ഷാലി എ. ഹകീം, കോടഞ്ചേരി
ഹിന്ദു കുടുംബത്തിൽ നിന്നും ഇസ്ലാമിലേക്ക്
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ജനിച്ചു. തീവ്രമായ മത ബോധമുള്ള ഒരു കുടുംബമല്ലെങ്കിലും ഹിന്ദു എന്ന പേരിൽ അഭിമാനി ക്കുന്നവരാണ് അവളുടെ കുടുംബാംഗങ്ങൾ. ഉദയനുണ്ണി എന്ന ഈഴവ യുവാവിന് അവളെ വിവാഹം ചെയ്തുകൊടുക്കുമ്പോൾ ഭാവിയിൽ തങ്ങ ളുടെ മരുമകൻ അബ്ദുൽ ഹകീം എന്ന മുസ്ലിമായിത്തീരുമെന്നും തങ്ങളുടെ മകൾ ഇസ്ലാം ആശ്ലേഷിക്കുമെന്നും മാതാപിതാ ക്കൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എന് അവൾ പറയുന്നു
അവൾ പറയുന്നുണ്ട്ചില ഇസ്ലാമിക പ്രസിദ്ധീകരണങ്ങൾ എന്റെ ഭർത്താവ് വായിക്കു ന്നത് കാണുമ്പോൾ ചെറിയ അനിഷ്ടം തോന്നിയിരുന്നെങ്കിലും എതിർ ത്തില്ല. അത് അദ്ദേഹത്തെ ഇസ്ലാമിലേക്ക് നയിക്കുമെന്ന് ഞാൻ ചിന്തി ച്ചിരുന്നില്ല. അദ്ദേഹം മുസ്ലിമായപ്പോൾ ഞാൻ ശരിക്കും പൊട്ടിത്തെ റിച്ചു. കുടുംബക്കാർക്കിടയിൽ എനിക്കുണ്ടായേക്കാവുന്ന മാനക്കേടും അവരിൽനിന്നും നേരിടേണ്ടിവരുന്ന ഭീഷണികളും സർവോപരി വൃത്തി കെട്ട ഒരു മതമാണല്ലോ ഇസ്ലാം എന്ന ചിന്തയുമാണ് എന്നെ വല്ലാതെ പിടിച്ചുലച്ചത്. ഒരു വീട്ടിൽ ഞങ്ങൾ അകന്ന് ജീവിച്ചു. ഞാൻ എന്നെ ക്കൊണ്ടാവുംവിധം അദ്ദേഹത്തെ ശാരീരികവും മാനസികവുമായി പീ ഡിപ്പിച്ചു. പക്ഷേ, അദ്ദേഹം അവിശ്വസനീയമായ നിലയ്ക്ക് ക്ഷമ കാ ണിക്കുകയും എന്നെ ഉപദേശിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു പാട് നല്ല ഗുണങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിൽ അദ്ദേഹത്തിൽഞാൻ കാണുവാൻ തുടങ്ങി. മദ്യപാനം പോലും അദ്ദേഹം ഒഴിവാക്കി യത്എന്റെ മനസ്സിൽ ചലനമുണ്ടാക്കിത്തുടങ്ങി. അദ്ദേഹം പറയുന്നത് കേൾക്കുവാനും അദ്ദേഹം തരുന്ന പുസ്തകങ്ങൾ വായിക്കുവാനും തുടങ്ങി. വളരെയധികം അടുക്കും ചിട്ടയുമുള്ള ഒരു സജീവമതമാണ് ഇസ്ലാം എന്ന് എനിക്ക് ബോധ്യപ്പെട്ടുതുടങ്ങി. അങ്ങനെ ഇസ്ലാമി ലേക്ക് ഞാൻ കടന്നുവന്നു. ഇപ്പോൾ എല്ലാ വെള്ളിയാഴ്ചയും പള്ളി യിലേക്ക് പോകും. ഖുർആൻ പഠന ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ട്. ജീവിതത്തിന് ഒരർഥമുള്ളതായും ഒരുപാട് നന്മകൾ ചെയ്യേണ്ടതുണ്ട് എന്ന തോന്നലുണ്ടായതും ഇപ്പോഴാണ്. എന്നവൾ പറയുന്നു
അവൾ പറയുന്നുണ്ട്മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും ത്യാഗോജ്വല ജീവി തകഥകൾ വായിക്കുമ്പോൾ വിശ്വാസം കൂടിക്കൂടി വരികയും നിസ്സാരന്മാ രായ നമ്മൾ എന്ത് ത്യാഗമാണ് ചെയ്യുന്നത് എന്ന ചിന്ത ഉയരുകയും ചെയ്യും. സംശുദ്ധമായ ജീവിതം നയിച്ച മഹാനായിരുന്നു പ്രവാചകൻ. സൽസ്വഭാവവും കാരുണ്യവും മറ്റെല്ലാ ഉത്തമഗുണങ്ങളും ഒത്തുചേർന്ന അദ്ദേഹത്തിന് തുല്യനായി ഒരു ആചാര്യനെയും കണ്ടെത്തുക സാധ്യമല്ല
അവൾ പറയുന്നുണ്ട് വിശുദ്ധ ഖുർആൻ പഠിക്കുവാൻ നിത്യവും ഞാൻ സമയം കണ്ട ത്തുന്നുണ്ട്. അനിർവചനീയമായൊരു ആത്മാനുഭൂതി ഖുർആൻ പഠന ത്തിലൂടെ എനിക്ക് കിട്ടുന്നുണ്ട്. അത് ദൈവവചനങ്ങളാണ് എന്ന സത്യം ചിന്തിക്കുമ്പോഴാണ് കൂടുതൽ അതുമായി അടുക്കാൻ തോ ന്നുന്നത്. പ്രപഞ്ച സൃഷ്ടാവിൽനിന്ന് അവതീർണമായത് എന്ന് പരിച യപ്പെടുത്തുന്ന ഒരു വേദഗ്രന്ഥം ഹിന്ദുമതത്തിൽ ഞാൻ കണ്ടിട്ടില്ല.
അവൾ പറയുന്നുണ്ട് മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണരീതിയോട് പണ്ട് എനിക്ക് പുഛമായിരുന്നു. ഇസ്ലാമിലേക്ക് കടന്നുവന്നയുടനെയും ആ രീതി സ്വീകരിക്കാൻ എനിക്ക് അൽപം മടിയുണ്ടായിരുന്നു. എന്നാൽ ഇന്ന് ഞാൻ അത് അങ്ങേയറ്റം ഇഷ്ടപ്പെടുന്നു. എല്ലാ സ്ത്രീകളും ഇസ്ലാ മിക വസ്ത്രധാരണരീതി സ്വീകരിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആ ഗ്രഹിച്ചുപോകാറുണ്ട്. സ്ത്രീകൾക്കെതിരെയുള്ള ഒരുപാട് കയ്യേറ്റങ്ങൾ ക്ക് അത് തടയിടുമെന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. മുസ്ലിം സ്ത്രീ കളിൽപെട്ട നല്ലൊരു ശതമാനം പേരും യഥാർഥമായ ഇസ്ലാമിക വസ് ത്രധാരണരീതി സ്വീകരിച്ചുകാണുന്നില്ല. മറക്കേണ്ടുന്ന ശരീരഭാഗങ്ങൾ മറക്കാതെ പുറത്തിറങ്ങിയാൽ പരലോകത്ത് കഠിനമായി ശിക്ഷിക്കപ്പെ ടും എന്ന കാര്യം മനസ്സിലാക്കാത്തതുകൊണ്ടായിരിക്കാം അത്. എന്നും അവൾ പറയുന്നു