നാദിയ ഖാലിദ്, അങ്ങാടിപ്പുറം
ചിരപുരാതനമായ നായർ തറവാട്ടിലാണ് ഇവൾ ജനനം. പിതാവും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. മാതാവ് നേരത്തെത്തന്നെ മരണമടഞ്ഞിരുന്നു. തികഞ്ഞ ഒരു ശ്രീകൃഷ്ണഭക്തയായിരുന്നു ഇവൾ .
ഇവൾ പറയുന്നുണ്ട് മാസത്തിൽ പലതവണ ഗുരുവായൂർ സന്ദർശിച്ച് നേർച്ചകളും വഴി പാടുകളും നേരാറുളള ഞാൻ എല്ലാറ്റിനും ആശ്രയിച്ചിരുന്നത് ശ്രീകൃ ഷ്ണനെയായിരുന്നു. ശ്രീകൃഷ്ണഭക്തയായ എന്റെ കയ്യിൽ, ഞാൻ തന്നെ ശേഖരിച്ചതും സുഹൃത്തുക്കൾ സമ്മാനിച്ചതുമായ കൃഷ്ണന്റെ ഫോട്ടോകളുടെ വലിയൊരു ശേഖരം തന്നെയുണ്ടായിരുന്നു. എന്റെ ആവലാതിയും വേവലാതിയുമെല്ലാം മനമുരുകി ഞാൻ പറഞ്ഞിരുന്നത് കൃഷ്ണനോടായിരുന്നു.പിജിക്ക് പഠിക്കുന്ന കാലത്ത്, എനിക്ക് ഒരു മുസ്ലിം കൂട്ടുകാരിയെ കിട്ടി. ലോകത്തുള്ള സകല വിഷയങ്ങളും ഞങ്ങൾ ചർച്ചചെയ്യുമായി രുന്നു. മുസ്ലിം സമൂഹത്തിലെ സ്ത്രീകളുടെ വേഷവിധാനം, അവരുടെ അടിമത്തം തുടങ്ങി എല്ലാറ്റിനെയും ഞാൻ വിമർശിക്കുമായിരുന്നു. ഇസ്ലാമിലെ ഒട്ടുമിക്ക കാര്യങ്ങളും ഞങ്ങളുടെ ചർച്ചയിലൂടെ കടന്നു പോയി. പല തർക്കവിഷയങ്ങളിലും എന്റെ അറിവില്ലായ്മയും തെറ്റിദ്ധാ രണകളും എന്റെ സുഹൃത്ത് തെളിവുകളുടെ പിൻബലത്തോടെ തിരു ത്തിക്കുറിച്ചു. ഇസ്ലാമിനെക്കുറിച്ചും ഇസ്ലാം സ്ത്രീക്ക് കല്പിച്ച ഉന്നതസ്ഥാനങ്ങളെക്കുറിച്ചുമെല്ലാം ഖുർആനിലൂടെയും പ്രവാചകാധ്യാപനങ്ങളിലൂടെയും ചരിത്രത്തിലൂടെയുമെല്ലാം സുഹൃത്ത് വാചാലമായി പറഞ്ഞ് കേട്ടപ്പോൾ ഇസ്ലാമിനെക്കുറിച്ച് അറിയണമെന്നും കൂടുതൽ പഠിക്കണമെന്നുമുള്ള അത്യുൽക്കടമായ ആഗ്രഹം നാമ്പെടുത്തു തുടങ്ങി ഇസ്ലാം മതത്തെക്കുറിച്ച് കൂടുതൽ അറിയുകയും ആ വിജ്ഞാനസ മുദ്രത്തിലേക്ക് ഊളിയിട്ടിറങ്ങുകയും ചെയ്യാൻ തുടങ്ങിയതോടെ തെറ്റി ദ്ധാരണകളോരോന്നും തേഞ്ഞുമാഞ്ഞ് ഇല്ലാതാവുകയും കൂടുതൽ കൂടു തൽ അറിയാനുള്ള ത്വര എന്നിൽ ഞാനറിയാതെ തന്നെ വളർന്നു വരിക യും ചെയ്തു. അതുവരെ ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണകൾ പല തുമുണ്ടായിരുന്ന എന്നിൽ ഇസ്ലാമിനെക്കുറിച്ച് മതിപ്പ് കൂടിക്കൂടി വരി കയും ചെയ്തു. ഇസ്ലാം ഭീകരമതമാണെന്നായിരുന്നു ഞാൻ വിശ്വസി ച്ചിരുന്നത്. അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹത്താൽ തെറ്റിദ്ധാ രണകളെല്ലാം നീങ്ങി. ഇന്ന് ഞാൻ സൃഷ്ടിപൂജയിൽ നിന്നും പൂർണമു ക്തയായി സ്രഷ്ടാവിന്റെ ഉത്തമദാസിയായി മാറി. രണ്ട് വർഷം കൊണ്ട് അടിമുടി മാറ്റം സംഭവിച്ചു. വിശ്വാസത്തിൽ, വേഷത്തിൽ, മനഃശാന്തി യുടെ കാര്യത്തിൽ... എല്ലാറ്റിലും ഇന്ന് ഞാൻ പൂർണതൃപ്തയാണ്. എത്ര വലിയ പ്രശ്നമുണ്ടായാലും വുദു ചെയ്ത് രണ്ട് റക്അത്ത് നമസ് കരിച്ച് എല്ലാം അറിയുന്ന, കേൾക്കുന്ന പരിഹരിക്കാൻ കഴിവുള്ള കരു ണാമയനായ സ്രഷ്ടാവിൽ ഭരമേൽപിച്ചു മനഃശാന്തിയടയാൻ കഴിയുന്ന തികഞ്ഞ ഒരു മുസ്ലിം ഭക്ത. കൃഷ്ണഭക്തിയിൽ നിന്നു ദൈവഭക്തിയി ലേക്കുള്ള ഈ മാറ്റം വല്ലാത്തൊരു അനുഭൂതിയായി എനിക്ക് അനുഭ വപ്പെടുന്നു. എത്ര സ്വസ്ഥമാണ് ഇന്നെന്റെ മനസ്സ് എന്ന് വാക്കുകൾ കൊണ്ട് എഴുതി പ്രതിഫലിപ്പിക്കാനാവില്ല. വളരെ സെൻസിറ്റീവ് പ്രകൃതിക്കാരിയായ എനിക്ക്, എല്ലാം കാണുന്ന, അറിയുന്ന, കേൾക്കുന്ന, തന്റെ അടിമയോട് കരുണയുള്ള യജമാനനായ എന്റെ രക്ഷിതാവിലുള്ള ഉറച്ച വിശ്വാസം നൽകുന്ന ആശ്വാസം വർണനാതീതമാണ്.
കുറെ പുസ്തകങ്ങളിലൂടെയും സിഡികളിലൂടെയുമാണ് ഞാൻ ഇസ്ലാമിനെ കൂടുതലായി മനസ്സിലാക്കി. പിന്നീട് ഖുർആൻ പരിഭാഷ വായന പതിവാക്കി. അവൾ പറയുന്നുണ്ട് അതിലെ വചനങ്ങളോരോന്നും എന്നെ അതിശയിപ്പിക്കുന്നതായിരുന്നു. എന്റെ കഴിഞ്ഞകാലവിശ്വാസങ്ങളിലെ വിഡ്ഢിത്തങ്ങളും പൊള്ളത്തരങ്ങളും ഓരോന്നുംഖുർആൻ എനിക്ക് വ്യക്തമാക്കിത്തന്നു. അവയൊക്കെ ഓർക്കുന്നതിൽപോലും എനിക്കിപ്പോൾ ലജ്ജ തോന്നുന്നു. കൃഷ്ണനെന്ന, നമ്മപ്പോലെ ഒരു സ്ത്രീയുടെ ഉദരത്തിൽ ജനിച്ച്, ശേഷം മണ്ണടിഞ്ഞ സൃഷ്ടിയെ പൂജിക്കുക! എന്തുമാത്രം അർഥശൂന്യമാണത്.
അവൾ പറയുന്നുണ്ട്ഖുർആൻ വായിച്ചപ്പോൾ ഒരു വലിയ സത്യം ഞാൻ മനസ്സിലാക്കി. സൃഷ്ടിപൂജയാണ് ഖുർആനിൽ അല്ലാഹു മനുഷ്യരിൽ നിന്നു സംഭവി ക്കുന്ന ഏറ്റവും വലിയ പാപമായി എടുത്തുപറഞ്ഞിട്ടുള്ളത്. ആ പാപ മാണ് ഇത്രയും നാൾ ഞാൻ ചെയ്തിരുന്നതും. സത്യമാർഗം സ്വീകരി ക്കുന്നതിന് മുമ്പ് ഞാനും ഇത്തരം കൊടിയ പാപിയായിരുന്നല്ലോ എന്നോർക്കുമ്പോൾ മനസ്സ് വിറച്ച് പോവുന്നു. അറിവില്ലാത്തപ്പോൾ പറ്റിപ്പോയ ആ വീഴ്ചകളെല്ലാം അല്ലാഹു പൊറുത്തുതരുമെന്ന് ഞാൻ ആശ്വസിക്കുന്നു.
എന്റെ വിശ്വാസങ്ങളെക്കുറിച്ച് ആലോചിച്ചപ്പോൾ, എന്നെയും നിങ്ങ ളെയും പോലെയുള്ള ഒരു മനുഷ്യനെയാണല്ലോ ഞാൻ ആരാധിക്കു ന്നതും പൂജിക്കുന്നതുമെന്നുള്ള ചിന്ത എന്റെ മനസ്സിലൂടെ കടന്നുപോ യി. സൃഷ്ടികളെ എന്തിന് നാം പൂജിക്കണം? മനുഷ്യന്റെ രൂപവും ഭാവവുമുള്ള, മാതാപിതാക്കളുള്ള, സാധാരണ സൃഷ്ടിയെ ആരാധി ക്കുന്നത് ശരിയല്ലെന്ന് എനിക്ക് ബോധ്യമായി. മാത്രമല്ല; കൃഷ്ണന്റെ പ്രതിമകൾ തന്നെ വിവിധ ദേവാലയങ്ങളിൽ വ്യത്യസ്ത രൂപത്തിലു ള്ളതാണെന്നതും എന്നെ ചിന്തിപ്പിച്ചു. യഥാർഥ ദൈവം ഇങ്ങനെയൊ ന്നുമായിക്കൂടാ എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. എന്റെ മനസ്സിൽ വേറെയും ചിന്തകൾ കടന്നുവന്നു. അത് ശ്രീരാമനെ സംബന്ധിച്ചാണ്. അദ്ദേഹ ത്തെയും ജനം ആരാധിക്കുന്നു. അദ്ദേഹം ദൈവമായിരുന്നെങ്കിൽ തന്റെ പതിവ്രതയായ ഭാര്യയെ അദ്ദേഹം സംശയിച്ചതന്തിന്?.
ഇത്തരത്തിലുള്ള ഓരോരോ കാര്യങ്ങളെ സംബന്ധിച്ചുള്ള എന്റെ ചിന്ത എന്നെ ശുദ്ധ ഏകദൈവവിശ്വാസത്തിന്റെ ഈറ്റില്ലമായ ഇസ്ലാ മിൽ കൊണ്ടെത്തിച്ചു. ഇസ്ലാം മാത്രമാണ് സത്യമതമെന്ന് മനസ്സിലാ ക്കി. ഏല്ലാവരേയും സൃഷ്ടിച്ച കരുണാനിധിയും പരമകാരുണികനുമായ അല്ലാഹുവിനെയാണ് ആരാധിക്കേണ്ടതെന്ന കാര്യം എനിക്ക് സംശയ ലേശമന്യ വ്യക്തമായി.
അവൾ പറയുന്നുണ്ട് ശേഷം, ഞാൻ വീട് വിട്ടിറങ്ങി. ഒരു മതപഠനസ്ഥാപനത്തിൽ നിന്നും കലിമ ചൊല്ലി മുസ്ലിമായി. ജീവിതത്തിൽ ഓരോ പരീക്ഷണങ്ങൾ നേരിടാൻ തുടങ്ങി. അപ്പോഴും എന്റെ മനസ്സിൽ ഒരു സന്തോഷമുണ്ട്. സത്യദീനിലെത്തിയല്ലോ, യഥാർഥ സത്യം കണ്ടെത്തിയല്ലോ, സ്വർഗത്തി ലേക്കുള്ള പാതയിലെത്തിയല്ലോ, എന്നുള്ള സന്തോഷം. കുടുംബത്തി ൽ ഇപ്പോഴും പ്രശ്നങ്ങളുണ്ട്. അവർക്കും സൻമാർഗം ലഭിക്കുവാൻവേണ്ടി സർവശക്തനോട് പ്രാർഥിക്കുന്നുണ്ട്.എന്ന് അവൾ പറയുന്നുണ്ട്
എന്നെപ്പോലെത്തന്നെ ഇസ്ലാം സ്വീകരിച്ച മതബോധമുള്ള ഒരു വ്യക്തി, ഈയിടെ എന്നെ വിവാഹം കഴിച്ചു അല്ലാഹുവിന്റെ അനുഗ ഹത്താൽ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നു. അൽ ഹംദുലില്ലാഹ്... എന്നെ സത്യദീനിലെത്തിച്ച് അല്ലാഹുവിനെ സ്തുതി ക്കുന്നു. എന്നെ സഹായിച്ച സകലർക്കും സ്വർഗം ലഭിക്കാൻ സർവശ ക്തനോട് ഞാൻ പ്രാർഥിക്കുന്നു. സർവശക്തൻ അനുഗ്രഹിക്കട്ടെ,