കേരളത്തിന് പുറത്ത് ഫാർമസി കോഴ്സുകൾ പഠിക്കാൻ അവസരം ഉണ്ടോ?
കേരള ത്തിന് പുറത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫാർമസി കോഴ്സുകൾക്ക് പ്രവേശന ലഭിക്കാൻ ഈ പ്രവേശന പരീക്ഷകൾ എഴുതാം. ഒപ്പം ഇന്ത്യ യിലെ ഏറ്റവും മികച്ച 10 ഫാർമസി കോളജുകളെ യും പരിചയപ്പെടാം.
ഫാർമസി
ആന്ധ്രപ്രദേശ് എൻജിനീയറിങ് അഗ്രിക്കൾച്ചർ ആ ൻഡ് ഫാർമസി കോമൺ എൻട്രൻസ് ടെസ്റ്റാണ് (AP EAPCET) മറ്റൊരു പ്രധാനപ്പെട്ട പ്രവേശന പ രീക്ഷ. സംസ്ഥാനതലത്തിലുള്ള ഒരു പരീക്ഷയാ ണിത്. ബി.ഫാം, ഡോക്ടർ ഓഫ് ഫാർമസി (ഫാം ഡി) എന്നീ കോഴ്സകളിലേക്ക് ഈ പ്രവേശന പരീക്ഷയിലൂടെ പ്രവേശനം ലഭിക്കും.
മികച്ച ഫാർമസി കോളജ്?
എൻ.ഐ.ആർ.എഫ്റാങ്കിങ്ങിന്റെ അടിസ്ഥാനത്തി ലുള്ള റാങ്കിങ് അനുസരിച്ച് ഒന്നാം സ്ഥാനത്തുള്ള ഫാർമസി കോളജ് ഡൽഹിയിലെ ജാമിയ ഹംദാ ർദ് ആണ്.
ജിപാറ്റ്
നാഷനൽ ടെസ്റ്റിങ് ഏജൻസി ദേശീയ തലത്തിൽ നടത്തുന്ന ഒരു പ്രവേശന പരീക്ഷയാണ് ഗ്രാ ഫാർമസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്. എം.ഫാർമ, ത ത്തുല്ല്യ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാ യാണ് ഈ പരീക്ഷ സംഘടിപ്പിക്കുന്നത്. എല്ലാ വർ ഷവും നടക്കുന്ന ഒരു കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയാണിത്.
നിപർജി
മാസ്റ്റേഴ്സ് ഇൻ ഫാർമസി (എം.ഫാം), മാസ്റ്റേഴ്സ് ഓഫ് സയൻസ് (എം.എസ് ഫാം), മാസ്റ്റേഴ്സ് ഓ ഫ് ടെക്നോളജി ഫാർമസി (എം.ടെക് ഫാം), ഫാ ർമസിയിൽ പിഎച്ച്.ഡി എന്നീ കോഴ്സുകളിലേ ക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷ യാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടി ക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ജോയിന്റ് എൻട്രൻസ് എക്സാം (NIPER JEE). അഹമ്മദാ ബാദ്, ഗുവഹാത്തി, ഹാജിപ്പൂർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി, എസ്.എ.എസ് നഗ ർ എന്നിവിടങ്ങളിലുള്ള NIPER കോളജുകളിലേ ക്ക് പ്രവേശനം ലഭിക്കും.