https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ഇസ്ലാമിലേക്ക്അ വന്നവർ -അഹ്മദ് കനാത്ത്

RIGTHT WAY
0

 അഹ്മദ് കനാത്ത്

 ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാമിലേക്ക് 

കണ്ണൂർ ജില്ലയിലെ ചേലേരിയിൽ ഒരു ഹിന്ദുകുടുംബത്തിൽ ജനിച്ചു വളർന്ന അദ്ദേഹം മുസ്ലിമായിത്തീർന്നത് യാദൃച്ഛികമായാണ്. ഒരു അന് ധനാണ് അതിന് വഴിയൊരുക്കിയത്. മലപ്പുറത്ത് ഒരു നായർ സമുദാ യത്തിൽ ജനിച്ച സോമൻ എന്ന് പേരായ അദ്ദേഹം ഇസ്ലാം ആശ്ലേഷി ച്ച് നൂറുദ്ദീൻ എന്ന പേർ സ്വീകരിച്ചു. ഓട്ടുപാത്രവിൽപനക്കാരുടെ കൂടെ അദ്ദേഹം കണ്ണൂരിൽ എത്തിയപ്പോഴാണ് അവർ പരസ്പരം   പരി ചയപ്പെട്ടത്.

ജന്മനാ അന്ധനായ അദ്ദേഹത്തോട് ഇസ്ലാം ആശ്ലേഷി ക്കാനുള്ള കാരണം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ് മാറി ചിന്തിക്കാൻ അയാളെ പ്രേരിപ്പിച്ചത്. അദ്ദേഹം പറഞ്ഞു: “എന്നെപ്പോ ലുള്ള ലക്ഷക്കണക്കിന് അന്ധർക്ക് ഉൾക്കൊള്ളാവുന്ന ഏക മതമാണ് ഇസ്ലാം. ഹിന്ദുമതത്തിൽ ഈശ്വരനിലേക്ക് എത്തണമെങ്കിൽ വിഗ്രഹ ത്തെ മുന്നിൽ കണ്ട് പൂജിക്കുകയും പ്രാർത്ഥിക്കുകയും വേണം. ജന്മനാ അന്ധനായ എനിക്ക് എങ്ങനെ അതിന് സാധിക്കും? എന്നാൽ ഇസ്ലാ മിൽ ഈ പ്രശ്നമില്ല. അകക്കണ്ണുകൊണ്ട് അല്ലാഹുവെന്ന മഹാശക് തിയെ മനസ്സിലാക്കി അവനെ ആരാധിക്കാൻ എനിക്ക് കഴിയുന്നു. ബിം ബങ്ങളും പ്രതിഷ്ഠകളും മുഖേന മാത്രമെ ഈശ്വരസാമീപ്യം സാധ്യമാ കൂ എങ്കിൽ എന്നെപ്പോലുള്ളവർ എന്തുചെയ്യും?' ഈ വാക്കുകൾ അദ്ദേഹത്തിന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. അന്നുമുതൽ ഇസ്ലാമിനെക്കു റിച്ച് അയാൾ പഠിക്കാൻ തീരുമാനിച്ചു. ഇസ്ലാം പരിചയപ്പെടുത്തുന്ന അല്ലാഹുവിനെ മനസ്സിലാക്കാനാണ്  ആദ്യമായി താൽപര്യം കാണിച്ചത്. പലരുമായും സംസാരിച്ചു. പുസ്തകങ്ങൾ സംഘടിപ്പിച്ചു വായിച്ചു.


“ വിശുദ്ധ ഖുർആനിലെ ഈ വചനമാണ് എന്നെ കൂടുതൽ ആകർഷിച്ചത്. അല്ലാഹുവിന്റെ വിശേഷഗുണങ്ങളായി ഖുർ ആൻ പറയുന്ന കാര്യങ്ങൾ യഥാർത്ഥ ദൈവം അല്ലാഹുവാണെന്ന് എനിക്ക് മനസ്സിലാക്കിത്തന്നു.


അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാണ്. അറിഞ്ഞുകൂടാത്ത ഒരവസ്ഥ അവന് ഉണ്ടായിട്ടില്ല. അവനെ സംബന്ധിച്ചിടത്തോളം രഹസ്യവും പരസ്യവുമില്ല. പ്രത്യക്ഷവും പരോക്ഷവുമില്ല. അവൻ തി കാലജ്ഞാനിയാണ്. “അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവൻ. നിങ്ങളുടെ കൂട്ടത്തിൽ നിന്ന് രഹ സ്യമായി സംസാരിച്ചവനും പരസ്യമായി സംസാരിച്ചവനും രാത്രിയിൽ ഒളിഞ്ഞിരിക്കുന്നവനും പകലിൽ പുറത്തിറങ്ങി നടക്കുന്നവനുമെല്ലാം (അവനെ സംബന്ധിച്ചിടത്തോളം) സമമാകുന്നു” (ഖുർആൻ 13:9-10).


പ്രപഞ്ചമാസകലം വ്യാപിച്ചുകിടക്കുന്ന ദൈവികദൃഷ്ടാന്തങ്ങളും ദിവ്യാനുഗ്രഹങ്ങളും എടുത്തുകാട്ടി മനുഷ്യമനസ്സിന്റെ അടഞ്ഞുകി ടക്കുന്ന കവാടങ്ങളിൽ ഖുർആൻ മുട്ടി വിളിക്കുന്നതായി അദ്ദേഹത്തിന് തോ ന്നി. അവയ്ക്കു പിന്നിലെ സൃഷ്ടിവൈഭവത്തെയും ആസൂത്രണ വൈദഗ് ദ്ധ്യത്തെയും കുറിച്ച് ഖുർആൻ അവനെ ബോധവാനാക്കുന്നു. നിങ്ങൾ ചിന്തിക്കുന്നില്ലേ? നിങ്ങൾക്ക് ബുദ്ധിയില്ലേ? ബുദ്ധിയുള്ളവർക്ക് അതിൽ ദൃഷ്ടാന്തങ്ങളുണ്ട്. എന്നിങ്ങനെ ചോദിച്ചുകൊണ്ട് യുക്തിവിചാരത്തി ൻ വഴിത്താരയിലൂടെ അത് മനുഷ്യനെ സർവ്വശക്തനായ ഒരു സൃഷ് ടികർത്താവിന്റെ സവിധത്തിലേക്ക് നയിക്കുന്നു. എണ്ണമറ്റ ദേവീദേവന്മാ രെ ആരാധിക്കുന്ന ഹിന്ദുമതത്തേക്കാൾ ഇസ്ലാം എന്തുകൊണ്ടും മഹത്തരമാണെന്നും അത് സത്യമതമാണെന്നും അയാൾക്ക്  ബോധ്യമാവുകയും അങ്ങനെ  ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.


 അദ്ദേഹം പറയുന്നുണ്ട് അദ്ദേഹത്തിന്  ആകർഷിച്ച മറ്റൊരു കാര്യം പരലോകവിശ്വാസമാണ്. അർ ശൂന്യമായ പുനർജന്മസിദ്ധാന്തത്തിന് പകരം ഇസ്ലാം പഠിപ്പിക്കു ന്ന പരലോകം അനിവാര്യമായ ഒന്നാണെന്ന് അയാൾ മനസ്സിലാക്കി. ശുദ്ധശൂന്യതയിൽ നിന്ന് ഈ പ്രപഞ്ചം സൃഷ്ടിച്ച് അല്ലാഹുവിന് രണ്ടാ മത് സൃഷ്ടിക്കുക അസാധ്യമല്ലല്ലോ.


മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുകയില്ല. മരണശേഷം നാം ഇഹലോകത്ത് ചെയ്ത നന്മതികളെക്കുറിച്ച് അല്ലാഹു വിചാരണ ചെയ്യും. നന്മതിന്മകൾക്കനുസരിച്ച് രക്ഷാശിക്ഷകളും സ്വർഗ നരക ങ്ങളും നമുക്ക് നൽകപ്പെടും. നാം ചെയ്യുന്നതെല്ലാം റെക്കോർഡ് ചെയ്യു ന്നുണ്ടെന്നും നാളെ പരലോകത്തിൽ ആ റെക്കോർഡുകൾ നമുക്കെതി രായി സാക്ഷി നിൽക്കുമെന്നും ഖുർആൻ മുന്നറിയിപ്പ് നൽകുന്നു. നാം വിലപ്പെട്ടതായി കരുതുന്ന സമ്പത്തും സൗകര്യങ്ങളും കുടുംബവും സമൂഹവും ഉദ്യോഗവും എല്ലാമെല്ലാം ഉപേക്ഷിച്ച് നാം മരിക്കും. നമു ക്കതെല്ലാം നഷ്ടപ്പെടും എന്ന് തീർച്ച. അപ്പോൾ മരണശേഷമുള്ള ജീ വിതത്തെക്കുറിച്ച് നാം ഗൗരവത്തോടെ കണക്കിലെടുത്തേ പറ്റൂ.


അമുസ്ലിം സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്: ഇവിടെയുള്ള ചില മുസ്ലിംകൾ ഖുർആനിനസുരിച്ച് ജീവിക്കുന്നില്ല ല്ലോ എന്നത് ഇസ്ലാമിനെപ്പറ്റി പഠിക്കുന്നതിൽനിന്ന് നിങ്ങളെ ഒരിക്ക ലും തടയാൻ പാടില്ല. അവർ അങ്ങനെ ജീവിക്കാതിരുന്നാൽ അതി ൻ നഷ്ടം അവർക്കാണ്. അവനവന്റെ ഭാവി സുരക്ഷിതമാക്കുക എന്നതാണ് നമ്മുടെ പ്രധാന കടമ. നാളെ പരലോകത്തിൽ വെച്ച് നാം ചോദിക്കപ്പെടും. "നിങ്ങൾക്കൊരു മുന്നറിയിപ്പുകാരൻ വന്നിരുന്നില്ലേ എന്ന്.


ഉച്ചനീചത്വങ്ങളും തൊട്ടുകൂടായ്മയും ഇല്ലാത്ത, സകല തിന്മക ളെയും എതിർക്കുന്ന, നന്മകളെ പ്രോത്സാഹിപ്പിക്കുന്ന, ജാതീയതയും വർണാശ്രമ വ്യവസ്ഥയുമില്ലാത്ത, ശാന്തിയുടെയും സമാധാനത്തിന്റെ റയും മതമാണ് ഇസ്ലാം.


Post a Comment

0Comments
Post a Comment (0)