വാട്സാപ്പിലൂടെ എങ്ങനെ പണം അടക്കാം
ഇന്ന് ലോകത്ത്അധിക ജനങ്ങളും ഉപയോഗിക്കുന്ന ഒരു ആപ്പാണ് വാട്സപ്പ് അതുകൊണ്ടുതന്നെ ഇന്ന് വാട്സ്ആപ്പിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്ന ഫീച്ചര്‍ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കളിലേയ്ക്കും എത്തിയിരിക്കുന്നു. രാജ്യത്ത് വാട്സ്ആപ്പ് പേയ്മെന്‍റിനുള്ള അനുമതി പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയിട്ടുണ്ട്. പ്ലാറ്റ്ഫോമിലൂടെ സന്ദേശങ്ങള്‍ അയയ്ക്കുന്ന അത്രതന്നെ എളുപ്പത്തിൽ പണവിനിമയവും നടത്താം. എന്നാൽ 40 കോടി വരിക്കാരുള്ളതിൽ തുടക്കത്തില്‍ രണ്ട് കോടി അക്കൗണ്ടുകള്‍ക്കേ ഈ സൗകര്യം ലഭ്യമാകൂ. പത്ത് ഇന്ത്യന്‍ ഭാഷകളില്‍ ഇത്തരം പേയ്‌മെന്‍റ് സേവനം സജ്ജമാക്കിയിട്ടുണ്ട് വാട്സ്ആപ്പ്. നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍റെ ചില നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് തുടക്കത്തില്‍ രണ്ട് കോടി ഉപഭോക്താക്കളില്‍ മാത്രമായി ഈ സേവനം പരിമിതപ്പെടുത്തേണ്ടി വരുന്നത്.
വാട്സ്ആപ്പ് ഉപയോഗിച്ച് എങ്ങനെയാണ് പണം സ്വീകരിക്കുന്നതെന്നും മറ്റൊരാള്‍ക്ക് അയയ്ക്കുന്നതെന്നും നോക്കാം.
Step 1=ആദ്യം നിങ്ങളുടെ ഫോണിലെ വാട്സ്ആപ്പ് തുറക്കുക. ഫോണ്‍ സ്‌ക്രീനിന്‍റെ വലത് ഭാഗത്ത് മുകളില്‍ കാണുന്ന മൂന്ന് കുത്തുകളില്‍ ടാപ്പ് ചെയ്യുക.
Step 2=പേയ്‌മെന്‍റ്സ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇതോടെ ഈ സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ബാങ്കുകളുടെ പേരുകള്‍ കാണിച്ചുകൊണ്ടുള്ള പേജ് ലഭ്യമാകും. (സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്‌സിസ്, ജിയോ പേയ്‌മെന്‍റ് ബാങ്ക്, കൂടാതെ പൊതുമേഖലാ ബാങ്കായ എസ്ബിഐ എന്നിവയുമായിട്ടാണ് യുപിഐ യ്ക്കായി ധാരണയായിട്ടുള്ളത്.)
Step 3=ബാങ്ക് തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ നമ്പര്‍ എസ് എം എസ് സന്ദേശം വഴി വേരിഫൈ ചെയ്യും. (ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ബാങ്കില്‍ നല്‍കിയിരിക്കുന്ന രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറില്‍ തന്നെയായിരിക്കണം വാട്സ്ആപ്പും.)
Step 4=നമ്പര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ മറ്റ് പേയ്‌മെന്‍റ് ആപ്പുകളെ പോലെ തന്നെ ഇവിടെയും പണവിനിമയത്തിനായി ഒരു യുപിഐ പിന്‍ സെറ്റ് ചെയ്യണം. ഇതോടെ പേയ്‌മെന്‍റ് പേജില്‍ തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാണാനാകും.
പണം അയയ്ക്കാം, സ്വീകരിക്കാം
Step 5=ആര്‍ക്കാണോ പണമയയ്ക്കുന്നത് അയാളുടെ ചാറ്റ് തുറന്ന് അറ്റാച്ച്‌മെന്‍റ് ഐക്കണില്‍ ടാപ്പ് ചെയ്യുക.
Step 6=പേയ്‌മെന്‍റില്‍ ടാപ്പ് ചെയ്ത് തുക രേഖപ്പെടുത്തുക. എന്തെങ്കിലും സന്ദേശമുണ്ടെങ്കില്‍ അതും നല്‍കുക.
Step 7=യുപിഐ പിന്‍ നല്‍കി പണവിനിമയനടപടി പൂര്‍ത്തിയാക്കുക.
ട്രാന്‍സാക്ഷന്‍ പൂര്‍ണ്ണമാകുന്നതോടെ ഇത് ഉറപ്പാക്കിക്കൊണ്ടുള്ള സന്ദേശവും ലഭിക്കും. ഇതോടെ പെയ്മെന്റ് സക്സസ് ആകുന്നു