https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

റോമൻ കത്തോലിക്ക വിഭാഗത്തിൽ നിന്ന് ഇസ്ലാമിലേക്ക് മുഹമ്മദ് ഹുസൈൻ, ചാവം

RIGTHT WAY
0

 മുഹമ്മദ് ഹുസൈൻ, ചാവം


 ഇദ്ദേഹം  റോമൻ കത്തോലിക്ക വിഭാഗത്തിൽ ജനിച്ചുവളർന്ന ആളാണ്. ഇടയാഴം സെന്റ് ജോസഫ് പള്ളി അദ്ദേഹത്തിന്റെ  ഇടവക പള്ളിയായിരുന്നു. ചെറിയ പ്രായം മുതൽ തന്നെ  ഒരു നല്ല ക്രിസ്തു വിശ്വാസിയായി രുന്നു ഇദ്ദേഹം. അദ്ദേഹം പറയുന്നുണ്ട്  പരമാവധി എന്നിലെ കലാപരമായ അഭിരുചികൾ ഞാൻ പ്രയോ ജനപ്പെടുത്തിയിരുന്നു എന്നതുകൊണ്ട് ഞാൻ എന്റെ ഇടവകപ്പള്ളിയിലും സമൂഹത്തിലും പരിചിതനായ ഒരു ആളായിത്തീർന്നു. എനിക്ക് അടി ടിയായി നേരിടേണ്ടിവന്ന പല തിക്താനുഭവങ്ങൾ മൂലം ഞാൻ കാല ക്രമേണ ബാലിശമായ ചിന്താഗതിയിലൂടെ എന്റെ വിശ്വാസം നഷ്ട പ്പെടുത്തിയെങ്കിലും മനസ്സിന്റെ അടിത്തട്ടിൽ പ്രാർത്ഥനയുടെ ഒരു കണിക ഞാനെന്നും സൂക്ഷിച്ചിരുന്നു. തുടർന്ന് ഞാൻ ഒരു പ്രത്യേക സാഹച ര്യത്തിൽ തിരുവല്ലയിൽ ജോലിനോക്കുന്ന അവസരത്തിൽ പ്രസ്തുത സ്ഥലത്തെ ഒരു ക്ഷേത്രത്തിന്റെ ശാന്തമായ അന്തരീക്ഷവും പ്രഭാത ത്തിൽ അവിടുന്ന് ഉയരുന്ന സംഗീതവും എന്നെ വളരെയധികം ആകർ ഷിക്കുകയും എന്റെ സുഹൃത്തായ ഒരു ഹൈന്ദവ സഹോദരൻറ കൂടെ ഞാൻ അമ്പലത്തിൽ പോയിത്തുടങ്ങുകയും ചെയ്തു. തുടർന്ന് പ്രസ്തുത ആചാരങ്ങളുടെ അടിത്തറയായ വേദങ്ങളെപ്പറ്റി ഞങ്ങൾ സംസാരിക്കുമായിരുന്നു. ഇതിൽ നിന്നും ഞാൻ കാണുന്നത്, പ്രഥമദൃഷ് കെട്ടുകഥകളാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന പുരാണങ്ങ ളാണ് ഹൈന്ദവതക്ക് ആധാരമെന്നാണ്. കൂടാതെ മനുഷ്യനെ വി വിന്റെ വിവിധ ശരീരഭാഗങ്ങളിൽനിന്നും ഉദ്ധരിച്ചു എന്ന പേരിൽ വർണഭേദമനുസരിച്ച് കീഴ്ജാതി മേൽജാതി എന്ന് തരംതിരിക്കുവാനാണ് ഹൈന്ദവത പഠിപ്പിക്കുന്നതെന്ന് മനസ്സിലായി. മേൽപറഞ്ഞ കീഴ്ജാതി ക്കാരന് ക്ഷേത്രപ്രവേശനം നിഷിദ്ധമാക്കിയിരുന്നല്ലോ. ദൈവസൃഷ്ടി യായ മനുഷ്യന് ദൈവത്തെക്കാണുവാൻ ദൈവത്തോട് പ്രാർത്ഥിക്കു വാൻ അവസരം നിഷേധിക്കുന്ന കാടത്തം നിറഞ്ഞ പുരാണങ്ങളുടെ ചുവടുപിടിക്കുന്ന ഈ മതം ഒരിക്കലും ശരിയല്ല, ശരിയാവില്ല എന്നെ നിക്കുതോന്നി. പിന്നെ ദൈവികമല്ലാത്ത ഒരു ഗ്രന്ഥസംഹിതയാണ് ഹൈന്ദവതക്കുള്ളത് എന്ന് ഞാൻ വളരെ പെട്ടെന്ന് മനസ്സിലാക്കി. കാര ണം ഹൈന്ദവ വിശ്വാസപ്രകാരം സൂര്യൻ ദൈവമാണ്. ഈ പറയുന്ന സൂര്യഭഗവാൻ രാവിലെ കുതിരകളാൽ വലിക്കപ്പെടുന്ന ഒരു രഥത്തിൽ കിഴക്കുനിന്നും പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതുകൊണ്ടാണ് ദിനരാത ങ്ങളുണ്ടാകുന്നത് എന്നാണ് ഹൈന്ദവതയുടെ സൂര്യനെ പറ്റിയുള്ള സമീപനം. ഹൈന്ദവമതം അവകാശപ്പെടുന്ന ത്രിയേകത്വത്തെ സംബ ന്ധിച്ചുനോക്കിയപ്പോൾ പരസ്പരപൂരകങ്ങളായ മൂന്നും ഒന്നായ ബ്രഹ് മാവ്, വിഷ്ണു, പരമശിവൻ എന്നിവർ തമ്മിൽ ഒരു തർക്കത്തെച്ചൊല്ലി മത്സരിക്കുന്നതായും തുടർന്ന് കൈതപ്പൂവിനോട് കൂറുചേർന്ന് ഒരു ദൈവം നുണപറയുന്നതായും എനിക്ക് കാണുവാൻ കഴിഞ്ഞു. സ്വന്തം കഴിവിനേക്കാൾ വലിയ ശക്തിയുള്ള വരം കൊടുക്കുന്ന മണ്ടന്മാരായ ദൈവങ്ങൾ! വരംനേടിയവനിൽനിന്നുതന്നെ രക്ഷപ്പെടാൻ നെട്ടോട്ടമോ ടുന്ന ദൈവങ്ങൾ! ചില സന്ദർഭങ്ങളിൽ ദൈവങ്ങളേക്കാൾ ശക്തിയുള്ള രാക്ഷസവർഗം ദൈവങ്ങളെ സ്വന്തം ഇരിപ്പിടത്തിൽ നിന്നും ഓടിക്കുന്ന തായും ഞാൻ ഹൈന്ദവപുരാണങ്ങളിൽ കണ്ടു. ഇങ്ങനെ ജാതിചിന്ത യുള്ള, ഇത് അശാസ്ത്രീയമായ അറിവുള്ള, ഇത്രക്ക് പരസ്പര ധാരണ യില്ലാത്ത, നുണ പറയുന്ന, മണ്ടന്മാരായ, സ്വയരക്ഷക്കുപോലും പരസ ഹായം തേടേണ്ടി വരുന്ന ദൈവങ്ങൾ എന്റെ രക്ഷകരാണ്, എൻറ ദൈവങ്ങളാണ് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരുപക്ഷെ, എനിക്ക് മാനുഷികമായ ബുദ്ധിപോലും ഇല്ലായിരുന്നെങ്കിൽ ഞാൻ വിശ്വസിച്ചേനെ.

അദ്ദേഹം പറയുന്നുണ്ട് നാം കാണുന്ന ഈ ലോകവും പുഴകളും ചെടികളും ജന്തുക്കളും ഈ പ്രപഞ്ചം മുഴുവനും സൃഷ്ടിച്ച ദൈവം മേൽപറഞ്ഞ വയല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടപ്പോൾ വീണ്ടും അന്വേഷണത്വര എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.


അങ്ങനെ അദ്ദേഹം പറയുന്നുണ്ട് മറ്റൊരു ക്രൈസ്തവ വിശ്വാസി സമൂഹത്തിൽ എത്തി. അവിടെനിന്നും ലഭിച്ച സ്നേഹപൂർവ്വമായ സ്വീകരണം വീണ്ടും വീണ്ടും അങ്ങോട്ട് എത്തിച്ചേരുവാൻ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

പക്ഷെ, ഇവരുടെ ആരാധനാരീതികളിലുണ്ടായിരുന്ന പ്രാകൃതത്വം എ ന്നിൽ മടുപ്പുളവാക്കുകയും ചെയ്തു. പിന്നീട് ഞാൻ തൊഴിൽ സംബ ന്ധമായി തന്നെ കൊല്ലത്ത് താമസമാക്കി. ഇവിടെ എനിക്ക് കിട്ടിയത് ഒരു മുസ്ലിം സുഹൃത്വലയമാണ്. പക്ഷെ, എനിക്ക് ആദ്യം ഈ സൗ ഹൃദം ആത്മാർത്ഥമായി ഉൾക്കൊള്ളാൻ സാധിച്ചില്ല. കാരണം ഞാൻ ജീവിച്ച് ചുറ്റുപാടിൽ ആകെ ഒരു മുസ്ലിം സുഹൃത്തിനെയാണ് എനി ക്ക് പരിചയമുണ്ടായിരുന്നത്. അത് അത്ര അടുത്ത പരിചയമായിരുന്നു മില്ല. എനിക്ക് ആദ്യകാലത്ത് ഇസ്ലാമിനെക്കുറിച്ചുള്ള കാഴ്ചപ്പാട് തീവ വാദവും ഭീകരതയും നിറഞ്ഞ സാഹോദര്യ രഹിതമായ ഒരു മതമെന്നാ ണ്. കാരണം അന്നും ഇ വർത്തമാനപത്രങ്ങളും സിനിമയും പോല ള്ള മാധ്യമങ്ങൾ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നത് ഈ വിധമാണ്. മേൽപറഞ്ഞ സ്വഭാവഗുണമുള്ള ഒരാളെ സാമാന്യം വിവേകമുള്ള ഒരാൾ ക്കും സുഹൃത്തായി അംഗീകരിക്കാൻ സാധിക്കുകയില്ലല്ലോ? പക്ഷെ, കാലക്രമേണ മറ്റൊരിടത്തുനിന്നും എനിക്ക് ലഭിച്ചിട്ടില്ലാത്ത സ്നേഹ വും സഹകരണവും എന്റെ മുസ്ലിം സുഹൃത്തുക്കൾ എനിക്ക് നൽകി. അങ്ങനെ തികച്ചും യാദൃച്ഛികമായി ഞാൻ അവരുടെ ആരാധനാ കാര്യങ്ങളെപ്പറ്റിയും മറ്റും അറിയുവാൻ ശ്രമിച്ചു. അഞ്ചുനേരവും പള്ളി യിൽ പോയി നമസ്കരിക്കുന്ന അവരുടെ പതിവ് എന്നെ വല്ലാതെ ആകർഷിച്ചു. ക്രിസ്തീയ വിശ്വാസപ്രകാരം ഞായറാഴ്ച ഒരുദിവസം മാത്രം പള്ളിയിൽ പോയാൽ മതി. അതിനും സാധിച്ചില്ലെങ്കിൽ വർഷ ത്തിലൊരിക്കലെങ്കിലും മതിയെന്നാണ്. ഇത് ഇലാസ്റ്റിക് നിയമങ്ങ ളായിട്ടു കൂടി അവ പാലിക്കാത്ത ക്രിസ്തീയരാണ് ഞാൻ കണ്ടിട്ടുള്ള തിൽ അധികവും. പ്രത്യുത മുസ്ലിംകളിൽ കണ്ട ഈ കൃത്യത, ദിവസം അഞ്ചുനേരമുള്ള നമസ്ക്കാരം എന്റെ മനസ്സിനെ ആകെയൊന്ന് ഉലയ് ക്കുകയാണു ചെയ്തത്. തുടർന്ന് ഇസ്ലാം എന്താണ് എന്ന് ഞാൻ അന്വേ ഷിച്ചുതുടങ്ങി. അപ്പോഴാണ് ഇസ്ലാമിന്റെ അടിത്തറ എന്നത് ഏകദൈ വ വിശ്വാസമാണ് എന്ന് ഞാൻ മനസ്സുലാക്കി. ഞങ്ങളും ഏകദൈവ ത്തിൽ തന്നെയാണ് വിശ്വസിക്കുന്നത് എന്ന് പറഞ്ഞപ്പോഴാണ് ക്രൈസ് തവതയുടെ അടിത്തറയായ ത്രിയേകത്വത്തെക്കുറിച്ച് എന്റെ ഒരു മാന്യ സുഹൃത്ത് എന്നോട് ചോദിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത് മാവുമായ ഏകദൈവത്തെക്കുറിച്ച് ഞാൻ പറഞ്ഞു. ബൈബിളിലെ ഇതി നുള്ള തെളിവ് ആരാഞ്ഞപ്പോൾ വളരെ തിരഞ്ഞിട്ടും ഈ ത്രിയേകത്വ ത്തിന് ബൈബിളിൽ നിന്നും യാതൊരു തെളിവും എനിക്ക് ലഭിച്ചില്ല. അതുവരെയുള്ള എന്റെ എല്ലാ സങ്കൽപങ്ങളും തകർന്നുവീണസന്ദർഭമായിരുന്നു അത്. പിന്നീടുള്ള ഓരോ നിമിഷവും ഞാൻ സത്യം എന്താണ് എന്ന് തിരിച്ചറിയുകയായിരുന്നു. ബൈബിൾ എന്തെന്ന് പഠി ക്കുകയായിരുന്നു. അത്യുന്നതന്റെ പ്രവാചകനായ ഈസാ അഥവാ യേശുക്രിസ്തു യഥാർത്ഥത്തിൽ ആരാണ് എന്ന് അറിയുകയായിരുന്നു. നിരക്ഷരനായ, വിജ്ഞാനപരമായി പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തുതന്നെ പിന്നോക്കമായിരുന്ന സമൂഹത്തിൽ ജനിച്ച സത്യ സന്ധൻ എന്ന് സമൂഹം വിളിച്ചിരുന്ന മുഹമ്മദ് നബി എന്ന സാധാര ണക്കാരനിലൂടെ, സഷ്ടാവും സംരക്ഷകനുമായ ഏകദൈവം മനുഷ്യന് നൽകിയ നേർമാർഗത്തെ മനുഷ്യന്റെ ജീവിതക്രമത്തെയും വസ്ത്രധാ രണത്തെയും സംസ്ക്കാരത്തെയും ഇന്ന് ഇത്രയേറെ വികാസം പ്രാപി ച്ച ശാസ്ത്രശാഖകളുടെ കണ്ടുപിടുത്തങ്ങളെയും വിവരിക്കുന്ന പരിശുദ്ധ ഖുർആനെ ഞാൻ കണ്ടെത്തുകയായിരുന്നു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഇസ്ലാമിനെ കണ്ടെത്തുകയായിരുന്നു. ദൈവ ത്തിന്റെ മതം അറിയുകയായിരുന്നു.

അദ്ദേഹം പറയുന്നുണ്ട്

യഥാർത്ഥത്തിൽ ബൈബിൾ പരിശോധിച്ച് ഞാൻ അതിൽ ആദ്യം കാണുന്ന വാക്യം പോലും വൈരുദ്ധ്യം നിറഞ്ഞതാണെന്ന് മനസ്സിലാ ക്കി. ഉൽപത്തി പുസ്തകത്തിലെ ഒന്നും രണ്ടും അദ്ധ്യായങ്ങളിലായി വിവരിക്കുന്ന സൃഷ്ടിപ്പ് പരിശോധിച്ചു നോക്കുക. ഒന്നാം ദിവസം ദൈ വം വെളിച്ചം സൃഷ്ടിക്കുന്നതായും ഇരുളും വെളിച്ചവും വേർപിരിക്കു ന്നതായും അതിൽ നാം വായിക്കുന്നു. എന്നാൽ നാലാം ദിവസം ദൈവം ഒന്നാം ദിവസം സൃഷ്ടിച്ച വെളിച്ചം നിലനിൽക്കെതന്നെ വീണ്ടും വെളി ച്ചം സൃഷ്ടിക്കുന്നതായി കാണാം. അങ്ങനെയെങ്കിൽ (ആദ്യം സൃഷ്ടിച്ച വെളിച്ചം ഭൂമിയെ പ്രകാശിപ്പിക്കുവാനാണ്) ആദ്യം സൃഷ്ടിച്ച് വെളിച്ചം എവിടെ? നാലാം ദിവസമാണ് ദൈവം സൂര്യനെയും ചന്ദ്രനെയും സൃഷ് ടിക്കുന്നത്. ഇതിനിടയിൽ മൂന്നാം ദിവസമാണ് ദൈവം സസ്യലതാദി കൾ സൃഷ്ടിക്കുന്നത് (ഉൽപത്തി 1:11,12). ശാസ്ത്രീയമായി ചിന്തിച്ചാൽ പ്രകൃതി വ്യവസ്ഥക്ക് വിരുദ്ധമാണ് ഈ സൃഷ്ടികർമ്മം. സൂര്യൻ അസാന്നിദ്ധ്യത്തിൽ സസ്യങ്ങൾക്ക് സ്വാഭാവികമായും നിലനിൽപ്പില്ല. ഈ വിധം നോക്കിയപ്പോൾ ബൈബിൾ പലയിടത്തും അശാസ്ത്രീയത നിറഞ്ഞതാണ് എന്ന സത്യം ഞാൻ മനസ്സിലാക്കി. സഷ്ടാവായ ദൈ വത്തിന് ശാസ്ത്ര സത്യങ്ങൾ അറിയാൻ കഴിയാതെ പോകുമോ എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടിയില്ല. ഇവിടെ നിന്നും ബൈബിളി ലെ ഒന്നാം പുസ്തകത്തിലെ ഒന്നാം അധ്യായം മുതൽ ശുദ്ധ അബദ്ധ ങ്ങളാണ് എന്ന് ഞാൻ മനസ്സിലാക്കി. ഇതുപോലെയുള്ള അബദ്ധങ്ങൾസ്രഷ്ടാവിന് സംഭവിക്കുക അസാധ്യം.


അദ്ദേഹം പറയുന്നുണ്ട് വിഗ്രഹാരാധനയുടെ മുമ്പേ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. കാരണം പ്രപഞ്ചാതീതനെന്ന് വിശ്വസിക്കുന്ന ദൈവത്തെ, കേവലം കളിമണ്ണോ കല്ലോ കൊണ്ടുനിർമ്മിച്ച ഒരു മനുഷ്യസദൃശ്യരൂപമുള്ള പ്രതി മയിൽ ഒതുക്കി നിർത്തി ദർശിക്കുക എന്ന ആശയം എനിക്കുൾക്കൊ ള്ളാൻ കഴിഞ്ഞിരുന്നില്ല. ക്രിസ്തീയ മതപഠനം നേടിക്കൊണ്ടിരുന്ന കാലത്ത് എന്റെ ഒരു അദ്ധ്യാപകൻ വിഗ്രഹാരാധനയെ എതിർത്ത് സംസാരിച്ചപ്പോൾ ഞാൻ ചോദിച്ചു, നമ്മുടെ പള്ളിയിലെ ക്രിസ്തുവിൻറ യും മാതാവിന്റെയും മറ്റ് പുണ്യവാളന്മാരുടെയുമൊക്കെ രൂപം നാം ആരാധിക്കുന്നില്ലേ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞത് നാം അവർ ക്കു കൊടുക്കുന്നത് വണക്കമാണ് എന്നാണ്. എന്താണ് ഈ വണക്കം എന്ന ചോദ്യത്തിന് വണക്കം എന്നുപറഞ്ഞാൽ ഇങ്ങനെ വണങ്ങുന്ന തിനെയാണ് വണക്കം എന്ന് പറയുന്നത്. ഭാരിച്ച കാര്യമൊന്നുമന്വേഷി ക്കണ്ട എന്ന മറുപടിയാണ് ലഭിച്ചത്. വ്യക്തമായ ഒരു മറുപടി അദ്ദേ ഹത്തിന് തരുവാൻ സാധിച്ചില്ല. പിന്നീടൊരിക്കലാണ് ആകാശത്തി നുകീഴിൽ ഭൂമിക്കുള്ളിൽ ഒന്നിന്റെയും പ്രതിബിംബം നിങ്ങളുണ്ടാക്ക രുത്' എന്ന വചനം ഞാൻ ശ്രദ്ധിക്കുന്നത്. സത്യത്തിൽ ഇന്ന് ക്രൈസ് തവ സഭയുടെ ഇതരവിഭാഗങ്ങൾ പലരും ചെയ്യുന്നത് വിഗ്രഹാരാധന യല്ലാതെ മറ്റൊന്നുമല്ല എന്ന് ഞാൻ മനസ്സിലാക്കി.


മനുഷ്യന് സന്മാർഗം പറഞ്ഞുകൊടുക്കേണ്ട ദൈവഗ്രന്ഥം (ബൈ ബിൾ) വീണ്ടും പരിശോധിക്കുമ്പോൾ കാണുന്നത് ലോകത്തിന് ദൃഷ് ടാന്തവുമായി ആദ്യം വന്ന പ്രവാചകൻ നോഹ വീഞ്ഞുണ്ടാക്കിയിട്ട് അത് കുടിച്ച് ഉന്മത്തനായി അഴിഞ്ഞുപോയ വസ്ത്രം സ്വന്തം മക്കൾ ഉടുപ്പി ച്ചുകൊടുക്കേണ്ടിവരുന്ന ഗതികേടാണ്. തുടർന്ന് നോക്കിയപ്പോൾ നോ ഹയിൽ തുടങ്ങി യേശുക്രിസ്തുവരെയുള്ള പ്രവാചകന്മാർ മദ്യപാനി കളോ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നവരോ ആണ് എന്ന് മനസ്സി ലായി. കാരണം യോഹന്നാന്റെ സുവിശേഷം രണ്ടാം അദ്ധ്യായത്തിൽ കാനായിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കി വിളമ്പുവാൻ കൊടുക്കുന്ന യേശുക്രിസ്തുവിനെയാണ് ചിത്രീകരിക്കുന്നത്. ഇത് സത്യ ത്തിൽ എന്റെ മനഃസാക്ഷിക്ക് നിരക്കാത്ത ഒരു കാര്യമായിരുന്നു. എന്നാ ൽ പരിശുദ്ധ ഖുർആൻ എനിക്ക് കാണിച്ചുതന്ന യേശുക്രിസ്തുവിൻറ ആദ്യത്തെ അത്ഭുതം സ്വന്തം മാതാവിന്റെ നിഷ്കളങ്കത തെളിയിക്കാ ൻ തൊട്ടിലിൽ കിടന്ന് സംസാരിക്കുന്നതാണ്. മദ്യപാനിയായ ഒരുവൻ മദ്യം വിഷമാണ്, ദോഷവശമുള്ളതാണ് എന്നൊക്കെ പറഞ്ഞാൽ ആ രെങ്കിലും വിലകൊടുക്കുമോ. പക്ഷെ, യേശു മദ്യപിച്ചിട്ടില്ല, മദ്യം ഉണ്ടാക്കിയിട്ടുമില്ല. പ്രത്യുത ഈ കെട്ടുകഥ പുരോഹിത വർഗത്തിന്റെ സ്വാർ തയുടെ ഫലമായിട്ട് ഉത്ഭവിച്ചതാണ് എന്നുവേണം കരുതാൻ. അതു പോലെ തന്നെ ഖുർആൻ മദ്യം നിരോധിക്കുന്നുണ്ട് (വി.ഖു. 2:219, 5:91). സത്യസന്ധനായ, മദ്യപാനിയല്ലാത്ത സന്മാർഗിയായ പ്രവാചകന്റെയ ടുത്തുനിന്നും വന്ന ദൈവത്തിന്റെ വചനത്തിലൂടെ ഖുർആൻ മദ്യത്തെ പടിപടിയായി നിരോധിച്ചു. നോഹ മുതൽ യേശുവരെ എല്ലാ പ്രവാച കന്മാരെയും അംഗീകരിക്കാത്തവൻ ഇസ്ലാമിന് പുറത്താണ് എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. കാരണം അവർ സന്മാർഗികളാണ്. മദ്യപാ നികളോ പാപികളോ അല്ല എന്ന സത്യം പരിശുദ്ധ ഖുർആൻ എനിക്ക് മനസ്സിലാക്കിത്തന്നു. പ്രവാചകനായ ഈസാനബിയെ ദൈവമായി ചി ത്രീകരിച്ച് ദുർനടപ്പിന്റെ കഥകൾ വിവരിച്ച് മനുഷ്യനെ ദുർനടപടിക്കാ രനാക്കുന്ന ഈ ഗ്രന്ഥം ദൈവികമല്ല എന്ന് എനിക്ക് മനസ്സിലായി. യേശുക്രിസ്തു പ്രവാചകനായിരുന്നു എന്നതിന് ബൈബിളിൽ നിന്നും ധാരാളം തെളിവുകൾ ഞാൻ കണ്ടെത്തി. യേശു പ്രസംഗിച്ച ദൈവത്തി ന്റെ സുവിശേഷത്തെക്കുറിച്ച് ബൈബിളിൽ പരാമർശമുണ്ടെങ്കിൽ തന്നെ ആ ദൈവത്തിന്റെ സുവിശേഷം ഇന്നത്തെ ബൈബിളിൽ നിന്നും അപ്ര ത്യക്ഷമായിരിക്കുന്നു. അത് എന്തുകൊണ്ട് അപ്രത്യക്ഷമായി? അല്ലെങ്കിൽ ഇന്നത്തെ ഏതെങ്കിലും ക്രൈസ്തവന് ആ ദൈവത്തിന്റെ സുവിശേഷം എന്താണെന്നറിയാമോ? ആർക്കും അറിയില്ല എന്നാണ് എനിക്ക് മനസ്സി ലാക്കുവാൻ സാധിച്ചത്. യോഹന്നാന്റെ സുവിശേഷം പരിശോധിച്ച ഞാൻ കണ്ടത് ബൈബിൾ പൂർണ ഗ്രന്ഥമല്ല എന്നാണ് (യോഹ: 21:25). അപൂർണമായ ഒരു ഗ്രന്ഥം ദൈവികമല്ല എന്നതിന് എനിക്കൊരു സംശ യവുമുണ്ടായിരുന്നില്ല. അതോടൊപ്പം അദ്ദേഹം അദ്ദേഹത്തിന്റെ പരി ധിയിൽനിന്നാണ് പ്രസ്തുത പ്രസ്താവന നടത്തിയത് എന്ന് കൂടുതൽ ഈ വാക്യം വെളിവാക്കിത്തന്നു. ബൈബിൾ മാനുഷിക സൃഷ്ടിയാണ് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ പ്രസ്താവന എനിക്ക് കാട്ടിത്തന്നത്. ഇന്നത്തെ ക്രൈസ്തവസഭ നിലകൊള്ളുന്നത് പൗലോ സിന്റെ ലേഖനങ്ങളുടെ വെളിച്ചത്തിലാണല്ലോ? മേൽ പറഞ്ഞ പൗലോ സ് തനിക്കുണ്ടായി എന്ന് പറഞ്ഞ വെളിപാടിനെപ്പറ്റി പരസ്പരവിരുദ്ധ മായി പ്രതിപാദിക്കുന്നതും അദ്ദേഹത്തിന്റെ മുൻകാല ചരിത്രപഠനവും പ്രസ്തുത ലേഖനങ്ങളിലെ അദ്ദേഹത്തിന്റെ സ്വാർത്ഥ താൽപര്യങ്ങളു ടെ സ്വാധീനം എനിക്ക് എളുപ്പം മനസ്സിലാക്കിത്തന്നു.


ത്രിയേകത്വം എന്ന വിശ്വാസം തീർത്തും തെറ്റാണ് എന്നും ഞാൻ മനസ്സിലാക്കുന്നു. ഒരു പ്രവാചകനും ദൈവം ത്രിയേകമാണ് എന്ന് പറ ഞ്ഞിട്ടില്ല, കാരണം ബൈബിളിൽ ഈ ത്രിയേകത്വത്തിന് എനിക്ക് തെളിവൊന്നും കിട്ടിയില്ല. ഖുർആൻ പറയുന്നു അവർ അദ്ദേഹത്തെ ക്രൂശി ച്ചിട്ടില്ല' എന്ന്. ക്രൂശുമരണം സത്യമാണെങ്കിൽ യേശു ഒരിക്കലും ദൈവ പുത്രനല്ല, കാരണം ദൈവത്തിന് മരിക്കാനാകുമോ. യേശു ദൈവമാണ ങ്കിൽ യേശുവിന്റെ ഉപവാസത്തിനെന്ത് അർത്ഥമാണുള്ളത്. യേശു ദൈവപുത്രനാണ് എന്ന് വിശ്വസിക്കുന്നതിൽ ദൈവത്തിന്റെ സ്ഥാനം മോശമാക്കുകയാണ് ചെയ്യുന്നത്. സ്വന്തം പുത്രനെ ക്രൂശിൽ തറച്ച് കൊന്നുകൊണ്ട് ലോകത്തിന്റെ പാപം പൊറുക്കുന്ന ദൈവത്തെ ക്രൂര തയുടെ ഏറ്റവും വലിയ പര്യായമായാണ് എനിക്ക് കാണുവാൻ കഴി ഞ്ഞത്. ഒരർത്ഥത്തിൽ ബൈബിൾ വരച്ച് കാട്ടുന്നത് തികച്ചും അപൂർണ തയുള്ള ഒരു ദൈവത്തെയാണ്. തുടർന്ന് യോഹന്നാന്റെ സുവിശേഷം 16:7-15 വചനങ്ങളിൽ നിന്ന് വരുവാനിരിക്കുന്ന കാര്യസ്ഥൻ പരിശുദ്ധാ മാവല്ല മറിച്ച്, ദൈവത്തിൽനിന്നും കേട്ടതുമാത്രം സംസാരിച്ച ഒരു മനു ഷ്യന്റെ ജനനം മുതൽ മരണം വരെ അനുസരിക്കേണ്ട എല്ലാം പഠിപ്പിച്ചു തന്ന മുഹമ്മദ് നബിയാണ് എന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ടു തന്നെ മുഹമ്മദ് നബി അന്ത്യപ്രവാചകനാണ് എന്ന് ഞാൻ വിശ്വസിക്കു ന്നു. മാനുഷിക സൃഷ്ടികളായ നാല് വൈരുദ്ധ്യ സുവിശേഷങ്ങളല്ലാതെ ദൈവത്തിന്റെ സുവിശേഷം ഒന്നും ബൈബിളിലില്ല എന്ന സത്യവും.


യഥാർത്ഥ ഏകദൈവാരാധന പഠിപ്പിക്കുന്ന ഇസ്ലാം അനുശാസി ക്കുന്നതാണ് എല്ലാ പ്രവാചകന്മാരും പറഞ്ഞ സ്രഷ്ടാവും രക്ഷകനുമായ ദൈവമെന്നുമുള്ള അറിവും, ഇസ്ലാം ദൈവത്തിന്റെ മതമാണ് എന്ന തിരിച്ചറിവും ഉൾക്കൊണ്ടതുകൊണ്ട് ഞാൻ ഇന്ന് ഒരു മുസ്ലിമായി. തീർച്ചയായും ഞാൻ വിശ്വസിക്കുകയാണ് യഥാർത്ഥത്തിൽ ബൈബിൾ പഠിച്ച ഒരു വ്യക്തിക്കുപോലും ക്രിസ്ത്യാനിയായി തുടരാൻ സാധിക്കി ല്ലായെന്ന് ക്രിസ്തു സ്ഥാപിച്ച മതമല്ല, ക്രിസ്തുമതം, കാരണം ക്രിസ്തു ആരെയും ക്രിസ്ത്യാനി എന്ന് വിളിച്ചിട്ടില്ല. സത്യാന്വേഷിയായ ഒരാൾ പരിശുദ്ധ ഖുർആനിലൂടെ ദൈവം അവതരിപ്പിച്ചുതന്ന ദൈവത്തി ൻ മതത്തെ, സത്യമതമായ ഇസ്ലാമിനെ അംഗീകരിക്കാതിരിക്കുവാ നാകില്ല.

അദ്ദേഹം പറയുന്നുണ്ട്എന്റെ സ്നേഹിതരേ ഞാൻ നിങ്ങളോട് അറിയിക്കുകയണ്; ഇത്പൂർണമായും സത്യം തന്നെയാണ്. ഞാൻ മനസ്സിലാക്കിയ ഇസ്ലാമിനെ നിങ്ങളും സത്യാന്വേഷികളായിക്കൊണ്ട് പഠിച്ചുനോക്കൂ. നിത്യനരകാഗ്നിയിൽ നിന്നും രക്ഷനേടാനും രക്ഷകന്റെ വാഗ്ദാനമായ സ്വർഗത്തിൽ ദൈവം നമ്മെ ഒരുമിച്ച് കൂട്ടുവാനും വേണ്ടി ഈ നശ്വര ജീവിതത്തിന്റെ നൈമിഷികതയെ തിരിച്ചറിഞ്ഞ് വിവേകമുള്ളവരായി മുഴുവൻ ജനങ്ങളും മാറുവാൻ പ്രാർത്ഥിക്കുന്നു.


Post a Comment

0Comments
Post a Comment (0)