ജീവിതത്തില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഒരു
വികാരമാണ് പ്രണയം. ഒരു ഹൃദയത്തില്‍ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് തുറക്കുന്ന ജാലകങ്ങളാണവ, എന്നാൽ സൃഷ്ടാവിനെ പ്രണയിച്ചവർ വളരെ വിരളമാണ് നമുക്കൊന്ന് ഇലാഹിലലിയാം
ഇലാഹി പ്രണയം
1-എന്റെ ഉള്ളിലും എനിക്കു ചുറ്റും നീ നിറഞ്ഞുനിൽക്കുകയാണ് എവിടെ
നോക്കിയാലും നിന്നെയല്ലാതെ ഞാൻ കാണുന്നില്ല കാരണം പ്രണയത്തിന്റെ ഈ പ്രപഞ്ചത്തിൽ
ഞാനും നീയും അല്ലാതെ മറ്റാരും ഇല്ലല്ലോ
2-സർവ്വതും നിന്നിൽ നിന്ന് അകന്ന് പോകും സർവ്വശക്തനായ നാഥൻ മാത്രം
നിന്റെ കൂടെ ബാക്കിയാവും അതുകൊണ്ട് നീ നാഥൻ റെ കൂടെ ആവുക
നിന്നെ പ്രേമിച്ചു പ്രേമിച്ച് എനിക്കിപ്പോൾ ഭ്രാന്താണ്
സർവ്വചരാചരങ്ങളും സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥാ ഈ ഭ്രാന്തിൽ തന്നെ എന്നെ നീ
നിലനിർത്തണെ
3-നിനക്കായി നിന്നെ കാണാൻ വേണ്ടി ഞാൻ ഉറങ്ങുന്നു. ഇന്നത്തെ
ഉറക്കത്തിലും ഞാൻ നിന്നെ കാത്തിരിക്കും
വരണമെന്ന പ്രാർത്ഥനയോടെ
നീ വരുമെന്ന പ്രതീക്ഷയോടെ
ഞാൻ മിഴികൾ അടക്കുന്നു
4-എന്റെ ഹൃദയത്തിന്റെ ഓരോ മിടിപ്പുകളും നിന്നിലേക്കുള്ള എന്റെ കാലടികൾ
ആണ്
ഓരോ മിടിപ്പുകൾ കഴിയുമ്പോഴും ഞാൻ നിന്നിലേക്ക് കൂടുതൽ
അടുത്തുകൊണ്ടിരിക്കുന്നു
ഓരോ മിടിപ്പുകൾ ക്കിടയിലുള്ള ജീവിതത്തിലെ പ്രയാസത്തിലും ബുദ്ധിമുട്ടിലും
ഞാൻ നിന്നെ ഓർത്ത് നിനക്ക് വേണ്ടി ക്ഷമിക്കുന്നു നീ തരുന്ന ഓരോ സുഖത്തിലും
നിന്നോടുള്ള പ്രേമം കൂടുന്നു അടുത്ത മിടിപ്പിൽ അല്ലെങ്കിൽ അതിനോട്
തുടർന്നുള്ളതിൽ ഞാൻ നിന്നിൽ എത്തുമെന്ന പ്രതീക്ഷയോടെ സന്തോഷത്തോടെ ഞാൻ ഈ
ദുനിയാവിൽ മിടിക്കുന്നു
5-എന്നെങ്കിലും ഒരിക്കൽ മരിക്കും എന്നതാണ് ഈ ജീവിതത്തിലെ ആകെ
ഉറപ്പ്ഉള്ളകാര്യം.നമ്മുടെ ബന്ധുക്കളെ എല്ലാം കരയിപ്പിച്ചു അങ്ങ് പോകും ....
അയിനിടയിൽ ബാക്കിയൊക്കെ അങ്ങനെ ഇങ്ങനെ പോകും. ചിലർ ആൾകാർ കിടയിൽ മൈനായി
നടന്നവനാകും ചിലർ പടച്ചോനെ പേടിച്ചു ജീവിച്ചോലും ....
6-ഓർകുക ... !!!
എത്ര തടസ്സങ്ങൾ
മുന്നിൽ ഉണ്ടെങ്കിലും ...
നിനക്ക് മുന്നിൽ തുറക്കേണ്ട
സന്തോഷത്തിന്റെ വാതിൽ
അള്ളാഹു വിധിച്ച
സമയത്ത് തുറക്കുക തന്നെ ചെയ്യും തീർച്ച .....
അത്കൊണ്ട് ക്ഷമയോടെ വെയിറ്റ് ചെയ്യൂ...
7-പടച്ചോന്റെ അനുഗ്രഹത്തിൽ ആശ മുറിയരുതേ.... ഹബീബെ
8-നിനക്കുവേണ്ടി ഞാൻ ജീവിക്കുന്നു നിനക്കുവേണ്ടി ഞാൻ മരിക്കുന്നു എന്റെ ജീവിതവും
എന്റെ മരണവും നിനക്ക് വേണ്ടിയാണ് നിനക്ക് മാത്രം...
നിന്റെ പ്രണയത്തിന്റെ തീവ്രതയിൽ എന്റെ ഹൃദയം കത്തി പടരുകയാണ് എനിക്ക്
കിട്ടിയതെല്ലാം നിന്നിൽ നിന്നുള്ളതാണ് എന്നിൽ നിന്ന് മടങ്ങി പോയതെല്ലാം
നിന്നിലേക്ക് ഉള്ളത് ആണ്
9-നിന്നെക്കാൾ എന്നെ അറിയുന്ന ആരും ഈ ലോകത്തില്ല...
നിന്നെക്കാൾ എന്റെ കൂടെ എപ്പോഴും നിൽക്കുന്ന മറ്റാരുമില്ല...
നിന്നെക്കാൾ എന്നെ പരിപാലിക്കുന്ന മറ്റാരുമില്ല...
എന്നെ ചലിപ്പിക്കുന്നതും നിശ്ചലമാകുന്നതും നീ മാത്രമാണ്
10-
قُلْ هُوَ الَّذِي أَنشَأَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ
وَالْأَفْئِدَةَ قَلِيلاً مَّا تَشْكُرُونَ
നീ എത്രയോ കുട്ടികളെ
ജീവനില്ലാതെ പടച്ചു പക്ഷെ എന്നെ നീ ജീവനോടെ പടച്ചു
നീ എത്രയോ കുട്ടികളെ ജന്മദിനത്തിൽ തന്നെ തിരിച്ചു വിളിച്ചു പക്ഷെ എനിക്ക് നീ
ഇത്രയും കാലം ജീവിക്കാൻ തന്നു നീ എത്രയും പേരെ കണ്ണില്ലാതെ പടച്ചു പക്ഷെ
എനിക്ക് നീ കണ്ണ് തന്നു നീ എത്രയോ പേരെ ഊമയും ബധിരനുമാക്കി പക്ഷെ എന്നെ നീ
ബോധമുള്ളവനും ശേഷിയുള്ളവനുമാക്കി നീ എത്രയോ പേര്ക്ക് ജീവിതം മൊത്തം
പ്രയാസങ്ങളാൽ നിറച്ചു പക്ഷെ എനിക്ക് നീ സുഖങ്ങൾ തന്നു
قَلِيلاً مَّا تَشْكُرُونَ.
سبحانك و بحمدك استغفرك و أتوب اليك