സഈദ് ഇബ്ൻ ജോർജ്
ക്രിസ്തു മതത്തിൽ നിന്ന് ഇസ്ലാമിലേക്ക്
ഇത് സഈദ് ഇബ്ൻ ജോർജ്, ഇന്ന് ദഅവ പ്രവർത്തനത്തിലുളള ആളാണ്. “ബാംഗ്ലൂര്‍ അമിറ്റി പീസ് ഫൗണ്ടേഷൻ” ഫൗണ്ടേഷന്റെ പ്രസിഡണ്ടാണ് ഇദ്ദേഹം
ഇദ്ദേഹം എറണാകുളം ജില്ലയില്‍ ആണ് . ഇദ്ദേഹം എങ്ങനെയാണ് ഇസ്ലാമിലേക്ക് വന്നത് എന്ന് ഇദ്ദേഹം വ്യക്തമാക്കി പറയുന്നുണ്ട് ഇദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ച പ്രധാനഘടകങ്ങൾ ചില പാട്ടുകളും സ്വപ്നങ്ങളുമാണ് തുടർന്ന് അദ്ദേഹം ഒരു മുസ്ലിം സഹോദരന്റെ വാക്കുകളിൽ ചിന്ത പൂണ്ട്അ തിലൂടെ പിന്നെ ബൈബിളും ഖുർആനും എല്ലാം വായിച്ച് ഇസ്ലാമിക് എത്തുകയായിരുന്നു നമുക്ക് അദ്ദേഹത്തിന്റെ ലേഖനം തന്നെ വായിക്കാം
ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ അദ്ധ്യാപകർ ആയിരുന്നു രണ്ടു പേരും മരണപെട്ടു,
രണ്ട് അനുജന്മാരുമുണ്ട്.അവര്‍ ഇരട്ടകളാണ്.അവര്‍ ജനിച്ചപ്പോൾ ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇദ്ദേഹത്തെ അമ്മയുടെ വീട്ടില്‍ (കോട്ടയത്ത് ) പഠിക്കാന്‍ വിട്ടു. മൂന്നാം ക്ലാസ് വരെ ഇദ്ദേഹം അവിടെയാണ് പഠിച്ചത്. അവിടെനിന്ന് ഇദ്ദേഹം അപ്പച്ചന്റെ മടിയില്‍ മുറ്റത്തിരുന്നു സംസാരിക്കുമ്പോൾ എന്തോ ആകാശത്ത് കൂടി ഒരു വെളിച്ചം പോകുന്നത് പോലെ അദ്ദേഹത്തിന് തോന്നി എന്നാണ് അദ്ദേഹം പറയുന്നത് . ഉടനെതന്നെ
അയാൾ അദ്ദേഹത്തിന്റെ അപ്പച്ചനോട് ഇതെന്താണ് ചോദിക്കുന്നു
അപ്പച്ചന്‍ പറഞ്ഞു.അത് യേശുവിന്റെ മാലാഖമാരാണ്.അവര്‍ യേശുവിന് വേണ്ടി ഓരോ പണികള്‍ ചെയ്യുന്നതാണെന്ന് പറഞ്ഞു.
ആ കാലത്ത് ഇദ്ദേഹം ഇതൊക്കെ കേട്ട ശേഷം ഓരോ സ്വപ്നങ്ങൾ കാണാന്‍ തുടങ്ങി. എന്താണ് സ്വപ്നമെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നില്ല. പക്ഷേ സ്വപ്നത്തിൽ എല്ലാം അയാൾ പേടിക്കും ആയിരുന്നു
അത് കഴിഞ്ഞ് ഇദ്ദേഹം എറണാകുളത്ത് വീട്ടില്‍ വന്നു.പിന്നീട് പ്രീഡിഗ്രിക്ക് ചേര്‍ന്നു. ആ കാലഘട്ടത്തിലാണ് “റസൂലെ നിൻ കനവാലെ” എന്ന ഒരു പാട്ട് അദ്ദേഹം കേൾക്കാൻ ഇട വരുന്നത് ഈ പാട്ടിലെ വരികളും അദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ച ചില കാരണങ്ങളിലൊന്നായി നമുക്ക് കൂട്ടാം .അപ്പോള്‍ അദ്ദേഹത്തിന് തോന്നി, ഈ പാട്ടിലെ പറയപ്പെടുന്ന വ്യക്തി എന്തോ നല്ല ഒരു വ്യക്തിയാണെന്ന്,സത്യസന്ധനാണ് എന്നൊക്കെ ഒരു തോന്നലുണ്ടായി.പക്ഷേ,എന്താണ്,ആരാണ് മുഹമ്മദ് നബിയെന്നുംആരെ കുറിച്ചാണ് പ്രതിപാദിക്കുന്നതെന്നൊന്നും അറിയില്ലായിരുന്നു. കാരണം അദ്ദേഹത്തിന് മുസ്ലിം കൂട്ടുകാരുമില്ലായിരുന്നു. അദ്ദേഹം താമസിക്കുന്ന ഭാഗം കൃസ്ത്യന്‍ ഏരിയയാണ്.അത് കൊണ്ട് ചോദിക്കാനൊന്നും ആരുമില്ലായിരുന്നു.പിന്നെ,ഇദ്ദേഹം ആ രീതിയിലൊന്നും ചിന്തിച്ചതുമില്ല.
അങ്ങനെ പ്രീഡിഗ്രി കഴിഞ്ഞ് ബാംഗ്ലൂരിൽ പഠിക്കാന്‍ പോയി. അങ്ങിനെ അവിടെ വെച്ച് ഫൈനലിയറിന് പഠിക്കുമ്പോൾ
ഈ സ്വപ്നം വീണ്ടും കണ്ടു. ഈ സ്വപ്നം സൂറഃ വാഖിഅഃയിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇദ്ദേഹം കണ്ട സ്വപ്നം ഇതായിരുന്നു.”ഞാന്‍ നിസ്സാഹയനായി ഇങ്ങനെ നിൽക്കുന്നു.ഭൂമിയിലുളളതെല്ലാം നശിക്കുന്നു.മരങ്ങളും,പശുക്കളുമൊക്കൊ പറന്നു പോകുന്നു.എല്ലാം നശിച്ച് ഇങ്ങനെ പൊടി പൊടിയായി എല്ലാം നല്ല വേഗത്തില്‍ പറന്നു പോയി കൊണ്ടിരിക്കുന്നു.അത് ഖുര്‍ആനിൽ ആ അധ്യായത്തിൽ പറയുന്നുണ്ട്ഇസ്ലാംമതം സ്വീകരിച്ച ശേഷമാണ് ഇദ്ദേഹം കണ്ട സ്വപ്നത്തെ കുറിച്ച് ഖുര്‍ആനിൽ കാണുന്നത്. അത് വായിച്ചു കഴിഞ്ഞപ്പോൾ വീണ്ടും ആ സ്വപ്നത്തെ കുറിച്ച് ഓർമ വന്നു. ഈ സ്വപ്നം കണ്ടപ്പോൾ ഇദ്ദേഹത്തിന് തോന്നി, തന്റെ ജീവിതത്തിൽ എന്തോ കുഴപ്പമുണ്ട്,എന്തോ പ്രശ്നമുണ്ടെന്നും.
ഇദ്ദേഹം പറയുന്നുണ്ട് ഇദ്ദേഹം ഒരു കൃസ്ത്യാനിയായിരുന്നെങ്കിലും, പേരിന് കൃസ്ത്യാനിയായിരുന്നുളളൂ.ദൈവത്തിൽ നിന്നും അകന്ന് ജീവിക്കുകയായിരുന്നു.ഞായറാഴ്ച പള്ളിയില്‍ പോകുമെങ്കിലും ബൈബിള്‍ ആത്മാർത്ഥമായി ഇദ്ദേഹം വായിച്ചിട്ടില്ല.ഈ സംഭവത്തിന് ശേഷം ഇദ്ദേഹം ബൈബിള്‍ അർത്ഥമറിഞ്ഞ് വായിക്കാൻ ശ്രമിച്ചു. വായിക്കാൻ തുടങ്ങിയപ്പോൾ പുതിയ നിയമത്തിൽ യേശുവിനെ ദൈവമായി കാണാന്‍ ഒരു തെളിവും കിട്ടിയില്ല.പുതിയ നിയമം വായിക്കുമ്പോൾ എനിക്ക് ആകെ കൂടി ഒരു സംശയമാണ്. അത് വായിക്കുമ്പോൾ യേശു യഹോവയോട് പ്രാർത്ഥിക്കുന്നതായാണ് കാണുന്നത്. പുതിയ നിയമം വായിക്കുമ്പോൾ യേശുവിന്റെ കാര്യങ്ങൾ മറ്റാരോ എഴുതിയത് പോലെ തോന്നുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ തോന്നി യേശുവിന്റെ സുവിശേഷം എവിടെ? യേശു ഭൂമിയില്‍ അങ്ങിനെ ഒരു ദൗത്യവുമായി വന്നിട്ടുണ്ടെങ്കിൽ യേശുവിന്റെ സുവിശേഷം എന്ന ഒന്നുണ്ടാകണമല്ലോ.മത്തായിയുടെ സുവിശേഷം, ലൂക്കോയുടെ സുവിശേഷം എന്നല്ലല്ലൊ ഉണ്ടാകേണ്ടത്.യേശുവിന്റെ സുവിശേഷം എന്ന് പറഞ്ഞായിരിക്കണംപുതിയ നിയമമുണ്ടാവുക.അത് കണ്ടില്ല. പിന്നെ, നോക്കിയപ്പോൾ യേശുവിന്റെ അമ്മയോ,ശിഷ്യന്മാരോ ഒന്നും യേശുവിനെ ആരാധിക്കുന്നതായും അദ്ദേഹം കണ്ടില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു ചോദ്യമുയർന്നു.എന്തുകൊണ്ടാണ് ഇന്നത്തെയാളുകൾ യേശുവിനെ ആരാധിക്കുന്നതെന്ന്.യഹോവയായ ദൈവത്തെ മറക്കുന്നത് തെറ്റല്ലേ,എന്നൊരു തോന്നലുണ്ടായി .അപ്പോള്‍ ഞാന്‍ ബൈബിള്‍ പഴയ നിയമം വായിക്കാൻ തുടങ്ങി. അപ്പോള്‍ അദ്ദേഹത്തിന് വളരെ സംതൃപ്തിയുണ്ടായി.അത് വായിക്കാൻ തുടങ്ങിയപ്പോൾ ദൈവമുണ്ടെന്ന തോന്നലുണ്ടായി.പഴയ നിയമത്തിൽ ദൈവ പുത്രനോ,പിതാവോ,പരിശുദ്ധാത്മാവോഅങ്ങനെയൊരു സംശയമവിടെയില്ല.അവിടെ ഏക ദൈവ വിശ്വാസം മാത്രമാണുളളത്.അപ്പോള്‍, ഇദ്ദേഹം യാക്കോബായ സമുദായത്തിലാണ് ജനിച്ചതെങ്കിലും അദ്ദേഹം കത്തോലിക്ക പള്ളിയിലൊക്കെ പോകുമായിരുന്നു.അപ്പോള്‍ അവിടുത്തെ യേശുവിന്റെയും മറ്റും പ്രതിമകള്‍ കണ്ടപ്പോൾ അദ്ദേഹത്തിന് വിഷമം തോന്നി. കാരണം ഇത്രയധികം പ്രതിമകള്‍, ഇത്രയധികം പുണ്യാളന്മാർ,കന്യ സ്ത്രീകളുടേയും മറ്റുളളവരുടേയുംപ്രതിമകളും പേരുകളും.ആകെ കൂടി ഒരു സംശയം. മൊത്തം സംശയമായി. അപ്പോള്‍ ഇദ്ദേഹം വിചാരിച്ചു, ഇദ്ദേഹം മനസ്സിലാക്കിയ കൃസ്ത്യാനികളുടെകൃസ്തു മതമായിരിക്കും എന്നെ ഇതിലേക്ക് നയിച്ചതെന്ന് കരുതിയീട്ട് ഇദ്ദേഹം അച്ഛന്റെ അടുത്ത് പോയി. അവിടത്തെ കത്തോലിക്ക പള്ളിയിലെ അച്ഛനോട് ഞാന്‍ ഈ കാര്യങ്ങളൊക്കെ ചോദിച്ചു.
അപ്പോള്‍ അച്ഛന്‍ പറഞ്ഞു. നിനക്ക് കൃസ്തു മതം മനസ്സിലാകാത്തത് കൊണ്ടാണ്. യേശു ദൈവ പുത്രന്‍ തന്നെയാണ്. അതില്‍ ഒരു സംശയമില്ല. ഈ ലോകം മുഴുവന്‍ അംഗീകാരിക്കുന്ന കാര്യമല്ലേ. നിനക്കെന്താണ് അതില്‍ സംശയമെന്ന് ചോദിച്ചു.
അപ്പോള്‍ ഇദ്ദേഹം ചോദിച്ചു. യേശു ദൈവ പുത്രനാണെങ്കിൽ എന്തു കൊണ്ട് വൈകി വന്നു.
അപ്പോള്‍ അച്ഛന് അതിന് ഉത്തരം തരാന്‍ കഴിഞ്ഞില്ല.
അപ്പോള്‍ ഇദ്ദേഹം ചോദിച്ചു.ദൈവം മനുഷ്യനായി അവതരിച്ചെങ്കിൽ പിന്നെ ഹിന്ദു മതവുമായിട്ടെന്താണിതിന് വ്യത്യാസം? അവിടെ രാമനും,കൃഷ്ണനുമൊക്കെ മനുഷ്യരാണെന്നല്ലെ അവര്‍ പറയുന്നത്.
അതിനും അച്ഛന് ഉത്തരമുണ്ടായില്ല.
അങ്ങിനെയിരിക്കുമ്പോഴാണ് ഇദ്ദേഹം താമസിക്കുന്ന ബാംഗ്ലൂരിലെ വീടിനടുത്തൊരു മുസ്ലീംമുണ്ടായിരുന്നു.അയാളോട് ഇദ്ദേഹം പല കാര്യങ്ങളുമിങ്ങനെ പറഞ്ഞു. സംസാരിച്ചു സംസാരിച്ചു
ആ മുസ്ലിം യുവാവ് പറഞ്ഞു. ഞങ്ങളടെ ഈസ നബി തന്നെയാണ് നിങ്ങളുടെ യേശുവെന്ന്.നിങ്ങള്‍ നിങ്ങളുടെ യേശുവിനെ കുറിച്ച് ഞങ്ങളുടെ ഖുര്‍ആനിലുണ്ട്.മക്കത്തെ പള്ളി പണിതത് എബ്രഹാം പ്രവാചകനാണ്.
അത് കേട്ട പ്പോൾ അദ്ദേഹത്തിന് ഭയങ്കരമായ അതിശയം തോന്നി.
അദ്ദേഹം ഇന്നേവരെ മനസ്സിലാക്കിയിരുന്നത് . മുസ്ലീംകളുടെ ദൈവം ചന്ദ്രനാണ് എന്നായിരുന്നു .കാരണം, എല്ലാ പള്ളിയുടെ മുകളിലും ചന്ദ്രക്കല കാണാം. പെരുന്നാളിനും മറ്റും മുസ്ലിംകളുടെ അടയാളം ചന്ദ്രനും പച്ച കളറുമാണ്.അതിനാല്‍ അദ്ദേഹം കരുതിയിരുന്നത് ഇതേതൊ ഒരു മതമാണ്. കൃസ്തു മതമാണ് വലിയതെന്ന് കരുതിയിരുന്നു .പക്ഷെ, ആ യുവാവിൽ നിന്നും ഇത് കേട്ടതോടെ അദ്ദേഹത്തിന് ആകാംക്ഷയായി.എന്താണ് ഈസ നബി, എന്താണ് എബ്രഹാം പ്രവാചകന്‍ എന്നൊക്കെ അറിയാൻ,
അദ്ദേഹത്തിന് ചോദ്യം ഉണ്ടായിരുന്നു . ഖുര്‍ആന്‍ എങ്ങനെയാണ് വന്നതെന്ന്. ?
(അത് അല്ലാഹു ഇറക്കി തന്നതാണ്. 23 വര്‍ഷം കൊണ്ട് ഗബ്രിയേല്‍ മാലാഖ നബി (സ) യെ പഠിപ്പിച്ച കാര്യങ്ങളാണ് ഈ ഖുര്‍ആന്‍. അത് വഹ് യായിട്ട് വന്നതാണ്.അത് പിന്നീട് ക്രോഡീകരിച്ച് ബുക്കാക്കിയതാണ്.) ഇത് അദ്ദേഹം പിന്നീട് മനസ്സിലാക്കി
അങ്ങനെ അദ്ദേഹം ആ മുസ്ലിം സഹോദരനോട് അദ്ദേഹത്തെ ഒന്നു പള്ളിയില്‍ കൊണ്ടു പോകാന്‍ പറഞ്ഞു. അങ്ങനെ ഒരു ദിവസം രാത്രി 9 മണിക്ക് പള്ളിയില്‍ കൊണ്ടു പോയി. എന്നിട്ട് നമസ്ക്കരിക്കുന്നതെങ്ങിനെയെന്ന് മുസ്ലിം യുവാവ് അദ്ദേഹത്തിന് കാണിച്ചു കൊടുത്തു,
അദ്ദേഹം പറയുന്നുണ്ട്ആദ്യത്തെ സുജൂദിന് ശേഷം അദ്ദേഹത്തിന്റെ ഉള്ളില്‍ നിന്നും അദ്ദേഹത്തിനൊരു വിളിയുണ്ടായി.”ഇതാണ് സത്യം. ഇതാണ് ഏക ദൈവമെന്ന്”.
അദ്ദേഹം പറയുന്നുണ്ട്ബാംഗ്ലൂരിലെ ആ മുസ്ലിം പള്ളി, ഒരു നല്ല പള്ളിയാണ്.അവിടെ അദ്ദേഹം ഒരു പ്രതിമയോ.മറ്റൊന്നും കണ്ടില്ല. വളരെ വൃത്തിയാണത്.അങ്ങനെ അദ്ദേഹം ആ പള്ളിയിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്തു. അന്ന് ടീവിയോ,കേബ്ളോ,ഇന്റര്‍ നെറ്റോ ഒന്നുമില്ല . ആ പള്ളിയില്‍ ഒരു ഖുര്‍ആനുണ്ട്.യൂസഫലി എന്ന് പറഞ്ഞിട്ടുളള സൗദിയിലെ പരിഭാഷയാണ്.കട്ടിയുള്ള ഒരു ബുക്കായിരുന്നു അത്. താഴെ ഹദീസ് എല്ലാം ഉണ്ട്. അദ്ദേഹമത് വായിക്കാൻ തുടങ്ങി. അത്വാ യിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണില്‍ കൂടി കണ്ണുനീരിങ്ങനെ വന്നു കൊണ്ടിരിക്കാണ്.കാരണം അദ്ദേഹം പറയുന്നുണ്ട്, ആ ബുക്കില്‍ എത്ര കൃത്യമായിട്ടാണ് പറയുന്നത്.എന്റെസംശയങ്ങള്‍ക്ക് അതില്‍ കൃത്യമായി ഉത്തരമുണ്ട്.എന്റെ ഹൃദയത്തിൽ അദ്ദേഹം കാണാന്‍ ആഗ്രഹിച്ച ദൈവത്തെ കുറിച്ച്, അദ്ദേഹം അറിയാൻ ആഗ്രഹിച്ച സംശയങ്ങള്‍ക്ക്, മുഴുവന്‍ അതില്‍ ഉത്തരമുണ്ട്. ഏകനായ സൃഷ്ടാവ് മനുഷ്യനോട്,അല്ലയോ! മനുഷ്യ സമൂഹമേ…എന്നാണ് അതില്‍ പറയുന്നത്. അല്ലാതെ, മുസ്ലിംകളെ എന്നല്ല അതില്‍ വിളിക്കുന്നത്.ഖുര്‍ആനിൽ അത് പോലെ “അല്ലയോ നബിയേ…താങ്കള്‍ പറയുക.അല്ലയോ വേദക്കാരെ…ഹേ..ഇസ്രായേല്‍ സന്തതികളെ…..അല്ലയോ ഈസാ…അല്ലയോ. .മൂസാ…അല്ലയോ … ഇബ്രാഹിം”.എന്നിങ്ങനെ വിളിച്ച് കൊണ്ടാണ് അഭിസംബോധനം ചെയ്യുന്നത്.എന്തൊരു വ്യക്തമായിട്ടാണ് ഖുര്‍ആനിൽ പറയുന്നത്. അദ്ദേഹം വായനക്കിടയിൽ,ഓരോ താളുകളിലും എന്താണ് അടുത്തത് പറയുന്നതെന്ന് അറിയാൻ കൊതിച്ചു പോയി എന്ന് പറയുന്നുണ്ട് അടുത്തത് എന്താണ് പറയുന്നതെന്നറിയാൻ വേഗത്തില്‍ അദ്ദേഹം അതിന്റെ പ്രധാനപ്പെട്ട പോയിന്റുകൾ എന്താണെന്ന് ഓരോ അധ്യായവും വേഗം വേഗം അപ്പോള്‍ തന്നെ മറിച്ച് നോക്കി നോക്കി പോയി. എന്നിട്ടും വായിച്ചു കൊതി തീർന്നിട്ടില്ല. ഓരോ ദിവസവും,അസറിനും, മഗ് രിബിനും അദ്ദേഹം നേരത്തെ ആളുകള്‍ വരുന്നതിന് മുമ്പ് പള്ളിയില്‍ പോയിരുന്ന് ഖുര്‍ആന്‍ വായിക്കുമായിരുന്നു.അവിടെ പള്ളി പൂട്ടിയിടില്ല.അതുകൊണ്ട് നമുക്ക് കയറി വായിക്കുന്നതിന്ന് പ്രശ്നമൊന്നുമില്ല.ശരിക്ക് മുസ്ലീംകൾ ഉള്ളപ്പോൾ പോകാന്‍ പേടിയാണ്. കാരണം, അവര്‍ക്കറിയാം അദ്ദേഹം കൃസ്ത്യാനിയാണെന്ന്. പക്ഷേ അദ്ദേഹം പറയുന്നുണ്ട് അദ്ദേഹത്തിന് വേറെ ഒരു വഴിയും ഇല്ലായിരുന്നു എന്ന് .എന്നിട്ട് വായിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഉള്ളില്‍ നിന്നും ഒരു വിളി വന്നു. “ഇതാണ് ഇസ്ലാം, ഇതാണ് സത്യദീൻ” എന്ന് പറഞ്ഞിട്ട്.അങ്ങനെ അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചു.അങ്ങനെ അല്ലാഹു അദ്ദേഹത്തിന് ഹിദായത്ത് നൽകി .അദ്ദേഹത്തിന്റെ ഹൃദയത്തെ ഇസ്ലാം മതത്തിലേക്ക് തുറന്നു .
അദ്ദേഹം പറയുന്നു എന്റെ ജീവിതത്തിൽ ഏറ്റവും സമ്പന്നമായ നിമിഷം. എന്റെ ജീവിതത്തിൽ അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു”.എന്ന് ഞാന്‍ കണ്ണീരോടെ പറഞ്ഞ നിമിഷമാണ്, കാരണം, അദ്ദേഹം അതു വരെ മനുഷ്യനായ ഒരു ദൈവത്തെ ആരാധിച്ച്,ദൈവം തന്ന അനുഗ്രഹങ്ങളെ മുഴുവന്‍ അദ്ദേഹം രുചിച്ചനുഭവിച്ചു.വായു,വെള്ളം, കണ്ണുകളുടെ കാഴ്ച, ശരീരത്തിന്റെ കഴിവുകള്‍,എല്ലാം. അല്ലാഹു തന്ന അനുഗ്രഹങ്ങളെ അദ്ദേഹം രുചിച്ചനുഭവിച്ചിട്ട്, മനുഷ്യനായ യേശുവിനെ ആരാധിച്ചു അദ്ദേഹം അത്രയും വർഷം.എന്ന് അദ്ദേഹം സങ്കടത്തോടെ പറയുന്നു
ശേഷം അദ്ദേഹം കൂട്ടിച്ചേർക്കുന്നു ആ നിമിഷം അദ്ദേഹം സൃഷ്ടാവിനെ കണ്ടു. റബ്ബിനോട് എനിക്ക് നന്ദി പറയാന്‍ കിട്ടിയ ആ നിമിഷം.അതാണെന്റെ ജീവിതത്തിലെ ഇന്നും,എന്നും എനിക്ക് ഉന്നതമായ നിമിഷം. കാരണം, ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വൃത്തി കെട്ട സ്വഭാവം, അവൻ നന്ദി കെട്ടവനാവുകയെന്നതാണ്.ആ നന്ദിയില്ലാത്ത മനുഷ്യന്‍, ഏറ്റവും നീചനുമാണ്.ഏകനായ ദൈവത്തെ അറിയാത്ത മനുഷ്യന്‍ നീചനാണ്.അവനെ ആരാധിക്കാത്തവനും നീചൻ തന്നെ.
അദ്ദേഹം അവസാനം പറയുന്നു
ഞാന്‍ എന്റെ അഭിപ്രായവും എന്റെ ജീവിതവുമാണ് പറയുന്നത്. ആരേയും കുറ്റപ്പെടുത്തുകയല്ല.എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് തോന്നിയത് ഇതാണ്.അങ്ങനെ ഞാന്‍ ഇസ്ലാമിൽ പ്രവേശിച്ചു.ഇനി മരണം വരെ അല്ലാഹു ഈ സത്യദീനിൽ ഉറപ്പിച്ചു നിർത്തി, അവന്റെ മാർഗ്ഗത്തിൽ, മരിക്കണമെന്നൊരു ആഗ്രഹം എനിക്കുണ്ട്.പിന്നെ, നമ്മള്‍ ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങൾ, അല്ലാഹുവിന്റെ വലിയ അനുഗ്രഹങ്ങൾക്ക് സമമാവില്ല.ഭൂമിയിൽ തന്ന എല്ലാ അനുഗ്രഹങ്ങളും,അതായത് കാർ,കാശ് എല്ലാം നമുക്ക് ഹലാലായ വിധത്തില്‍ അനുഭവിക്കാനായി അല്ലാഹു തന്നതാണ്. അതെല്ലാം നമ്മള്‍ നേടിയെടുക്കുന്നതോടൊപ്പം,ഏകനായ ദൈവത്തെയും,അന്തിമ ദൂതനെയും അനുസരിച്ച് ജീവിച്ച് മരിക്കുക എന്നതാണ് ഏറ്റവും വലിയ സൗഭാഗ്യം. പലിശ ഇടപാടില്‍ പെടാതെയും, സത്യ സന്ധമായും നമ്മള്‍ കച്ചവടം നടത്തണം.ഹലാലായി കൊണ്ട് മാത്രം. അതില്‍ നിന്നും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുകയും,പരലോകം സുരക്ഷിതമാക്കുകയുംവേണം.ഈ ലോക ജീവിതം ശാശ്വതമല്ല.പരലോക ജീവിതമാണ് ശാശ്വതം.അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ,അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മെ എല്ലാവരേയും ഒരുമിച്ച് കൂട്ടട്ടെ എന്ന് ഹൃദയത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് ഞാന്‍ പ്രാർത്ഥിക്കുന്നു.
അദ്ദേഹം പറയുന്നുണ്ട് അദ്ദേഹത്തിന്റെ അടുത്ത് ഒരു സഹോദരന്‍ വന്ന് പറഞ്ഞതാണ്. അവൻ 9 മാസം കാത്തിരിക്കേണ്ടി വന്നു. ഒരു ഖുര്‍ആന്റെ കോപ്പി കിട്ടാനെന്ന്.അവരിന്ന് ഇസ്ലാം മതം സ്വീകരിച്ചു . അതുപോലെ എത്രയോ കഥകള്‍. എത്രയോ ആളുകള്‍ക്ക് ബാംഗ്ലൂരിലെ തെരുവില്‍ ഇരുന്നിട്ട് അവധി ദിവസങ്ങളിൽ അദ്ദേഹം ഖുര്‍ആന്റെ പരിഭാഷകൾ കൊടുക്കാറുണ്ട്.എത്രയോ ആളുകള്‍ അദ്ദേഹത്തോടും പറയും.ഞാനൊക്കെ എത്ര വർഷം ഖുര്‍ആന്റെ കോപ്പി കിട്ടാന്‍ കാത്തിരുന്നിട്ടുണ്ട്.വളരെയധികംസന്തോഷകരമായി എന്ന് പറഞ്ഞിട്ട് അവിടെ നിന്ന് തന്നെ ഖുര്‍ആന്‍ എടുത്ത് അവര്‍ വായിക്കും. അവർ അത് 15- 20 മിനിറ്റ് വിശദീകരിച്ചു കൊടുത്തിട്ട്,അവരത് കൊണ്ടു പോകും. ഹിദായത്ത് അല്ലാഹുവിന്റെ കയ്യിലാണ്.നമുക്ക് ആളുകളോട് പറയുക എന്ന ജോലിയേ ഉള്ളൂ. ഒന്ന് ഓർമ്മ പെടുത്തുക അവരെ.ആ സഹോദരന്‍ ഇത്രമാത്രം പറഞ്ഞത് എന്നെ ഇസ്ലാമിലേക്ക് നയിക്കാന്‍ ഇടയാക്കിയെന്ന് അദ്ദേഹം വിശ്വാസിക്കന്നു.അതിന്ന് അല്ലാഹുവിന് മാത്രമാണ് എല്ലാ നന്ദിയും. അല്ലാഹു വിചാരിച്ചില്ലായിരുന്നെങ്കിൽ, അദ്ദേഹത്തിന് ഹിദായത്ത് കിട്ടില്ല. അതുകൊണ്ട് എല്ലാ നന്ദിയും,കടപ്പാടും സർവ്വ ശക്തനായ അല്ലാഹുവിന് മാത്രമാണ്. അവന്റെ കാരുണ്യം കൊണ്ട് മാത്രമാണ് അദ്ദേഹം ഇസ്ലാമിലേക്ക് വന്നത് എന്ന് അദ്ദേഹം പറയുന്നു
അദ്ദേഹത്തിന്റെ ദഅവ പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കുവാൻ 9880054546 ബന്ധപ്പെടുക
ഒരു വാക്ക് മതി ഒരു മനുഷ്യന് സത്യവിശ്വാസം കാണിക്കാനായിട്ട്.പക്ഷെ, ഇന്നത്തെ കാലത്ത് പലരും ഒരു അമുസ്ലിംമിനോട് ഇസ്ലാമിനെ കുറിച്ചു പറയാന്‍ മടിക്കുന്നു.