https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ഇസ്ലാമിലേക്ക് വന്നവർ -മുനീർ അഹ്‌മദ്‌

RIGTHT WAY
0

മുനീർ അഹ്‌മദ്‌ കുന്നത്ത്പാലം

ഹൈന്ദവ മതത്തിൽ നിന്നും ഇസ്ലാമിലേക്ക്

 

ഹൈന്ദവ മതത്തിൽ നിന്നും ഇസ്ലാമിലേക്ക് കടന്നുവന്ന മുനീർ അഹ്‌മദ് പറയുന്നത് അദ്ദേഹത്തിന്റെ ജീവിതം നമുക്കൊന്ന് മനസ്സിലാക്കാം 


കണ്ണൂർ ജില്ലയിലെ പഴമയേറിയ ഒരു നമ്പ്യാർ തറവാട്ടിലാണ് അദ്ദേഹം പിറന്നു വളർന്നത്അദ്ദേഹം  പറയുന്നു “നാം ഒന്ന് ചിന്തിക്കുന്നു, ദൈവം മറ്റൊന്ന് വിധി ക്കുന്നു' എന്ന്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളോർ ത്താൽ ഇത് ശരിയാണ്. ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് ജീവിതത്തിൽ സംഭവികുന്നത് . ഓർമകളുടെ ചുരുളഴിച്ച് തിരിഞ്ഞുനോക്കുമ്പോൾ എവിടെയോ കേട്ടുമറന്ന കഥ പോലെ തോന്നുന്നു. പക്ഷേ, നടന്നതെല്ലാം സത്യമാണ്. സത്യം മാത്രം.


മുപ്പത്തിമുക്കോടി ദേവന്മാരെയും, എണ്ണമറ്റ അനാചാരങ്ങളെയും നെഞ്ചിലേറ്റി നടക്കുന്ന ഒരു സമുദായത്തിൽനിന്ന് എന്നെങ്കിലും സ്വയം പറിച്ചെറിയപ്പെടുമെന്ന് കിനാവുപോലും കണ്ടതല്ല എന്നാണ് അദ്ദേഹം പറയുന്നത് .

ബുദ്ധിവന്ന നാൾ മുതൽ അദ്ദേഹം അമ്പലത്തിൽ പോയിട്ടില്ല; വീടിനടുത്തുതന്നെ അതുണ്ടായിരുന്നിട്ടു പോലും.ദൈവനാമത്തോട് അദ്ദേഹത്തിന് ഒരുതരം പുച്ഛമായിരുന്നു. അനാചാരങ്ങളും അനീതികളും നടത്തി അവയ്ക്ക് ന്യായീകരണം കണ്ടെത്താനുള്ള കുറുക്കുവഴിയാണ് 'ദൈവം' എന്ന പദമെന്നും, അങ്ങനെയൊന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ധാരണ. അത്തരത്തിൽ അക്ഷന്തവ്യമായ ഒരനാചാരംഅദ്ദേഹത്തിന്റെ സ്വന്തം തറവാട്ടിൽ നടന്നുകൊണ്ടിരു ന്നതു തടയാൻ ശ്രമിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്എന്ന് പറയാം. അത് അറിയണമെങ്കിൽ അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം വിവരിച്ചേ മതിയാകൂ.


വടക്കേ മലബാറിൽ, പ്രത്യേകിച്ച് കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഏറെ പ്രചാരമുള്ള ഒരു അനുഷ്ഠാന കലാരൂപമാണ് "തെയ്യം' 

കണ്ണൂർ ജില്ലയിലെ പഴമയേറിയ ഒരു നമ്പ്യാർ തറവാട്ടിലാണ് അദ്ദേഹം പിറന്നു വളർന്നത്.  കുംഭമാസം 14,15 തീയതികളിൽ അദ്ദേഹത്തിന്റെ തറവാട്ടുപറമ്പത്ത് പ്പത്തിരണ്ട് തെയ്യങ്ങൾ കെട്ടി യാടുന്ന തിറയുത്സവം നടകാറുണ്ട് . അത് നാട്ടുകാരുടെ കൂടെ ഉത്സവമാ യിരുന്നു അന്ന്. കണ്ടകർണൻ, കുട്ടിച്ചാത്തൻ, ഭൈരവൻ, പോതി, വസൂരിമാല, ഭദ്രകാളി, ദാരികൻ എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ തറവാട്ടിൽ കെട്ടിയാടുന്ന തെയ്യങ്ങളുടെ പേരുകൾ.അദ്ദേഹത്തിന്റെ തറവാടിനോട് ബന്ധമുള്ള മുപ്പത്തിരണ്ട് താവഴികളുടെ കുലദേവതകളായിരുന്നു ഓരോ തെയ്യ വും. തിറ ഉത്സവം ആരംഭിക്കുന്നതിന് ഏഴുദിവസം മുമ്പ് അഞ്ച് പൊൻപണവും 16 പറ നെല്ലും രണ്ടു കുല പഴവും രണ്ടു സേർ അവിലും മൂന്നിടങ്ങഴി വെളിച്ചെണ്ണയും ചെലവിലേക്ക് ഓരോ കുടുംബവും (താവഴി) തറവാട്ടിലേക്ക് എത്തിച്ചിരിക്കണമെന്ന് നിയമമുണ്ട് എന്ന് പറയുന്നു . മുപ്പത്തി രണ്ട് കുടുംബങ്ങളും ഒത്തുചേരുന്നത് വർഷത്തിലൊരിക്കൽ നടക്കുന്ന തിറയുത്സവത്തിന്റെ രണ്ട് ദിനങ്ങളിൽ മാത്രമാണ്.

1972 ൽ ആ വർഷത്തെ ഉത്സവത്തിന്റെ ഏതെങ്കിലുംഒരു ചടങ്ങ് ആരുമറിയാതെ മുടക്കണമെന്ന് അദ്ദേഹവും കൂട്ടുകാരും തീരുമാനിച്ചു. അതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന് ജനങ്ങൾ സ്വയം മനസ്സിലാ ക്കാനുള്ള അവസരമൊരുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഉത്സവത്തിന്റെ ആരംഭം കുറിക്കുന്ന ചടങ്ങാണ് കോഴിവെട്ട്. അത് മുടങ്ങിയാൽ ഉത്സവം മുടങ്ങുകയില്ലെങ്കിലും നാട്ടിൽ ദൈവകോപവും അരാജകത്വവും ഉണ്ടാകുമെന്നാണ് വിശ്വാസം ഉണ്ടായിരുന്നത് . (ഏതെങ്കിലും കാരണ ത്താൽ ഒരു കർമം മുടങ്ങിയാൽ മറുകർമം ചെയ്ത് പരിഹാരം തേടാ മെന്ന് വിധിയുണ്ട്)എന്ന് അദ്ദേഹം പറയുന്നു . ആദ്യകർമമായ കോഴിവെട്ട്' തടഞ്ഞുകൊണ്ട് തുട ങ്ങാമെന്ന് അവർ നേരത്തെ തീരുമാനിച്ചു . കുംഭമാസം 13-ാം തീയതി അർധരാത്രി യാണ്ആകർമം നടത്തുക.

എന്ന് അദ്ദേഹം പറയുന്നു

തറവാട്ടുപറമ്പിൽ നിന്ന് ഏകദേശം നാനൂറ് മീറ്റർ അകലെ ഒരു കുളമുണ്ട്. കുളക്കടവിലെ ഇലഞ്ഞിത്തറയിൽ കോഴിയെ വെട്ടി ചോര കൊണ്ട് തർപ്പണം ചെയ്ത് തിരികെ തറവാട്ട് മുറ്റത്തെത്തി കാരണവ രിൽ നിന്ന് ദക്ഷിണ വാങ്ങി അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും അനുഗ്രഹിച്ച് കഴിഞ്ഞാൽ കാരണവർ കുടുംബനാഥന്മാരോടും നാല് നാട്ടുപ്രമാണിമാരോടും "ആട്ടം തുടങ്ങാം' എന്ന് മൂന്നുവട്ടം വിളിച്ചു പറയും. തുടർന്ന് മുപ്പത്തിരണ്ട് ആചാരവെടികൾ മുഴങ്ങും. ഉത്സവം തുടങ്ങുകയായി. ആദ്യമിറങ്ങുന്ന തെയ്യം ഭദ്രകാളിയുടേതായിരിക്കും. ഏതെങ്കിലും കാരണത്താൽ കോഴിവെട്ട് കർമത്തിന് ഭംഗം നേരിട്ടാൽ മഞ്ഞളും നൂറും അരിപ്പൊടിയും ചേർത്ത് തയാറാക്കുന്ന ഗുരുതി തറ വാട്ടുമുറ്റത്തെ തുളസിത്തറയിൽ തളിച്ച് ഉത്സവം തുടങ്ങാമെന്ന് പരി ഹാരമുണ്ട്. ആ വർഷംവരെ അങ്ങനെയൊന്ന് വേണ്ടിവന്നിട്ടില്ല.കോഴിവെട്ട് നടത്താൻ വലിയ വെളിച്ചപ്പാട് തറവാട്ട് മുറ്റത്തു നിന്നും കുളക്കടവിലേക്ക് തനിച്ചാണ് പോവുക. പോകുന്നവഴിയിലും കുളക്കട വിന്റെ പരിസരത്തും ആരുമുണ്ടാവില്ല. വലിയ വെളിച്ചപ്പാട് പോകു ന്നതും കർമം നടത്തുന്നതും ആരും കാണരുതെന്നാണ് പ്രമാണം. വഴിയിലുള്ള മാവ് മറഞ്ഞുനിന്ന് കോഴിയും വാളും പിടിച്ചെടുത്ത് ഉടനെതന്നെ അവിടെനിന്ന് കടന്നുകളയണമെന്നാണ് അവർ തീരുമാ നിച്ചിരുന്നത്. പിന്നെയവിടെ നിന്നാൽ പിടിക്കപ്പെടും. ഒരുപക്ഷേ, അവരുടെ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും.എന്ന് അദ്ദേഹം പറയുന്നു അവർ മൂന്ന് സുഹൃത്തുക്കൾ ഉണ്ടായിരുന്നു . പിടിച്ചെടുത്ത കോഴിയും വാളും അവർ തൊട്ടടുത്ത കാട്ടിലേ ക്ക് വലിച്ചെറിഞ്ഞ് അവിടെനിന്ന് ഓടി. ഇടവഴിയും പറമ്പുമൊക്കെതാണ്ടി ആ രാത്രി തന്നെ സിറ്റിയിലെതാൻ അവർക്ക് സാധിച്ചു . (ഉത് സവം മുടങ്ങാതിരിക്കാൻ പരിഹാരകർമം ചെയ്തുവെന്നും അവരെ തിരിച്ചറിഞ്ഞ് തറവാട്ടിലും കുടുംബത്തിലും വിലക്ക് കൽപിച്ചുവെന്നും കുറെ മാസങ്ങൾക്കുശേഷം വിവരം കിട്ടി. അതോടെ നാടും വീടുമായുള്ള ബന്ധം എന്നെന്നേക്കുമായി മുറിഞ്ഞു എന്ന് അദ്ദേഹം പറയുന്നു.

മദിരാശിയിൽ നിന്ന് കറങ്ങിത്തിരിഞ്ഞ് അവർ മഹാരാഷ്ട്രയിലെ പൂനയിലെത്തി. സുഹൃത്തുക്കൾ മൂന്നുപേരും പട്ടാളത്തിൽ ചേർന്നു. താമസിയാതെ തന്നെ അദ്ദേഹത്തിന്ഒരു കമ്പനിയിൽ ജോലി ശരിയാവുക യും ചെയ്തു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഒരർഥത്തിൽ സുഖകരമാ യിരുന്നു.എന്ന് അദ്ദേഹം പറയുന്നു മനസ്സിനിണങ്ങിയ ജോലി, തരക്കേടില്ലാത്ത ശമ്പളം, ഇടക്ക് അയാൾ മദ്യപിക്കാൻ തുടങ്ങി. പിന്നെ പിന്നെ അതൊരു ദിനചര്യയായി. പതിനൊന്നു വർഷം അങ്ങനെ കഴിഞ്ഞു. ഒരു ദിവസം അദ്ദേഹത്തിന്നെ ഞ്ചിൽ കലശ ലായ വേദന തോന്നി. പൂന മെഡിക്കൽ ഫൗണ്ടേഷൻ നടത്തുന്ന റൂബി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടു. കോട്ടയത്തുകാരനായ ഡോ. സെബാസ്റ്റ്യനായിരുന്നു ഹോസ്പിറ്റൽ കാർഡിയോളജി വിഭാ ഗത്തിന്റെ തലവൻ. ആദ്യത്തെ ഒന്നുരണ്ട് ദിവസം കൊണ്ടുതന്നെ  ഡോക്ടറുമായി ഉറ്റസുഹൃത്തുക്കളെപ്പോലെയായി. അത് ഹൃദ്യ മായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. അദ്ദേഹം തന്റെ എല്ലാ കാര്യങ്ങളും ഡോക്ടറോട്പറഞ്ഞു എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എല്ലാം ദൈവത്തിന്റെ വിധിയാണെന്നും രോഗം ഭേദമാകാൻ ദിവസേന പ്രാർഥിക്കണമെന്നും ഡോക്ടർ പറഞ്ഞു. ആദ്യ മൊന്നും അയാളുടെ വാക്കുകൾ അദ്ദേഹം അത്ര കാര്യമാക്കിയില്ല. വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ ഉപദേശം കേൾക്കാൻ തുടങ്ങിയപ്പോൾ ദൈവമുണ്ടെന്ന് എനിക്ക് തോന്നി. ആ തോന്നൽ വളർന്നുവന്നു. പക്ഷേ, എവിടെയാണ് ദൈവം? ഒടുവിൽ ഒന്നരമാസത്തെ ചികിത്സക്കുശേഷം രോഗം മാറി  ആസ്പത്രി വിട്ടു. ഇനിയൊരിക്കലും മദ്യപിക്കുക യില്ലെന്ന് സത്യം ചെയ്തശേഷമെ ഡോ. സെബാസ്റ്റ്യൻ  വിടപറഞ്ഞുള്ളൂ.എന്ന് അദ്ദേഹം പറയുന്നു


പൂനയിൽ തന്നെ തുടർന്നാൽ വീണ്ടും മദ്യപിച്ചുപോകുമോ എന്ന ഭയത്താൽ അദ്ദേഹം കമ്പനിയിലെ ജോലി രാജിവെച്ച് 1983 ഏപ്രിൽ മാസം  ദേശാടനത്തിനിറങ്ങി. പുണ്യസ്ഥലങ്ങളെന്ന് പേരു കേട്ട പല ഇടങ്ങ ളിലും കറങ്ങിത്തിരിഞ്ഞ് 1984ൽ  കോഴിക്കോട്ടെത്തി. മിഠായിതെരു വിലുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തു. അന്ന് രാത്രി തീരെ ഉറങ്ങി യില്ല. പിറ്റേന്ന് കാലത്ത് അഞ്ചുമണിക്ക് എഴുന്നേറ്റ് പുറത്തിറങ്ങി. മിഠാ യി തെരുവിന്റെ തെക്കേ അറ്റത്തുനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ്നടന്നു. കടപ്പുറത്തേക്കായിരുന്നു ലക്ഷ്യം. റെയിൽവേ പാലം കടന്ന് വലിയങ്ങാടിയിലേക്ക് പ്രവേശിക്കുന്നിടത്തെത്തിയപ്പോഴേക്കും പ്രഭാത നമസ്കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങി. ഒരു നിമിഷം, അദ്ദേഹത്തെ ഏതോ ഒരദൃശ്യ ശക്തി പിടിച്ചുനിർത്തിയപോലെ തോന്നി. കർണാനന്ദകരമായ ശബ്ദമാധുരി. അതിലെ പദങ്ങൾക്ക് അസാധാരണമായ ഒരാകർഷണ ശക്തിയുണ്ടെന്ന് അദ്ദേഹത്തിന്തോന്നൽ. മറ്റെവിടെയും അങ്ങനെയൊ ന്ന് കേട്ടിട്ടില്ല. (അറേബ്യൻ നാടുകളിൽ ബാങ്കുവിളിക്കുന്നത് കേട്ടിട്ടില്ലേ, അതേ ശൈലിയിലായിരുന്നു ബാങ്ക്), പുഴവക്കത്തെ പള്ളി എന്നാണ് ആ പള്ളിയുടെ പേര്. അവിടെ പക്ഷേ, പുഴയൊന്നുമില്ല. അവിടെനിന്ന് അയാൾ റൂമിലേക്കുതന്നെ തിരിച്ച് നടന്നു. അല്ലാഹു അക്ബർ', എന്താ ണാ വാക്കിന്റെ അർഥം? ദിവസേന ബാങ്ക് വിളി കേൾക്കുക എന്നത് അദ്ദേഹം പതിവാക്കി. (പ്രഭാതസമയത്തുള്ള പ്രശാന്തമായ നിശ്ശബ്ദതയിൽ ആ ബാങ്ക് വിളി കേൾക്കുമ്പോഴുള്ള ആനന്ദം ഒരാവേശമുണർത്തുന്നതുപോലെ അദ്ദേഹത്തിന്അനുഭവപ്പെട്ടുതുടങ്ങി . പിന്നെ പല മുസ്ലിം സഹോദരങ്ങളുമായി ബന്ധപ്പെട്ടു. സംശയങ്ങൾ ചോദിച്ചറിഞ്ഞു.  ആരാണ് അല്ലാഹു? നബി തിരുമേനിയുടെ ജീവിതം എങ്ങനെയായിരുന്നു? ഖുർആൻ ആരുടേതാണ്? മനസ്സിലാവു ന്തോറും അതുവരെയുള്ള ജീവിതം വ്യർഥമായിപ്പോയി എന്ന ചിന്ത മനസ്സിൽ വളരാൻ തുടങ്ങി. ഇനി ബാക്കിയുള്ള കാലം ഏകദൈവ വിശ്വാസിയായി അല്ലാഹുവിന്റെ വഴിയിൽ കഴിയാൻ അദ്ദേഹം ഉറച്ചു. കോഴിക്കോട്ടെത്തി നാലുമാസത്തിനുശേഷം ശഹാദത്ത് കലിമ(സാ ക്ഷ്യവാക്യം) ചൊല്ലി അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.


1985ൽ കോഴിക്കോട് ടൗണിനടുത്ത് കുണ്ടുങ്ങൽ പ്രദേശക്കാരിയായ ദരിദ്രയായ ഒരു മുസ്ലിം സ്ത്രീയെ അദ്ദേഹം വിവാഹം കഴിച്ചു. ഇപ്പോൾഅദ്ദേഹത്തിന്മൂ ന്ന് മക്കൾ. സ്ഥിരതാമസം കോഴിക്കോടുതന്നെ. സ്വന്തമെന്ന് പറയാൻ ഒരു നാല് സെന്റ് ഭൂമിയും അതിൽ പണിതീരാത്ത കൊച്ചുപുരയും മാത്രം. എങ്കിലും ജീവിതത്തിന്റെ വസന്തകാലമാണ് ഇപ്പോഴെന്നെ അദ്ദേഹത്തിന്തോ ന്നുന്നു. മനസ്സിന് സമാധാനമുള്ള ദിവസങ്ങൾ.


മദിരാശിയിലെ മലയാളി മുസ്ലിംകൾ നടത്തുന്ന മലബാർ മുസ്ലിം അസോസിയേഷൻ' എന്ന സംഘടനയുടെ ആറ് ബ്രാഞ്ച് ഓഫീസുക ളിൽ ഒന്നിന്റെ മാനേജരായി നാലുവർഷമായി അദ്ദേഹം ജോലി ചെയ്തു വരുന്നു. ഇത് അല്ലാഹുവിന്റെ വിധിയല്ലാതെ മറ്റെന്താണ്?എന്ന് അദ്ദേഹം അവസാനം പറയുന്നു,




Post a Comment

0Comments
Post a Comment (0)