https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

9=👌സൂര്യന്റെ പതനം അഥവാ സൂര്യൻ നശിക്കും

RIGTHT WAY
3 minute read
0

 

സൂര്യന്റെ പതനം അഥവാ സൂര്യൻ നശിക്കും

ദൂരദർശിനിയുടെ കണ്ടുപിടുത്തത്തോടെയാണ്‌ ജ്യോതിഃശാസ്ത്രം ഒരു ആധുനികശാസ്ത്രശാഖയായി വികസിച്ചത്ഗ്ര ഹതാരസഞ്ചയമായ ഭൂമി ഉൾപ്പെടുന്ന  സൗരയൂഥത്തിന്റെ കേന്ദ്രമാണ്‌ സൂര്യൻ എന്ന നക്ഷത്രം. ഏതാണ്ട് 13,92,684 കിലോമീറ്ററാണു് സൂര്യന്റെ വ്യാസം.ഇത് ഏതാണ്ട് ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങ് വലിപ്പം വരും. 

കഴിഞ്ഞ 5 ബില്യൺ വർഷങ്ങളായി  സൂര്യൻ പ്രകാശിച്ച് കൊണ്ടിരിക്കുന്നു, സൂര്യന്റെ  ഉപരിതലത്തിൽ നടക്കുന്ന രാസപ്രക്രിയയുടെ ഭാഗമായാണ് സൂര്യൻ പ്രകാശിക്കുന്നത്.ഭൂമിയിലെ മുഴുവൻ ജീവനും നാശം വരുത്തിവെക്കത്തക്ക വിധത്തിൽ ഭാവിയിൽ ഒരു പ്രതേക കാലയളവിന് ശേഷം സൂര്യൻ പൂർണ്ണമായും നശിക്കും എന്ന് ഈ ഇരുപതാം നൂറ്റാണ്ടിലാണ് ശാസ്ത്രം വിശ്വസിച്ചത് .ആധുനിക ശാസ്ത്രത്തിന്റെ ആദ്യകാലത്ത് സൂര്യന്റെ ഊർജ്ജത്തിന്റെ ഉറവിടമെന്തെന്നത് ഒരു വലിയ ചോദ്യമായിരുന്നു. ദ്രാവക രൂപത്തിലുള്ള സൂര്യൻ അതിന്റെ ആന്തരിക താപം വികിരണം ചെയ്തുകൊണ്ട് തണുക്കുകയാണെന്നായിരുന്നു ശാസ്ത്രജ്ഞനായ കെൽവിൻ പ്രഭുവിന്റെ അനുമാനം.

അക്കാലത്ത് നടത്തപ്പെട്ട ഭൗമശാസ്ത്ര പഠനപ്രകാരം അത് കുറഞ്ഞത് 30 കോടി വർഷം മാത്രമേ സൂര്യൻ കത്തിച്ചൊലിക്കുകയുള്ളൂ  ശേഷം സൂര്യൻ  ഇല്ലാതാകും  എന്നതായിരുന്നു,ഒരു ദിവസം സൂര്യനിൽ നിന്നുള്ള ചൂടും വെളിച്ചവുമെല്ലാം നിലയ്ക്കും. പിന്നെ തണുത്തുറയും, വൈകാതെ ക്രിസ്റ്റൽ രൂപത്തിലേക്കു മാറുകയും ചെയ്യും. ആകാശത്ത് തിളങ്ങുന്നൊരു ക്രിസ്റ്റൽ. പിന്നെ സൗരയൂഥത്തിൽ എന്തു സംഭവിക്കുമെന്നു പറയാൻ പോലും പറ്റില്ല. നിലവിൽ നമ്മുടെ സൂര്യൻ മഞ്ഞക്കുള്ളൻ നക്ഷത്രമാണ്. അതായത്, അത്യാവശ്യം കത്തിജ്വലിച്ചു നിൽക്കാൻ കെൽപുള്ളത്. ന്യുക്ലിയർ ഫ്യൂഷൻ എന്ന പ്രക്രിയ വഴിയാണ് സൂര്യനിൽ ഊർജം ഉൽപാദിപ്പിക്കപ്പെടുന്നത്. എന്നാൽ  30 കോടി വർഷം കഴിയുന്നതോടെ സൂര്യൻ തണുത്തു വരും. ഫ്യൂഷന്റെ ശക്തി ക്ഷയിച്ചു വരുമെന്ന് ശസ്ത്ര പറയുന്നു . ന്യുക്ലിയർ ഫ്യൂഷന്റെ ആദ്യഘട്ടത്തിൽ കത്തിജ്വലിക്കുന്ന അവസ്ഥയിലേക്ക് എത്തും സൂര്യൻ. പിന്നീട് പതിയെ വലുപ്പം കുറഞ്ഞ് ‘വെള്ളക്കുള്ളൻ നക്ഷത്ര’മായിത്തീരും. ചൂട് ഉൽപാദിപ്പിക്കപ്പെടാതാകുന്നതോടെ‘കരിഞ്ഞ്’ കറുത്ത കുള്ളന്മാരായും മാറും. ഇതിനു ശേഷമാണ് ഖരരൂപത്തിലായി ഉറച്ച് ക്രിസ്റ്റലായി മാറുക  എന്നാണ് ആധുനിക ശാസ്ത്രത്തിന്റെ അനുമാനം ,

ഗയ സ്പെയ്സ് ടെലസ്കോപ് വഴി ഭൂമിക്കു ചുറ്റുമുള്ള 15,000 വെള്ളക്കുള്ളൻ നക്ഷത്രങ്ങളെ  നിരീക്ഷിച്ചു കൊണ്ടാണ് ഇങ്ങനെ ഒരു നിഗമനത്തിൽ ശാസ്ത്രം എത്തിയിട്ടുള്ളത് . ഭൂമിയിൽ നിന്ന് ഏകദേശം 300 പ്രകാശ വർഷം അകലെയുള്ളവയായിരുന്നു ഇവയെല്ലാം. എല്ലാ വെള്ളക്കുള്ളൻ നക്ഷത്രങ്ങളും ഒരിക്കൽ ക്രിസ്റ്റൽ രൂപത്തിലേക്ക് മാറുമെന്നത് ഉറപ്പാണ് എന്ന് ശാസ്ത്രം പറയുന്നുണ്ട് . വമ്പൻ നക്ഷത്രങ്ങളായിരിക്കും ഏറ്റവും ആദ്യം ക്രിസ്റ്റലാവുക. നിലവിലെ സാഹചര്യത്തിൽ ക്രിസ്റ്റൽ രൂപത്തിലുള്ള കോടിക്കണക്കിനു നക്ഷത്രങ്ങൾ നമ്മുടെ ഗാലക്സിയിലുണ്ടാകുമെന്നും ഗവേഷകർ പറയുന്നു.

 അതുപോലെ ഓരോ സെക്കന്റിലും സൂര്യനിൽ  600 മില്ല്യന്‍ ടണ്‍ ഹൈഡ്രജണ്‍ ഹീലിയം ആയി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. എത്രയോ നാളുകളായി സൂര്യന്‍ അങ്ങനെ കത്തികൊണ്ടേയിരിക്കുന്നു. ഹൈഡ്രജന്റെ സ്രോതസ്സ് എന്ന് തീരുമോ അന്ന് സൂര്യനും നിശ്ചലമാകും. എന്നുവച്ചാല്‍ ഏകദേശം 7 ബില്ല്യന്‍ വര്‍ഷത്തോളമെങ്കിലും കത്തുവാനുള്ള ഇന്ധനം ഇപ്പോഴും സൂര്യനില്‍ അവശേഷിക്കുന്നുണ്ട്.

താരോർജ്ജവിദഗ്ധരുടെ അഭിപ്രായത്തിൽ ഏകദേശം  450 കോടി വർഷങ്ങൾ പഴക്കമുള്ള ഒരു നക്ഷത്രമാണ് സൂര്യൻ, എല്ലാ നക്ഷത്രങ്ങളുടെയും കാര്യത്തിലെന്നപോലെ സൂര്യന്റെയും പരിണാമം ചില ഘട്ടങ്ങളിലൂടെയാണ് . ഇന്നു സൂര്യൻ ഒരു ആരംഭഘട്ടത്തിലാണ് ഹൈഡ്രജൻ അണുക്കൾ ഹീലിയം അണുക്കളായി മാറുന്ന പ്രതിഭാസം ഈ പ്രഥമഘട്ടത്തെയാണു സൂചിപ്പിക്കുന്നത്. ഇത്തരം ഒരു നക്ഷത്രത്തിന്റെ ഈ ഘട്ടം പത്തുബില്യൺ വർഷം നീണ്ടുനിൽക്കും. അങ്ങനെ താത്ത്വികമായി, സൂര്യൻ അഞ്ചരബില്യൺ വർഷം ഇതേ മട്ടിൽതുടരും. തുടർന്ന്  രണ്ടാംഘട്ട ത്തിൽ ഹൈഡ്രജൻ ഹീലിയമായി മാറുന്ന പ്രക്രിയ പൂർത്തിയാവുകയും തദ്ഫലമായുണ്ടാകുന്ന അതിന്റെ പുറം പാളി വികസിക്കുകയും നക്ഷത്രം തണുക്കുകയും ചെയ്യുന്നു.  അന്ത്യഘട്ടത്തിൽ സൂര്യന്റെ പ്രകാശം വളരെ കുറയുകയും സാന്ദ്രത ഗണ്യമായി വർദ്ധിക്കുകയും ചെയ്യും. വെളുത്ത കുള്ളൻ എന്നറിയപ്പെടുന്ന നക്ഷത്രങ്ങളിൽ ഈ പ്രതിഭാസം കാണാവുന്നതാണ്. ഇങ്ങനെയാണ്  താരോർജ്ജവിദഗ്ധരുടെ പ്രസ്താവന,

 എന്നാൽ സൂര്യൻ ഒരുകാലത്ത് നശിക്കും എന്ന  വസ്തുതന്നെയാണ് 1400 വർഷങ്ങൾക്ക് മുമ്പ് ഖുർആനിൽ അല്ലാഹു  സൂചിപ്പിച്ചത്.സൂര്യന്റെ നാശത്തെ കുറിച്ച് പരിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ദിക്കു.


وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ 

يس (38) 

സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.

ഇതേ വിഷയം തന്നെ പരിശുദ്ധ ഖുർആനിൽ പല സൂറകളിലായി പല ആയത്തുകളുടെ ഭാഗങ്ങളായി  കാണാൻ സാദിക്കും.


 اللَّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَ 

الرعد (2) 

അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു


 يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ ذَٰلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ ۚ وَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ 


فاطر (13) 


രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു.അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല


خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۗ أَلَا هُوَ الْعَزِيزُ الْغَفَّارُ 

الزمر (5) 

ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.

നിർണയിതാ സ്ഥാനം അല്ലെങ്കിൽ കാലം എന്നർത്ഥമുള്ള "മുസ്‌തകറ്"എന്ന അറബി പദമാണിവിടെ ഉപയോഗിക്കപ്പെട്ടത്. അതായത് സൂര്യൻ നിർണിതമായ സ്ഥാനത്തേക്ക് ചലിക്കുന്നുവെന്നും, ഈ ചലനം മുൻകൂട്ടി നിർണയിക്കപ്പെട്ട ഒരു കാലയളവ് വരെ നടക്കുവെന്നും,അവസാനം സൂര്യൻ പൂർണ്ണമായും നശിക്കുമെന്നും പരിശുദ്ധ ഖുർആൻ പറയുന്നു.

 ഇതിൽ നമുക്ക് വ്യക്തമാവുന്നതാണ് ശാസ്ത്രം ഇന്ന് കണ്ടു പിടിച്ചിട്ടുള്ള ഈ പ്രാപഞ്ചിക സത്യം അല്ലാഹു എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ പ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞു , ഇതിൽ നിന്ന് നമുക്ക് വ്യക്തമാക്കാൻ ഖുർആൻ  ഒരു ദൈവിക ഗ്രന്ഥമാണ് ഒരു മാനുഷിക  ഗ്രന്ഥം അല്ല . എന്ന്ന മുക്ക് മേൽപ്പറഞ്ഞ പ്രാപഞ്ചികമായ അത്ഭുതകരമായ ദൃഷ്ടാന്തങ്ങളിൽ നിന്ന്  വ്യക്തമാക്കാൻ സാധിക്കുന്നതാണ്,




Post a Comment

0Comments
Post a Comment (0)