ഖുർആനും ഭൂമിശാസ്ത്രവും
ഭൂമിശാസ്ത്രമെന്നാൽ ഭൂമിയുടെയും, അതിന്റെ പ്രത്യേകതകളുടെയും, മനുഷ്യനുൾപ്പെടെയുള്ള അതിലെ ജീവജാലങ്ങളുടെ ക്രമീകരണത്തിന്റെയും, അതിൽ മനുഷ്യന്റെ പ്രവൃത്തികളുടെ പരിണതഫലങ്ങളുടെയും പഠനമാണ്, ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും ശാസ്ത്രം ഇന്നേവരെ കണ്ടുപിടിക്കാത്ത ഒരുപാട് ശാസ്ത്രപരമായിട്ടുള്ള കാര്യങ്ങൾഉണ്ട്,എന്നാൽ ആധുനിക ശാസ്ത്രം കണ്ടു പിടിച്ച ചില ഭൂമിശാസ്ത്രപരമായിട്ടുള്ള കാര്യങ്ങൾ 1400 വർഷങ്ങൾക്കു മുമ്പ് അവതരിച്ച ഖുർആനിൽ പറയപ്പെട്ടിട്ടുണ്ട് എന്ന് കാണുമ്പോൾ ഖുർആൻ ഒരു ദേവിക ഗ്രന്ഥമാണ് എന്ന് തന്നെ നമുക്ക് ഉറച്ചു വിശ്വസിക്കാം അതിനുള്ള ചില ഉദാഹരണങ്ങളും ശാസ്ത്ര കണ്ടതിലുകളും ഇവിടെ പരാമർശിക്കാം,
ഭൂമിയുടെ ഗോളാകൃതി
📍1956ൽ സാമുവൽ ഷെന്റൺ തുടക്കമിട്ട ഫ്ലാറ്റ്എർത്ത് സൊസൈറ്റി ഭൂമി പരന്നതാണെന്ന വാദത്തിൽ ഉറച്ചു നിന്നവരായിരുന്നു .
📍 തുടർന്ന് ഭൂമി പരന്നതാണെന്നും പ്രപഞ്ചത്തിന്റെ കേന്ദ്രം ഈ ഭൂമിയാണെന്നും സമർഥിച്ച് ഒരു ടുണീഷ്യൻ പിഎച്ച്ഡി വിദ്യാർഥി തീസീസ് കൂടി രംഗത്ത് വന്നു,
📍 അമേരിക്കൻ സംഗീതജ്ഞനായ ബി.ഒ.ബി., പ്രമുഖ ബാസ്കറ്റ്ബോൾ താരം കൈറി ഇർവിങ്, അമേരിക്കൻ ടിവി അവതാരകനായ ബിൽ നെ, ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ നീൽ ഡിഗ്രാസ് ടൈസൻ തുടങ്ങിയ പ്രമുഖർ കൂടി ഭൂമി പരന്നതാണെന്ന വാദം ഉന്നയിച്ചു, .
📍1800ല്‍ സീറെറ്റിക് Society യുടെ സ്ഥാപകനായ Samuel Birley Rowbotham ഉം 20 ആം നൂറ്റാണ്ടില്‍ Flat Earth Society യും ഭൂമി പരന്നതാണെന്ന് പ്രചരിപ്പിച്ചു.
ആധുനിക ശാസ്ത്രം വികസിക്കുന്ന കാലം വരെ മനുഷ്യന്റെ ധാരണ ഭൂമി പരന്നതാണെന്നും ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നുമൊക്കെയായിരുന്നു. ആ ധാരണക്കെതിരെ സംസാരിച്ച ശാസ്ത്രജ്ഞന്‍മാര്‍ക്കൊക്കെ പുരോഹിതകോടതികള്‍ കഠിനശിക്ഷ വിധിച്ചു. ബ്രൂണോ, ഗലീലിയോ തുടങ്ങിയവരൊക്കെ ഉദാഹരണങ്ങള്‍ മാത്രം. എന്നാൽ 1597ൽ ലോകം ചുറ്റിസഞ്ചരിച്ച "ഫ്രാൻസിസ് ഡ്രൈക്ക് "(Francis drake ) ആണ് ഭൂമി ഉരുണ്ടതാണെന്നുആദ്യമായി തെളിയിച്ചത്.
എന്നാൽ ഭൂമി ഉരുണ്ടതാണ് എന്ന് തെളിയിക്കുന്ന ഒരുപാട് ആയത്തുകൾ ഖുർആൻ 1400 വർഷങ്ങൾക്കു മുൻപ് പ്രതിപാദിച്ചിരുന്നു,
രാപ്പകലുകളുടെ മാറ്റത്തെകുറിച്ചു തായെ നൽകുന്ന പരിശുദ്ധ ഖുർആൻ വചനമൊന്നു ശ്രദ്ദിക്കു.
أَلَمْ تَرَ أَنَّ اللَّهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي إِلَىٰ أَجَلٍ مُّسَمًّى وَأَنَّ اللَّهَ بِمَا تَعْمَلُونَ خَبِيرٌ
لقمان (29)
അല്ലാഹു രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന് നീ ചിന്തിച്ചു നോക്കിയിട്ടില്ലേ? അവന്‍ സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം നിര്‍ണിതമായ ഒരു അവധിവരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണെന്നും (നീ ആലോചിച്ചിട്ടില്ലേ?)
രാത്രി മെല്ലെമെല്ലെ പകലിലേക്കും പകൽ രാത്രിയിലേക്കും മാറിമാറി വരിക എന്നത്കൊണ്ടിവിടെ അർത്ഥമാക്കുന്നത് ഭൂമി ഉരുണ്ടതായാൽ മാത്രമേ ഈ പ്രതിഭാസം നടക്കുകയുള്ളൂ. ഭൂമി പരന്നതായിരുന്നു വെങ്കിൽ രാത്രിയിൽ നിന്ന് പകലിലേക്കും പകലിൽ നിന്ന് രാത്രിയിലേക്കും പെട്ടെന്നുള്ള മാറ്റം ഉണ്ടാവുമായിരുന്നു .തായെ നൽകുന്ന വചനവും ഭൂമിയുടെ ഗോളാകൃതിയെയാണ് സൂചിപ്പിക്കുന്നത്.
خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۗ أَلَا هُوَ الْعَزِيزُ الْغَفَّارُ
الزمر (5)
ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.
ചുറ്റിപ്പൊതിയുക,വലയം ചെയ്യുക എന്നി അർത്ഥങ്ങളുള്ള "കവ്വറ"എന്ന അറബിപദമാണിവിടെ ഉബയോഗപെട്ടിട്ടുള്ളത്. തലക്ക് ചുറ്റും തലപ്പാവ് ചുറ്റിയ രീതി).
ഭൂമി ഉരുണ്ടതായാൽ മാത്രമേ ചുറ്റിപ്പൊതിയാൽ,വലയം ചെയ്യൽ എന്നി പ്രതിഭാസങ്ങൾ നടക്കുകയുള്ളൂ.
ഭൂമി പന്ത് പോലെ കൃത്യമായി ഉരുണ്ടതല്ല. മറിച്ചു ഭൗമ ഗോളാകൃതിയാണ്.അതായത് ദ്രുവങ്ങൾ പരന്നതാണെന്നർത്ഥം.തായെ നൽകുന്ന പരിശുദ്ധ ഖുർആനിക വചനം ഭൂമിയുടെ കൃത്യമായ ആകൃതിയുടെ വിവരമുൾക്കൊള്ളുന്നു.
وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا
النازعات 30
അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു.
ഭൂമിയുടെ ആകൃതിയാണ് ജിയോയിഡ്. (മുഗൾ ഭാഗം അൽപ്പം പരന്നത്തും മുമ്പ് ഭാഗം അൽപ്പം തള്ളിനിൽക്കുന്നതുമായ ആകൃതിയാണ് ജിയോയിട്), ഇങ്ങനെയും ഒരു വിഭാഗം ശാസ്ത്രജ്ഞർ ഇന്ന് വിശ്വസിക്കുന്നുണ്ട്,
"ദഹാഹ"എന്ന അറബി പദമാണിവിടെ ഉബയോഗിച്ചിരിക്കുന്നത്. ഒട്ടകപക്ഷിയുടെ മുട്ട എന്നും ഇതിനർത്ഥമുണ്ട് ഒട്ടകപക്ഷിയുടെ മുട്ടയുടെ ആകൃതി ഭൂമിയുടെ ഭൗമഗോള (Geosphecical)ആകൃതിയോട് സാദൃശ്യപെടുന്നു. ഭൂമി പരന്നതെന്നായിരുന്നു പരിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട കാലഘട്ടത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ധാരണ.എങ്കിലും ഇതിൽനിന്നും വ്യത്യസ്തമായി പരിശുദ്ധ ഖുർആൻ ഭൂമിയുടെ ആകൃതി ശരിയാവണ്ണം വിശദീകരിക്കുന്നു. അതുകൊണ്ട് ഈ ആയതിനാൽ ഭൂമി ജിയോയിട് രൂപത്തിൽ ആണ്എന്ന അഭിപ്രായത്തിനുള്ള തെളിവും നമുക്ക് പിടിക്കാം
وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ شَىْءٍۢ مَّوْزُونٍۢ ١٩
‘ഭൂമിയെ നാം നീട്ടിയിരിക്കുന്നു’ (വി.ഖു. 15:19). എവിടെ ചെന്നാലും ഭൂമി പിന്നെയും നീണ്ടുകിടക്കും. ഇത് ഗോളാകൃതിയിലുള്ള ഒന്നിന്റെ മാത്രം സവിശേഷതയാണ്. പരന്നതാണെങ്കില്‍ അതിന്റെ അറ്റത്തത്തെിയാല്‍ അവിടെ അവസാനിക്കുകയാണ് ചെയ്യുക. പിന്നെയും അങ്ങനെ നീണ്ടുകിടക്കുകയില്ല. ഭൂമിയില്‍ താമസിക്കുന്ന ഒരു ജീവിക്കും അതൊരു ഗോളാകൃതിയിലുള്ള വസ്തുവാണെന്ന് അനുഭവപ്പെടില്ല. കണ്ണെത്താത്ത ദൂരത്തില്‍ നീണ്ടോ പരന്നോ കിടക്കുന്ന ഭൂമിയാണ് നാം കാണുന്നത്. യഥാര്‍ഥത്തില്‍ ഗോളാകൃതിയിലുള്ള ഭൂമി ഇങ്ങനെ വാസയോഗ്യമാക്കി പരത്തിത്തന്നത് അല്ലാഹുവിന്റെ അനുഗ്രഹമാണ്.
ഭൂമി അതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. സ്വയം കറങ്ങുന്നതോടൊപ്പം അത് സൂര്യനെയും ചുറ്റുന്നുണ്ട്. അതിനുപുറമെ സൗരയൂഥത്തിന്റെ ചലനം വേറെയുമുണ്ട്. ഇനിയും പ്രപഞ്ചത്തിലെ മറ്റേതൊക്കെ ചലനങ്ങില്‍ ഭൂമി പങ്കാളിയായിരിക്കുന്നുവെന്ന് ഇനിയും അറിയാനിരിക്കുന്നേയുള്ളൂ. ഇപ്പോള്‍ മനസ്സിലായ എല്ലാ ചലനങ്ങളും കൂട്ടിയാല്‍ ഒരു ദിവസത്തില്‍ ഭൂമി ഒരു കോടി നാല്‍പതുലക്ഷം മൈല്‍ ശൂന്യാകാശത്തില്‍ സഞ്ചരിക്കുന്നുവെന്ന് ശാസ്ത്രം പറയുന്നു. അതിനിടയില്‍ ഇളക്കവും ചാട്ടവും തെന്നലുമൊക്കെ സംഭവിക്കുന്നുണ്ട്. പക്ഷേ, നമ്മള്‍ അറിയുന്നില്ല. കാരണം, നമ്മള്‍ കിടക്കുന്നത് ഭൂമിയാകുന്ന തൊട്ടിലിലാണ്. അതിന്റെ ഇളക്കം മനുഷ്യന് സുഖം പകരുന്നു.
الَّذِي جَعَلَ لَكُمُ الْأَرْضَ مَهْداً وَسَلَكَ لَكُمْ فِيهَا سُبُلاً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ أَزْوَاجاً مِّن نَّبَاتٍ شَتَّى. ‘
ഭൂമിയെ നിങ്ങള്‍ക്ക് തൊട്ടിലാക്കിത്തന്നവന്‍ അവനാണ്’ (വി.ഖു. 20:53) ‘ഭൂമിയെ അവന്‍ ഒരു തൊട്ടിലാക്കുകയും ചെയ്തില്ലേ ’ (വി.ഖു. 78:6).
هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولاً فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ وَإِلَيْهِ النُّشُورُ
കുതിരയെപ്പോലെ കുതിച്ചുപായുന്ന ഈ ഭൂമിയെ ഉപയോഗത്തിനായി നമുക്ക് മെരുക്കിത്തന്നതും അല്ലാഹുവാണ്. ‘നിങ്ങള്‍ക്ക് ഭൂമിയെ മെരുക്കിത്തന്നവനാണവന്‍. അതുകൊണ്ട് നിങ്ങള്‍ ഭൂമിയുടെ വഴികളിലൂടെ സഞ്ചരിച്ചുകൊള്ളുക’ (വി.ഖു. 67:15).
إِنَّ اللَّهَ يُمْسِكُ السَّمَاوَاتِ وَالْأَرْضَ أَن تَزُولَا وَلَئِن زَالَتَا إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّن بَعْدِهِ إِنَّهُ كَانَ حَلِيماً غَفُوراً
‘നിശ്ചയം അല്ലാഹു ആകാശഭൂമികളെ തെറിച്ചുപോകാതെ പിടിച്ചുനിര്‍ത്തുന്നു.രണ്ടും നീങ്ങിപ്പോയാല്‍ അവയെ ഉറപ്പിച്ചുനിര്‍ത്താന്‍ അല്ലാഹുവിനല്ലാതെ ആര്‍ക്കും സാധ്യമല്ല’ (വി.ഖു. 35:41). ഈ ശൂന്യാകാശ യാത്രയില്‍ തെന്നിപ്പോകാതിരിക്കാന്‍ അല്ലാഹു ഭൂമിക്ക് മറ്റൊരു സംവിധാനവുംകൂടി ചെയ്തുകൊടുത്തിട്ടുണ്ട്. പര്‍വതങ്ങളാകുന്ന ആണിയടിച്ച് അതിനെ ഉറപ്പിച്ച് നിര്‍ത്തിയിട്ടുണ്ടവന്‍.
‘وَجَعَلْنَا فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجاً سُبُلاً لَعَلَّهُمْ يَهْتَدُونَ
ഭൂമി അവരെയുംകൊണ്ട് ഇളകിത്തെറിച്ചുപോകാതിരിക്കാന്‍ അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു’ (വി.ഖു. 21:31).
‘ഭൂമിയെ നാം വിരിപ്പും പര്‍വതങ്ങളെ നാം ആണിയുമാക്കിയില്ലേ ?’ (വി.ഖു. 78:6-7). ഭൂമിയുടെ ബാലന്‍സ് സൂക്ഷിക്കുന്നതില്‍ പര്‍വതങ്ങള്‍ക്കുള്ള പങ്ക് ഇന്ന് നമുക്കറിയാം. ജീവികളുടെ എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാന്‍ പാകത്തിലാണ് അല്ലാഹു ഭൂമിയെ സംവിധാനിച്ചിരിക്കുന്നത്. ജീവികള്‍ക്കും സസ്യങ്ങള്‍ക്കും വളര്‍ന്നുവരാന്‍ പറ്റിയ ഇടമാണ് ഭൂമി. കഴിഞ്ഞതും വരാനിരിക്കുന്നതുമായ സകല ജീവജാലങ്ങളെയും അവയുടെ മൃതശരീരങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ഭൂമിയുടെ കഴിവിനെ കുറിച്ച് അല്ലാഹു പറഞ്ഞു. ‘ഭൂമിയെ നാം ജീവിച്ചിരിക്കുന്നവരെയും മരണമടഞ്ഞവരെയും ഉള്‍ക്കൊള്ളുന്ന ഒന്നാക്കിയില്ലേ’ (വി.ഖു. 77: 25,26)
ഇതെല്ലാം 1400 വർഷങ്ങൾക്ക് മുമ്പ് അന്ധകാരം എന്ന് വിശേഷിക്കപ്പെടുന്ന ആറാം നൂറ്റാണ്ടിൽ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ്വ) കൊണ്ടുവന്ന ഖുർആനിൽ പ്രതിപാദിക്കണം എന്നുണ്ടെങ്കിൽ അതൊരു ദൈവിക ഗ്രന്ഥമാണെന്ന് നമുക്ക് ഉറപ്പിച്ചുപറയാം,ഇന്ന് ആധുനിക ലോകത്ത് ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും ഭൂമിശാസ്ത്രപരമായ ഗവേഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും പുരോഗതിയിൽ പൂണ്ട ഈ കാലത്ത് കണ്ടുപിടിക്കുന്ന ഞെട്ടിക്കുന്ന പ്രാപഞ്ചിക സത്യങ്ങൾ 1400 വർഷങ്ങൾക്ക് മുമ്പ് ഖുർആനിൽ പറഞ്ഞതായിരുന്നു, അതുകൊണ്ട് ഖുർആൻ അമാനുഷികതയുള്ള ഒരു ദൈവീക ഗ്രന്ഥമാണെന്ന് നമുക്ക് വിശ്വസിക്കാൻ സാധിക്കും.
ജലചക്രം ഖുർആനിൽ
സമുദ്രങ്ങളിലും പുഴകളിലും കിണറുകളിലും തടാകങ്ങളിലുമായി ഭൂഗോളത്തിന്റെ 70 ശതമാനത്തിലധികം വരുന്ന വർധിച്ച അളവിലുളള ജലം എവിടെ നിന്നാണ് ഈ ഗോളത്തിലെത്തിയത് ? എന്തു കൊണ്ടാണ് മറ്റു ഗ്രഹങ്ങളിൽ വെളളം കാണപ്പെടാതിരിക്കുന്നത് ? നാല് ബില്യൺ വർഷത്തിലധികമായി ഈ ഗോളത്തിന്റെ ജീവനായി ജലം വറ്റാതെ നിലനിൽക്കാൻ കാരണമെന്താണ് ? അൽപം മാത്രം അറിവു നൽകപ്പെട്ട മനുഷ്യന്റെ തലപുകയ്ക്കുന്ന ഇത്തരം നിഗൂഢമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഖുർആനിനെക്കാൾ ഉത്തമമായ ഒരു അവലംബവും ഇല്ല.
ഏകദേശം നാല് ബില്യൺ വർഷങ്ങൾക്കു മുമ്പ് ഭൂമിയുടെ ആവിർഭാവ കാലത്ത് ഭൂമിയുടെ രൂപം ഇതുപോലെയായിരുന്നില്ല അന്ന് ഈ ഹരിത ഗ്രഹത്തിൽ വെളളമുണ്ടായിരുന്നില്ല അന്നത്തെ ഭൂമിയുടെ ഊഷ്മാവ് 5000 ഡിഗ്രി സെന്റിഗ്രേഡായിരുന്നു.അതിന് പുറമെ മണിക്കൂറിൽ ആയിരക്കണക്കിന് കിലോമീറ്റർ വേഗതയുളള കാറ്റും അടിച്ചുവീശിയിരുന്നു. ഒട്ടേറെ രാസ വസ്തുക്കൾ വാതകരൂപത്തിൽ നിലനിന്നിരുന്നുവെങ്കിലും വെള്ളത്തിന് ദ്രാവക രൂപത്തിൽ നില നിൽക്കാൻ ഒരിക്കലും സാധ്യമായിരുന്നില്ലായിരുന്നു.പിന്നീട് മില്യൺകണക്കിന് വർഷങ്ങൾ നീണ്ടുനിന്ന വർഷപാതത്തിലൂടെ ഭൂമി ക്രമേണ തണുക്കുകയും ഇന്ന് നാം കാണുന്ന രൂപത്തിൽ അത് വാസയോഗ്യമായിത്തീരുകയും അതിന്റെമുക്കാൽ ഭാഗത്തിലധികം ജലം കൊണ്ട് മൂടുകയും ചെയ്തു എന്നാണ് ശാസ്ത്രത്തിന്റെ അനുമാനം .പല മാർഗങ്ങളിലൂടെയും ഭൂമിയിൽ പതിച്ച വെളളം നീരാവിയായി മാറിയെങ്കിലും അത് അന്തരീക്ഷ പാളി വിട്ടുപോകാതെ ഘനീഭവിച്ച് നിൽക്കുകയും പിന്നീട് മില്യൺ കണക്കിന് വർഷങ്ങൾ നീണ്ടു നിൽക്കുന്ന പേമാരിയായി അത് വർഷിക്കുകയും ചെയതതു കൊണ്ടാണ് ഭൂഗോളത്തിന്റെ മുക്കാൽ ഭാഗവും മൂടിയ ഈ ജലസമ്പത്ത് രൂപപ്പെട്ടതെന്നാണ് ശാസത്ര ഗവേഷണ നീരീക്ഷണങ്ങളുടെ നിർവചനം.
1580-ൽ ബെർണാഡ് പാലിസി (Bernard Palissy) ആയിരുന്നു ഇന്ന് നിലവിലുള്ള ജലചക്രത്തെ (Water cycle )ആദ്യമായി വിശദീകരിച്ചത്.സമുദ്രത്തിൽ നിന്നും ജലം ബാഷ്പീകരണത്തിന് വിധേയമായി തണുത്തുറഞ്ഞു മേഘങ്ങളായി തീരുന്നത് എങ്ങനെയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ മേഘങ്ങൾ ഭൂപ്രദേശത്ത് നിന്ന് നീങ്ങുകയും സാന്ദ്രീകരിച്ചു മഴയായി പെയ്യുകയും ചെയ്യുന്നു. ഇങ്ങനെ മഴയായി പെയ്യുന്ന ജലം നദികളിലൂടെയും അരുവികളിലൂടെയും ഒഴുകി തിരിച്ചു സമുദ്രത്തിൽ തന്നെ എത്തിച്ചേരുന്നു.സമുദ്രത്തിന്റെ ഉപരിതല ബാഷ്പത്തെ (Spray)കാറ്റുകൾ വഹിച്ചു ഭൂപ്രദേശത്ത് എത്തിക്കുകയും അതിൽ നിന്ന് വീണ്ടും മഴ പെയ്യുകയും ചെയ്യുന്നു ഈ പ്രക്രിയ ഇങ്ങനെ തുടരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇക്കാര്യം വർഷങ്ങൾക്ക് മുമ്പ് തന്നെ ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട്,
وَأَرْسَلْنَا الرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَسْقَيْنَاكُمُوهُ وَمَا أَنتُمْ لَهُ بِخَازِنِينَ (22) الحجر
വഹിക്കുന്നവയായ (അഥവാ ഫലോല്‍പാദകങ്ങളായ) നിലയില്‍ നാം കാറ്റുകളെ അയക്കുകയും ചെയ്തിരിക്കുന്നു അങ്ങനെ, ആകാശത്തുനിന്നു നാം (മഴ) വെള്ളം ഇറക്കി എന്നിട്ടു നിങ്ങള്‍ക്കു അതിനെ നാം കുടിക്കുമാറാക്കിത്തന്നു. നിങ്ങള്‍ അതിനെ (നിക്ഷേപിച്ചു) സൂക്ഷിച്ചുവെക്കുന്നവരല്ലതാനും.
ഗർഭം ധരിക്കുക എന്നർത്ഥമുള്ള "ലഖഹ" എന്ന മൂലപദത്തില് നിന്നുള്ള "ലാഖിഹ്"ന്റെ ബഹുവചനമായ "ലാവാഖിഹ് " എന്നപദമാണ് ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഗർഭം ധരിപ്പിക്കുക എന്നതിനർത്ഥം കാറ്റ് മേഘത്തെ ഉന്തിനീക്കി സാന്ദ്രികരണ പ്രക്രിയയെ വർദ്ദിപ്പിച്ചു ഇടിമിന്നലും മഴയും ഉണ്ടാക്കുന്നു എന്നാണ്.ഇതെ വിവരണം പരിശുദ്ധ ഖുർആനിൽ മറ്റൊരിടത്ത് കാണാൻ സാദിക്കും.
اللَّهُ الَّذِي يُرْسِلُ الرِّيَاحَ فَتُثِيرُ سَحَابًا فَيَبْسُطُهُ فِي السَّمَاءِ كَيْفَ يَشَاءُ وَيَجْعَلُهُ كِسَفًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ ۖ فَإِذَا أَصَابَ بِهِ مَن يَشَاءُ مِنْ عِبَادِهِ إِذَا هُمْ يَسْتَبْشِرُونَ
الروم (48)
"അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴപുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു"
എല്ലാം ശാസ്ത്രം വെളിവാക്കുന്നതിന് മുമ്പ് തന്നെ ഖുർആൻ പരാമർശിച്ചിട്ടുണ്ട് ആയിരുന്നു.
അതുപോലെതന്നെ സമുദ്രജലം ബാഷ്പീകരിച്ച് മേലോട്ട് ഉയരുന്ന സമയത്ത് ഉപ്പിന്റെ അംശം കൂടിക്കലരാത്തതു കൊണ്ടാണ് ശുദ്ധമായ മഴവെളളം നമുക്ക് ലഭിക്കുന്നത് .ഇക്കാര്യം ഒരു ദൃഷ്ടാന്തമായി ഖുർആൻ സൂറത്ത് വാഖിഅ 68,69,70 വചനങ്ങളിൽ എടുത്ത് പറയുന്നുണ്ട് .
أفَرَأَيْتُمُ الْمَاء الَّذِي تَشْرَبُونَനിങ്ങൾ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَനിങ്ങളാണോ അത് മേഘത്തിൽ നിന്ന് ഇറക്കിയത് ? അതല്ല നാമാണോ ഇറക്കിയത് !
لَوْ نَشَاء جَعَلْنَاهُ أُجَاجاً فَلَوْلَا تَشْكُرُونَനാം ഉദ്ദേശിക്കുന്ന പക്ഷം നാം അതിനെ ഉപ്പുവെള്ളമാക്കുമായിരുന്നു എന്നിരിക്കെ നിങ്ങൾ നന്ദി കാട്ടാത്തതെന്താണ്?
എല്ലാം സൂചിപ്പിക്കുന്നത് ഖുർആനിന്റെ അമാനുഷികതയെയും ഖുർആൻ അല്ലാഹുവിന്റെ ഗ്രന്ഥമാണ് എന്നുമാണ്
1400 വര്ഷം പഴക്കമുള്ള മറ്റൊരു ഗ്രന്ഥവും ജലചക്രത്തെ (Water cycle) കുറിച്ച് ഇത്രയും കൃത്യവും കണിശവുമായി വിവരണം തരുന്നില്ല എന്ന് ചിന്തിക്കുമ്പോഴും ഖുർആനിന്റെ അത്ഭുതം നമുക്ക് മനസ്സിലാകും .