Part-1
ഇംഗ്ലീഷ് പഠനം വളരെ ഈസിയായി
ഇംഗ്ലീഷ് പഠിക്കുക അല്ലെങ്കിൽ ഇംഗ്ലീഷിൽ സംസാരിക്കുക എന്നത് ഇന്ന് ഓരോ മനുഷ്യനും ജീവിതത്തിൽ അത്യാവശ്യമായ കാര്യമാണ്, ഒന്നുമില്ലെങ്കിലും ഇംഗ്ലീഷിൽ വായിച്ചു മനസ്സിലാക്കാൻ നമുക്ക് സാധിക്കണം കാരണം ഇന്ന് എല്ലാം ഇംഗ്ലീഷിൽ ആണല്ലോ
ഇവിടെ എങ്ങനെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാം എങ്ങനെ ഇംഗ്ലീഷിൽ ഫ്ലൂവെന്റായി സംസാരിക്കാ എങ്ങനെ ഇംഗ്ലീഷിൽ പ്രഫഷണൽ സ്റ്റൈലിൽ എഴുതാം എന്നൊക്കെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാദിക്കും നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം താഴെ തരുന്ന ഓരോ ലെസ്സൊനുകളും കൃത്യമായി പിന്തുടരുക കൃത്യമായി പ്രാക്ടീസ് ചെയ്യുക ,
ആദ്യമായി നാം മനസ്സിലാക്കേണ്ടത് ഇംഗ്ലീഷ് എന്താണ് എന്നതാണ്, അതേ ഇംഗ്ലീഷ് ഒരു ഭാഷയാണ്, ഇനി നാം ആലോചിക്കുക നമുക്ക് എത്ര ഭാഷ അറിയാം എത്ര ഭാഷയിൽ സംസാരിക്കാൻ അറിയാം എന്നതാണ് അതേ നമുക്ക് മലയാളം നന്നായി വായിക്കാനും എഴുതിപിടിപ്പിക്കാനും സംസാരിക്കാനും അറിയാം അതെങ്ങനെ സാധിച്ചു!
അതേ നാം ആദ്യം ഒരുപാട് കേട്ടു പിന്നെ മെല്ലെ പറയാൻ തുടങ്ങി പിന്നെ വായിക്കാൻ തുടങ്ങി പിന്നെ പതിയെ എഴുതി തുടങ്ങി അങ്ങനെ അത് നമ്മുക്ക് കീഴടങ്ങി അല്ലേ!
ഇനി നമുക്ക് അത് പോലെ ഇംഗ്ലീഷിൽ ചെയ്തു നോക്കിയാലോ ഇവിടെ നമുക്ക് ഇംഗ്ലീഷിൽ ആദ്യം ഒരുപാട് കേൾക്കുകയാണ് വേണ്ടത്
അതിനു നാം ഒരുപാട് ക്ലാസ്സ് കേൾക്കുന്നു ഒരുപാട് ന്യൂസ് കേൾക്കുന്നു അതിനാൽ ഇനിയും നാം ഇംഗ്ലീഷ് കേട്ട് മടിക്കേണ്ടതില്ല കാരണം നാം കേൾക്കുന്നത് നമുക്ക് ഇംഗ്ലീഷിൽ പ്രോനൗണ്സ്യേഷൻ ശെരിയാക്കാനും ഇംഗ്ലീഷ് ഭാഷശൈലി പഠിക്കാനുമാണ് ആയതിനാൽ അതിനുള്ള അറിവ് നമുക്ക് സ്കൂൾ ക്ലാസ്സുകളിൽ നിന്നും മറ്റു വീഡിയോസുകൾ ഇൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതാണ് നമുക്കിവിടെ ഇംഗ്ലീഷിൽ സംസാരിക്കാൻ അല്ലെങ്കിൽ ഇംഗ്ലീഷിൽ പ്രൊഫഷണൽ സ്റ്റൈലിൽ എഴുതാൻ പുതിയ ട്രിക്ക് ഉപയോഗിക്കാം അതായത് നാം ഇവിടെ നിങ്ങൾക്ക് ചെറിയ ചെറിയ module ആയിട്ട് ഇംഗ്ലീഷ് പഠിപ്പിക്കുകയാണ്
ആയതിനാൽ ഞാൻ മലയാളം പഠിച്ചത് പോലെ പറഞ്ഞ പിടിച്ചത് പോലെ ഞാൻ ഇവിടെ ഇംഗ്ലീഷ് പറഞ്ഞുകൊണ്ട് തുടങ്ങാം അതായിരിക്കും ഇംഗ്ലീഷ് പഠിക്കാനും ഏറ്റവും എളുപ്പമായ രീതി
ആദ്യമായി നാം മനസ്സിലാക്കേണ്ടത് ഇംഗ്ലീഷ് എനിക്ക് നിഷ്പ്രയാസം പഠിക്കാൻ സാധിക്കും എന്ന മനസ്സ് എടുക്കണം ഉറപ്പായും ഞാൻ ഇംഗ്ലീഷ് പഠിക്കും എന്ന നിലയിൽ നാം ഓരോ moduls വായിച്ച് മനസ്സിലാക്കണം നിരന്തരമായ കുറച്ചു ദിവസത്തെ പ്രാക്ടീസിലൂടെ നമുക്ക് ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ്,
അപ്പോൾ നമുക്ക് ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങാം താഴെയുള്ള മൊഡ്യൂളുകൾ ആത്മാർത്ഥതയോടെ വായിക്കുക
⛔ module 1: ബേസിക് ടിപ്സ് ലസ്സൺ:
ആദ്യമായി ഇംഗ്ലീഷ് പഠിക്കുമ്പോൾ ബേസിക് ആയിട്ട് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട് മലയാളികൾക്ക് ഇംഗ്ലീഷിൽ സംസാരിക്കാനാകാത്തതിൻ്റെ കാരണവും പരിഹാരവും നിർദ്ദേശിക്കുന്ന ബേസിക് ലസ്സൺ ആണിത്. ഇവിടെ നൽകുന്ന പ്രാക്ടിക്കൽ ലസ്സണുകൾ ഈ തിയറി ലസ്സണിനെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ ട്രെയിനിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട ബേസിക് ലസ്സൺ ആണിത്.
ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങുമ്പോൾ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നാം ഗ്രാമറിന് ആലോചിക്കാതെ വേണം സംസാരിക്കാൻ ഗ്രാമർ എന്നുള്ളത് പൊതുവേ നമ്മൾ എഴുതാൻ വേണ്ടി ഉപയോഗിക്കുന്നതാണ് നമുക്ക് അറിയാൻ നമ്മൾ മലയാളം സംസാരിക്കുമ്പോൾ നാം പലരീതിയിലും സംസാരിക്കാറുണ്ട് അഥവാ നമ്മുടെ ലക്ഷ്യം നമ്മൾ സംസാരിക്കുന്ന ആൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ് അതുപോലെ നമ്മൾ ആരോടാണ് സംസാരിക്കുന്നത് അവർക്ക് മനസിലാകുന്ന രീതിയിൽ ആണ് മലയാളത്തിൽ സംസാരിക്കുക അതുപോലെ തന്നെ നാം ഇംഗ്ലീഷിൽ സംസാരിക്കുമ്പോഴും നമ്മൾ ആരോടാണ് സംസാരിക്കുന്നത് അവർക്ക് മനസ്സിലാകുന്ന രീതിയിൽ വേണം സംസാരിക്കാൻ സംസാരത്തിൽ ക്യാമറ കൊണ്ടുവന്നാൽ അത് വലിയ വലിയ ആശയക്കുഴപ്പങ്ങളും ഉണ്ടാകും കാരണം ഞാൻ സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യമായി കടന്നുവരിക ഗ്രാമർ ആയിരിക്കും അങ്ങനെ വരുമ്പോൾ നമ്മൾ ഏത് രീതിയിൽ നമ്മുടെ ആശയം അവതരിപ്പിക്കണം എന്നതിൽ സംശയം ആകും അതിനാൽ നാം ഒരുപാട് ചിന്തിക്കുകയും നമുക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള fluency കിട്ടാതിരിക്കുകയും ചെയ്യും അതിനാലാണ് സംസാരിക്കുമ്പോൾ ഗ്രാമർ പ്രശ്നം ആക്കരുത് എന്ന് പറയുന്നത് മറിച്ച് ഞാൻ ആരോടാണ് സംസാരിക്കുന്നത് അവർക്ക് മനസ്സിലാകുന്ന രീതിയിൽ വേണം സംസാരിക്കാൻ
മലയാളം പറഞ്ഞു തുടങ്ങിയപ്പോൾ ഒരുപാട് ഗ്രാമർ പഠിച്ചിട്ടില്ല നാം പറയാൻ തുടങ്ങിയത് നമ്മൾ നേരെ ഗ്രാമർ അറിയാതെ പറയാൻ തുടങ്ങുകയായിരുന്നു അതുപോലെ തന്നെ ഇംഗ്ലീഷ് സംസാരിക്കുമ്പോഴും ഗ്രാമർ പ്രശ്നം ആക്കാതെ സംസാരിക്കാൻ തുടങ്ങുക അതുവഴി നമുക്ക് നമ്മുടെ ഇംഗ്ലീഷ് fluency അധികരിപ്പിക്കൻ സാധിക്കും അതിനാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ വിലയിരുത്തി ഇംഗ്ലീഷ് സംസാരിക്കാൻ തയ്യാറാവുക തുടർന്നുവരുന്ന modules വ്യക്തമായി പിന്തുടരുക അടുത്ത module മുതൽ പ്രാക്ടീസ് ആരംഭിക്കുന്നതായിരിക്കും,
നിങ്ങൾ ചെയ്യേണ്ടത്?
1. മുകളിലെ ലെസനിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശാന്തമായിരുന്ന് പൂർണ്ണ മനസ്സോടെ ഈ ലെസ്സൺ കുറഞ്ഞത് 3 പ്രാവശ്യം പൂർണ്ണമായും വായിക്കുക. ലസ്സണിലെ ആശയങ്ങൾ നിങ്ങൾ നന്നായി മനസ്സിലാക്കേണ്ടത് ഇതിൽ വരാനിരിക്കുന്ന പ്രാക്ടീസുകൾക്ക് അത്യാവിശ്യമാണ്. അതിനാലാണ് കുറഞ്ഞത് 3 പ്രാവശ്യമെങ്കിലും പൂർണ്ണമായും വായിക്കാൻ പറയുന്നത്.
2. താഴെയുള്ള 3 അസൈൻമെന്റ് ചോദ്യങ്ങൾക്ക് മലയാളയത്തിലോ ഇംഗ്ലീഷിലോ താഴെ കമന്റായി ഉത്തരം എഴുതുക:
1. ഈ ലസ്സണിലെ എല്ലാ ആശയങ്ങളും നിങ്ങൾ ഉൾക്കൊള്ളുന്നുവോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്?
2. ഈ ലസ്സണിൽ വിവരിക്കുന്ന ഗ്രാമർ ബോധപൂർവ്വം പഠിച്ചാലുള്ള തകരാറുകൾ എന്തെല്ലാം?
3. ഈ ലസ്സണിൽ നിങ്ങളെ ഏറ്റവുമധികം ആകർഷിച്ചതെന്ത്?
ഈ പ്രോഗ്രമിലെ മറ്റു നിർദേശങ്ങൾ:
1. ഈ പ്രോഗ്രാമിലെ ടിപ്സ് ലസ്സണുകളിൽ ഞാൻ നൽകുന്ന ആശയങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുകയും, പ്രാക്ടിക്കൽ ലസ്സണുകളിൽ ഞാൻ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായും പിന്തുടർന്ന് പ്രാക്ടീസുകൾ ചെയ്യുകയും ചെയ്താൽ ഈസിയായി ഇംഗ്ലീഷിൽ സംസാരിക്കാനാകുന്ന ഘട്ടത്തിൽ പടിപടിയായി നിങ്ങൾക്ക് എത്താവുന്നതാണ്.
2. ഈ ട്രെയിനിംഗിലെ പെയർ പ്രാക്ടീസുകൾക്ക് കമ്പനി കിട്ടാൻ നിങ്ങളുടെ ഫ്രണ്ട്സിനേയും റിലേറ്റീവ്സിനെയും ഈ തെറ്റിലേക്ക് കൊണ്ടുവരണം.
3. ഈ ഗ്രൂപ്പിൽ നൽകുന്ന നിർദ്ദേശങ്ങൾ പിന്തുടരുകയും ലസ്സണുകൾ കൃത്യമായും പ്രാക്ടീസും ചെയ്യുന്നവർക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സാധിക്കും
ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് ഇംഗ്ലീഷിൽ അനായാസം സംസാരിക്കാൻ ആകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്,
ഇംഗ്ലീഷ് പഠിക്കാൻ അത്യാവശ്യം vocabulary ഉണ്ടായിരിക്കൽ അത്യാവശ്യമാണ് ഈ പ്രാക്ടീസ് ഒപ്പം തന്നെ നമുക്ക് ഓരോ ദിവസവും കുറച്ച് വാക്കുകളും പഠിക്കാം
വാക്കുകൾ പഠിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടത് ഓരോ വാക്കുകളും അടിച്ച് അതൊരു sentence പ്രയോഗിക്കുക അങ്ങനെ വെവ്വേറെ ഉദാഹരണങ്ങൾ മാറ്റി നിരന്തരം പിന്തുടരുക
_Vocabularies_
- 1-Amuse(അമ്യുസ്)- സന്തോഷം
- 2-Ancient(ആൻശ്യന്റ്)-പുരാതന
- 3-Ankle(ആങ്ക്ൾ)- കണങ്കാൽ
- 4-Annoy(അന്നോയ്)- അസഹ്യപ്പെടുത്തുക
- 5-Anticipate(ആന്റിസിപേറ്റ്)-ആസൂത്രണം ചെയ്യുക