപ്പോൾ അവർക്കു മുക ളിലും ഒരു ദൈവമുണ്ടെന്ന ചിന്തയായി. അങ്ങനെ ആ ദൈവത്തെക്കു റിച്ചു ചിന്തിക്കുമ്പോഴാണ് യേശുവിനെക്കുറിച്ച് ഓർമ വരുന്നത്. ക്രിസ് ത്യാനികൾ യേശുവെന്ന ഒരു ദൈവത്തെ മാത്രമാണല്ലോ ആരാധിക്കു ന്നത്. പക്ഷേ ഈ ചിന്തക്ക് അധികം ആയുസ്സുണ്ടായില്ല. യേശുവിനെ ക്കുറിച്ചുള്ള ഒരു ഫിലിം കാണാനിടയായി. അതിൽ യേശു സഹായത്തി നായി മുകളിലേക്ക് കയ്യുയർത്തി വേറൊരു ശക്തിയോട് തേടുന്നു. അപ്പോൾ യേശുവിന് മുകളിലും ഒരു ശക്തിയുണ്ടെന്ന് എനിക്ക് ബോധ്യ മായി. എന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു. അവർ ഏത് കളിക്കിടയിലും ബാങ്കുകേട്ടു കഴിഞ്ഞാൽ നമസ്കരിക്കാൻ പോകുന്നത് പതിവ് കാഴ്ചയാണ്. അതിനാൽ മുസ്ലിംകളുടെ ദൈ വത്തെക്കുറിച്ച് അന്വേഷിക്കാം എന്നു തോന്നിത്തുടങ്ങി.
ഈ സമയത്താണ് ഒരു ഹിന്ദുസഹോദരൻ നാട്ടിലെ ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും മുസ്ലിം നാമധാരികളോടുമൊക്കെ ഇസ്ലാമി ന്റെ മഹത്വത്തെക്കുറിച്ച് പറഞ്ഞു വാദപ്രതിവാദം നടത്തുന്നത് ശ്രദ്ധയി ൽ പെടുന്നത്. സ്വാഭാവികമായും ദൈവത്തെ അന്വേഷിക്കുന്ന എനിക്ക് ആ സഹോദരനോട് സംസാരിക്കുന്നതിൽ ഏറെ ഇഷ്ടം തോന്നി. എങ്കിലും ഞാൻ അയാളുമായി വാഗ്വാദം നടത്തിയിരുന്നത് ഒരു ദൈവനി ഷേധിയാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു. ഇസ്ലാമിൽ ഏക ദൈവത്തെ മാത്രമാണ് ആരാധിക്കുന്നതെന്ന് പറയുമ്പോൾ അവർ ഖബ റിനെ ആരാധിക്കുകയും മക്കയിൽ കല്ലുവെച്ച് പ്രാർഥിക്കുകയും ചെയ്യു ന്നില്ലേ എന്ന് ഞാൻ തർക്കിക്കും. പിന്നെ മുസ്ലിംകളുടെ സ്വഭാവം, സ്ത്രീസ്വാതന്ത്ര്യം, ഇതര ജനങ്ങളോടുള്ള ഇടപഴകൽ, തുടങ്ങി മൃഗങ്ങ ളോടുളള കാരുണ്യമില്ലായ്മ, ചേലാകർമ്മം വരെ ഞാൻ വിമർശന വിധേ യമാക്കി. സ്വർഗത്തെയും നരകത്തെയും കുറിച്ച് പറയുമ്പോൾ മരിച്ചു പോയവരാരെങ്കിലും തിരികെ വന്നിട്ടുണ്ടോ എന്നൊക്കെ തുടങ്ങി കമ്മ്യൂ ണിസ്റ്റ് ക്ലാസുകളിൽ നിന്നും ഞാൻ പഠിച്ചു വെച്ച് ഒരുപാട് കുതർക്കങ്ങ ൾ എടുത്തിടുമായിരുന്നു. അതിനെല്ലാം സൗമ്യമായും യുക്തിഭദ്രമായും അദ്ദേഹം മറുപടി നൽകുമായിരുന്നു. ഇതിൽ നിന്നും ഇസ്ലാമാണ് സത്യമതമെന്ന ബോധ്യം എന്റെ മനസ്സിൽ വേരുപിടിക്കാൻ തുടങ്ങി.എങ്കിലും കൂടുതൽ പഠനത്തിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.
ആയിടെയാണ് നാട്ടിലെ ഒരു സഹോദരിയെ കാണാനില്ല എന്ന വാർത്ത പരന്നത്. ഇതു കേട്ടപ്പോൾ എന്റെ ആദ്യപ്രതികരണം “മിണ്ടാ പൂച്ച കലമുടച്ചു എന്നായിരുന്നു. അവൾ ആരോടൊപ്പമോ ഒളിച്ചോടി പ്പോയെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ, രാത്രി അച്ഛൻ വന്നപ്പോ ഴാണറിഞ്ഞത് അവൾ ഇസ്ലാം സ്വീകരിക്കാനാണ് വീട് വിട്ടതെന്ന്. ഇതു കേട്ടപ്പോൾ ഞാനാകെ തരിച്ചുപോയി. അവളുടെ ഇസ്ലാം ആശ്ലേ ഷണം എന്നെ വീണ്ടും ഇസ്ലാമിനെക്കുറിച്ച് അന്വേഷിക്കാൻ പരി പ്പിച്ചു. ക്ലാസിൽ എന്റെ സുഹൃത്തായിരുന്ന ക്രിസ്ത്യാനിയോട് ഞാൻ ഇസ്ലാമിന്റെ ഭാഗത്ത് നിന്ന് കൊണ്ട് തർക്കിക്കുമായിരുന്നു. അവനോട് വാദിച്ച് ജയിക്കാനായി ഞാൻ എന്റെ മുസ്ലിം സുഹൃത്തുക്കളോട് ഇസ്ലാമിനെക്കുറിച്ച് കൂടുതൽ ചോദിച്ച് പഠിക്കാനും ആരംഭിച്ചു.
ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ, 2004ലെ റമളാൻ മാസം. ക്ലാസിൽ "അലംബായി നടന്നിരുന്ന ഒരു കൂട്ടുകാരൻ പാന്റ്സ് നെരിയാ ണിക്ക് മുകളിലേക്ക് മടക്കിവെച്ച് ഒരു തൊപ്പിയും ധരിച്ച് ക്ലാസിലെ പെ ൺകുട്ടികളോട് “റമളാൻ മാസമല്ലെ അതു കൊണ്ടാണ് ഇങ്ങനെ” എന്നു പരിഹസിക്കുന്നത് കേട്ട് ഞാൻ പൊട്ടിത്തെറിച്ചു. “ഇതാണോ തന്നെ ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ്ലാമിന്റെ മഹത്വത്തെക്കുറിച്ച് നിനക്കൊന്നും ഒരു ചുക്കുമറിയില്ല, ഇത് കേട്ട അവൻ “നീ ആരാണ് അതൊ ക്കെ ചോദിക്കാൻ എന്ന് എന്നെ ആക്ഷേപിച്ചു. അതോടെ എനിക്ക് വാശിയായി. ഖുർആൻ പരിഭാഷ സംഘടിപ്പിക്കണം, ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കണം എന്ന് ഞാൻ ഉറച്ചു. ഇതിന് വേണ്ടി മുമ്പ് ഇസ്ലാമിനെക്കുറിച്ച് നാട്ടിൽ വെച്ച് ഞാനുമായി തർക്കം നടത്തിയി രുന്ന ആ ഹിന്ദു സഹോദരനെ തന്നെ സമീപിക്കാൻ തീരുമാനിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു പരിഭാഷ നാട്ടിൽ കൊണ്ടുവരാൻ എനിക്ക് പ്രയാസമാണ്. അതുകൊണ്ട് നീ ഒരുദിവസം എന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് എന്റെ കൂടെ വാ. അവൻ നിന്റെ സംശയങ്ങൾ തീർക്കുക യും പരിഭാഷ നൽകുകയും ചെയ്യും. അങ്ങനെ ആ സുഹൃത്തിന്റെ വീട്ടിലേക്ക് ചെല്ലുകയും എന്റെ ചോദ്യങ്ങൾക്ക് ഖുർആൻ വെച്ച് തൃപ്തികരമായ മറുപടി നൽകുകയും ചെയ്തു. ഖുർആനിലെ ഏക ദൈവവിശ്വാസവും, ശാസ്ത്രീയ സത്യ ങ്ങളും, നമ്മോടുള്ള അല്ലാഹുവിന്റെ ചോദ്യങ്ങളു മൊക്കെ മനസിലാക്കു കയും കൂടെ പോന്നിരുന്ന സഹോദരന്റെ ഉപദേശവും: “ഇനിയൊരിക്ക ലും ദൈവത്തിൽ പങ്കാളിയെ ഉണ്ടാക്കരുത് (ശിർക്ക് വെക്കരുത്. നിന്റെ സംശയങ്ങൾക്കെല്ലാം ഖുർആൻ മറുപടി പറഞ്ഞു ഇനി, നീ നിഷേധി ക്കുന്നപക്ഷം മറ്റുള്ളവരുടെ പോലെയല്ല, നരകത്തിന്റെ അടിത്തട്ടിലാ യിരിക്കും നിന്റെ സ്ഥാനം. നീ എന്തെങ്കിലും ഒന്ന് തീരുമാനിക്കണം.
ഈ വാക്കുകൾ എന്റെ മനസ്സിനെ വേട്ടയാടി തുടങ്ങി. പക്ഷെ, എനി ക്കപ്പോൾ തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നില്ല. വീട്ടിലേക്ക് മടങ്ങു മ്പോൾ എന്റെ മനസ്സിൽ ഖുർആനിന്റെ സത്യവും അത് നിഷേധിക്കു കയാണെങ്കിൽ നരകത്തിന്റെ അടിത്തട്ടിലുള്ള ശിക്ഷയും മറുവശത്ത് സ്നേഹനിധികളായ എന്റെ മാതാപിതാക്കളെക്കുറിച്ചുള്ള ചിന്തയും മാത്രമായിരുന്നു.
നാട്ടിൽ ബസ്സിറങ്ങുമ്പോൾ എന്റെ സുഹൃത്തുക്കളെ നോക്കി ഞാൻ വിചാരിച്ചു. അവരൊന്നും ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ല ല്ലോ. അതുകൊണ്ട് അവരാരും നരകത്തിന്റെ അടിത്തട്ടിലായിരിക്കുക യുമില്ലല്ലോ. എല്ലാം അറിഞ്ഞ ഞാനാണെങ്കിൽ നരകത്തിന്റെ അടിത്ത ട്ടിലുമാണല്ലോ. അന്ന് രാത്രി ഉറങ്ങാൻ മുറിയിൽ കയറി വാതിലടിച്ച ഞാൻ ഈ വിഷയത്തെക്കുറിച്ച് ചിന്തിച്ച് കരച്ചിലോട്കരച്ചിലായിരുന്നു. എന്തുചെയ്യണം എന്തു തീരുമാനമെടുക്കണമെന്ന് ഉറപ്പിക്കാനാവാതെ എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. പുലർച്ചക്ക് കാലിനടിയിൽ നിന്ന് തുടങ്ങി ശിരസിന്റെ അറ്റം വരെ ഒരു വലിവ് അനുഭവപ്പെട്ടു. ഞെട്ടിയുണ ർന്ന ഞാൻ ആ സമയത്ത് കലിമ ചൊല്ലാൻ തീരുമാനിച്ചുറച്ചു. എനി ക്കുണ്ടായ ഈ അനുഭവത്തിൽ നിന്ന് മനസ്സിലാകുന്നത് ഹിദായത്ത് അല്ലാഹു കനിഞ്ഞ് തരുന്ന ഒരനുഗ്രഹമാണെന്നാണ്.
പിറ്റേന്ന് തന്നെ ഞാൻ സുഹൃത്തിനെയും കുട്ടി സംശയങ്ങൾക്ക് ഖുർആൻ വെച്ച് മറുപടി പറഞ്ഞ സുഹൃത്തിന്റെ അടുത്തേക്ക് യാത്ര യായി. അവിടെ വെച്ച് സത്യസാക്ഷ്യം ഏറ്റു ചൊല്ലി “അശ്ഹദു അൻലാ ഇലാഹ...... ഇന്ന് ഞാൻ ഇസ്ലാം സ്വീകരിച്ചിട്ട് നാല് വർഷം കഴിഞ്ഞു.
അദ്ദേഹം പറയുന്നുണ്ട് പരീക്ഷണങ്ങൾ ഏറെ ഉണ്ട്. ഈമാനിന്റെ ഏറ്റക്കുറിച്ചിലുകളുമുണ്ട്. ഇത് വായിക്കുന്ന സഹോദരങ്ങളോടും സഹോദരികളോടും അപേക്ഷി ക്കുകയാണ് ശഹാദത്ത് കലിമ ചൊല്ലി പൂർണ ഈമാനോടുകൂടി എന്നെയും എന്റെ സഹോദരങ്ങളെയും മരിപ്പിക്കാനും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുവാനും നിങ്ങളുടെ മനസ്സു തട്ടിയ പ്രാർഥന ഉണ്ടാവണേ.....