https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

എന്താണ് നാർക്കോട്ടിക് ജിഹാദ്

RIGTHT WAY
1 minute read
0

  നാർക്കോട്ടിക് ജിഹാദ്

Narcotic അഥവാ (മയക്കുമരുന്ന്‌) ജിഹാദ് എന്ന് പറഞ്ഞാൽ (ലക്ഷ്യം സാധിക്കുന്നതിന് വേണ്ടി ഒരു വ്യക്തി നടത്തുന്ന തീവ്ര പരിശ്രമത്തിനേയാണ് ജിഹാദ് എന്ന് പറയുന്നത്)
യുവാക്കളെ മയക്കുമരുന്നിന് അടിമയാക്കി ജീവിതം നശിപ്പിക്കുന്ന രീതിയിലാണ് നർക്കോട്ടിക്സ് ജിഹാദ്

 ഈ പദം ആദ്യമായി ഉപയോഗിച്ചത് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് 

യഥാർത്ഥത്തിൽ ‘നർക്കോട്ടിക് ജിഹാദ്’ ഉണ്ടെന്ന നിലപാടിലേക്ക് പാലാ രൂപതാധ്യക്ഷനെ എത്തിച്ചത് ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം ആയിരിക്കും . എന്നാൽ അതിന് പിന്നിൽ മുസ്ലിലീങ്ങളാണ് എന്നതിനുള്ള തെളിവ് അദ്ദേഹം നിരത്തിയിട്ടില്ല! അതിനാൽ തന്നെ തെളിവ് ആവശ്യപ്പെട്ട് ഒരുപാട് സംഘടനകൾ വന്നിട്ടുണ്ട്,


ഇപ്പോൾ ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ​ഗുരുതര ആരോപണവുമായി പാലാ രൂപത വന്നിട്ടുണ്ട് . നർകോട്ടിക്, ലവ് ജിഹാദ്കൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇര ആക്കുന്നു എന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിൽ പറയുന്നു.
ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വാദിക്കുന്നു .അതേസമയം ബിഷപ്പിന്റെ പ്രസംഗത്തിനെ കടുത്ത വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകള്‍ പാലാ ബിഷപ്പ് വെളിപ്പെടുത്തണമെന്ന് ഇ.കെ സമസ്ത ആവശ്യപ്പെട്ടു. 'ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് ആരോപണത്തിൻ്റെ തെളിവുകൾ പാലാ ബിഷപ്പ് വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കിൽ അദ്ദേഹം നാർകോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. രണ്ടും നടക്കില്ലെങ്കിൽ ഈ വിഷ സർപ്പത്തെ പിടിച്ച് കൂട്ടിലടക്കണം',ഇകെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.


 

Post a Comment

0Comments
Post a Comment (0)