https://pin.it/37P3CMc
പ്രപഞ്ച സൃഷ്ട്ടിപ്പ് (മഹാ വിസ്ഫോടനം)
ഭൗതികമായി നിലനിൽക്കുന്ന എല്ലാം ചേർന്നതാണ് പ്രപഞ്ചം,ആദ്യകാലത്ത് പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടെന്ന ആശയം തന്നെ പലര്‍ക്കും വിശ്വാസം ഉണ്ടായിരുന്നില്ല .തുടക്കവും ഒടുക്കവും ഇല്ലാത്ത പ്രപഞ്ചത്തെപ്പറ്റി പ്രാചീനകാലത്തു തന്നെ പ്രാചീന ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിൽ ഉൾപ്പെടെ ശാസ്ത്രജ്ഞർ ചിന്തിച്ചിരുന്നു. അവരെല്ലാവരും വിശ്വസിച്ചിരുന്നത് പ്രപഞ്ചം എന്നും നില നിന്നിരുന്നു എന്നായിരുന്നു.
എന്നാൽ ജൂത, ക്രിസ്ത്യൻ, മുസ്ലിം മതവിശ്വാസികൾക്ക് ഇത്അം ഗീകരിക്കാനാവില്ലായിരുന്നു. മറിച്ച് അവരെല്ലാവരും വിശ്വസിച്ചത് പ്രപഞ്ചത്തിന് ഒരു തുടക്കവും ഒരു അവസാനം ഉണ്ട് എന്നായിരുന്നു, വീണ്ടും ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്ന പ്രപഞ്ചം എന്ന ആശയം ആദ്യം പ്രസ്താവിച്ചത് സൈന്ധവ മതസ്ഥരാണെന്ന് ചരിത്രം പറയുന്നു (Indian Dravida) . ആറ്റത്തിനെ കുറിച്ചുളള ആദ്യത്തെ ആശയം ഇൻഡ്യയിൽ നിന്നായിരുന്നു. അണു അഥവാ ആറ്റം, എല്ലാ ഗുണങ്ങളും പ്രകടിപ്പിക്കുന്ന ഏറ്റവും ചെറിയ കണികയാണ്. പ്രപഞ്ചത്തിൽ ഉള്ള എല്ലാ പദാർത്ഥങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് വിവിധതരം അണുക്കളാലാണ്.14-ലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കണാദ മഹർഷി എല്ലാ വസ്തുക്കളും ചെറുകണങ്ങളാൽ നിർമ്മിതമാണെന്നു കണ്ടെത്തി.ഏറ്റവും ചെറിയ കണത്തിനെ അദ്ദേഹം അണു എന്നു നാമകരണം ചെയ്തു.രണ്ടണുക്കൾ ചേർന്നാൽ ദ്വയാണു ഉണ്ടാകും എന്ന്അദ്ദേഹം പ്രസ്താവിച്ചു.അനേകം അണുക്കൾ ചേർന്നാണു എല്ലാ ഭാരമുള്ള വസ്തുക്കളും ഉണ്ടാകുന്നത്എന്നും അദ്ദേഹം പറഞ്ഞു.പതിനെട്ടാം ശതകത്തിൽ ഇറാസ്മസ് ഡാർവിൻ ചാക്രികമായി വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന പ്രപഞ്ചം എന്ന ആശയം കൊണ്ടുവന്നു. ഒരു ബിന്ദുവിൽനിന്ന്തുടങ്ങുകയും വികസിച്ച് ഒരു പരിധിയെത്തുമ്പോൾ ചുരുങ്ങിത്തുടങ്ങുകയും ഈ പ്രക്രിയ ആവർത്തിക്കുകയും ചെയ്യുന്ന പ്രാപഞ്ചിക പ്രതിഭാസത്തെക്കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിൽ എഡ്ഗർ അലൻ പോ പ്രസ്താവിച്ചു.
തുടർന്ന്ഇരുപതാം നൂറ്റാണ്ടിൽ മഹാ വിസ്ഫോടനം എന്നറിയപ്പെടുന്ന പ്രതിഭാസത്തിലാണ് പ്രപഞ്ച സൃഷ്ട്ടി എന്ന് ശാസ്ത്രം പറഞ്ഞു,തുടർന്നുള്ള ജ്യോതിശാസ്ത്രത്തിന്റെ ശ്രമപരമായി സ്വരൂപിചെടുത്ത നിരീക്ഷണ പരീക്ഷണ വസ്തുതകൾ ഈ സിദ്ധാന്തത്തിന് പ്രബലത നൽകി,മഹാ വിസ്ഫോടനസിദ്ധാന്തപ്രകാരം പ്രപഞ്ചം പ്രാരംഭത്തിൽ വൻപിണ്ഡം (Bigmass) പ്രാഥമിക നെബുല (Primary nebula ) ആയിരുന്നു . മഹാ വിസ്ഫോടനത്തെ തുടർന്ന് വ്യവഛേദിക്കരണം (Secondary seperation )നടക്കുകയും ആകാശ ഗംഗകളുടെ രൂപീകരണത്തിൽ കലാശിക്കുകയും ചെയ്തു. പിന്നീട് ഇവയിൽ നിന്ന് നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, സൂര്യൻ, ചന്ദ്രൻ എന്നിവ ഉടലെടുക്കുകയും ചെയ്തു എന്ന്ശാ സ്ത്രം കണ്ടെത്തി.
1915 ൽ ആൽബർട്ട് ഐൻസ്റ്റീൻ അവതരിപ്പിച്ച പൊതു ആപേക്ഷികസിദ്ധാന്തത്തിലെ “ഫീൽഡ് ഇക്വേഷൻസി'ന്റെ ഗണിതശാസ്ത്ര സമവാക്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ബിംഗ് ബാങ് എന്നറിയപ്പെടുന്ന പ്രപഞ്ചാരംഭത്തെ ക്കുറിച്ച ഈ മഹാവിസ്ഫോടന സിദ്ധാന്തം ഉരുത്തിരിച്ചത്. 1922 ൽ റഷ്യൻ ഊർജതന്ത്രജ്ഞൻ അലക്സാണ്ടർ ഫ്രഡ്മാനും 1929 ൽ അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞൻ എഡ്വിൻ പി. ഹമ്പിളും മഹാവിസ്ഫോടന സിദ്ധാതന്തത്തെ സ്ഥിരീകരിക്കുന്ന ധാരാളം നിരീക്ഷണങ്ങൾ നടത്തിയതായി ശാസ്ത്രചരിത്രം പറയുന്നു. 1940 ൽ റഷ്യനമേരിക്കൻ ഊർജതന്ത്രജ്ഞൻ ജോർജ് ഗമാവും ബൽജിയൻ ശാസ്ത്രകാരൻ ജോർജ് ലിമൈടി, ഹോളണ്ടിലെ വില്യം.ഡി സിറ്റർ, ഗമ്മോവിന്റെ വിദ്യാർഥികളായ ആൽഫർ, ഹെർമൻ തുടങ്ങി നിരവധി ഊർജതന്ത്രജ്ഞന്മാരും വാനനിരീക്ഷണ ശാസ്ത്രകാരന്മാരും മഹാവിസ്ഫോടന സിദ്ധാന്തത്തെ സ്ഥിരീകരിക്കുന്ന ധാരാളം കണ്ടെത്തലുകൾ നടത്തുകയുണ്ടായി. പലരുടെയും അഭിപ്രായങ്ങളിൽ വ്യത്യസ്തത പുലർത്തുമ്പോഴും മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ രൂപരേഖയിൽ ഊന്നിയാണ് എല്ലാവരും പഠനം നടത്തിയത്.
അതിലൂടെ പ്രപഞ്ചോൽപത്തി അദ്വീതയമാണ്. ആകസ്മികമായാണ് സംഭവിച്ചെന്നുള്ള സാധ്യത വെറും പൂജ്യം മാത്രമാണ്,നമ്മൾ ജീവിക്കുന്ന ഭൂമി രൂപപ്പെട്ടത് ഹൈഡ്രജനും ഹീലി യവും അടങ്ങിയ പ്രഥമ മഹാവാതകപിണ്ഡത്തിൽ നിന്നാണ്. ഭീകര സ്ഫോടനത്തിന്റെ ഫലമായി അതിന്റെ ചെറിയ ഖണ്ഡമായി സൂര്യൻ പൊട്ടിപ്പിളർന്നു എന്ന്ശാസ്ത്രം വിശ്വസിക്കുന്നുണ്ട് എന്ന് ഇന്ന് ശാസ്ത്രം തന്നെ കണ്ടുപിടിച്ചിരിക്കുന്നു,
എന്നാൽ പ്രപഞ്ചോൽപത്തിയുമായി ബന്ധപ്പെട്ട തായെ നൽകുന്ന പരിശുദ്ധ ഖുർആൻ വചനം ശ്രദ്ദിക്കൂ.
أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُون - الأنبياء(30)
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?
ഖുർആനിക വചനവും മഹാവിസ്ഫോടനവും തമ്മിലുള്ള വിസ്മയവാഹമായ അനുരൂപത ശ്രദ്ധേയമാണ്.പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്ന് മനുഷ്യരെ ആദ്യമായി പഠിപ്പിച്ചത് ഖുർആൻ ആണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം,എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്നതിന് വിവിധതരം ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ കോസ്‌മോളജിസ്റ്റുകള്‍ക്കിടയിലെ ഏറ്റവും അംഗീകൃതമായ സിദ്ധാന്തം പ്രപഞ്ചത്തിന് ഒരു തുടക്കവും ഒടുക്കവും ഉണ്ടെന്ന 'ബിഗ് ബാങ്ങ്' സിദ്ധാന്തമാണ്.
എന്നാൽ ശാസ്ത്രം ഇന്ന് ആധുനിക ടെക്നോളജിയിലൂടെ കണ്ടുപിടിക്കുന്ന പ്രാപഞ്ചിക സത്യങ്ങൾ 1400 വർഷങ്ങൾക്ക് മുൻപ് ടെക്നോളജികളില്ലാത്ത കാലത്ത് അറേബ്യാൻ മരുഭൂമിയിൽ പ്രഥമമായി പ്രത്യക്ഷപെട്ട ഒരു ഗ്രന്ധത്തിൽ (പരിശുദ്ധ ഖുർആൻ )ഇത്തരം നിഗുഢമായ ശാസ്ത്രീയ തത്വങ്ങൾക്ക് എങ്ങനെ കടന്നു കൂടുവാൻ സാധിച്ചു? അവിടെയാണ് നമുക്ക് ഖുർആനിന്റെ അമാനുഷികത മനസ്സിലാക്കാൻ സാധിക്കുന്നത്,