https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ഇസ്ലാമിലേക്ക് -കമർ ചേരിപ്പറമ്പ്, വെള്ളിയഞ്ചേരി

RIGTHT WAY
0

 കമർ ചേരിപ്പറമ്പ്, വെള്ളിയഞ്ചേരി


  ഒരുപാട്  ദൈവങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന സമൂഹത്തിലെ ഒരു കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ  ജനനം.ഇദ്ദേഹം പറയുന്നുണ്ട് ദൈവത്തെക്കുറിച്ചുള്ള ഒരുപാട് പഴങ്കഥകൾ കേട്ട് വളർന്ന ഞാൻ എല്ലാ വസ്തുവിലും ദൈവമുണ്ടെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ  കല്ലിനെയും പ്രതിമക ളെയും മറ്റും ആരാധിച്ചിരുന്നു. ഞാൻ ജീവിക്കുന്ന എന്റെ സമൂഹത്തിൽ ഓരോ കുടുംബങ്ങളിലും വ്യത്യസ്തമായ ദൈവങ്ങളുണ്ട്. എന്റെ മന സിനെ ഏറെ ചിന്തിപ്പിച്ച ഒരു വലിയ പ്രശ്നമുണ്ടായിരുന്നു. ഈ ദൈവ ങ്ങളെയെല്ലാം പ്രീതിപ്പെടുത്തണമെങ്കിൽ മദ്യം വേണമെന്ന കർക്കശ നിലപാടായിരുന്നു അത്. അതുകൊണ്ടുതന്നെ ഞാൻ ജീവിക്കുന്ന എന്റെ കുടുംബങ്ങളിലും മറ്റും എന്ന് പരിപാടിയുണ്ടായാലും ദൈവത്തെ അറി യിക്കേണ്ടതുള്ളതുകൊണ്ടുതന്നെ മദ്യം അനിവാര്യമായ ഒരു ഘടകമായി രിക്കും. അങ്ങനെ ഒരുപാട് പ്രശ്നങ്ങളും പ്രയാസങ്ങളും നേരിൽ കാണേ ണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയുള്ള 28 വർഷക്കാലത്തോളമുള്ള എന്റെ ജീവിതത്തിൽ ഈ അനാചാരങ്ങളോടുള്ള വെറുപ്പ് മനസിൽ വല്ലാതെ ഉടക്കിനിന്നു. വല്ലാത്ത ഒരന്വേഷണത്വര ഇത് എന്നിലുണ്ടാക്കി. ഈ കാലഘട്ടത്തിലുള്ള എന്റെ ഹൈന്ദവ പഠനം എന്നെ എത്തിച്ചതോ ഹൈന്ദവഗ്രന്ഥത്തിൽ ഏകദൈവമെന്ന ആശയമാണുള്ളതെന്നും, വ്യ ക്തിപൂജയെയും പ്രതിമാസംസ്ക്കാരത്തെ പോലും എതിർക്കുന്നു എ മറ്റുമാണ്. മുഹമ്മദ് നബിയുടെ വരവിനെക്കുറിച്ചു പോലും പുരാണങ്ങളിൽ കാണുവാൻ കഴിയുമെന്ന അറിവ് എന്നെ വല്ലാതെഅത്ഭുതപ്പെടുത്തി. ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഗ്രന്ഥങ്ങളി ലൊക്കെ തന്നെ ദൈവത്തിന്റേതല്ലാത്ത ഒരുപാട് കൈകടത്തലുകൾ നമുക്ക് കാണാൻ കഴിയുന്നു. ദൈവീകനിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെങ്കിലും ഒരേ തെറ്റ് ചെയ്താൽ ബ്രാഹ്മണന് നിസ്സാരശിക്ഷ യും ക്ഷത്രിയനും വൈശ്യനും അൽപാൽപം കൂടിയ ശിക്ഷയും ശൂദ്രന് വധശിക്ഷയും വിധിക്കുന്നതും വർണ്ണത്തിനടിസ്ഥാനത്തിലുള്ള വേർ തിരിവുമൊക്കെ അന്വേഷണം വേറെ തലങ്ങളിലേക്കെന്നെ എത്തിച്ചു.

ഇദ്ദേഹം പറയുന്നുണ്ട്

“ലോകാനാം തു വിവൃദ്ധ്യർത്ഥം മുഖബാഹു പാദത ബ്രാഹ്മണം ക്ഷത്രിയം വൈശയം ശുദം ച നിരവർത്തയത്


“പ്രജാഭിവൃദ്ധിക്കായി മുഖം, ബാഹു, ഊര്, പാദം എന്നിവയിൽനി ന്ന് ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ വർണങ്ങളെ യഥാക്രമം നിർമ്മിച്ചു. ദിവ്യശക്തിയാൽ മുഖാദിയിൽ നിന്ന് ബ്രാഹ് മണാദിയെ നിർമ്മിച്ചു എന്നതിന് “ബ്രാഹ്മണോസ്യ മുഖാസിത്” ഇത്യാദി ശ്രുതിവാക്യം പ്രാമാണ്യം.


“ഹിരണ്യഗർഭ സമവർത്തതാഗ്ര

ഭൂതസ്യജാതഃ പരിതേക ആസീത്

സദാധാര പൃഥിവീം, ദ്യാമുതേമാം

കസ്മൈ ദാവായ ഹവിഷഅ് വിധേമ


“ആദിയിൽ ഹിരണ്യഗർഭൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവനാ ണ് സകല ഭൂവനങ്ങളുടെയും അധീശാധികാരി. അവൻ ഭൂമിയെയും സ്വർഗത്തെയും അതത് സ്ഥാനങ്ങളിൽ സ്ഥാപിച്ചു. അവനിൽ നിന്നാണ് സർവചരാചരങ്ങളുമുണ്ടായത്. ലോകം മുഴുവൻ അവന്റെ കൽപന കൾ അനുസരിക്കുന്നു. അതിനാൽ അവനുമാത്രം ഹവിസ്സർപ്പിക്കുക.


സ്വർഗ്ഗ-നരകങ്ങളെക്കുറിച്ചും വ്യക്തമായി നമുക്ക് ഹൈന്ദവ ഗ്രന്ഥ ങ്ങളിൽ കാണാൻ കഴിയും.


ഇങ്ങനെ ദൈവികമായതും അല്ലാത്തതുമായ ഒരുപാട് സൂചനകൾ ഈ ഗ്രന്ഥങ്ങളിൽ തന്നെ കാണേണ്ടി വരുമ്പോൾ അന്വേഷണം എവി ടെയുമെത്തുന്നില്ല. അമ്പലങ്ങളിൽ “അഹിന്ദുക്കൾക്ക് പ്രവേശനമില്ല” എന്ന ബോർഡ് കാണുമ്പോൾ ഹിന്ദുക്കൾക്ക് മാത്രമായി ദൈവമുണ്ടാകുമോ എന്ന ചോദ്യം സ്വയം ചോദിക്കേണ്ടിവരുന്നു. പള്ളികൾ അല്ലാഹുവി ൻറതാണ്' എന്നാണെങ്കിലും അമുസ്ലിംകൾക്ക് പള്ളികളിൽ പ്രവേശനമില്ല എന്ന ബോർഡ് വെച്ചിട്ടില്ലെങ്കിലും ചുറ്റുമുള്ള സമൂഹത്തി ൻ മനസിൽ ആ ബോർഡ് ഇന്നും സ്ഥാപിക്കപ്പെട്ട നിലയിലാണ്ന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു. ക്രൈസ്തവ ആരാധനാലയ ത്തിൽ പോയി ചെറിയ ഒരു കാലഘട്ടം ക്രൈസ്തവപഠനങ്ങൾക്ക് വേ ണ്ടിയും എനിക്ക് മാറ്റിവെക്കേണ്ടിവന്നു. ആദ്യമായി മറ്റൊരു മതത്തിന്റെ ആരാധനാലയത്തിൽ കേറുന്നതും ക്രൈസ്തവ പള്ളിയിലായിരുന്നു. പക്ഷെ, ഏകദൈവത്തെ മാത്രം ആരാധിക്കുവാൻ ജനങ്ങളെ ഉത്ബോ ധിപ്പിക്കുവാൻ വന്ന പ്രവാചകനെ ദൈവമാക്കുകയും ദൈവത്തിന് പുത നുണ്ടെന്ന് പറയുകയും ചെയ്യുന്നു. ഇതും ഒരു പ്രതിമാ സംസ്ക്കാരമല്ലേ എന്ന തിരിച്ചറിവ് വന്നതോടുകൂടി അന്വേഷണം വീണ്ടും അത്യാവശ്യ ഘട്ടമായി വന്നു.


അങ്ങനെയാണ് ദൈവിക ഗ്രന്ഥമെന്ന് സ്വയം അവകാശപ്പെടുന്ന ഖുർആനിനെക്കുറിച്ചുള്ള പഠനം തുടങ്ങുന്നത്.

 ഇദ്ദേഹം പറയുന്നുണ്ട് ഒരു ലക്ഷ്യബോധവു മില്ലാതിരുന്ന എന്റെ ജീവിതത്തിൽ സ്ത്രീകൾ, സിനിമ എന്നുവേണ്ട ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റുകളുടെ ഒരു വലിയ മലതന്നെ സൃഷ് ടിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ ഏകദേശം 28 വർഷത്തോളം ജീവി ക്കേണ്ടിവന്നല്ലോ എന്നുള്ളത് മനസിൽ വലിയ ഒരു വ്രണമായി രൂപപ്പെ ട്ടു. മറ്റൊരർത്ഥത്തിൽ പറയുകയാണെങ്കിൽ ദൈവിക നിയമത്തിൽ എ ന്താണ് തെറ്റും ശരിയും എന്ന് മനസ്സിലാക്കുവാൻ 28 വർഷക്കാലത്തോളം ജീവിക്കേണ്ടി വന്നു എന്നതാണ്.


ഇസ്ലാമിക പ്രഭാഷണം തകൃതിയായി നടന്നിരുന്ന പ്രദേശമായതി നാൽ അത് കേൾക്കുവാൻ പോകുമായിരുന്നു. ഒരിക്കൽ തൊട്ടടുത്തുള്ള വീട്ടിൽനിന്നും ഖുർആന്റെ ചെറിയൊരു പതിപ്പ് എടുത്ത് മറിച്ച് നോക്കി യതിന് കണ്ണ് പൊട്ടുമെന്ന് ഭയന്ന ഒന്നുരണ്ട് ദിവസങ്ങൾ; വിഭാഗീയത യില്ലാതെ പള്ളി നേർച്ചകളിൽ പങ്കെടുത്തിരുന്ന കാലം; മിക്ക പ്രഭാഷണ ങ്ങളിലും വിഷയം മരണാനന്തര ജീവിതമായിരിക്കും. അങ്ങനെ ദൈവം എന്ന സങ്കൽപം എന്നിൽ വലിയ ഒരു ക്രൂരനായി നിലനിന്നു. ഉറക്ക ളിൽ ദൈവം ഒരു പേടിസ്വപ്നമായി മാറി. അങ്ങനെ ഒരുകാലത്ത് പ്രഭാ ഷണങ്ങൾക്ക് പോകാതെയായി. വലിയ ഒരു ഇടവേളക്കുശേഷം വീണ്ടും ഇസ്ലാമിക പഠനങ്ങൾ ആരംഭിച്ചു. ഇക്കാലത്ത് ഒരുപാട് ചിന്തിപ്പിക്കു ന്ന കുറെ നല്ല ലേഖനങ്ങളും നല്ല കുറെ പ്രഭാഷണങ്ങളും കേൾക്കുവാ നിടയായി. ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കാൻ തുടങ്ങിയ ഇക്കാലത്ത് ആദ്യമായി ബോധ്യപ്പെട്ടത് ഖുർആനും ജനങ്ങളും രണ്ട് ധ്രുവങ്ങളിലാ ണ് എന്നതായിരുന്നു. മുസ്ലിംകൾ എന്ന് വിളിക്കപ്പെടുന്നവരുടെ വിവാ ഹങ്ങളിൽ, വിവാഹത്തെക്കുറിച്ച് ഘോരഘോരം സംസാരിക്കുകയും സ്ത്രീധന വിവാഹത്തിന്റെ പങ്ക് ഖത്തീബും പള്ളികളിലേക്കും കൊണ്ടുപോകുന്നതും വല്ലാതെ ചിന്തിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഖുർ ആനെക്കുറിച്ചുള്ള പഠനം എനിക്കനിവാര്യമായി വന്നു. അങ്ങനെയാണ് ഞാൻ ഖുർആൻ ലേണിംഗ് ക്ലാസ് നടത്തുന്ന അധ്യാപകനെ കണ്ട് എന്റെ ആവശ്യം ഉന്നയിക്കുന്നതും ക്ലാസിൽ പോകാൻ തുടങ്ങുന്നതും. പിന്നീടങ്ങോട്ട് യഥാർത്ഥ ദൈവത്തെക്കുറിച്ച് അറിയുകയായിരുന്നു. അനന്തമായ ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ചും അവന്റെ രക്ഷാ -ശിക്ഷാ നിയമങ്ങളെക്കുറിച്ചും എന്നെ കുറിച്ചുതന്നെയും പ്രപഞ്ചത്ത ക്കുറിച്ചും എല്ലാം...... എല്ലാം....... ദൈവം എത്ര മഹാൻ.


അയാൾ പറയുന്നുണ്ട് പഠനകാലത്ത് മനസ്സിനെ ഞാൻ ഫ്രീയായി വിട്ടിരുന്നു. ആരുടെയും നിർബന്ധത്തിന് വഴങ്ങിയിട്ടില്ലായിരുന്നു. എന്നെ പഠിപ്പിച്ചുകൊണ്ടിരു ന്ന അധ്യാപകരും മറ്റ് സുഹൃത്തുക്കളും നമസ്ക്കാരം തുടങ്ങുന്നതിനെ ക്കുറിച്ച് ഓർമ്മപ്പെടുത്തുമായിരുന്നു. പക്ഷെ, അന്നൊന്നും മനസ് അതി ന് പാകപ്പെട്ടിട്ടില്ലായിരുന്നു. പിന്നീടൊരിക്കൽ കൃത്യമായി പറഞ്ഞാൽ 96-ാം അധ്യായം പഠിച്ച് അന്ന് രാത്രി ശഹാദത്ത് കലിമ ചൊല്ലാൻഞാൻ എന്റെ കൂട്ടുകാരനെ തേടിപ്പോവുകയും അവനെ കാണാൻ കഴിയാതെ നമസ്ക്കാരം തുടങ്ങാത്തതിന് സ്വയം പഴിച്ചുകൊണ്ട് വേദ നസഹിച്ച് കുറച്ച് ദിവസങ്ങൾ തള്ളി നീക്കിയത് മനസിൽ വിശ്വാസം ദൃഢപ്പെട്ട് തുടങ്ങി എന്നതിന് തെളിവായിരുന്നു. പിന്നീട് കൂട്ടുകാര ന്റെ അടുത്തുള്ള പള്ളിയിൽ വെച്ച് ശഹാദത്ത് കലിമ ചൊല്ലുകയും ന മസ്ക്കാരം തുടങ്ങുകയും ചെയ്തു. ഈയൊരു അവസ്ഥയിൽ എത്തി യാൽ മാത്രമെ മറ്റ് തിന്മകളിൽ നിന്നും സ്വയം വേറിട്ടുനിൽക്കുവാൻ ക ഴിയൂ. കാരണം പിന്നീടങ്ങോട്ട് ദൈവത്തിന്റെ കടിഞ്ഞാണിലാണ് ജീ വിതം. ദൈവം എങ്ങോട്ട് കടിഞ്ഞാൺ പിടിക്കുന്നുവോ അങ്ങോട്ടേ യാത്രയുണ്ടാവൂ. ഈ അവസ്ഥക്ക് മുമ്പ് എങ്ങോട്ടും പോകും, എന്തും ചെയ്യും. കാരണം കടിഞ്ഞാൺ പിശാചിന്റെ കയ്യിലാണ്. ഇപ്പോൾ ജീവിതം മുൻകാലത്തെക്കാളുപരി വളരെ സംശുദ്ധമാണ്. എല്ലാ തി മകളിൽനിന്നും സ്വയം വിട്ടുനിൽക്കാൻ കഴിയുന്നു. ക്ഷമ കൈക്കൊ ള്ളാൻ പരമാവധി കഴിയുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സത്യം കൈക്കൊള്ളാൻ സ്വയം സന്നദ്ധമാവുന്നു.

മാതാപിതാക്കളെ സംരണക്ഷിക്കേണ്ടുന്നതിനെക്കുറിച്ച് വ്യക്തമായി ഖുർആൻ ഒരുപാട് സ്ഥലങ്ങളിൽ പറയുന്നു. സൂറ. ഇസ്റാഅ് 23-ാം വചനം നോക്കുക. “നിന്റെ റബ്ബ് തീരുമാനിച്ച് കൽപിച്ചിരിക്കുന്നു. അവ നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന്, മാതാപിതാക്കളിൽ നന്മ ചെയ്യണമെന്നും അവർ രണ്ടിലൊരാൾ അല്ലെങ്കിൽ അവർ രണ്ടാളും തന്നെ നിന്റെ അടുക്കൽ വെച്ച് വാർദ്ധക്യം പ്രാപിച്ചേക്കുന്നപക്ഷം അ വരോട് '' എന്ന് നീ പറയരുത്. അവരോട് കയർക്കുകയും ചെയ്യ രുത്. അവരോട് മാന്യമായ വാക്ക് പറയുകയും ചെയ്യുക. “സൂറ. അങ്ക ബൂത്തിൽ എട്ടാമത്തെ വചനം നോക്കുക: “മനുഷ്യനോട് അവൻ മാതാപിതാക്കളെ സംബന്ധിച്ച് (അവരിൽ) നന്മ ചെയ്യാൻ-നാം ആ ജ്ഞ നൽകിയിരിക്കുന്നു (ഹേ മനുഷ്യാ നിനക്ക് (യഥാർത്ഥത്തിൽ) യാതൊരറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേർക്കുന്നതിന് അവർനിന്നോട് നിർബന്ധം പുലർത്തുന്ന പക്ഷം നീ അവരെ രണ്ടാളെയും അനുസരിച്ച് പോകരുത്. എന്റെ അടുക്കലേക്കാണ് നിങ്ങളുടെ (എ ല്ലാവരുടെയും മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചുവരുന്നതിനെ പറ്റി ഞാൻ നിങ്ങൾക്ക് വൃത്താന്തം അറിയിച്ച് തരുന്നതാണ്. മുഖ് മാൻ 15-ാമത്തെ വചനവും ഇവയൊക്കെ തന്നെ പറയുന്നു. അങ്ങനെ എത്ര വചനങ്ങൾ. ഇതുപോലുള്ള ഒരുപാട് വചനങ്ങൾ തുടങ്ങുന്ന തൊക്കെ “ഹേ വിശ്വാസികളെ, ഹേ മനുഷ്യാ” തുടങ്ങിയ വാക്കുകളാണ് എന്നും ഖുർആനിൽ മാതാപിതാക്കളെ സംബന്ധിച്ച് ഇങ്ങനെയാ ക്കെയാണ് പറയുന്നതെന്നും, യഥാർത്ഥ ഇസ്ലാം എന്താണെന്ന് ഞാൻ പറഞ്ഞുകൊടുക്കുമ്പോഴും “കുമാരൻ നിങ്ങളുടെ വീട്ടിലാണോ ഉറങ്ങാറ്, നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെയാണോ ഇപ്പോഴും ഭക്ഷണം കഴിക്കാറ് തുടങ്ങിയ ചോദ്യങ്ങൾ ഇസ്ലാമെന്ന് വിളിക്കപ്പെടുന്ന ഈ സമൂഹം വീട്ടുകാരോട് നിരന്തരം ചോദിക്കുമ്പോൾ യഥാർത്ഥ ഇസ്ലാമിനെക്കു റിച്ചുള്ള എന്റെ വാക്കുകൾ വൃഥാവിലാകുന്നു. പള്ളികളോടും മറ്റും ബന്ധമുള്ള അവർ ഇത് പറയുമ്പോൾ ഇസ്ലാം സ്വീകരിക്കുകയെ ന്നാൽ സ്വന്തം കുടുംബത്തെ ഒഴിവാക്കണമെന്നും അവിടെനിന്നും ഭക്ഷ ണംപോലും കഴിക്കുവാൻ പാടില്ലെന്നും കൂടി അവർ മനസ്സിലാക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ യഥാർത്ഥമായി ഇതൊന്നുപറഞ്ഞ് മനസി ലാക്കുവാൻ കഴിയുന്നിലല്ലോ എന്ന വേദന വല്ലാതെ അനുഭവിക്കുന്നു ഇപ്പോഴും. സൂ. നഹൽ 115-ാം വചനം നോക്കുക “ശവവും രക്തവും പന്നി മാംസവും അല്ലാഹു അല്ലാത്തവർക്കുവേണ്ടി ശബ്ദം ഉയർത്ത പ്പെട്ട (അറുക്കപ്പെട്ടതും മാത്രമെ അവൻ നിങ്ങളുടെമേൽ നിഷിദ്ധമാ ക്കിയിട്ടുള്ളൂ.


വായനക്കാരോട് അദ്ദേഹം പറയുന്നുണ്ട്: മാനസിക-സമൂഹിക സംസ്കരണത്തിന് ഉതകു ന്ന, കൈകടത്തലുകളില്ലാത്ത ദൈവികമായ മറ്റൊരു ഗ്രന്ഥവും നിങ്ങൾ ക്ക് കാണാൻ കഴിയുകയില്ല; ഖുർആനല്ലാതെ. അതുകൊണ്ടുതന്നെ ഖുർആൻ പഠിക്കുക, ജീവിതം സംസ്ക്കരിക്കുക, ദൈവത്തിന്റെ ഉന്നത മായ സ്വർഗം കരസ്ഥമാക്കുവാൻ യത്നിക്കുക. 

Post a Comment

0Comments
Post a Comment (0)